ബ്രൂണെ സുല്‍ത്താന്റെ പുത്രിയുടെ വിവാഹത്തിന് ചെലവ് രണ്ടുകോടി ഡോളര്‍

on Sep 30, 2012

ബ്രൂണെ: ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ വിവാഹം വെള്ളിയാഴ്ച ബ്രൂണെയില്‍ നടന്നു. ലോകത്തിലെ അതിസമ്പന്നന്‍മാരില്‍ ഒരാളായ ബ്രൂണെയ് സുല്‍ത്താന്റെ മകള്‍ ഹാജാ ഹഫീസ സുറുരുള്‍ ബൊല്‍ക്കിയായുടെ വിവാഹമാണ് കെങ്കേമമായി നടന്നത്. വിവാഹത്തിനുമാത്രം ഏകദേശം ഒന്നരക്കോടിമുതല്‍ രണ്ട്ുകോടിവരെ ഡോളര്‍ ചെലവായിട്ടുണ്ടാകുമെന്നാണ് അനുമാനം. ഒരാഴ്ച നീളുന്ന വിവാഘോഷങ്ങളുടെ കണക്ക് ഇതില്‍പ്പെടുത്തിയിട്ടില്ല.
സുല്‍ത്താനും കുടുംബവും താമസിക്കുന്ന 1,700 മുറികളുള്ള ഇസ്താന നൂറുള്‍ ഇമാം കൊട്ടാരത്തിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിദേശത്തുനിന്നുമുള്ള അതിഥികളും വിവാഹത്തില്‍ പങ്കുകൊണ്ടു. 2004ല്‍ ബ്രൂണെ രാജ്യത്തിന്റെ അനന്തരാവാകാശിയായ രാജകുമാരന്റെ വിവാഹത്തിന് 50 ലക്ഷം ഡോളര്‍ ചെലവഴിച്ചിരുന്നു. ബ്രൂണെ സുല്‍ത്താന്റെയും സലേഹ രാജകുമാരിയുടെയും അഞ്ചാമത്തെ പുത്രിയാണ് ഹഫീസ രാജകുമാരി. 32 കാരിയായ രാജകുമാരിയെ വിവാഹം ചെയ്തത് 29 കാരനായ ഹാജി മുഹമ്മദ് റുസെയ്‌നി ആണ്. ബിസിനസ് അഡ്മിസ്‌ട്രേഷനില്‍ ഡിഗ്രിയുള്ള രാജകുമാരി സാമ്പത്തിക മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ഹാജിമുഹമ്മദ് ബ്രൂണെയുടെ പ്രധാനമന്ത്രികൂടിയായ സുല്‍ത്താന്റെ ഓഫീസിലാണ്.
എണ്ണ സമ്പന്നമായ ബ്രൂണെ 600 വര്‍ഷമായി ഒരേ രാജകുടുംബം തന്നെയാണു ഭരിക്കുന്നത്. ധനകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളും രാജകുടുംബത്തിന്റെ കീഴിലാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com