കാഞ്ഞങ്ങാട്: ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ആറങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്റെ മകനും പെയിന്റിംങ് തൊഴിലാളിയുമായ അനസ് എന്ന സി.കെ. ഫായിസ്(19)ആണ് മരണപ്പെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ടി ബി റോഡ് ജംഗ്ഷനിലെ വ്യാപാരഭവന് മുന്നില്‍ വെച്ചായിരുന്നു അപകടം. പുതിയകോട്ടയിലേക്ക് ഫായിസ് ഓടിക്കുകയായിരുന്ന കെ.എല്‍.60.സി-2820 നമ്പര്‍ മോട്ടോര്‍ ബൈക്കില്‍ കെ.എല്‍.13.കെ-9772 ലീഡര്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് ഫായിസ് തെറിച്ചു വീഴുകയായിരുന്നു. റോഡിലേക്ക് തലകുത്തി വീണ ഫായിസിനെ പരിസരവാസികള്‍ ഉടന്‍ മന്‍സൂര്‍ ആശുപത്രിയി ല്‍ എത്തിച്ചു. നില തീര്‍ത്തും ഗുരുതരമായതിനാല്‍ ഒന്നര മണിയോടെ ഫായിസിനെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മദ്ധ്യേ ഉദുമയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
ആറങ്ങാടി സ്വദേശിയായ ഫായിസിന്റെ കുടുംബം അജാനൂര്‍ കൊത്തിക്കാലിലാണ് താമസം. ഫായിസ് ആറ ങ്ങാടിയിലെ പിതൃസഹോദരിയോടൊപ്പമാണ് കഴിഞ്ഞു വന്നത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങള്‍: ബാസിത്(ഗള്‍ഫ്), ബന്‍സീറ, ഫര്‍വീന, സഹദ്, സിനാന്‍.

0 comments:
Post a Comment