സൌഹൃദ കൂട്ടായ്മ തീര്‍ത്ത് കാഞ്ഞങ്ങാട്ട് ഇഫ്താര്‍ സംഗമം

on Aug 3, 2012


കാഞ്ഞങ്ങാട്: അശാന്തിയുടെ കയ്പേറിയ ദിനങ്ങള്‍ ഉണ്ടാക്കിയ അസ്വസ്ഥതകള്‍ ഇല്ലാതാക്കി നാട് ഒറ്റകെട്ടാണെന്ന് കാട്ടികൊടുത്ത് മാതൃക സൃഷ്ടിച്ച ഹൊസ്ദുര്‍ഗ് കടപ്പുറത്ത് ഇന്നലെ നടന്ന ഇഫ്താര്‍ സംഗമം സൌഹൃദത്തിന്‍റെയും കൂട്ടായ്മയുടേയും വാതിലുകള്‍ തുറന്നു. ഹൊസ്ദുര്‍ഗ് കടപ്പുറം സൌഹൃദവേദിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മയൊരുക്കിയത്. അതോടൊപ്പം തീരദേശത്തെ സൌഹൃദം ശക്തിപ്പെടുത്തുന്നതിന് മുന്നില്‍ നിന്ന് നേതൃത്വംനല്‍കിയ ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ച് പോകുന്ന സബ് കലക്ടര്‍ പി. ബാലകിരണിനുള്ള യാത്രയയപ്പും ഇതോടനുബന്ധിച്ച് നടന്നു. ഐ.ടി വകുപ്പ് ഡപ്യൂട്ടി സെക്രറിയായാണ് ബാലകിരണ്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്. കടപ്പുറത്തെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ നാട്ടുകാരില്‍ ഒരാളായി പ്രവര്‍ത്തിക്കുകവഴി പ്രദേശത്തെ നേരിന്‍റെ വഴിക്ക് കൊണ്ടുവരാന്‍ നേതൃത്വംനല്‍കിയ ബാലകിരണിന്‍റെ സേവനം ശ്ലാഖനീയമായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഹൊസ്ദുര്‍ഗ് കടപ്പുറത്തിന്‍റെ കുട്ടായ്മയും സൌഹൃദവും ഇവിടെ നിന്ന് നോക്കിക്കാണുന്നതിനേക്കാള്‍ കൂടുതല്‍ വ്യക്തമാക്കുന്നത് പുറമേ നിന്ന് നോക്കിക്കാണുന്പോഴാണെന്ന് ബാലകിരണ്‍ അഭിപ്രായപ്പെട്ടു.
പള്ളി ഇമാം ഹംസ മൌലവി അധ്യക്ഷതവഹിച്ചു. ഇ ചന്ദേശേഖരന്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദീന്‍, അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം ഭാരവാഹികളായ സുരേഷ്, പ്രശാന്ത്, സ്ഥാനികന്‍ രഘുനാഥന്‍, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, നഗരസഭ കൌണ്‍സിലര്‍മാരായ പി.കെ മുഹമ്മദ് കുഞ്ഞി, റഹ്മത്ത് മജീദ്, എ.ഡി.എം എച്ച്. ദിനേശന്‍, അഡ്വ: പ്രദീപ് ലാല്‍, കെ.വി കൃഷ്ണന്‍ സംബന്ധിച്ചു. 

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com