കാന്തപുരത്തിന്റെ കേരളയാത്ര പ്രഥമ സ്വീകരണത്തിന് കാഞ്ഞങ്ങാട് ഒരുങ്ങി
Shafi Chithari on Apr 10, 2012
കാഞ്ഞങ്ങാട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി ഈമാസം 12ന് കാസര്‍കോട്ടുനിന്നും പ്രയാണമാരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രക്ക് ജില്ലയില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന സ്വീകരണം ഐതിഹാസികമാക്കാന്‍ അതിവിപുലമായ ഒരുക്കങ്ങള്‍. വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും വൈകിട്ട് ആറുമണിമുതല്‍ തൃക്കരിപ്പൂരിലുമാണ് സ്വീകരണ സമ്മേളനങ്ങള്‍. രണ്ടു സ്ഥലങ്ങളിലും സ്വാഗതസംഘം രൂപവത്കരിച്ച് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ മുനിസിപ്പല്‍ ടൌണ്‍ഹാളിനു സമീപമാണ് സമ്മേളനം. കോട്ടച്ചേരിയില്‍നിന്നും സ്നേഹസംഘത്തിന്റെ റാലി നഗരിയിലെത്തുന്നതോടെ സമ്മേളനം ആരംഭിക്കും. പ്രമുഖ പണ്ഡിതന്മാരും സയ്യിദന്മാരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രസംഗിക്കും. ഉദുമ, പരപ്പ, ഹൊസ്ദുര്‍ഗ് മേഖലകളിലെ പ്രവര്‍ത്തകരുടെ ഉപഹാര സ്വീകരണം ഇവിടെ നടക്കും. ഹൊസ്ദുര്‍ഗ്, പരപ്പ, ഉദുമ മേഖലകളിലെ സംഘടനാ പ്രവര്‍ത്തകരാണ് കാഞ്ഞങ്ങാട്ട് സ്വീകരണമൊരുക്കുന്നത്. സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ മുന്നൊരുക്കം, വഴിയോര കണ്‍വെന്‍ഷനുകള്‍, യൂണിറ്റ് പ്രതിനിധി സംഗമങ്ങള്‍ നടന്നുവരുന്നു.
സമ്മേളനത്തിനെത്തുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങളൊരുക്കും. ഇതുസംബന്ധമായി ചേര്‍ന്ന യോഗം പി കെ അബ്ദുല്ല മൌലവിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാ തളങ്കര വിഷയാവതരണം നടത്തി. ജലീല്‍ സഖാഫി മാവിലാടം, നൌഷാദ് മാസ്റര്‍, എ കെ മഹ്മൂദ് മുന്‍ഷി, യൂസുഫ് മദനി ചെറുവത്തൂര്‍, എ ബി അബ്ദുല്ല മാസ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ച
അതിഞ്ഞാല്‍ റോഡരികിലെ മാലിന്യം യാത്രക്കാര്‍ക്ക് ദുരിതം
Shafi Chithari on
അജാനൂര്‍: പൊതു റോഡരികില്‍ മാലിന്യം തള്ളുന്നത് ദുരിതമാകുന്നു. അതിഞ്ഞാല്‍ ഗവ. മാപ്പിള എല്‍.പി സ്‌കൂള്‍ റോഡിന്‍െറ വലതുവശങ്ങളിലാണ് പ്ളാസ്റ്റിക് ചാക്കുകളില്‍ മാലിന്യം തള്ളുന്നത്. ഇവ ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ വിളയാട്ടവും യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാകുന്നു.
പൊതുസ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപത്തിന് കോടതി വിലക്കുണ്ടെങ്കിലും ഇവിടെ നിയമം കാറ്റില്‍പറത്തിയാണ് വ്യാപകമായി മാലിന്യം കൊണ്ടിടുന്നത്. കാല്‍നടയാത്രക്കാരും ട്രെയിന്‍ യാത്രക്കാര്‍വരെ ഇതുവഴി കടന്നുപോകുമ്പോള്‍ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്.
അജാനൂര്‍ പഞ്ചായത്തില്‍പെടുന്ന ഈ സ്ഥലത്തെ മാലിന്യനിക്ഷേപം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പെരിയ വഴിയോര വിശ്രമകേന്ദ്രം നശിക്കുന്നു
Shafi Chithari on
അജാനൂര്‍: വഴിയോര വിശ്രമകേന്ദ്രം നശിക്കുന്നു. പെരിയയിലെ വിശ്രമകേന്ദ്രമാണ് ചുറ്റും കാട് പടര്‍ന്നു പിടിച്ച് ഉപയോഗ ശൂന്യമായത്. ഇവിടെ മദ്യപര്‍ കുപ്പികള്‍ വലിച്ചെറിയുന്നുമുണ്ട്.
