കൊട്ടിക്കയറാന്‍ വനിതകള്‍ ഇറാനിലേക്ക്

on Oct 20, 2014

ഇറാനില്‍ നടക്കുന്ന വനിതാസംഗമത്തില്‍ ശിങ്കാരിമേളം അവതരിപ്പിക്കുന്ന തൃക്കരിപ്പൂര്‍ ഫോക്ലാന്‍ഡിലെ കലാകാരികള്‍ പരിശീലനത്തില്‍.
തൃക്കരിപ്പൂര്‍. ശിങ്കാരിമേളത്തില്‍ സൌന്ദര്യം തീര്‍ത്തു കൊട്ടിക്കയറാന്‍ തൃക്കരിപ്പൂരില്‍നിന്നു വനിതകളുടെ പത്തംഗ സംഘം ഇറാനിലേക്ക്. കള്‍ച്ചറല്‍ നെറ്റ്വര്‍ക്കി (ഐസിസിഎന്‍)ന്റെ നേതൃത്വത്തില്‍ ഇറാനിലെ ഇസഫ്ഗാന്‍ പട്ടണത്തില്‍ എട്ടുമുതല്‍ 12 വരെ നടക്കുന്ന വനിതാ സംഗമത്തിലും പൈതൃകോല്‍സവത്തിലും കേരളീയ വനിതകള്‍ ചെണ്ടമേളം അവതരിപ്പിക്കും. തൃക്കരിപ്പൂര്‍ ഫോക്ലാന്‍ഡ് നയിക്കുന്ന സംഘം ഇറാനിലേക്കു പുറപ്പെട്ടു.

സാരഞ്ജിനി ജയരാജന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ അനീഷ, വിജീഷ, നേത്ര, അമൃത, ധന്യ, ഷൈലജ, സൂര്യാചന്ദ്രന്‍, രജിതാ രാജന്‍, സുനിതാ സുരേഷ് എന്നിവരാണു ശിങ്കാരിയില്‍ മേളപ്പെരുക്കം ഒരുക്കുന്നത്. പ്രേമരാജന്‍ ചെറുവത്തൂര്‍, സുധി പയ്യന്നൂര്‍ എന്നിവരുടെ ശിക്ഷണത്തില്‍ കൊട്ടിത്തെളിഞ്ഞ ഇൌ സംഘം ഛത്തീസ്ഗഡ്, മുംബൈ, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ കേന്ദ്രങ്ങളില്‍ നേരത്തേ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ശിങ്കാരിമേളത്തിനൊപ്പം നാടന്‍പാട്ടുകളും സംഘം അവതരിപ്പിക്കും. ഇതോടനുബന്ധിച്ചു നടക്കുന്ന സെമിനാറില്‍ ഫോക്ലാന്‍ഡ് ചെയര്‍മാന്‍ ഡോ. വി. ജയരാജന്‍, 'സ്ത്രീകള്‍ ജീവിതവൃത്തി കണ്ടെത്തുന്നത് എങ്ങനെ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com