ബ്രൂണെ: ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ വിവാഹം വെള്ളിയാഴ്ച ബ്രൂണെയില്‍ നടന്നു. ലോകത്തിലെ അതിസമ്പന്നന്‍മാരില്‍ ഒരാളായ ബ്രൂണെയ് സുല്‍ത്താന്റെ മകള്‍ ഹാജാ ഹഫീസ സുറുരുള്‍ ബൊല്‍ക്കിയായുടെ വിവാഹമാണ് കെങ്കേമമായി നടന്നത്. വിവാഹത്തിനുമാത്രം ഏകദേശം ഒന്നരക്കോടിമുതല്‍ രണ്ട്ുകോടിവരെ ഡോളര്‍ ചെലവായിട്ടുണ്ടാകുമെന്നാണ് അനുമാനം. ഒരാഴ്ച നീളുന്ന വിവാഘോഷങ്ങളുടെ കണക്ക് ഇതില്‍പ്പെടുത്തിയിട്ടില്ല.
സുല്‍ത്താനും കുടുംബവും താമസിക്കുന്ന 1,700 മുറികളുള്ള ഇസ്താന നൂറുള്‍ ഇമാം കൊട്ടാരത്തിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിദേശത്തുനിന്നുമുള്ള അതിഥികളും വിവാഹത്തില്‍ പങ്കുകൊണ്ടു. 2004ല്‍ ബ്രൂണെ രാജ്യത്തിന്റെ അനന്തരാവാകാശിയായ രാജകുമാരന്റെ വിവാഹത്തിന് 50 ലക്ഷം ഡോളര്‍ ചെലവഴിച്ചിരുന്നു. ബ്രൂണെ സുല്‍ത്താന്റെയും സലേഹ രാജകുമാരിയുടെയും അഞ്ചാമത്തെ പുത്രിയാണ് ഹഫീസ രാജകുമാരി. 32 കാരിയായ രാജകുമാരിയെ വിവാഹം ചെയ്തത് 29 കാരനായ ഹാജി മുഹമ്മദ് റുസെയ്‌നി ആണ്. ബിസിനസ് അഡ്മിസ്‌ട്രേഷനില്‍ ഡിഗ്രിയുള്ള രാജകുമാരി സാമ്പത്തിക മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ഹാജിമുഹമ്മദ് ബ്രൂണെയുടെ പ്രധാനമന്ത്രികൂടിയായ സുല്‍ത്താന്റെ ഓഫീസിലാണ്.
എണ്ണ സമ്പന്നമായ ബ്രൂണെ 600 വര്‍ഷമായി ഒരേ രാജകുടുംബം തന്നെയാണു ഭരിക്കുന്നത്. ധനകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളും രാജകുടുംബത്തിന്റെ കീഴിലാണ്.
|
ബ്രൂണെ സുല്‍ത്താന്റെ പുത്രിയുടെ വിവാഹത്തിന് ചെലവ് രണ്ടുകോടി ഡോളര്‍
Shafi Chithari on Sep 30, 2012
സൌത്ത് ചിത്താരി മോയ്ദീന്‍ എന്ന പഴയ കാല മാപ്പിള പ്പാട്ടുകാരനെ കുറിച്ച ഏഷ്യാനെറ്റ് ടി. വി യിലെ കണ്ടതും കേട്ടതും
Shafi Chithari on Sep 27, 2012
സൌത്ത് ചിത്താരി ഹയ്ദ്രോസേ ജുമുആ മസ്ജിദ് നടുത്തുള്ള ഹയ്ദ്രോസേ ക്വര്‍ട്ടെര്സില്‍ താമസിക്കുന്ന
മോയ്ദീന്‍ ചിത്താരി എന്നാ പഴയ കാല്‍ മാപ്പിള പ്പാട്ടുകാരനെ കുറിച്ച ഏഷ്യാനെറ്റ് ടി. വി യിലെ കണ്ടതും കേട്ടതും എന്നാ പരിപാടിയില്‍
കയാണ്
ഒരു കൈ താങ്ങ് അതിവിടെയും അനിവാര്യമാണ്,,, സുഹുര്തുക്കളുടെ സഹായം ഇദ്ദേഹത്തിന് എത്തിച്ചു കൊടുക്കുക
നമ്മള്‍ ഇന്ന് ഒരു രൂപ സഹായം ചെയ്‌താല്‍ സൃഷ്ടാവ് നമുക്ക് അതിരട്ടിയാക്കി തരും ...!
MOIDEEN KANHANGAD's BANK DETAILS
നമ്മള്‍ ഇന്ന് ഒരു രൂപ സഹായം ചെയ്‌താല്‍ സൃഷ്ടാവ് നമുക്ക് അതിരട്ടിയാക്കി തരും ...!
