ചിത്താരി മുഹമ്മദ്‌ ഹാജി സാഹിബ് അനുസ്മരണം.

on Jul 31, 2011

 ഒരു നാട്ടിന്റെ നട്ടെല്ലായും ഹ്രദയമായും മസ്തിഷ്കമായും ഒരാള്‍ നില്‍ക്കുമ്പോഴാണ്  സ്വാഭാവികമായും അദ്ദേഹം അവരുടെ നേതാവക്കുന്നത്.  സമുദായത്തിന്റെ സന്തോഷത്തിലും ദുഖത്തിലും വേദനയിലും എന്നും ലയിച്ചുനിക്കാന്‍ ഇഷ്ടപ്പെട്ട  ചിത്താരി മുഹമ്മദ്‌ ഹാജി സാഹിബ്  എന്ന ആ മഹാ വ്യക്തിത്വത്തെ നമുക്ക്‌ മറക്കാനാവില്ല... ഹാജി സാഹിബ് വിടപറഞ്ഞിട്ട് ഒരാണ്ട് കൂടി കടന്നുപോകുന്നു.

ചിത്രം:   ചട്ടഞ്ചാലിലെ മലബാര്‍ ഇസ്ലാമിക്‌ കോമ്പ്ലെക്സ്കു ട്ടികളോട്   മര്‍ഹൂം.പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ കുശലാന്വേഷണം നടത്തുന്നു.  മര്‍ഹൂം.ഖാസി സി.എം അബ്ദുള്ള മൌലവി ചെമ്പരിക്കയും സ്മരണീയ പുരുഷന്‍ മര്‍ഹൂം.ചിത്താരി മുഹമ്മദ്‌ ഹാജി സാഹിബും സമീപം.


ഇന്ന് ഈ മൂന്ന് പ്രമുഖരും നമ്മുടെ കൂടെയില്ല. പക്ഷെ അവരുടെ ത്യാഗപൂര്‍ണ്ണമായ സമുദായ സേവനം എന്നും ചരിത്രത്തിന്റെ താളുകളില്‍ തങ്ക ലിപികളാല്‍ വെട്ടിത്തിളങ്ങുക തന്നെചെയ്യും.. അള്ളാഹു മൂവരുടെയും ഖബര്‍ വിശാലമാക്കികൊടുക്കുമാറാവട്ടെ...ആമീന്‍ 

ചിത്താരിയില്‍ ചാകര; കിട്ടിയത് 11 ലക്ഷത്തിന്റെ ചെമ്മീന്‍

on Jul 25, 2011

കാഞ്ഞങ്ങാട്: വറുതിയുടെ നാളുകള്‍ക്കൊടുവില്‍ ആഹ്ലാദമായി ചിത്താരിക്കടപ്പുറത്ത് ചെമ്മീന്‍ ചാകര. 11 ലക്ഷം രൂപയുടെ പൂവാലന്‍ ചെമ്മീനാണ് ചിത്താരി കടപ്പുറത്ത് ലേലം ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ അജാനൂര്‍, പുഞ്ചാവി, കാസര്‍കോട്, നീലേശ്വരം എന്നിവിടങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ഒമ്പത് വള്ളങ്ങള്‍ക്കാണ് ചെമ്മീന്‍ ചാകര ലഭിച്ചത്.