2009ലാണ് പെരിയയില്‍ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തത്. പുല്ലൂര്‍ -പെരിയ പഞ്ചായത്ത് അധികൃതര്‍ ഇത് ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ വിശ്രമകേന്ദ്രത്തിന് സമീപമായി മിനി ബസ്സ്റ്റാന്‍ഡും ഷോപ്പിങ്് കോംപ്ളക്സും സ്ഥാപിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്.
മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശി 84 പവന്‍ സ്വര്‍ണവും പണവുമായി മുങ്ങി
Shafi Chithari on
നീലേശ്വരം: മൊബൈല്‍ഫോണ്‍ വഴി മിസ്ഡ് കോളിലൂടെ വിളിച്ച് പരിചയപ്പെട്ട കൊല്ലം സ്വദേശി സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയതായി പരാതി. നീലേശ്വരം കടിഞ്ഞിമൂല ഗവ. എല്‍.പി സ്കൂളിനടുത്ത് താമസിക്കുന്ന ഭര്‍തൃമതി അഷിമാബാനുവിന്‍െറ (33) സ്വര്‍ണവും പണവുമാണ് മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശി ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സോനുക്കുട്ടന്‍ എന്ന സുരേഷ്കുമാര്‍ കൈക്കലാക്കിയത്.പരിചയം ദൃഢപ്പെട്ടപ്പോള്‍ ലോക്കറിലുള്ള 84 പവന്‍ സ്വര്‍ണവും 20,000 രൂപയും പല ഘട്ടങ്ങളിലായി കൈക്കലാക്കുകയായിരുന്നു. ബുധനാഴ്ചയാണ് അഷിമാബാനു നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. 2011 ആഗസ്റ്റിലാണ് ഇവര്‍തമ്മില്‍ പരിചയപ്പെട്ടത്. സോനുക്കുട്ടന്‍ ചെറുവത്തൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്താണ് യുവതിയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കാന്‍ തയാറെടുപ്പ് നടത്തിയത്. നീലേശ്വരം സി.ഐ സുനില്‍കുമാര്‍ അന്വേഷണം നടത്തിവരുന്നു.
വാണിയമ്പാറയിലേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം
Shafi Chithari on Apr 2, 2012
കാഞ്ഞങ്ങാട്: വാണിയമ്പാറ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാന്‍ കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും രാവണീശ്വരം മേഖലയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ അനുവദിക്കണമെന്ന് നന്മ പുരുഷ സ്വയംസഹായസംഘം ആവശ്യപ്പെട്ടു. ചിത്താരി വില്ലേജിലെ വാണിയമ്പാറയിലെ ജനങ്ങള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ചാലിങ്കാലിലോ ചാമുണ്ഡിക്കുന്നിലോ എത്തിയാല്‍ മാത്രമേ ബസ് സൗകര്യം ലഭിക്കുകയുള്ളൂ. നൂറുകണക്കിന് കുടുംബങ്ങളാണ് ബാഹ്യലോകവുമായി ബന്ധപ്പെടാനാകാതെ ദുരിതമനുഭവിക്കുന്നത്. കാസര്‍കോട് നിന്ന് പെരിയ വഴി തണ്ണോട്ട്, െവള്ളംതട്ട, സെറ്റില്‍മെന്റ്, തെക്കേപ്പള്ളം, വേലാശ്വരം, തട്ടുമ്മല്‍ അജാനൂര്‍ പഞ്ചായത്ത് വഴി കാഞ്ഞങ്ങാട്ടേക്കും തിരിച്ചും കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം. ചന്ദ്രഗിരിപ്പാലം വഴി പള്ളിക്കര, മുക്കൂട്, പൊടിപ്പള്ളം, കളരിക്കാല്‍, രാവണീശ്വരം അജാനൂര്‍ പഞ്ചായത്ത് വഴി കാഞ്ഞങ്ങാട്ടേക്കും ബസ് അനുവദിച്ചാല്‍ യാത്രാക്ലേശം പരിഹരിക്കാനാകുമെന്ന് അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിഅജാനൂര് പഞ്ചായത്തിന് മിച്ച ബജറ്റ്
Shafi Chithari on Mar 22, 2012
അജാനൂര്‍: 22 ലക്ഷം രൂപ തുക മിച്ചം പ്രതീക്ഷിക്കുന്ന അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ പുതിയ ബജറ്റ് ധനകാര്യ സമിതി ചെയര്‍മാന്‍ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന്‍ വ്യാഴാഴ്ച അവതരിപ്പിച്ചു.
