നേപ്പാള്‍ സ്വദേശിയുടെ 'വേള്‍ഡ് പീസ് ടൂര്‍' യു.എ.ഇ യില്‍ എത്തി.

on May 6, 2014

അബൂദാബി: ലോക സമാധാനം നില നിര്ത്തുക എന്ന സന്ദേശവുമായി    ലോഗ് ബന്ധു എന്ന  നേപ്പാള്‍ സ്വദേശിയുടെ 'വേള്‍ഡ് പീസ് ടൂര്‍' യു.എ.ഇ യില്‍ എത്തി.  ലോക സമാധാനത്തിനായി ജനങ്ങളെ ബോധാവല്കരിക്കുക എന്ന ഉദ്ദേശത്തോടെ 2004 ല്‍ ആരംഭിച്ച സൈക്കിള്‍ യാത്ര 2017 ല്‍ അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇതിനോടകം 98 രാജ്യങ്ങളില്‍ അദ്ദേഹം സൈക്കിള്‍ പര്യടനം നടത്തിയിട്ടുണ്ട്. 2017 ഓടെ 153 രാജ്യങ്ങളില്‍ സൈക്കിള്‍ പര്യടനം നടത്താനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. യു.എ.ഇ യില്‍ പര്യടനം പൂര്‍ത്തിയാകിയ ശേഷം ഒമാനിലേക്ക് പോകും. ജനങ്ങളെ കണ്ട് ലോക സമധാനത്തിനുള്ള സന്ദേശം അദ്ദേഹം കൈമാറുകയും അവരില്‍നിന്ന് ഒപ്പ്  ശേഖരണവും നടത്തുന്നുണ്ട് ഈ നാല്പത്തഞ്ചുകാരനായ നേപ്പാള്‍ സ്വദേശി. 


ഫോട്ടോ: ലോക സമാധാനം നില നിര്‍ത്തുക എന്ന സന്ദേശവുമായി    ലോഗ് ബന്ധു എന്ന  നേപ്പാള്‍ സ്വദേശിയുടെ 'വേള്‍ഡ് പീസ് ടൂര്‍' യു.എ.ഇ യില്‍ എത്തിയപ്പോള്‍ 

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com