ഖാസി കേസ്: സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന

on Jul 21, 2011

http://www.kasaragod.com/news_details.php?CAT=102&NEWSID=53788
കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ. അന്തിമറിപ്പോര്‍ട്ട് നല്‍കിയതായി ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഖാസി ആത്മഹത്യ ചെയ്തതായുള്ള പുതിയ റിപ്പോര്‍ട്ടുകളെ കുറിച്ച് പ്രതികരിക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അതേസമയം ഖാസിയുടെ മരണം ആത്മഹത്യയാണെന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ആക്ഷന്‍ കമ്മിറ്റിയും ഇതര സംഘടനകളും ഇത് സംബന്ധമായി ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൊലപാതകമാണെന്നതിന് ഇതുവരെ തെളിവോ സൂചനയോ ലഭിച്ചിട്ടില്ലെന്നും അപകടമരണമല്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ചെന്നൈയിലെ മേഖലാ ജോയിന്റ് ഡയറക്ടറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അംഗീകാരം ലഭിച്ചശേഷം റിപ്പോര്‍ട്ട് കൊച്ചിയിലെ സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിക്കും. 2010 ഫെബ്രുവരി 15നു പുലര്‍ച്ചെ ഖാസിയുടെ മയ്യത്ത് ചെമ്പിരിക്ക കടപ്പുറത്ത് കണ്ടെത്തുകയായിരുന്നു. ഒട്ടേറെ വിവാദങ്ങള്‍ക്കിടയാക്കിയ കേസ് ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചശേഷം സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി 600 ഓളം പേരെ ഇതിനകം സി.ബി.ഐ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്തവരില്‍ മലപ്പുറം എം.എസ്.പി ബറ്റാലിയന്‍ കമാന്‍ഡന്റും ഇപ്പോള്‍ കോഴിക്കോട് വിജിലന്‍സ് എസ്.പിയായി നിയമിതനായ പി. ഹബീബ് റഹ്മാനും ഉള്‍പ്പെടും. ഒരു സംഘടനയില്‍പ്പെട്ടവര്‍ പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹബീബ് റഹ്മാനെ കോഴിക്കോട്ട് വെച്ച് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. ഹബീഹ് റഹ്മാന്റെ സെല്‍ ഫോണില്‍ നിന്നും വിളിച്ചതും ഫോണിലേക്ക് വന്നതുമായ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു. ഹബീബ് റഹ്മാന്‍ അന്വേഷണം വഴിതെറ്റിക്കാനായി മാധ്യമപ്രവര്‍ത്തകരെ അങ്ങോട്ടേക്ക് വിളിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണ്‍ കോള്‍ വിവരങ്ങള്‍ സി.ബി.ഐ പരിശോധിച്ചത്.
കാഞ്ഞങ്ങാട്ടെ ഒരു പത്രാധിപരില്‍ നിന്നും സി.ബി.ഐ ഇതിന്റെ വിശദാംശങ്ങളറിയാനായി സമീപിച്ചിരുന്നു. ഖാസി കേസിന്റെ ഒരന്വേഷണവും ഹബീബ് റഹ്മാന്‍ നടത്തിയിട്ടില്ലെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ സി.ഡി ഫയലില്‍ ഒരിടത്തും അദ്ദേഹത്തിന്റെ ഒപ്പുപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അണുവിട വിടാതെയാണ് ഹബീബ് റഹ്മാന്റെ കാര്യത്തില്‍ സി.ബി.ഐ അന്വേഷണം നടത്തിയത്. ഖാസിയുടെ ഭാര്യയും ബന്ധുക്കളുമടക്കം സംശയമുള്ള 18 പേരെ സി.ബി.ഐ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ഖാസി നേരെത്തെ കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന കാര്യവും രോഗ ശമനത്തിനുവേണ്ടി ആത്മീയ ചികിത്സ നടത്തിയിരുന്ന കാര്യവും സി.ബി.ഐ പരിശോധിച്ചിരുന്നു. ഖാസി ആത്മഹത്യ ചെയ്തതാണെന്ന നിഗമനം ചില ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും അപകട മരണത്തിനാണ് കൂടുതല്‍ സാധ്യതയെന്നാണ് മറ്റൊരു വിഭാഗം ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നത്. ഗോളശാസ്ത്ര പണ്ഡതനുകൂടിയായ ഖാസി അമാവാസി ദിനമായ സംഭവ ദിവസം വാനനിരീക്ഷണത്തിനോ, പ്രാര്‍ഥനക്കോ എത്തിയതവാമെന്ന നിഗമനവും സി.ബി.ഐക്കുണ്ട്. ചെമ്പരിക്ക കടുക്കകല്ലിലെത്തിയ ഖാസി കടലില്‍ വിണ് മരിച്ചതായിട്ടാണ് സി.ബി.ഐ സംഘം അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് വിവരം.
 http://www.kasaragod.com/news_details.php?CAT=102&NEWSID=53788

