അറിയാത്തവർ അറിയട്ടെ.......... ചെറിയ മക്കയെ കുറിച്ച് .........

on May 11, 2014

അറിയാത്തവർ അറിയട്ടെ..........
ചെറിയ മക്കയെ കുറിച്ച് .........???
സുഹൃത്തുക്കളെ വായിക്കുക ദയവായി ഷെയര്‍ ചെയ്യുക അറിയാത്തവർ അറിയട്ടെ... .
ഇന്ത്യയിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്നതും ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്നതുമായ ഒരു പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി. യെമനില്‍ നിന്നും വന്ന സൈനുദ്ദീന്‍ മഖ്തൂം തങ്ങള്‍ ഇന്‍ഡോ അറേബ്യന്‍ വാസ്തുശില്പകലയിലാണ് നിര്‍മിച്ചത്.നാല് ആര്‍ച്ചുകളിലായി ഒറ്റ മരത്തില്‍ നിര്‍മിച്ച ഇരു നില പള്ളിയാണ് (ഏകദേശം 500-വര്‍ഷത്തിലേറെ പഴക്കമുണ്ട്) ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ പോലും വിസ്മയിപ്പിച്ച് നിലനില്‍ക്കുന്നത്.
എ .ഡി 1510 (ഹിജ്റ 925-ൽ ശൈഖ്) സൈനുദ്ദീൻ നിർമ്മിച്ചതാണ്‌ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി എന്ന് വില്യം ലോഗന്റെ മലബാർ മന്വലിന്റെ രണ്ടാം ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ 925ന്‌ തുല്യമായ ക്രിസ്തുവർഷം 1519 ആയതിനാൽ ആ വർഷത്തിലാണ്‌ നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പള്ളിയുടെ നിർമ്മാതാവായ വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്‌നുഅലി ഇബ്‌നുഅഹ്‌മദ് മ‌അബരി ക്രിസ്തുവർഷം 1522 ജൂലൈയിൽ മരണപ്പെട്ടതിനാൽ അതിനു മുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 90 അടി നീളവും 60 അടി വീതിയുമുള്ളതാണ്‌ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഉൾഭാഗം
പള്ളി നിര്‍മിച്ചതിനു പിന്നില്‍ ഒരു ചരിത്രമുണ്ട് തിരൂരിനടുത്ത വെട്ടത്തുള്ള നമ്പൂതിരിയുടെ മകള്‍ക്ക് കലശലായ അസുഖം വൈദ്യന്മാരെല്ലാം കൈവിട്ടപ്പോള്‍ അവസാനം നമ്പൂതിരി പള്ളിയിലെ തങ്ങളെ വന്ന് കണ്ട് കാര്യം പറഞ്ഞ് തങ്ങള്‍ മന്ത്രിച്ച് കൊടുത്ത വെള്ളം കുടിച്ചപ്പോള്‍ അസുഖം ഭേദമായി സന്തോഷത്തിലായ നമ്പൂതിരി തങ്ങളോട് എന്ത് വേണമെങ്കിലും ആവശ്യപ്പെടുക എന്ന് പറഞ്ഞൂ തങ്ങള്‍ നാലു കെട്ടിനകത്ത് നില്‍ക്കുന്ന മരം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ നമ്പൂതിരി സന്തോഷത്തോടെ അത് നല്‍കി ഈ മരം കൊണ്ടാണ് തങ്ങള്‍ ഇരു നില പള്ളി നിര്‍മ്മിച്ചത് ഇതോട് കൂടി പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നമ്പൂതിരി കുടുമ്പങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു .പള്ളി നിര്‍മിക്കാനായി വന്ന് ആശാരിക്ക് തങ്ങള്‍ നല്‍കിയ
അറിയാത്തവർ അറിയട്ടെ..........
ചെറിയ മക്കയെ കുറിച്ച് .........???
