അജാനൂര്‍ പഞ്ചായത്തിന് മിച്ച ബജറ്റ്

on Mar 22, 2012

അജാനൂര്‍: 22 ലക്ഷം രൂപ തുക മിച്ചം പ്രതീക്ഷിക്കുന്ന അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ പുതിയ ബജറ്റ് ധനകാര്യ സമിതി ചെയര്‍മാന്‍ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന്‍ വ്യാഴാഴ്ച അവതരിപ്പിച്ചു.

11,74,45,291, രൂപ വരുമാനവും 11, 52, 66,260 രൂപ ചിലവും പ്രതീക്ഷിക്കുന്നതാണ് 21,79,041 രൂപയുടെ മിച്ചമുള്ള ബജറ്റ്. 1,54,00,000 രൂപ ക്ഷേമ പെന്‍ഷനുകള്‍ക്കും അരക്കോടി രൂപ ഉദ്പാദനമേഖലയിലും ലക്ഷ്യമിടുന്ന ബജറ്റ് ഒന്നരകോടി രൂപ റോഡുകള്‍ക്കും പാലങ്ങള്‍ക്കും വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ അടിസ്ഥാന വികസനത്തിന് ഒന്നേമുക്കാല്‍ കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. രോഗ ബാധിതരുടെ പുനരധിവാസത്തിന് 5 ലക്ഷം രൂപ മാറ്റിവെച്ചിരിക്കുകയാണ്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ 27 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌ക്കരിക്കും. വിദ്യാഭ്യാസ മേഖലയ്ക്ക് 32 ലക്ഷം രൂപ നീക്കിവെച്ചു. മാലിന്യ നിവാരണത്തിന് 34.50 ലക്ഷവും ആരോഗ്യ മേഖലയില്‍ 1 കോടി 13 ലക്ഷം രൂപയും വകയിരുത്തി. ഭവന നിര്‍മ്മാണത്തിന് 58 ലക്ഷം രൂപയും വയോജനക്ഷേമത്തിന് 5 ലക്ഷവും വികലാംഗ ക്ഷേമത്തിന് 7 ലക്ഷവും, ശിശുക്ഷേമത്തിന് 64.50 ലക്ഷവും 11ലക്ഷം രൂപ തെരുവിളക്കുകളുടെ സ്ഥാപനത്തിനും മാറ്റിവെച്ചു. പഞ്ചായത്ത് ഓഫീസ് കമ്പ്യൂട്ടര്‍ വത്കരണം പൂര്‍ണ്ണമാക്കും. മാലിന്യ സംസ്‌കരണം ദീര്‍ഘ വീക്ഷണത്തോടെ നടപ്പിലാക്കാന്‍ 34.5 ലക്ഷം രൂപയും കാര്‍ഷിക മേഖലയ്ക്ക് 36 ലക്ഷവും പശ്ചാത്തല വികസനത്തിന് 15 ലക്ഷവും ബജറ്റില്‍ മാറ്റിവെച്ചു. മത്സ്യതൊഴിലാളി ക്ഷേമത്തിന് 8 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 


0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com