സമ്മേളനത്തിലെ സുപ്രധാന പരിപാടികളിലോന്നായ ആത്മിയ സമ്മേളനം വൈകിട്ട് ഏഴിന് ആരംഭിക്കും സയ്യിദ് സ്വബാഹുദ്ദീന്‍ രിഫായി (ബാഗ്ദാദ്) നേത്രത്വം നല്‍കും സയ്യിദ് മുഹമ്മദ് അമീന്‍ മിയാന്‍ ഖാദിരി അല്‍ ബറക്കത്തി (ഉത്തര്‍പ്രദേശ്) സയ്യിദ് അഫീഫുദ്ധീന്‍ ജീലാനി (മലേഷ്യ) തുടങ്ങിയവര്‍ക്ക് പുറമേ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സയ്യിദുമാരും പണ്ഡിതന്മാരും സംബന്ധിക്കും.
ശനിയാഴ്ച ആദര്‍ശ സമ്മേളനം, മാനേജ്‌മന്റ് മീറ്റ്, പ്രവാസി സംഗമം ,ദേശ സുരക്ഷ സമ്മേളനം , മെഡിക്കല്‍ സെമിനാര്‍ , വിദ്യാഭ്യാസ സമ്മേളനം, ദേശിയ പ്രാസ്ഥാനിക സമ്മേളനം, ഇന്റര്‍നാഷണല്‍ ഇസ്ലാമിക് കോണ്‍ഫറന്‍സ് തുടങ്ങിയ വിവിധ പപരിപാടികള്‍ നടക്കും.
ജനുവരി ഒമ്പതിന് ഞായറാഴ്ച രാവിലെ 6ന് ഹദീസ് പഠനത്തോടെ സമാപന ദിനത്തിലെ പരിപാടികള്‍ക്ക് തുടക്കമാകും പണ്ഡിത സംഗമം , സാമ്പത്തിക സെമിനാര്‍ , സഖാഫി സംഗമം, മര്‍കസ് ആലുംനെ മീറ്റ് തുടങിയവ .നാലു മണിക്ക് സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലാമ അധ്യക്ഷന്‍ ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യുടെ അധ്യക്ഷതയില്‍ ഈജിപ്റ്റ് ഗ്രാന്‍ഡ് മുഫ്തിയും വിശ്വ പ്രസിദ്ധ ഇസ്ലാമിക് പണ്ഡിതനുമായ ഡോ. ശൈഖ് അലി ജുമുഅ ഉല്‍ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും ഡോ. ഉമര്‍ കാമില്‍ (മക്കാ) ഡോ. ഉമര്‍ ഖത്തീബ് (ദുബൈ ഔഖാഫ്) , എം എ അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ , കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി പസംഗിക്കും സി എം ഇബ്രാഹിം , എം എ യൂസുഫലി , ഗള്‍ഫാര്‍ മുഹമ്മദലി, അബ്ദുള്ള കുഞ്ഞു ഹാജി , എന്നിവര്‍ അതിധികളയിരിക്കും രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മര്‍കസ് വാര്‍ഷിക സമ്മേളനം രാജ്യത്തെ ഏറ്റവും വലിയ സാംസക്കാരിക വൈജ്ഞാനിക സംഗമമാണ്.
0 comments:
Post a Comment