11,74,45,291, രൂപ വരുമാനവും 11, 52, 66,260 രൂപ ചിലവും പ്രതീക്ഷിക്കുന്നതാണ് 21,79,041 രൂപയുടെ മിച്ചമുള്ള ബജറ്റ്. 1,54,00,000 രൂപ ക്ഷേമ പെന്‍ഷനുകള്‍ക്കും അരക്കോടി രൂപ ഉദ്പാദനമേഖലയിലും ലക്ഷ്യമിടുന്ന ബജറ്റ് ഒന്നരകോടി രൂപ റോഡുകള്‍ക്കും പാലങ്ങള്‍ക്കും വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ അടിസ്ഥാന വികസനത്തിന് ഒന്നേമുക്കാല്‍ കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. രോഗ ബാധിതരുടെ പുനരധിവാസത്തിന് 5 ലക്ഷം രൂപ മാറ്റിവെച്ചിരിക്കുകയാണ്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ 27 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌ക്കരിക്കും. വിദ്യാഭ്യാസ മേഖലയ്ക്ക് 32 ലക്ഷം രൂപ നീക്കിവെച്ചു. മാലിന്യ നിവാരണത്തിന് 34.50 ലക്ഷവും ആരോഗ്യ മേഖലയില്‍ 1 കോടി 13 ലക്ഷം രൂപയും വകയിരുത്തി. ഭവന നിര്‍മ്മാണത്തിന് 58 ലക്ഷം രൂപയും വയോജനക്ഷേമത്തിന് 5 ലക്ഷവും വികലാംഗ ക്ഷേമത്തിന് 7 ലക്ഷവും, ശിശുക്ഷേമത്തിന് 64.50 ലക്ഷവും 11ലക്ഷം രൂപ തെരുവിളക്കുകളുടെ സ്ഥാപനത്തിനും മാറ്റിവെച്ചു. പഞ്ചായത്ത് ഓഫീസ് കമ്പ്യൂട്ടര്‍ വത്കരണം പൂര്‍ണ്ണമാക്കും. മാലിന്യ സംസ്‌കരണം ദീര്‍ഘ വീക്ഷണത്തോടെ നടപ്പിലാക്കാന്‍ 34.5 ലക്ഷം രൂപയും കാര്‍ഷിക മേഖലയ്ക്ക് 36 ലക്ഷവും പശ്ചാത്തല വികസനത്തിന് 15 ലക്ഷവും ബജറ്റില്‍ മാറ്റിവെച്ചു. മത്സ്യതൊഴിലാളി ക്ഷേമത്തിന് 8 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
മഡിയന്‍ മരഉരുപ്പടികള്‍ തീവെച്ചു നശിപ്പിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Shafi Chithari on Mar 13, 2012
| കാഞ്ഞങ്ങാട് : അജാനൂര്‍ മഡിയന്‍ കൂലോത്തിനു സമീപത്തെ ഫര്‍ണ്ണിച്ചര്‍ കടയ്ക്കു മുന്നില്‍ കൂട്ടിയിട്ടിരുന്ന മരഉരുപ്പടികള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പെരുമ്പട്ടയിലെ അബ്ദുല്‍ റൗഫിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണ്ണീച്ചര്‍ കടയിലേക്ക് കൊണ്ടുവന്ന മരഉരുപ്പിടികളാണ് കത്തി നശിച്ചത്. കാഞ്ഞങ്ങാട്ടു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കൂുന്നു. അഗ്നിബാധക്കു പിന്നിലെ കാരണം വ്യക്തമല്ല. Tags: fire, furniture, kanhangad, |
കാഞ്ഞങ്ങാട് ബസ്സ്റാന്റി സ്ത്രീയുടെ തലയിð സ്ളാബ് കഷണം അടര്‍óുവീണ് പരിക്കേറ്റു.
Shafi Chithari on Mar 11, 2012
കാഞ്ഞങ്ങാട് ബസ്സ്റാന്റിലെ സ്ളാബ് അടര്‍óുവീണ് സ്ത്രീക്ക് പരിക്ക്
കാഞ്ഞങ്ങാട്: മക്കളോടൊപ്പം ബസ് കാത്തുനിðക്കുകയായിരുó സ്ത്രീയുടെ തലയിð സ്ളാബ് കഷണം അടര്‍óുവീണ് പരിക്കേറ്റു. ഇó് രാവിലെ 9.30ന് കാഞ്ഞങ്ങാട് ബസ്സ്റാന്റിലാണ് സംഭവം. മാവുങ്കാð പുതിയ കïത്തെ ബാബുവിന്റെ ഭാര്യ വി. ശാരദക്കാണ് (32) പരിക്കേറ്റത്. ശാരദയെ കാഞ്ഞങ്ങാട് നഴ്സിങ്ങ് ഹോമിð പ്രവേശിപ്പിച്ചു. തലയുടെ മുറിവ് കെട്ടാന്‍ 10 തുóð വേïിവóു. മക്കളായ ശരണ്യ, ശരത് എóിവര്‍ക്കൊപ്പം ശാരദ പാക്കം വെളുത്തോളിയിലെ വീട്ടിലേക്ക് പുറപ്പെട്ടതായിരുóു. തലനാരിഴക്കാണ് കുട്ടികള്‍ പരിക്കേðക്കാതെ രക്ഷപ്പെട്ടത്. ബസ്സ്റാന്റിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടകാരണം. നൂറുകണക്കിന് യാത്രക്കാര്‍ തിങ്ങിനിറയുó ബസ്സ്റാന്റ് അപകടനിലയിലായിട്ട് മാസങ്ങളായി. അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെó് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മുകളിð സ്ളാബിന്റെ ഭാഗങ്ങള്‍ അടര്‍óുകിടക്കുകയാണ്. ഇത് ഏതുനിമിഷവും താഴെവീഴാന്‍ സാധ്യതയുï്. ഇവ മാറ്റിയിñങ്കിð വീïും അപകടമുïാകാന്‍ സാധ്യതയുïóും നാട്ടുകാര്‍ പറഞ്ഞു.
