മെയ്യനങാത്ത മലയാളിക്ക് രാജീവന്‍ മാത്രുകയവുന്നു

on Jan 27, 2011

ചെറുവത്തൂര്‍: ഫോണിലൂടെ ഒരാളിതാ കൃഷിയും ചെയ്യുന്നു! ഗള്‍ഫില്‍ എന്‍ജിനീയറായ രാജീവനാണ് വിദ്വാന്‍. കുവൈത്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ മുഴക്കോത്തെ രാജീവന്‍ കുറുവാടത്ത് സ്വന്തം പറമ്പിലെ തൊഴിലാളികള്‍ക്ക് ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കി കൃഷിയില്‍ പുതിയ വിപ്ലവം കുറിക്കുകയാണ്.
ചെറുപ്പത്തിലേ കൃഷിയില്‍ താല്‍പര്യം കാണിച്ച ഇദ്ദേഹം നാലുവര്‍ഷം മുമ്പാണ് നാലര ഏക്കര്‍ സ്ഥലത്ത് കൃഷി തുടങ്ങിയത്. രണ്ടുമാസം കൂടുമ്പോള്‍ ഇവിടേക്ക് എത്തുന്ന ഇദ്ദേഹം ഗള്‍ഫിലായിരിക്കുമ്പോള്‍ വിത്തിടല്‍, വളമിടല്‍, കളപറിക്കല്‍ തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഫോണ്‍ വഴി നിര്‍ദേശം നല്‍കുന്നു. കൃഷി ഉദ്യോഗസ്ഥരില്‍നിന്ന് പഠിച്ചാണ് കൃഷിയറിവുകള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നത്.
വാഴ, കവുങ്ങ്, പച്ചക്കറി, ചേന, മരച്ചീനി, ചേമ്പ് തുടങ്ങിയ വിളകളെല്ലാം രാജീവന്റെ പറമ്പില്‍ നൂറുമേനി വിളയിച്ചിരിക്കുകയാണ്. സങ്കരയിനം വിത്തുകളല്ല മറിച്ച്, നാട്ടിലെത്തിയ പാരമ്പര്യ കര്‍ഷകരില്‍നിന്ന് വിത്തുകള്‍ സംഘടിപ്പിച്ചാണ് കൃഷി നടത്തുന്നത്. 1000ത്തോളം വാഴ, കവുങ്ങ് എന്നിവ ഇദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്. ജൈവവളം ഉപയോഗിച്ചുള്ളതാണ് രാജീവന്റെ കൃഷിരീതി.


--------------------------------------------------------------------------------

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com