MOIDEEN KANHANGAD's BANK DETAILS
Account Name : MOIDU C.K.
Bank : Federal Bank, Uduma, Kerala
Account No. : 1891 01000 02971
IFSC CODE : FDRL0001891
IFSC CODE : FDRL0001891
MOBILE : 0091 9961 542595, 00919656 068729
മാണിക്കോത്ത് മടിയന്‍ കുന്നില്‍ പരേതനായ മമ്മുഹാജിയുടെ മകന്‍ 14 മൊയിദു ഹൃദ്യഘാദം മൂലം മരണപ്പെട്ടു
Shafi Chithari on
ഇന്നാലില്ലാഹി വ ഇന്നാ ഇലയിഹി റാജിയൂന്‍... ... മാണിക്കോത്ത് മടിയന്‍ കുന്നില്‍ പരേതനായ മമ്മുഹാജിയുടെ മകന്‍ 14 മൊയിദു ഹൃദ്യഘാദം മൂലം മരണപ്പെട്ടു ..ധീര്ക കാലം അബൂദാബിയില്‍ ആയിരുന്നു..ഗ്രോസറി ബിസിനെസ്സ് നടത്തിവന്ന മൊയ്തു മകന്‍റെ കല്യാണ ആവശ്യത്തിന്നായി ഈ അടുത്താണ് നാട്ടില്‍ എത്തിയത്..നാട്ടിലെ എല്ലാ മത ,സാമൂഹ്യ ,സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നില്‍ക്കാറുള്ള വ്യക്തിത്ത്വമാണ് മൊയ്തു..മാണിക്കോത്ത് ജമാ അത്തിന്‍റെ എലാ പ്രവര്‍ത്തനത്തിലും നിരസാനിധ്യമായിരുന്നു മൊയ്തു..
മാതമാറ്റിക്കല് ഫൈനാന്സില് യൂനുസിന് ഡോക്ടറേറ്റ്
Shafi Chithari on
കാസര്‍കോട്: മാതമാറ്റിക്കല് ഫൈനാന്സില് മേല്പറമ്പ് കൂവത്തൊട്ടിയിലെ സി.എ. യൂനുസിന് ഡോക്ടറേറ്റ് ലഭിച്ചു. മേല്പറമ്പ് കൂവത്തൊട്ടി വീട്ടില് മാഹിങ്ക തറവാട്ടില് പരേതനായ സി.എച്ച്. അഹ്മദ്-ഹാജറ ദമ്പതികളുടെ മകനാണ് യൂനുസ്.
Dr. Yoonus |
മദ്രാസ് യൂണിവേഴ്സിറ്റിയില് നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. കൊച്ചിന് യുനീവേഴ്സിറ്റിയില് നിന്നും എം.എസ്.സി. മാത്സില് അഞ്ചാംറാങ്കോടെയാണ് യൂനുസ് പാസായത്. 2007ലാണ് മദ്രാസ് യുനീവേഴ്സിറ്റിയില് പി.എച്ച്.ഡിക്ക് ചേര്ന്നത്. കാസര്‍കോട് ഗവണ്മെന്റ് കോളേജിലാണ് ബിരുദ വിദ്യാഭ്യാസം പൂര്ത്തിയാക്കിയത്. കാഞ്ഞങ്ങാട് ഇഖ്ബാല് ഹയര്സെക്കന്ഡറി സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. ചെമ്മനാട് ജമാഅത്ത് ഹയര്സെക്കന്ഡറി സ്കൂളിലായിരുന്നു സ്കൂള് വിദ്യാഭ്യാസം.
ഹജ്ജാജിമാര്ക്ക് സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് യാത്രയയപ്പ് നല്‍കി.
Shafi Chithari on Sep 22, 2012
സൗത്ത് ചിത്താരി: മഹല്ലില് നിന്നും ഈ വര്ഷം പരിശുദ്ധ ഹജ്ജ് ഉംറ കര്മത്തിന് പോകുന്നവര്ക്ക് സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നല്‍കി.
ഹിദായത്തുല് ഇസ്ലാം മദ്റസയില് വെച്ച് നടന്ന ചടങ്ങില് പ്രസിഡന്റ് സി.എം. ഖാദര് ഹാജി അധ്യക്ഷത വഹിച്ചു.
ഖത്വീബ് ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്തു. വണ്‍. ഫോര്‍ അബ്ദുര് റഹ്മാന്‍ ഹാജി, സി.കെ മുഹമ്മദ് ഹാജി കുളിക്കാട്, മൂസ എന്നിവര് പ്രസംഗിച്ചു. ജമാഅത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതവും അബ്ദു മൗലവി യാത്രയയപ്പിന് നന്ദിയും പറഞ്ഞു.