വ്യാപാരി മുട്ടുന്തല ഹമീദ് നിര്യാതനായി
Shafi Chithari on
കാഞ്ഞങ്ങാട്: പൗര പ്രമുഖനും വ്യാപാരിയുമായ മുട്ടുന്തല ഹമീദ് (75) ഞായറാഴ്ച പുലര്‍ച്ചെ നിര്യാതനായി. സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തകനായിരുന്നു.പരേതനായ മുട്ടുന്തല സി.എച്ച്. അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ ഹാജിയുടെയും മാണിക്കോത്ത് ഖദീജയുടെയും മകനാണ്. ദീര്‍ഘകാലം ഷാര്‍ജയില്‍ വ്യാപാരം നടത്തിയിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വ്യാപാരം നടത്തി വരികയായിരുന്നു. മക്കളില്ല.
കാസര്‍കോട്ടെ പരേതനായ തുരുത്തി പോക്കറിന്റെ മകള്‍ ആസ്യബി ഹജ്ജുമ്മയാണ് ഭാര്യ. ഷാര്‍ജയിലെ വ്യാപാരികളായ മുട്ടുന്തല അബ്ദുല്‍ഖാദര്‍ ഹാജി, അസൈനാര്‍ ഹാജി, പരേതനായ മുഹമ്മദ് ഹാജി, തൊട്ടി അസൈനാരുടെ ഭാര്യ മറിയമ്മ, മഞ്ചേശ്വരത്തെ ജമീല, എന്നിവര്‍ സഹോദരങ്ങളാണ്. മയ്യത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുട്ടുന്തല ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
നിരന്തരം ഭീഷണി; നാലംഗസംഘത്തിനെതിരെ വീട്ടമ്മയുടെ പരാതി
Shafi Chithari on Mar 6, 2012
അജാനൂര്‍: ചിത്താരി കൊട്ടിലങ്ങാട് കെ.വി.ഹൗസില്‍ താമസിക്കുന്ന തന്നെയും കുടുംബത്തെയും നാല് യുവാക്കള്‍ ചേര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി കൊട്ടിലങ്ങാട് അബ്ബാസിന്റെ ഭാര്യ കെ.വി. ഫാത്തിമ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതിപ്പെട്ടു.
മകന്‍ ഷംസീറിനെ അന്വേഷിച്ച് കുറെ നാളുകളായി കൊട്ടിലങ്ങാട് സ്വദേശികളായ സുകുമാരന്റെ മകന്‍ ബിജു എന്ന വിജയന്‍, അമ്പൂഞ്ഞിയുടെ മകന്‍ സുധാകരന്‍, നാരായണന്റെ മകന്‍ ശ്രീജേഷ്, കേബിള്‍ ജീവനക്കാരന്‍ സായി എന്നിവരടങ്ങിയ നാലംഗസംഘം കെ എല്‍ 60 ബി 755 ഓ ട്ടോറിക്ഷയില്‍ വീട്ടില്‍ വരികയും വീട് അടിച്ചുതകര്‍ക്കുമെന്നും ഷംസീറിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ഇവരുടെ നിരന്തരം ഭീഷണിയെ തുടര്‍ന്ന് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
യുവാവിനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി
Shafi Chithari on Mar 5, 2012
യുവാവിനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി
നീലേശ്വരം: ചതുരക്കിണര്‍ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടിയ ചിത്താരി ചാമുണ്ഡിക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടിയെ വിവരമറിഞ്ഞ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ബുധനാഴ്ച വൈകുന്നേരമാണ് യുവാവിനൊടൊപ്പം ചാമുണ്ഡിക്കുന്നിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ചതുരക്കിണറിലെത്തിയത്.
കാമുകന്റെ വീട്ടില്‍ പെണ്‍കുട്ടിയുണ്ടെന്നറിഞ്ഞ വീട്ടുകാര്‍ ഉടന്‍ തന്നെ ചതുര ക്കിണറിലെത്തുകയും പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ഇതിന് വഴങ്ങിയില്ല. ഇതിനിടെ ചതുരക്കിണറിലെ വീട്ടില്‍ പരിസരവാസികള്‍ തടിച്ചു കൂടി. പ്രശ്‌നം ചെറിയതോതിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസും സ്ഥലത്തെത്തി. പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാര്‍ തുടര്‍ന്ന് പോലീസ് സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തുകയും പോലീസ് ചില ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി വീട്ടുകാരോടൊപ്പം തന്നെ പോകുകയായിരുന്നു.
