ജില്ലാ സ്‌കൂള്‍ കലോത്സവം ബ്ലോഗ്‌ ഉദ്‌ഘാടനം ചെയ്‌തു

on Jan 4, 2011

 
കാഞ്ഞങ്ങാട്‌: ഏഴ്‌ മുതല്‍ പതിനൊന്നുവരെ ബല്ലാ ഈസ്റ്റ്‌ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനുവേണ്ടി തയ്യാറാക്കിയ ബ്ലോഗിന്റെ(schoolkalolsavamksd.blogspot.com) ഉദ്‌ഘാടനം കാഞ്ഞങ്ങാട്‌ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ്‌ കൗണ്‍സിലര്‍ സി. ശ്യാമള അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.വി. ബാലകൃഷ്‌ണന്‍, ഹെഡ്‌മാസ്റ്റര്‍, സി.എം. വേണുഗോപാലന്‍, പി.പി. രത്‌നാകരന്‍, ജയന്‍ ബള്ളിക്കോത്ത്‌, കെ. ശങ്കരന്‍ പ്രസംഗിച്ചു.
സ്‌കൂള്‍ കലോത്സവത്തെക്കുറിച്ച്‌ മത്സരാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ആവശ്യമായ വിവരങ്ങള്‍ പ്രസ്‌തുത ബ്ലോകില്‍നിന്ന്‌ ലഭിക്കും. കലോത്സവ കേന്ദ്രത്തിലേക്കുള്ള വഴികള്‍, ടീം മാനേജര്‍മാര്‍ക്കുള്ള മത്സരാര്‍ത്ഥികളുടെ പട്ടിക,സ്റ്റേജ്‌ റിപ്പോര്‍ട്ട്‌, പ്രോഗ്രാം ഷെഡ്യൂള്‍, എല്ലാ വിഭാഗത്തിലെയും മത്സര വിജയികള്‍, ഫോട്ടോ ഗ്യാലറി, കലോത്സവ ചരിത്രം, മത്സര ക്രമീകരണം മുതലായവ ബ്ലോഗില്‍ അടക്കം ചെയ്‌തിട്ടുണ്ട്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com