ചിത്താരിയിലും പരിസരത്തും മോഷണം പെരുകുന്നു, ജനം ഭീതിയില്‍

on Jul 19, 2011

ചിത്താരി: ചിത്താരിയിലും പരിസരത്തും മോഷണം പെരുകുന്നു. കഴിഞ്ഞദിവസം രാത്രി സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബിന്റെ റൂമില്‍ കടന്ന്‍ രണ്ട് മൊബൈല്‍ഫോണും 2500 രൂപയും കവര്‍ന്നിരുന്നു, മഴ കനത്തതോടെ ചിത്താരിയിലും പരിസര പ്രദേശ്ത്തും മോഷ്ടാക്കളുടെ ശല്യം വര്‍ദ്ദിച്ചിരിക്കുകയാണ്. സൗത്ത് ചിത്താരി വി.പി.റോഡ് ജംഗ്ഷനിലുള്ള്‍ ട്രാന്‍സ്ഫോര്‍മറിലുള്ള ഫ്യൂസ് സെറ്റുകള്‍ നശിപ്പിച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍ കടത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് വി.പി.റോഡിലുള്ള ഒരു കുട്ടിയുടെ കഴുത്തില്‍നിന്നും പകല്‍ സമയത്ത് ബൈക്കിലെത്തിയ ഒരു യുവാവ് മാല കവര്‍ന്നിരുന്നു.



ചിത്താരിയിലും പരിസരത്തുമായി പത്തോളം മോഷണശ്രമങ്ങള്‍ നടന്നെങ്കിലും ആരെയും പിടികൂടിയിട്ടില്ല. രാത്രി പൊലീസ് പട്രോളിങ്ങില്ലാത്തതാണ് മോഷണം പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് മതിയായ രേഖകളില്ലാതെ അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നത്. തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതും വൈദ്യുതിയുടെ ഒളിച്ചുകളിയും മോഷ്ടാക്കള്‍ക്ക് തുണയാകുന്നു. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിങ്ങ് ശക്തമാക്കണമെന്ന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

__ഹാറൂണ്‍ ചിത്താരി

UAE നീതിന്യായ വകുപ്പിന്റെ അവാര്‍ഡുകള്‍ മൂന്ന് മലയാളികള്‍ക്ക്

on Jul 8, 2011


അബുദാബി: യു.എ.ഇ നീതിന്യായ വകുപ്പിന്റെ  മികച്ച സേവനത്തിനുള്ള അവാര്‍ഡുകള്‍ മൂന്നു മലയാളികള്‍ക്ക് ലഭിച്ചു. കാസര്‍കോട് ജില്ലയിലെ ചിത്താരി സ്വദേശികളായ അബ്ദുല്ല, ഇബ്രാഹിം, മലപ്പുറത്തെ മുഹ്‌യുദ്ദീന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. യു.എ.ഇ നീതിന്യായ വകുപ്പ് മന്ത്രി ഹാദിഫ് ബിന്‍ ജൂആന്‍ അല്‍ ധാഹിരി ഉപഹാര വിതരണം നടത്തി. ചടങ്ങില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

അജാനൂര്‍ MYL സമ്മേളനം

on Jul 6, 2011



 
കാഞ്ഞങ്ങാട് അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തില്‍ പി.കെ അഷറഫ് പതാക ഉയര്‍ത്തുന്നു.




on Jul 2, 2011

Mohd. Kunhi Kulathingal :
Sales Represntative
0506771460

SUPER TECH
computer trading L.L.C.

Tel: +97143275554, Fax: +97143275553
P.O.Box : 242167, Bur Dubai, Dubai - U.A.E


Whole Sale & Retail Accessories, Laptop Sales $ Service

A beautiful art work by a chithari folk

on Jun 15, 2011

മികച്ച സേവനത്തിനുള്ള റെയില്‍വേ അവാര്‍ഡ്‌ കോട്ടിക്കുളം അശ്രറഫിന്

on Jun 7, 2011

ഉദുമ: മികച്ച സേവനത്തിനുള്ള സതേണ്‍ റെയിവെയുടെ അംഗീകാരം കോട്ടിക്കുളം സ്വദേശിക്ക്‌. മംഗലാപുരം റെയില്‍വെ സ്റ്റേഷനിലെ ചീഫ്‌ കൊമേഴ്സല്‍ ക്ളര്‍ക്കും കോട്ടിക്കുളം ഫാത്തിമ വിയിലെ മുഹമ്മദിണ്റ്റെ മകനുമായ എ.കെ. അഷ്‌റഫാണ്‌ അവാര്‍ഡിന്‌ അര്‍ഹനായത്‌. 26 വര്‍ഷമായി റെയിവെയി സേവനമനുഷ്ഠിക്കു അഷ്‌റഫിന്‌ മുമ്പും മികച്ച സേവനത്തിന്‌ അംഗീകാരം ലഭിച്ചിരുു. സതേണ്‍ റെയിവെയുടെ ചെൈ സോണ്‍ ഓഫീസി നട ചടങ്ങി വെച്ച്‌ അഷ്‌റഫ്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി.