മാനവികത ഉണര്‍ത്താന്‍ മഹല്ലു സമ്മേളനം ചിത്താരിയില്‍
Shafi Chithari on Mar 2, 2012
മാനവികത ഉണര്‍ത്താന്‍ മഹല്ലു സമ്മേളനം ചിത്താരിയില്‍
- കാഞ്ഞങ്ങാട് : മാനവികത ഉണര്‍ത്താന്‍ കാന്തപുരം നയിക്കുന്ന കേരളയാത്രയുടെ പ്രചരണാര്‍ഥം ചിത്താരി സുന്നി യുവജന സംഘം എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭ്ിമുഖ്യത്തില്‍ മഹല്ല് സമ്മേളനം നാളെ 04/03/12 ഞായറാഴ്ച സൌത്ത് ചിത്താരി മഞ്ഞനാടി ഉസ്താദ് നഗറില്‍ വിപുലമായി നടത്ത്പെടുന്നു.
രാവിലെ ഖബര്‍ സിയാറത്ത് ചിത്താരി ഹഎഇ ഹെദ്രൂസ് മസ്ജിദ് ഖബര്‍ സ്താനില്‍ ...
വൈകുന്നേരം 4നു മാനവിക സദസ് കാഞ്ഞങ്ങാട് എം.എല്‍ എ. ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും ഹാരിസ് ഫളിലി വിഷയാവതരണം നടത്തും .
മുന്‍ എം.എല്‍ എ കുഞ്ഞിക്കണ്ണന്‍ ,അഡ്വ : ഖാലിദ് , ഹസെയ് നാര്‍ കല്ലൂരാവി, ഹസ്ബുല്ലാ തളങ്കര,ആലികൂട്ടി ഹാജി,ബഷീര്‍ മങ്കയം, സി.എം ഖാദര്‍ ഹാജി, എം.കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയ പ്രാദേശിക രാഷട്രീയ സാമൂഹിക നേതാക്കളും മഹല്ലു കാര്‍ന്നവര്‍മാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും ഏപ്രില്‍ 12ന് കാസര്‍കോട്ട് നിന്നാരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ പ്രമേയമായ മാനവികത ഉണര്‍ത്താന്‍ എന്ന വിഷയത്തെ കുറിച്ച് വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നു കൂട്ടപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍ തുര്‍ക്കളിഗെ നേതൃത്വം നല്‍കും
എരുമാട് മഖാം ഉറൂസ് 2 നു തുടക്കമാവും
Shafi Chithari on Mar 1, 2012
![]() | |
കാസര്‍കോട്: കര്‍ണാടക കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് മാര്‍ച്ച് രണ്ടു മുതല്‍ ഈമാസം ഒമ്പതുവരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടിന് ജുമഅക്ക് ശേഷം മഖാം സിയാറത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ജമാഅത്ത് പ്രസിഡന്റ് ശാദുലിഹാജി പതാക ഉയര്‍ത്തും. രാത്രി കുമ്പോല്‍ ജാഫര്‍ സ്വാദിഖ് തങ്ങളുടെ നേതൃത്വത്തില്‍ ജലാലിയ റാത്തീബും, ഖതീബ് അബ്ദുല്‍ ശുക്കൂര്‍ സഅദി ഉല്‍ബോധനം നടത്തും. മൂന്നിന് ദിഖ്‌റ് ഹല്‍ഖയ്ക്ക് പ്രശസ്ത സൂഫീവര്യന്‍ മുഹമ്മദ് ദാരിമി അല്‍ഖാദിരി നേതൃത്വം നല്‍കും. അബൂബക്കര്‍ ഫൈസി കുമ്പടാജെ ഉല്‍ബോധനം നടത്തും. നാലിന് ഖതം ദുആയ്ക്ക് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ശമീര്‍ അശ്രഫി കാട്ടാമ്പള്ളി മുഖ്യപ്രഭാഷണം നടത്തും. അഞ്ചിന് പൊതുസമ്മേളനം കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കെ എം ഇബ്‌റാഹിം ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസ് ദാരിമി പുത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. ആറിന് മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മതപ്രഭാഷണം നടത്തും. ഏഴിന് രാത്രി മുള്ളൂര്‍കര മുഹമ്മദലി സഖാഫി മതപ്രഭാഷണം നടത്തും. എട്ടിന് സ്വലാത്ത് മജ്‌ലിസിന് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ നേതൃത്വം നല്‍കും. സലാഹുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഒമ്പതിന് ജുമഅക്ക് ശേഷം സമാപന സമ്മേളനം നടക്കും. അഖിലേന്ത്യ സുന്നി ഇംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തങ്ങള്‍ സഖാഫി കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ മുഹമ്മദ് അശ്‌റഫ്, കെ എസ് അബൂബക്കര്‍ ഹാജി, കെ ഇ അഹമ്മദ് ഹാജി, സി എ അസൈനാര്‍, എം എ ഉസ്മാന്‍, സി എ അസൈനാര്‍, സി എ സുബൈര്‍ സംബന്ധിച്ചു.
