മലപ്പുറം: അലീഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി മുന്‍ വി.സി പ്രൊഫ. ഡോ. പി.കെ അബ്ദുല്‍ അസീസിനെ ദാറുല്‍ ഹുദാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ ആദരിച്ചു. അലീഗര്‍ വി.സി ആയിരിക്കെ മലപ്പുറത്തും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും അലീഗര്‍ യൂനിവേഴ്‌സിറ്റി ഓഫ് ക്യാമ്പസുകള്‍ തുടങ്ങുന്നതിന് അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ആദരം.
ന്യൂനപക്ഷങ്ങളുടെയും മുസ്‌ലിംകളുടെയും ഉന്നമനത്തിനും പുരോഗതിക്കും കഴിയുംവിധം ഇനിയും പരിശ്രമിക്കുമെന്ന് ഡോ. പി.കെ അബ്ദുല്‍ അസീസ് മറുപടി പ്രംസംഗത്തില്‍ ഉറപ്പ് നല്‍കി. മലപ്പുറം കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ.എം.കെ മുനീറും ചേര്‍ന്ന് ഉപഹാരം കൈമാറി. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. മലപ്പുറം നിയോജക മണ്ഡലം എം.എല്‍.എ പി. ഉബൈദുല്ലാ, ഡോ. കെ.എ സക്കരിയ്യാ, കുസാറ്റ് കൊച്ചി, രെജിസ്ട്രാര്‍ ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ , അലിഗഡ് മലപ്പുറം ഓഫ് ക്യാമ്പസിലെ പ്രഫ.ഡോ. ഫൈസല്‍ ഹുദവി മാര്യാട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. കെ.എം.ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, ഡോ.മോയിന്‍ ഹുദവി മലയമ്മ, ഡോ.സഈദ് ഹുദവി നാദാപുരം, ഡോ.ഷെഫീഖ് ഹുദവി സിങ്കപ്പൂര്,അബുദാബി ബ്രിട്ടീഷ് സ്കൂളിലെ ഇസ്ലാമിക് സ്റ്റഡിസ് വിഭാഗം തലവന്‍ സിംസാറുല്‍ ഹഖ് ഹുദവി, അബ്ദുല്ല ഹുദവി (ആകാശവാണി), പ്രൊഫ.ഫൈസല്‍ ഹുദവി (ഡല്‍ഹി യൂനിവേഴ്സിറ്റി) എന്നിവര്‍ സംബന്ധിച്ചു.
0 comments:
Post a Comment