സി പി എം ഏരിയാ സെക്രട്ടറി എം പൊക്ലന്റെ സഹോദരന്‍ ഹൃദയാഘാതം മൂലം മരിച്ചു

on Sep 10, 2012


കാഞ്ഞങ്ങാട് : സിപിഎം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിയുമായ എം പൊക്ലന്റെ സഹോദരനും കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ വെള്ളിക്കോത്ത് അടോട്ട് മൊട്ടക്കാലില്‍ എം കുഞ്ഞമ്പു(52) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇന്നലെ ഉച്ചക്ക് കടുത്ത നെഞ്ചുവേദ അനുഭവപ്പെട്ട കുഞ്ഞമ്പുവിനെ ഉടന്‍ തന്നെ കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞയുടന്‍ പി കരുണാകരകന്‍ എം പിയും സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ വെള്ളക്കോത്ത് അടോട്ടെ വസതിയിലെത്തി. മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, എ കെ നാരായണന്‍, അഡ്വ കെ പുരുഷോത്തമന്‍, അഡ്വ പി അപ്പുക്കുട്ടന്‍, ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം മടിക്കൈ കമ്മാരന്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, അഡ്വ എം സി ജോസ്, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചര്‍, വൈസ് പ്രസിഡണ്ട് പി ബാലകൃഷ്ണന്‍, യു വി ഹസൈനാര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബ്ദുള്‍ റഹ്മാന്‍ വണ്‍ഫോര്‍, മലബാര്‍ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടി, സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മണ്ഡലം സെക്രട്ടറി എ ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്‍, സി പി ഐ സംസ്ഥാന കമ്മിറ്റിയംഗം കെ വി കൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ വസതിയിലെത്തി. പരേതനായ കണ്ണന്റെയും ചീരുവിന്റെയും മകനാണ്. ഏറെ കാലം ഗള്‍ഫിലായിരുന്ന കുഞ്ഞമ്പു നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഭാര്യ : കമല, മക്ക ള്‍: പ്രസീത, പ്രമീത, പ്രശംസ, മരുമക്കള്‍: മധുസൂദനന്‍, മുരളി, മറ്റു സഹോദരങ്ങള്‍: ചിരുതകുഞ്ഞി, വെള്ളച്ചി, ജാനു (സിപിഎം മൊട്ടമ്മല്‍ ബ്രാഞ്ച് അംഗം), മാധവി (കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി). മൃതദേഹം വൈകിട്ട് അടോട്ട് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com