പൊരുതി ജയിക്കുന്നവള്‍
Shafi Chithari on Sep 11, 2012
എറണാകുളം: എടത്തല കുഴിവേലിപ്പടിയിലെ കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജ്. ഉച്ചഭക്ഷണ ഇടവേളയ്ക്കുള്ള ബെല്‍.
ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് നീങ്ങി. ഒരാള്‍ മാത്രം ബാക്കിയായി. നസ്‌നിന്‍. അപ്പോഴും, അവളുടെ നിറഞ്ഞ പുഞ്ചിരി ആ ക്ലാസ്മുറിയാകെ പ്രകാശം പരത്തി നിന്നു.
വിധിയുടെ കൈകളിലെ 'കളിപ്പാട്ട'ങ്ങളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടുപോയ നിര്‍ഭാഗ്യവതികളായ അനേകായിരം പെണ്‍കുട്ടികളില്‍ ഒരുവളാണിവളും. ചെറുപ്പത്തിലേ പിടികൂടിയ ശാരീരിക വൈകല്യങ്ങള്‍ ഇവളുടെ ചലനശേഷിയെ ബാധിച്ചു. പരസഹായമില്ലാതെ നടക്കാന്‍പോലുമാവാത്ത സ്ഥിതി.
എന്നിട്ടും നസ്‌നിന്‍ പൊരുതുകയാണ്, ജീവിതം ജയിക്കാനായി. കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഈ വിദ്യാര്‍ത്ഥിനിയെപ്പോലെ മനക്കരുത്തുള്ള ഒരു കുട്ടിയെ കണ്ടിട്ടില്ലെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ പ്രൊഫ. അബ്ദുള്‍ റഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നയിടത്ത്, നസ്‌നിന്റെ പുഞ്ചിരിക്ക് കൂടുതല്‍ തിളക്കം കൈവരുന്നു.
പഠിക്കാന്‍ ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സിലെ ഏറ്റവും മിടുക്കിയാണ് നസ്‌നിന്‍ എന്ന് അദ്ധ്യാപിക നിലാ മധേശ്വരിയും പറഞ്ഞു: ''കുട്ടിയുടെ അവസ്ഥ കാണുമ്പോള്‍ സങ്കടം വരും. രാവിലെ ക്ലാസ്സില്‍ എത്തിയാല്‍ എങ്ങോട്ടും പോകാനാവാതെ ഒരേ ഇരിപ്പാണ്. പക്ഷേ, മിടുമിടുക്കിയാണവള്‍... ഇപ്പോള്‍ത്തന്നെ 83 ശതമാനം മാര്‍ക്കുണ്ട്, ക്ലാസ് ടോപ്പര്‍''.
ഏഴാം സെമസ്റ്റര്‍ ക്ലാസാണ് ഇപ്പോള്‍ നസ്‌നിനും കൂട്ടുകാര്‍ക്കുമായി നടക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും മള്‍ട്ടി മീഡിയ ടെക്‌നിക്‌സും മൊബൈല്‍ കമ്പ്യൂട്ടിങ്ങും മോഡേണ്‍ കമ്യൂണിക്കേഷന്‍ സിസ്റ്റംസും ഉള്‍പ്പെടെയുള്ള ആറ് വിഷയങ്ങളിലും നസ്‌നിന്‍ തന്നെയാണ് മറ്റ് 52 സഹപാഠികള്‍ക്ക് മാതൃക.
''പഠന പദ്ധതിയുടെ ഭാഗമായി ഏതെങ്കിലും വര്‍ക്ക് ഏല്പിച്ചാലും ക്ലാസ്സില്‍ മറ്റ് കുട്ടികളുടെ ഹെല്‍പ്പ് സ്വീകരിക്കാതെ സ്വന്തമായി ചെയ്ത് കൊണ്ടുവരാം എന്ന ആത്മവിശ്വാസമാണ് എപ്പോഴും നസ്‌നിന്‍ പ്രകടിപ്പിക്കുക'' -ടീച്ചര്‍ ആരിഫ പറയുന്നു.
കോളേജില്‍ പഠിക്കാന്‍ എത്തിയതു മുതല്‍ ഇന്നുവരെ ക്ലാസ് ഉള്ള ദിവസങ്ങളില്‍ ഒരുദിവസം പോലും മുടങ്ങാത്ത, ഒരുദിവസം പോലും ലേറ്റ് ആയി വരാത്ത വിദ്യാര്‍ത്ഥി എന്ന റെക്കോഡും നസ്‌നിക്ക് സ്വന്തം. മെറിറ്റ് ലിസ്റ്റിലാണ് കുട്ടി കെ.എം.ഇ.എ. കോളേജില്‍ പ്രവേശനം നേടിയത്. നസ്‌നിന്റെ ശാരീരിക വിഷമതകള്‍ കണക്കിലെടുത്ത് മാനേജ്‌മെന്റ് താഴത്തെ നിലയില്‍തന്നെ ക്ലാസ്സുകള്‍ ക്രമീകരിച്ചു. ലാബ് സൗകര്യങ്ങളും ക്ലാസ്സില്‍ത്തന്നെ ഏര്‍പ്പാടാക്കി.