പാലാട്ട് ഇബ്രാഹിം ഹാജിയെ ചിത്താരി രിഫായി യൂത്ത് സെന്റര്‍ ആദരിച്ചു

on May 15, 2011




ചിത്താരി: നാടന്‍കലാ ഗവേഷണ പാഠശാലയുടെ സേവനശ്രേഷ്ഠ അവാര്‍ഡ് നേടിയ പാലാട്ട് ഇബ്രാഹിം ഹാജിയെ സൗത്ത് ചിത്താരി രിഫായി യൂത്ത് സെന്റര്‍ ആദരിച്ചു. രിഫായി യൂത്ത് സെന്റര്‍ സംഘടിപ്പിച്ച മതപ്രഭാഷണ വേദിയില്‍ വെച്ച് സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് സെക്രട്ടറി എം.കെ . മുഹമ്മദ് കുഞ്ഞി പൊന്നാടയണിയിച്ച് പാലാട്ട് ഇബ്രാഹിം ഹാജിയെ ആദരിച്ചു. സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് പ്രസിട്ന്റ്‌റ് സി.എം.ഖാദര്‍ ഹാജി അധ്യക്ഷതയില്‍ സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് ഖത്തീബ് അബ്ദുല്‍ ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്തു, എം.കെ. മുഹമ്മദ് കുഞ്ഞി, പാലാട്ട് ഇബ്രാഹിം ഹാജി, കക്കൂത്തില്‍ മമുഞ്ഞി ഹാജി, മുഹമ്മദ് മൌലവി, ഹംസ മൗലവി എന്നിവര്‍ പ്രസംഗിച്ചു. അഷ്‌റഫ് ജുഹരി മുഖ്യ പ്രഭാഷണം നടത്തി. നിര്‍ദ്ധനര്‍ക്കുള്ള ധനസഹായ വിതരണം പാലാട്ട് ഇബ്രാഹിം ഹാജി നിര്‍വഹിച്ചു.