സുഹൃത്തുക്കളെ വായിക്കുക ദയവായി ഷെയര്‍ ചെയ്യുക അറിയാത്തവർ അറിയട്ടെ... .
ഇന്ത്യയിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്നതും ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്നതുമായ ഒരു പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി. യെമനില്‍ നിന്നും വന്ന സൈനുദ്ദീന്‍ മഖ്തൂം തങ്ങള്‍ ഇന്‍ഡോ അറേബ്യന്‍ വാസ്തുശില്പകലയിലാണ് നിര്‍മിച്ചത്.നാല് ആര്‍ച്ചുകളിലായി ഒറ്റ മരത്തില്‍ നിര്‍മിച്ച ഇരു നില പള്ളിയാണ് (ഏകദേശം 500-വര്‍ഷത്തിലേറെ പഴക്കമുണ്ട്) ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ പോലും വിസ്മയിപ്പിച്ച് നിലനില്‍ക്കുന്നത്.
എ .ഡി 1510 (ഹിജ്റ 925-ൽ ശൈഖ്) സൈനുദ്ദീൻ നിർമ്മിച്ചതാണ്‌ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി എന്ന് വില്യം ലോഗന്റെ മലബാർ മന്വലിന്റെ രണ്ടാം ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ 925ന്‌ തുല്യമായ ക്രിസ്തുവർഷം 1519 ആയതിനാൽ ആ വർഷത്തിലാണ്‌ നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പള്ളിയുടെ നിർമ്മാതാവായ വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്‌നുഅലി ഇബ്‌നുഅഹ്‌മദ് മ‌അബരി ക്രിസ്തുവർഷം 1522 ജൂലൈയിൽ മരണപ്പെട്ടതിനാൽ അതിനു മുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 90 അടി നീളവും 60 അടി വീതിയുമുള്ളതാണ്‌ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഉൾഭാഗം
പള്ളി നിര്‍മിച്ചതിനു പിന്നില്‍ ഒരു ചരിത്രമുണ്ട് തിരൂരിനടുത്ത വെട്ടത്തുള്ള നമ്പൂതിരിയുടെ മകള്‍ക്ക് കലശലായ അസുഖം വൈദ്യന്മാരെല്ലാം കൈവിട്ടപ്പോള്‍ അവസാനം നമ്പൂതിരി പള്ളിയിലെ തങ്ങളെ വന്ന് കണ്ട് കാര്യം പറഞ്ഞ് തങ്ങള്‍ മന്ത്രിച്ച് കൊടുത്ത വെള്ളം കുടിച്ചപ്പോള്‍ അസുഖം ഭേദമായി സന്തോഷത്തിലായ നമ്പൂതിരി തങ്ങളോട് എന്ത് വേണമെങ്കിലും ആവശ്യപ്പെടുക എന്ന് പറഞ്ഞൂ തങ്ങള്‍ നാലു കെട്ടിനകത്ത് നില്‍ക്കുന്ന മരം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ നമ്പൂതിരി സന്തോഷത്തോടെ അത് നല്‍കി ഈ മരം കൊണ്ടാണ് തങ്ങള്‍ ഇരു നില പള്ളി നിര്‍മ്മിച്ചത് ഇതോട് കൂടി പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നമ്പൂതിരി കുടുമ്പങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു .പള്ളി നിര്‍മിക്കാനായി വന്ന് ആശാരിക്ക് തങ്ങള്‍ നല്‍കിയ പ്രധാന ഉപദേശം പണീ പൂര്‍ത്തിയാകുന്നത് വരെ പടിഞ്ഞാറോട്ട് നോക്കരുത് എന്നായിരുന്നു . പണീ പൂര്‍ത്തിയാക്കിയ ശേഷം പടിഞ്ഞാറോട്ട് നോക്കിയ ആശാരി കണ്ടത് ക അബ യാണെന്നും അതോട് കൂടി ആശാരി ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ആശാരി തങ്ങള്‍ എന്ന് പേര്‍ സ്വീകരിക്കുകയും ചെയ്തെന്ന് ഈ പള്ളിയെ കുറിച്ച് പുര്‍വ്വികാര്‍ പറയുന്ന ചരിത്രം