| |
. | |
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
മലേഷ്യന്‍ മുന്‍പ്രധാനമന്ത്രിയും സെക്രട്ടറി ജനറലും മാലിക് ദീനാറിലെത്തി
Shafi Chithari on



തളങ്കര : മലേഷ്യന്‍ മുന്‍ ഉപപ്രധാനമന്ത്രിയും, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ അന്‍വര്‍ ഇബ്രാഹിം തളങ്കര മാലിക് ദീനാര്‍ മഖാം സന്ദര്‍ശിച്ചു. ഇന്നു വൈകിട്ട് മൂന്നരയോടെയാണ് അദ്ദേഹം ചരിത്രപ്രസിദ്ധമായ മാലിക് ദീനാര്‍ മഖാം സന്ദര്‍ശനത്തിന് എത്തിയത്. മാലിക് ദീനാര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് കെ മഹ്മൂദ് ഹാജി, നഗരസഭാംഗം അബ്ദുല്‍റഹ്മാന്‍, മജീദ് തളങ്കര, മുജീബ് തളങ്കര, എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. മലേഷ്യന്‍ മുന്‍ മന്ത്രിസഭയുടെ സെക്രട്ടറി ജനറല്‍ ഡോ. ദത്തുഅബ്ദുല്‍ അസീസ്, അഡ്വ. നൂറുദ്ദിന്‍, മീപ്പിരി ഹംസ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. പത്തു മിനിട്ടുകളോളം ഓഫീസില്‍ ചെലവഴിച്ച അദ്ദേഹം തളങ്കര മാലിക് ദീനാര്‍ മഖാമില്‍ എത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പള്ളിയും, പരിസരവും സന്ദര്‍ശിച്ചു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയും അദ്ദേഹം സന്ദര്‍ശിച്ചു.
ഇന്നലെ കര്‍ണ്ണാടക പുത്തൂരിലെ മലേഷ്യയിലെ വ്യാപാരി മൗലാന അബ്ദുല്‍റഹ്മാന്‍ പുത്തൂര്‍ നടത്തുന്ന ദിഖ്‌റ ഹല്‍ഖയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. തുടര്‍ന്ന് മംഗലാപുരം സന്ദര്‍ശിച്ച അദ്ദേഹം മൂന്നരയോടെ തളങ്കരയില്‍ എത്തുകയായിരുന്നു. കാസര്‍കോട്ട് ആദ്യമാണെന്നും, കേരളത്തില്‍ നേരത്തെ കോഴിക്കോടും, മലപ്പുറവും സന്ദര്‍ശനം നടത്തിയിരുന്നുവെന്നും അന്‍വര്‍ ഇബ്രാഹിം പറഞ്ഞു
കെ.എം.സി.സി നെറ്റ് സോണ്‍ പുരസ്‌കാരം മെട്രോ മുഹമ്മദ് ഹാജിക്ക്
Shafi Chithari on Feb 21, 2012
![]() |
ചിത്താരിയില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഏറ്റുമുട്ടി
Shafi Chithari on
കാഞ്ഞങ്ങാട്: ചിത്താരിയില്‍ അക്രമ സംഭവത്തില്‍ നാലു യുവാക്കള്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. ചിത്താരിയിലെ അബ്ദുള്‍ സത്താറിന്റെ മകന്‍ നിസാമുദ്ദീന്‍ (20) മുഹമ്മദിന്റെ മകന്‍ അസ്‌കര്‍ (19) അഹ്മദിന്റെ മകന്‍ ഷംസീര്‍ (20), ചിത്താരി ഹൈസ്‌കൂളിന് സമീപത്തെ കെ ഹസിനാറിന്റെ മകന്‍ മുഹമ്മദ് ഫാസില്‍(20), ഉമ്മ മറിയ (53) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് ആദ്യത്തെ സംഭവം നടന്നത്. ചിത്താരി ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന 5 ഓളം വിദ്യാര്‍ത്ഥികള്‍ കാറിലെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ നിസാമുദ്ദീന്‍, അസ്‌കര്‍, ഷംസീര്‍ എന്നിവര്‍ പരാതിപ്പെട്ടു.
പഞ്ച്, വടി,ബ്ലേഡ് തുടങ്ങിയവയുമായാണ് വിദ്യാര്‍ത്ഥികള്‍ അക്രമം നടത്തിയത്. നിസാമുദ്ദീന്റെ ശരീരത്തില്‍ ബ്ലേഡ് കൊണ്ട് കീറി മുറിവേല്‍പ്പിക്കുയും ചെയ്തു. ഈ മൂന്നുപേരും ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ വൈകിട്ട് 3 മണിക്ക് ഒരു സംഘം വീട്ടില്‍ അതിക്രമിച്ച് കയറി മറിയുമ്മയെയും മകനെയും അക്രമിക്കുകയായിരുന്നു. ഇവര്‍ രണ്ടുപേരും കാഞ്ഞങ്ങാട് നേഴ്‌സിംങ് ഹോമിലാണ്.
