തളങ്കര : മലേഷ്യന്‍ മുന്‍ ഉപപ്രധാനമന്ത്രിയും, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ അന്‍വര്‍ ഇബ്രാഹിം തളങ്കര മാലിക് ദീനാര്‍ മഖാം സന്ദര്‍ശിച്ചു. ഇന്നു വൈകിട്ട് മൂന്നരയോടെയാണ് അദ്ദേഹം ചരിത്രപ്രസിദ്ധമായ മാലിക് ദീനാര്‍ മഖാം സന്ദര്‍ശനത്തിന് എത്തിയത്. മാലിക് ദീനാര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് കെ മഹ്മൂദ് ഹാജി, നഗരസഭാംഗം അബ്ദുല്‍റഹ്മാന്‍, മജീദ് തളങ്കര, മുജീബ് തളങ്കര, എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. മലേഷ്യന്‍ മുന്‍ മന്ത്രിസഭയുടെ സെക്രട്ടറി ജനറല്‍ ഡോ. ദത്തുഅബ്ദുല്‍ അസീസ്, അഡ്വ. നൂറുദ്ദിന്‍, മീപ്പിരി ഹംസ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. പത്തു മിനിട്ടുകളോളം ഓഫീസില്‍ ചെലവഴിച്ച അദ്ദേഹം തളങ്കര മാലിക് ദീനാര്‍ മഖാമില്‍ എത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പള്ളിയും, പരിസരവും സന്ദര്‍ശിച്ചു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയും അദ്ദേഹം സന്ദര്‍ശിച്ചു.
ഇന്നലെ കര്‍ണ്ണാടക പുത്തൂരിലെ മലേഷ്യയിലെ വ്യാപാരി മൗലാന അബ്ദുല്‍റഹ്മാന്‍ പുത്തൂര്‍ നടത്തുന്ന ദിഖ്‌റ ഹല്‍ഖയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. തുടര്‍ന്ന് മംഗലാപുരം സന്ദര്‍ശിച്ച അദ്ദേഹം മൂന്നരയോടെ തളങ്കരയില്‍ എത്തുകയായിരുന്നു. കാസര്‍കോട്ട് ആദ്യമാണെന്നും, കേരളത്തില്‍ നേരത്തെ കോഴിക്കോടും, മലപ്പുറവും സന്ദര്‍ശനം നടത്തിയിരുന്നുവെന്നും അന്‍വര്‍ ഇബ്രാഹിം പറഞ്ഞു
0 comments:
Post a Comment