പ്രതിവര്‍ഷം 611.75 കോടി രൂപ ശമ്പളമുള്ള ജോലി രാജിവെക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് കുഞ്ഞുമകളുടെ പരിഭവം!

on Sep 25, 2014

 പ്രതിവര്‍ഷം 611.75 കോടി രൂപ ശമ്പളമുള്ള ജോലി രാജിവെക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് കുഞ്ഞുമകളുടെ പരിഭവം!

1 Comment   
 3 
 
 
25 Sep
ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് കമ്പനിയായ PIMCO യുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ മുഹമ്മദ് അല്‍ അരിയാന്‍ രാജിവെച്ചത് കഴിഞ്ഞ വര്‍ഷം സാമ്പത്തിക വൃത്തങ്ങളിലെ ചൂടുപിടിച്ച വാാര്‍ത്തയായിരുന്നു. ഒരു സൂചന പോലും നല്‍കാതെ ഒരു സുപ്രഭാyത്തില്‍ രാജിവെക്കുകയായിരുന്നു അദ്ദേഹം. 

പ്രതിവര്‍ഷം 100 ദശലക്ഷം ഡോളര്‍ (611.75 കോടി രൂപ) പ്രതിഫലമുള്ള ജോലിയില്‍നിന്ന് അദ്ദേഹം രാജിവെച്ചതിന്റെ കാരണങ്ങള്‍ ഏറെ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കമ്പനി സ്ഥാപകനായ ബില്‍ ഗ്രോസുമായുള്ള അഭിപ്രായ വ്യത്യസം, ജോലി സമ്മര്‍ദ്ദം, കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. 

എന്നാല്‍, അതൊന്നുമല്ല കാര്യമെന്ന് ഒടുവില്‍ അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്. വര്‍ത് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അസാധാരണമായ ആ കാരണം അദ്ദേഹം വെളിപ്പെടുത്തിയത്. കാര്യം മറ്റൊന്നുമല്ല, തന്റെ പത്തു വയസ്സുള്ള മകളുമായി നടത്തിയ ഒരു സാധാരണ സംഭാഷണമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 

പല്ലു തേയ്ക്കുന്ന കാര്യത്തെക്കുറിച്ച് തന്റെ മകളോട് സംസാരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആ സംഭവം നടന്നത്. മകള്‍ അകത്തു പോയി ഒരു പട്ടിക തയ്യാറാക്കി അദ്ദേഹത്തിന് കൊടുത്തു. ബിസിനസ്, ജോലി തിരക്കുകള്‍ക്കിടയില്‍ പിതാവ് ശ്രദ്ധിക്കാതെ പോയ തന്റെ ജീവിതത്തിലെ 22 സുപ്രധാന കാര്യങ്ങളുടെ പട്ടികയാണ് മകള്‍ നല്‍കിയത്. 

മകളുടെ ജീവിതത്തിലെ നിര്‍ണായക കാര്യങ്ങള്‍ പോലും ചെയ്യാന്‍ സമയമില്ലാത്ത തിരക്കുകളുടെ ലോകത്ത് ഇനിയും തുടരേണ്ടതില്ല എന്ന തീരുമാനം അന്ന് എടുത്തുവെന്നും അധികമൊന്നും ആലോചിക്കാതെ രാജി വെക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പണം മാത്രമല്ല, ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും പ്രധാനമാണെന്ന തിരിച്ചറിവാണ് ലോകത്തെ ഏറ്റവും പ്രധാന സാമ്പത്തിക സ്ഥാപനത്തില്‍നിന്ന് പടിയിറങ്ങാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
- See more at: http://www.asianetnews.tv/magazine/article/17284_Mohamed-El-Erian-reveals-daughter-s-talk-led-to-PIMCO-exit-#sthash.IfgenXNf.dpuf

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com