കാഞ്ഞങ്ങാട് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് വിവേകാനന്ദ വിദ്യാലയം ക്ളര്‍ക്കു മരിച്ചു
Shafi Chithari on
കാഞ്ഞങ്ങാട്: ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൊളവയല്‍ വിവേകാനന്ദ വിദ്യാലയം ക്ളര്‍ക്കും കൊളവയല്‍ സ്വദേശിയുമായ ജയകുമാര്‍ (28) ആണ് മരിച്ചത്. ഇന്നലെ രാത്രി അലാമിപ്പള്ളിയിലാണ് അപകടം. ജയകുമാര്‍ കൊളവയല്‍ ബൂത്ത് ബി.ജെ.പി. സെക്രട്ടറിയാണ്. ശ്രീധരന്‍-കമലാക്ഷി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രകാശന്‍, ജയരാജന്‍, നിര്‍മ്മല. ടെമ്പോ ഡ്രൈവര്‍ കണ്ണൂര്‍ ആയിക്കരയിലെ മനോജിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആസ്പത്രിയില്‍ പോസ്റുമോര്‍ട്ടം നടത്തി.സഹോദരങ്ങള്‍ : രാജന്‍ (ഗള്‍ഫ്), പ്രകാശന്‍, നിര്‍മ്മല. രാജന്‍ ഗള്‍ഫില്‍ നിന്നും എത്തിയ ശേഷം നാളെ മൃതദേഹം സംസ്‌കരിക്കും. |
കാഞ്ഞങ്ങാട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Shafi Chithari on Feb 15, 2012
കാഞ്ഞങ്ങാട്: ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ആറങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്റെ മകനും പെയിന്റിംങ് തൊഴിലാളിയുമായ അനസ് എന്ന സി.കെ. ഫായിസ്(19)ആണ് മരണപ്പെട്ടത്.ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ടി ബി റോഡ് ജംഗ്ഷനിലെ വ്യാപാരഭവന് മുന്നില്‍ വെച്ചായിരുന്നു അപകടം. പുതിയകോട്ടയിലേക്ക് ഫായിസ് ഓടിക്കുകയായിരുന്ന കെ.എല്‍.60.സി-2820 നമ്പര്‍ മോട്ടോര്‍ ബൈക്കില്‍ കെ.എല്‍.13.കെ-9772 ലീഡര്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് ഫായിസ് തെറിച്ചു വീഴുകയായിരുന്നു. റോഡിലേക്ക് തലകുത്തി വീണ ഫായിസിനെ പരിസരവാസികള്‍ ഉടന്‍ മന്‍സൂര്‍ ആശുപത്രിയി ല്‍ എത്തിച്ചു. നില തീര്‍ത്തും ഗുരുതരമായതിനാല്‍ ഒന്നര മണിയോടെ ഫായിസിനെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മദ്ധ്യേ ഉദുമയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
ആറങ്ങാടി സ്വദേശിയായ ഫായിസിന്റെ കുടുംബം അജാനൂര്‍ കൊത്തിക്കാലിലാണ് താമസം. ഫായിസ് ആറ ങ്ങാടിയിലെ പിതൃസഹോദരിയോടൊപ്പമാണ് കഴിഞ്ഞു വന്നത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങള്‍: ബാസിത്(ഗള്‍ഫ്), ബന്‍സീറ, ഫര്‍വീന, സഹദ്, സിനാന്‍.
അതിഞ്ഞാല്‍ സ്വദേശി പയ്യന്നൂരില്‍ തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു
Shafi Chithari on
കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ സ്വദേശിയായ യുവാവ് പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരണപ്പെട്ടു. അതിഞ്ഞാലിലെ ഇ എം അബ്ദുള്ള-താഹിറ ദമ്പതികളുടെ മകനും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഓവര്‍ബ്രിഡ്ജിന് സമീപം പെര്‍ഫ്യൂം വില്‍പ്പനക്കാരനുമായ തൗഫീക്കാണ്(25)മരിച്ചത്.
തിങ്കഴാഴ്ച വൈകുന്നേരമാണ് സംഭവം. കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചറില്‍ കണ്ണൂരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം തൗഫീക്ക് തീവണ്ടിയില്‍ നിന്നും തെറിച്ചുവീഴുകയായിരുന്നു. തൗഫീക്കിനെ ഗുരുതരനിലയില്‍ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്ത് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം അതിഞ്ഞാലിലേക്ക് കൊണ്ടുവരും.