OLD HYDROS JUMA MASJID - SOUTH CHITHARI

on Apr 23, 2011

OLD HYDROS JUMA MASJID - SOUTH CHITHARI
OLD HYDROS JUMA MASJID - SOUTH CHITHARI


സാമൂഹ്യ സേവന രംഗത്ത്‌ സ്‌നേഹ വെളിച്ചവുമായി ഇബ്രാഹിം ഹാജി

on Apr 12, 2011

സാമൂഹ്യ സേവന രംഗത്ത്‌ സ്‌നേഹ വെളിച്ചവുമായി ഇബ്രാഹിം ഹാജി

Ibrahim haji Ibrahim haji
നിസ്വാര്‍ത്ഥ സേവനത്തിന്റെ പര്യായമായി പാവപ്പെട്ടവര്‍ക്ക്‌ സ്‌നേഹ വെളിച്ചം വീശി ഒരാള്‍. കാഞ്ഞങ്ങാട്ടെ പാലാട്ട്‌ ഇബ്രാഹിം ഹാജി ദുരിതം അനുഭവിക്കുന്നവര്‍ക്കായുള്ള സേവന രംഗത്ത്‌ ഒരു പ്രസ്ഥാനമാണ്‌. ഒരു നേരത്തെ അന്നമില്ലാത്തവന്‌ സ്വന്തം ആഹാരത്തില്‍ നിന്നും ഒരുപിടി മാറ്റിവെയ്‌ക്കുന്ന ഹാജിക്ക്‌ നാട്ടിലും പുറത്തും വലിയ സൗഹൃദമുണ്ട്‌. ഗള്‍ഫില്‍ ബനിയാസ്‌ കമ്പനിയില്‍ ബിസിനസുകാരനായ ഇദ്ദേഹം ഇപ്പോള്‍ കാഞ്ഞങ്ങാട്ടെ പാല്‍-8 ബിസിനസ്‌ ഗ്രൂപ്പിന്റെ മാനേജിംഗ്‌ ഡയറക്‌ടറാണ്‌. സ്വന്തം ഇച്ഛാശക്തിയും കഠിന പ്രയത്‌നവും കൊണ്ട്‌ ബിസിനസില്‍ തിളങ്ങിയ ഇദ്ദേഹത്തിന്റെ സ്‌നേഹമയമായ പ്രവര്‍ത്തനവും, പെരുമാറ്റവും മാതൃകയാക്കാവുന്നതാണ്‌.
ജാതി മത ഭേദമില്ലാതെ ക്ഷേത്രങ്ങളിലും പള്ളികളിലും നടക്കുന്ന ഉത്സവങ്ങളിലും ആഘോഷ ചടങ്ങുകളിലും പങ്കെടുക്കുകയും, അവിടെ വേണ്ട സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഹാജി ജാതിമത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുകയാണ്‌ സാമൂഹ്യ- വിദ്യാഭ്യാസ രംഗത്ത്‌ രണ്ട്‌ പതിറ്റാണ്ടുകാലമായി പ്രവര്‍ത്തിച്ചു വരുന്ന ഇബ്രാഹിം ഹാജി ഈ മേഖലയില്‍ നല്‍കികൊണ്ടിരിക്കുന്ന ആത്മാര്‍ത്ഥ സേവനങ്ങള്‍ വലുതാണ്‌. നിര്‍ദ്ധനരും, പഠിക്കാന്‍ മിടുക്കരുമായ കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ സ്വയം ഏറ്റെടുത്ത്‌ നടത്തുന്ന ഇദ്ദേഹം നിരവധി കുടുംബാംഗങ്ങളുടെ ആശയും, സ്വപ്‌നവും സാക്ഷാത്‌കരിച്ച്‌ മുന്നേറുകയാണ്‌. അകകണ്ണിലെ വെളിച്ചം നഷ്‌ടപ്പെട്ട നിരവധി നിരാലംബര്‍ക്ക്‌ കാഴ്‌ച്ച തിരിച്ചു നല്‍കി പുതുജീവന്‍ നല്‍കാന്‍ ഇബ്രാഹിം ഹാജിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ സാധ്യമായിട്ടുണ്ട്‌. ഇതിലൂടെ വലിയ സാമൂഹ്യ കൂട്ടായ്‌മയ്‌ക്ക്‌ രൂപം നല്‍കുകയാണ്‌ അദ്ദേഹം. പാവപ്പെട്ടവരും കഷ്‌ടത അനുഭവിക്കുന്നവരുമായ ആളുകളെ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനാണ്‌ ഇബ്രാഹിം ഹാജിയുടെ ശ്രമം. തൊഴിലില്ലായ്‌മയാണ്‌ യുവാക്കള്‍ വഴിതെറ്റാന്‍ പ്രധാന കാരണമെന്ന്‌ ഇബ്രാഹിം ഹാജി പറയുന്നു. ഇവര്‍ക്കായി ചെറിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനാണ്‌ ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട യുവാക്കളെ നേര്‍വഴിക്ക്‌ നയിക്കാന്‍ സമൂഹത്തിന്‌ ബാധ്യതയുണ്ടെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ക്ലബ്ബ്‌കളുടെയും സഹകരണത്തോടെയാണ്‌ ഹാജി തന്റെ സാമൂഹ്യ പ്രവര്‍ത്തനം സഫലമാക്കുന്നത്‌. കെയ്‌റോയില്‍ നടന്ന അന്താരാഷ്‌ട്ര പഞ്ചഗുസ്‌തി മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ വലഞ്ഞ കുശാല്‍ നഗറിലെ വിനോദിന്‌ അവിടേക്ക്‌ പോകാനുള്ള യാത്രാ ചിലവും മറ്റും സഹായങ്ങളും നല്‍കിയത്‌ ഇബ്രാഹിം ഹാജിയാണ്‌. കുശാല്‍ നഗറില്‍ സൈക്കിള്‍ ഷോപ്പ്‌ നടത്തുന്ന വിനോദിന്‌ എല്ലാ അന്താരാഷ്‌ട്ര മത്സരങ്ങളിലും പങ്കെടുക്കാന്‍ സ്‌പോണ്‍സറായി ഇപ്പോള്‍ കൂടെ ഹാജിയുമുണ്ട്‌.
കടക്കെണിയിലകപ്പെടാതെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വീട്‌ വെച്ച്‌ നല്‍കുന്നതിലും അദ്ദേഹം ചെറുതല്ലാത്ത സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്‌. ആവശ്യക്കാരുടെ പ്ലാനിലും മോഡലിലും കെട്ടിടം നിര്‍മ്മിച്ച്‌ താക്കോല്‍ ദാനം നടത്തുന്ന ഹാജി സത്യസന്ധത വിടാതെയാണ്‌ ഇത്തരം സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്‌. സംസ്ഥാന വികലാംഗ ഐക്യ സംഘടനയുടെ സംസ്ഥാന ഫണ്ടിലേക്ക്‌ വികലാംഗരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷം തോറും സഹായധനം നല്‍കി വരുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷം എന്‍.എസ്‌.യു അഖിലേന്ത്യാ പ്രസിഡണ്ട്‌ ഹൈബി ഈഡന്‌ ധനസഹായം നല്‍കിയിരുന്നു. കെ.പി. ധനപാലന്‍ എം.പി കളമശ്ശേരി മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, മുസ്‌ലീം ലീഗ്‌ സംസ്ഥാന സെക്രട്ടറി അഹമ്മദ്‌ കബീര്‍, ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍, സംസ്ഥാന കണ്‍വീനര്‍ കുഞ്ഞബ്‌ദുല്ല കൊളവയല്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ സെക്രട്ടറി, ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇബ്രാഹിം ഹാജി കാഞ്ഞങ്ങാട്‌ കുശാല്‍ നഗറിലാണ്‌ താമസം. ഭാര്യ ദൈനബി. മക്കള്‍ ഹനീസ, ഷാഹിന, നിഹാസ്‌.
-ആതിര. എം

