പതിനേഴു വർഷം ത്തോളം ഖനിക്കടിയിൽ കഴിഞ്ഞയാളെ കണ്ടെത്തി !!!
പതിനേഴു വർഷം ഖനിക്കടിയിൽ കഴിഞ്ഞ മനുഷ്യനെ കണ്ടെത്തി. സിംഗ്ജിയാംഗ് പ്രവിശ്യയില്‍ നിന്നാണ് ഈ വാർത്ത വന്നിരിക്കുന്നത്.ഈ ഖനി 17 വർഷങ്ങൾക്കു മുമ്പ് ഭൂകമ്പം കാരണം അടച്ചുപൂട്ടിയതായിരുന്നു.അന്ന് മൈനിൻറെ ഒട്ടു മിക്ക ഭാഗങ്ങളും തകര്‍ന്നു പോയിരുന്നു.ഈ ഖനിയില്‍ കഴിഞ്ഞ ദിവസം ഒരു സംഘം ഖനി തൊഴിലാളികള്‍ നടത്തിയ തിരച്ചിലിൽ ഒരു മനുഷ്യന്‍ ജീവനോടെ അവശനായി മാനസിക നില തെറ്റിയ നിലയില്‍ ജീവിക്കുന്നതായി കണ്ടെത്തുകയായിരുന്നു.59 വയസ്സുള്ള ചെയൂംഗ് വായെന്നയാളെയാണ് ഖനിക്കടിയിൽ നിന്നും കണ്ടെത്തിയത്.വിചിത്ര രൂപത്തിലായിരുന്ന ഇയാളെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.അന്നുണ്ടായ ഭൂകമ്പത്തിൽ ഖനിയുടെ മരം കൊണ്ടുണ്ടാക്കിയ സപ്പോര്‍ട്ട് തകരുകയും അവിടെ ഉണ്ടായിരുന്ന 79 പേരില്‍ 78 പേർ മരിക്കുകയും ചെയ്തിരുന്നു.അന്ന് ചെയൂംഗ് മാത്രം ജീവനോടെ അവശേഷിച്ചു.പിന്നീടുള്ള 17 വർഷങ്ങൾ 78 പേരുടെ ശവശരീരങ്ങള്‍ക്ക് നടുവിലായിരുന്നു ചെയൂംഗ് കഴിഞ്ഞത്.ഖനി തകരുകയാണെങ്കില്‍ ഭക്ഷിക്കുവാന്‍ വേണ്ടി ഖനിക്കടിയില്‍ സൂക്ഷിക്കുന്ന ധാന്യവും വെള്ളവും കഴിച്ചാണ് ഇത്രയും നാള്‍ ചെയൂംഗ് ജീവിച്ചത്.കൂടാതെ ഭൂമിക്കടിയില്‍ ജീവിക്കുന്ന എലികളെയും ചെയൂംഗ് പിടിച്ചു തിന്നാറുണ്ടായിരുന്നു.ഖനിയപകടങ്ങള്‍ ചൈനയില്‍ ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ധിച്ചു വരുന്ന ഇന്ധന ആവശ്യങ്ങള്‍ ആണ് ചൈനയെ വീണ്ടും ഇത്തരം ഖനികള്‍ തുടങ്ങാന്‍പ്രേരിപ്പിക്കുന്നത്.
0 comments:
Post a Comment