ആധുനിക ജീവിതശൈലി കാന്‍സറിന് വഴിവക്കുന്നു: ഡോ. ഷയിസ്ഥ മെഹ്ത

on Oct 27, 2014

ആധുനിക ജീവിതശൈലി കാന്‍സറിന് വഴിവക്കുന്നു: ഡോ. ഷയിസ്ഥ മെഹ്ത
  
റിയാദ്: മുന്‍പ് പകര്‍ച്ചവ്യാധികളായിരുന്നു പ്രധാന മരണകാരണമെങ്കില്‍ ഇപ്പോഴത് ജീവിത ശൈലിയുമായി ബന്ധപ്പെട്ട ഹൃദയാഘാതം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളാണെന്ന് മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഗാസ്‌ട്രോഎേെന്റ്രാളോജി വിഭാഗം പ്രൊഫസറും കണ്‍സള്‍ട്ടന്റുമായ ഡോ. ഷയിസ്ഥ അഭിപ്രായപ്പെട്ടു. കായികാധ്വാനം ഇല്ലാത്തതും ഫാസ്റ്റ്ഫുഡിന്റെയും ശീതീകരിച്ചതും ടിന്നില്‍ അടച്ചതുമായ ഭക്ഷണങ്ങളുടെയും പെപ്‌സി കോള തുടങ്ങിയ ശീതളപാനിയങ്ങളുടെയും അമിതമായ ഉപയോഗവുമാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണമെന്നും അവര്‍ പറഞ്ഞു. ആര്‍.സി.എഫ് ഐ (റിലീഫ് ആന്‍ഡ്‌സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) റിയാദ് ചാപ്റ്റര്‍ ഒരുക്കിയ ഡിന്നര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഗള്‍ഫ് ആരോഗ്യമന്ത്രിമാരുടെ സംയുക്ത ഭരണനിര്‍വഹണ സമിതിയും കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും സംയുക്തമായി ജിസിസി രാജ്യങ്ങളില്‍ കാന്‍സര്‍ രോഗത്തിന്റെ് ഭാരം എന്ന വിഷയത്തില്‍ റിയാദില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സമ്മേളനത്തില്‍ കാന്‍സര്‍ പ്രതിരോധിക്കുന്നതില്‍ ഭക്ഷണ ശൈലിയുടെയും വ്യായാമത്തിന്റെനയും പങ്ക്' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാനാണ് ഡോ. ഷയിസ്ഥ റിയാദിലെത്തിയത്.

പഴങ്ങളും പച്ചക്കറികളും ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, ധാരാളമായി വെള്ളം കുടിക്കുക, ദിവസവും ചുരുങ്ങിയത് അര മണിക്കൂര്‍ വ്യായാമം ചെയ്യുക, പുകവലിയും മദ്യവും കോള ഉല്‍പന്നങ്ങളുടെ ഉപയോഗവും വെടിയുക എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍. വ്യായാമത്തിന് സമയം കണ്ടെത്താന്‍ വിഷമിക്കുന്ന പ്രവാസികള്‍ക്ക് ഓഫീസിലേക്കും തിരിച്ചും നടക്കുക എന്ന രീതി സ്വീകരിച്ചാല്‍ ദിവസവും ആവശ്യമായ വ്യായാമം ലഭിക്കും.

ഇടവിട്ട ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നതും വര്‍ഷത്തില്‍ ഒരു മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കുന്നതും കാന്‍സര്‍ അടക്കമുള്ള ജീവിതശൈലി അസുഖങ്ങളുടെ ചികിത്സയിലും പ്രതിരോധത്തിലും വലിയ പങ്കു വഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ജീവിതത്തിന്റെ നല്ലൊരു സമയവും ഊര്‍ജവും ബുദ്ധിയും സമ്പത്തും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ സാമൂഹിക വിദ്യഭ്യാസ ഉന്നമനത്തിനു വേണ്ടി ചിലവഴിക്കണമെന്നും അവര്‍ പറഞ്ഞു.

സഹീര്‍ അബ്ബാസ് (കാനഡ) വിശിഷ്ട്ടാതിഥിയായിരുന്നു. ഡോ അബ്ദുസ്സലാം സ്വാഗതവും ജലീല്‍ മാട്ടൂല്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com