പള്ളിയുടെ നിർമ്മാണശേഷം ശൈഖ് സൈനുദ്ദീൻ മഖ്ദൂം തന്നെ പള്ളിയിൽ അദ്ധ്യാപനം ആരംഭിച്ചു. മലബാറിലെ പള്ളിദർസ് സമ്പ്രദായത്തിന്റെ തുടക്കം ഇതാണെന്ന കരുതപ്പെടുന്നു
പൊന്നാനിയിലെ പ്രസിദ്ധമായ വിളക്കത്തിരിക്കല്‍ ഡിഗ്രി ഈ പള്ളിയില്‍ ആണ് മുന്‍പ് വളരെ ആളുകള്‍ വിദേശങ്ങളില്‍ നിന്നു പോലും മതപഠനത്തിനു ഈ പള്ളിയില്‍ എത്തിയിട്ടുണ്ട് പൊന്നാനിയിലെ വിളക്കത്തിരിക്കല്‍ ബിരുദം അറേബ്യന്‍ രാജ്യങ്ങളില്‍ പോലും പ്രസിദ്ധമായിരുന്നു.
പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. 1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തുന്നു. 200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും 'നൂൽമുഹമ്മദ്','കപ്പപ്പാട്ട്' എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായൻ മുസ്ല്യാർ,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ വെളിയങ്കോട് ഉമർഖാസി, തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. മമ്പുറം തങ്ങൾ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു... പ്രധാന ഉപദേശം പണീ പൂര്‍ത്തിയാകുന്നത് വരെ പടിഞ്ഞാറോട്ട് നോക്കരുത് എന്നായിരുന്നു . പണീ പൂര്‍ത്തിയാക്കിയ ശേഷം പടിഞ്ഞാറോട്ട് നോക്കിയ ആശാരി കണ്ടത് ക അബ യാണെന്നും അതോട് കൂടി ആശാരി ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ആശാരി തങ്ങള്‍ എന്ന് പേര്‍ സ്വീകരിക്കുകയും ചെയ്തെന്ന് ഈ പള്ളിയെ കുറിച്ച് പുര്‍വ്വികാര്‍ പറയുന്ന ചരിത്രം
പള്ളിയുടെ നിർമ്മാണശേഷം ശൈഖ് സൈനുദ്ദീൻ മഖ്ദൂം തന്നെ പള്ളിയിൽ അദ്ധ്യാപനം ആരംഭിച്ചു. മലബാറിലെ പള്ളിദർസ് സമ്പ്രദായത്തിന്റെ തുടക്കം ഇതാണെന്ന കരുതപ്പെടുന്നു
പൊന്നാനിയിലെ പ്രസിദ്ധമായ വിളക്കത്തിരിക്കല്‍ ഡിഗ്രി ഈ പള്ളിയില്‍ ആണ് മുന്‍പ് വളരെ ആളുകള്‍ വിദേശങ്ങളില്‍ നിന്നു പോലും മതപഠനത്തിനു ഈ പള്ളിയില്‍ എത്തിയിട്ടുണ്ട് പൊന്നാനിയിലെ വിളക്കത്തിരിക്കല്‍ ബിരുദം അറേബ്യന്‍ രാജ്യങ്ങളില്‍ പോലും പ്രസിദ്ധമായിരുന്നു.
പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. 1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തുന്നു. 200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും 'നൂൽമുഹമ്മദ്','കപ്പപ്പാട്ട്' എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായൻ മുസ്ല്യാർ,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ വെളിയങ്കോട് ഉമർഖാസി, തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. മമ്പുറം തങ്ങൾ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു...

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com