നേരത്തെ ഗള്‍ഫിലായിരുന്നു യുവാവ്. ജൂനസ്, ജമീല എന്നിവര്‍ സഹോദരങ്ങളാണ്.
തൗഫീഖിന്റെ ആകസ്മിക നിര്യാണത്തില്‍ അജാനൂര്‍ പഞ്ചായത്ത് മുന്‍ മെമ്പറും ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ എം അബ്ദുള്‍ കരീം അനുശോചിച്ചു.
തൗഫീഖിന്റെ ആകസ്മിക നിര്യാണത്തില്‍ അജാനൂര്‍ പഞ്ചായത്ത് മുന്‍ മെമ്പറും ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ എം അബ്ദുള്‍ കരീം അനുശോചിച്ചു.
പ്രൊഫ. ഡോ. പി.കെ അബ്ദുല്‍ അസീസിനെ ആദരിച്ചു
Mubarak on Feb 12, 2012

മലപ്പുറം: അലീഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി മുന്‍ വി.സി പ്രൊഫ. ഡോ. പി.കെ അബ്ദുല്‍ അസീസിനെ ദാറുല്‍ ഹുദാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ ആദരിച്ചു. അലീഗര്‍ വി.സി ആയിരിക്കെ മലപ്പുറത്തും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും അലീഗര്‍ യൂനിവേഴ്‌സിറ്റി ഓഫ് ക്യാമ്പസുകള്‍ തുടങ്ങുന്നതിന് അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ആദരം.
ന്യൂനപക്ഷങ്ങളുടെയും മുസ്‌ലിംകളുടെയും ഉന്നമനത്തിനും പുരോഗതിക്കും കഴിയുംവിധം ഇനിയും പരിശ്രമിക്കുമെന്ന് ഡോ. പി.കെ അബ്ദുല്‍ അസീസ് മറുപടി പ്രംസംഗത്തില്‍ ഉറപ്പ് നല്‍കി. മലപ്പുറം കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ.എം.കെ മുനീറും ചേര്‍ന്ന് ഉപഹാരം കൈമാറി. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. മലപ്പുറം നിയോജക മണ്ഡലം എം.എല്‍.എ പി. ഉബൈദുല്ലാ, ഡോ. കെ.എ സക്കരിയ്യാ, കുസാറ്റ് കൊച്ചി, രെജിസ്ട്രാര്‍ ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ , അലിഗഡ് മലപ്പുറം ഓഫ് ക്യാമ്പസിലെ പ്രഫ.ഡോ. ഫൈസല്‍ ഹുദവി മാര്യാട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. കെ.എം.ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, ഡോ.മോയിന്‍ ഹുദവി മലയമ്മ, ഡോ.സഈദ് ഹുദവി നാദാപുരം, ഡോ.ഷെഫീഖ് ഹുദവി സിങ്കപ്പൂര്,അബുദാബി ബ്രിട്ടീഷ് സ്കൂളിലെ ഇസ്ലാമിക് സ്റ്റഡിസ് വിഭാഗം തലവന്‍ സിംസാറുല്‍ ഹഖ് ഹുദവി, അബ്ദുല്ല ഹുദവി (ആകാശവാണി), പ്രൊഫ.ഫൈസല്‍ ഹുദവി (ഡല്‍ഹി യൂനിവേഴ്സിറ്റി) എന്നിവര്‍ സംബന്ധിച്ചു.
പ്രകീര്‍ത്തന മന്ത്രങ്ങളുരുവിട്ട് നബിദിന റാലി
Shafi Chithari on Feb 5, 2012
മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷനു കീഴില്‍ നടന്നു വന്ന പ്രവാചക പ്രകീര്‍ത്തന സദസ്സിന് ഞായറാഴ്ച രാവിലെ ആയിരങ്ങള്‍ അണിനിരന്ന റാലിയോടെ സമാപനം കുറിച്ചു.നബിദിന ഭാഗമായി മുഹിമ്മാത്ത് യതീംഖാന, അഗതി മന്ദിരം, സ്‌കൂള്‍ ഓഫ് ദഅ്‌വ, ബോര്‍ഡിംഗ്, ഹിഫ്‌ള്, ജൂനിയര്‍ ശരീഅത്ത് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളൂടെ മല്‍സര കലാപരിപാടികള്‍ ഞായറാഴ്ച ഉച്ചയോടെ തുടക്കമാകും. മുഹിമ്മാത്ത് പരിസരത്തു നിന്നാരംഭിച്ച നബിദിന റാലി സീതാംഗോളിയില്‍ സമാപിച്ചു. റാലിക്ക് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, എ കെ ഇസ്സുദ്ദീന്‍ സഖാഫി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹാജി അമീറലി ചൂരി, ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, എം അന്തുഞ്ഞി മൊഗര്‍, മുസ്തഫ സഖാഫി പട്ടാമ്പി തുടങ്ങിയവര്‍ നേത്യത്വം നല്‍കി. |
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com








.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)