വാഴക്കാലയില്‍ ബിസിനസ് നടത്തുന്ന നസീറിന്റെ മകളാണ് നസ്‌നിന്‍. തമ്മനത്താണ് തറവാട്ടുവീട് എങ്കിലും മകളുടെ പഠനസൗകര്യം കണക്കിലെടുത്ത് പിന്നീട് ഇവര്‍ കോളേജിന് സമീപത്തേക്ക് താമസം മാറ്റുകയായിരുന്നു.
ദിവസവും രാവിലെ ഉമ്മ നസീമയാണ് നസ്‌നിയെ കോളേജില്‍ എത്തിക്കുക. 'വാക്കറി'ന്റെ സഹായത്തോടെയാണ് കുട്ടി ക്ലാസ് വരെ നടന്നുകയറുന്നത്. പിന്നീട്, വൈകിട്ട് 4.15ന് ക്ലാസ് വിടുംവരെ എങ്ങോട്ടും പോവാതെ മുന്‍ബെഞ്ചില്‍ത്തന്നെ. എന്തുചോദിച്ചാലും മറുപടിയായി ആദ്യമൊരു ചിരിയുണ്ടാവും.
ഇത്ര ബി-പോസിറ്റീവായി ഇരിക്കാനുള്ള ഊര്‍ജം എവിടെനിന്ന് ലഭിക്കുന്നു എന്ന് ചോദിച്ചു? മറുപടി ഇങ്ങനെയായിരുന്നു: ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു.'' ''എന്നെക്കുറിച്ച് പത്രത്തില്‍ എഴുതാനാണെങ്കില്‍ വേണ്ട, താല്പര്യമില്ല'' എന്നായിരുന്നു അടുത്ത അഭ്യര്‍ത്ഥന.
പ്രിയപ്പെട്ട കുട്ടീ, ഞങ്ങളോട് ക്ഷമിക്കുക. നിന്നെക്കുറിച്ചുള്ള വാക്കുകളും നിന്റെ നിറചിരിയും നിനക്ക് ചുറ്റുമുള്ള അനേകായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാതൃകയാകട്ടെ എന്ന സദുദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
വൈകല്യങ്ങളെയെല്ലാം തോല്പിച്ച് ലോകത്തിന് മുന്നില്‍ നീ ഉയിര്‍ത്തെണീറ്റ്‌നില്‍ക്കുന്ന ഒരുനാള്‍ വരും. അതിനായുള്ള ഇന്ധനമാവട്ടെ ഞങ്ങളുടെ പ്രാര്‍ത്ഥനകളും...

സി പി എം ഏരിയാ സെക്രട്ടറി എം പൊക്ലന്റെ സഹോദരന്‍ ഹൃദയാഘാതം മൂലം മരിച്ചു
Shafi Chithari on Sep 10, 2012
കാഞ്ഞങ്ങാട്ടെ വാഹന വില്‍പ്പനക്കാരന്റെ മരണം; സുഹൃത്ത് മുംബൈയില്‍ നിന്നും മുങ്ങി
Shafi Chithari on
വെള്ളിക്കോത്ത് പി. കണ്ണന്‍ നായര്‍ നിര്യാതനായി
Shafi Chithari on
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവരും കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രമുള്‍പ്പടെ വിവിധ ക്ഷേത്രങ്ങളുടെ കോയ്മയുമായ വെള്ളിക്കോത്ത് അര്ച്ചനയിലെ പി. കണ്ണന്‍ നായര്‍ (ഗിരിനായര്) (97) നിര്യാതനായി.
മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ നാല് പെരുങ്കളിയാട്ടങ്ങള്ക്ക് നേതൃത്വം നല്‍കി. അജാനൂര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ സ്ഥാപക ഭാരവാഹിയായിരുന്നു.
ഭാര്യ: പള്ളിയത്ത് കുട്ടിയമ്മ നീലേശ്വരം, മകന്‍: പി. പിതാംബരന് നായര്‍ (മെഡികെയര് സ്പെഷ്യാലിറ്റി സെന്റര്‍, കാഞ്ഞങ്ങാട്), മരുമകള്: എം. രമ (പടിഞ്ഞാറ്റംകൊഴുവല്, സഹോദരങ്ങള്‍: പരേതരായ പി കമ്മാരന്‍ നായര്‍, ചിയേയി അമ്മ. സഞ്ചയനം ബുധനാഴ്ച

Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com