നിങ്ങൾക്ക് മുസ്ലീമിനെ ഇഷ്ടമല്ല എന്നു പറയുന്നുവെങ്കിൽ അതിനർത്ഥം, നിങ്ങൾ ഇനിയും ഒരു മുസൽമാനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്.

on Oct 1, 2014

ഷാജൻ സ്‌കറിയ

നിങ്ങൾക്ക് മുസ്ലീമിനെ ഇഷ്ടമല്ല എന്നു പറയുന്നുവെങ്കിൽ അതിനർത്ഥം, നിങ്ങൾ ഇനിയും ഒരു മുസൽമാനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്. അതുമല്ലെങ്കിൽ, മുസ്ലിം എന്ന് സ്വയം പരിചയപ്പെടുത്തിയ, അതുമല്ലെങ്കിൽ കാഴ്ചയിൽ, പേരിൽ, മുസ്ലിം എന്ന് നിങ്ങൾക്ക് തോന്നിയ ആരോ ഒരാൾ നിങ്ങളെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്..!!! സ്വന്തം വയറു നിറക്കുന്നതിന് മുൻപ് അയൽവാസി ഭക്ഷണം കഴിച്ചോ എന്നന്വേഷിക്കുന്ന, മുഖത്ത് പുഞ്ചിരി കൊണ്ട് മാത്രം മറ്റൊരുത്തനെ നോക്കുന്ന... ഒരു സമൂഹത്തിലും വിഭാഗീയത വളർത്താൻ ഇഷ്ടപ്പെടാത്ത... മദ്യവും പലിശയും കൈ കൊണ്ട് തൊടാത്ത...അക്രമത്തിന്റെ പാത പിശാചിന്റെ പാത ആണെന്ന് വിശ്വസിക്കുന്ന... സ്വർഗ്ഗമെന്നത് മാതാപിതാക്കളുടെ കാലിനടിയിൽ ആണെന്ന് വിശ്വസിക്കുന്ന... താൻ സമ്പാദിച്ച സ്വത്ത് പാവപ്പെട്ടവന്റെ കൂടി അവകാശമാണെന്ന് വിശ്വസിക്കുന്ന... തൊലിയുടെ നിറമോ മനുഷ്യനാൽ സൃഷ്ടിച്ച ജാതിയുടെ പെരുമയോ നോക്കാതെ മനുഷ്യനെ നെഞ്ചോട് ചേർത്തു സ്‌നേഹിക്കുന്ന.....വിശ്വസിച്ചാൽ വഞ്ചിക്കാത്ത, സ്വന്തം ജീവൻ കളഞ്ഞും വിശ്വസിച്ചവരെ രക്ഷിക്കുന്ന കളവു പറയാത്ത, അന്യ സ്ത്രീയെ സഹോദരിയായി കാണുന്ന ഒരു മുസ്ലീമിനെ നിങ്ങൾ കണ്ടിട്ടില്ലാ എങ്കിൽ നിങ്ങൾ ഒരു യഥാർത്ഥ മുസ്ലിമിനെ കണ്ടിട്ടില്ല.!!!
റഹ്മാൻ സെയ്ദ് എന്നൊരു ഫേസ്‌ബുക്ക് സുഹൃത്തിന്റെ ടൈംലൈനിൽ നിന്നു പണ്ടൊരിക്കൽ ഞാൻ കുറിച്ചു വച്ച ഒരു വാചകം ആണിത്. യഥാർത്ഥ മുസ്ലിം ഇങ്ങനെ ആണ് അല്ലെങ്കിൽ ഇങ്ങനെ ഒക്കെ ആയിരിക്കണം എന്ന് എനിക്ക് ഉറപ്പാണ്. എന്നാൽ നമ്മൾ ഫേസ്‌ബുക്കിലൂടെയും പത്രങ്ങളിലൂടെയും കണ്ടുമുട്ടുന്ന അനേകം മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ ആണോ? ഇറാഖിലും സിറിയയിലും നൈജീരിയയിലും എത്യോപ്യയിലും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും ഒക്കെ ജീവിക്കുന്ന മുസ്ലീമുകൾ എന്ന് പറഞ്ഞ് നമ്മൾ അറിയുന്നവർ ഇങ്ങനെ ആണോ? ഇവരെ പിന്തുണയ്ക്കുന്ന ലോകമെമ്പാടുമുള്ള മലയാളി പോരാളികൾ ഇങ്ങനെ ആണോ? എന്തുകൊണ്ടാണ് ഇവർ ഒരു യഥാർത്ഥ മുസ്ലീമായി മാറാത്തത്? എന്തുകൊണ്ടാണ് മഹാ ഭൂരിപക്ഷം വരുന്ന സ്‌നേഹ സമ്പന്നരായ മുസ്ലീമിന്റെ മാനം കൂടി ഇവർ ഇങ്ങനെ തല്ലി കെടുത്തുന്നത്?
- See more at: http://www.marunadanmalayali.com/column/kazhchakal/kazchakal-by-shajan-scaria-4183#sthash.sEELo72n.dpuf

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com