http://kvartha.com/article-about-ibrahim-haji-by-athira-m-102884.html

ചിത്താരി സി.കെ അബ്ദുല്ല നിര്യാതാനായി

on Mar 31, 2011

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പൌര പ്രമുഖനും മത- സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ പ്രവര്‍ത്തകനുമായിരുന്ന ചിത്താരി സി.കെ അബ്ദുല്ല (58) ഹൃദയാഘാതം മൂലം ഇന്നലെ രാത്രി (ബുധന്‍) നിര്യാതാനായി. ഈ മാസം കുടുംബ സമേതം പരിശുദ്ധ ഉംറ നിര്‍വഹിക്കാനുള്ള ഒരുക്കത്തിലായിരുന്നു. പരേതരായ തുരുത്തി പോക്കരിന്റെയും ചിത്താരി കൂളിക്കാട് ചാപ്പയില്‍ ഖദീജയുടെയും മകനാണ്. പരേതനായ പുതിയകോട്ട ദര്‍ബാര്‍ മുഹമ്മദിന്റെ മകള്‍ ശരീഫയാണ് ഭാര്യ.സി.കെ അബ്ദുല്‍റഹ്മാന്‍ ഹാജി, അതിഞ്ഞാല്‍,സി.കെ അഹമ്മദ്‌ ഹാജി മുട്ടുന്തല, കൊളവയല്‍ എം.മുഹമ്മതിന്റെ ഭാര്യ മറിയ ഹജ്ജുമ്മ, മുട്ടുന്തല ഹമീദിന്റെ ഭാര്യ ആച്ചിബി, പുതിയകോട്ട ടി.എച്ച്. അബ്ദുല്‍റഹ്മാന്റെ ഭാര്യ റാബിയ എന്നിവര്‍ സഹോദരങ്ങളാണ്. ആരിഫ്‌,(ഷാര്‍ജ) ആസിഫ്‌,(കുവൈറ്റ്‌) ആസിബ്‌, റസീന, അസീന, സമീറ, സഫീന, നസ്റീന, എന്നിവര്‍ മക്കളാണ്. മരുമക്കള്‍: നസിയ ചേരൂര്‍, ഡോ. ഷംസാദ (വടകര) ജാമാതാക്കള്‍: മൊയ്തു ബേക്കല്‍ ഇബ്രാഹീം, ഉദുമ, ഉമൈര്‍ ബല്ലാകടപ്പുറം, ശമീം പയ്യന്നൂര്‍, എന്നിവര്‍. ദുബായിലെ ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജിയുടെ ഭാര്യയുടെ അമ്മാവനാണ് പരേതന്‍. മയ്യിത്ത്‌ ഇന്നു (വ്യാഴം) ഉച്ചക്ക് കാഞ്ഞങ്ങാട് പുതിയകോട്ട ജുമാമസ്ജിദ്‌ ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും.





മെട്രോ മുഹമ്മദ് ഹാജിക്കു കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് ഉപഹാരം നല്‍കി

on Mar 28, 2011


കാഞ്ഞങ്ങാട് : പ്രമുഖ മലയാളി പ്രമുഖരായ മെട്രോ മുഹമ്മദ് ഹാജിക്കും, സുലൈമാന്‍ അബൂബക്കറിനും കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി. കാഞ്ഞങ്ങാട് വെച്ച് നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട്ടെ റോട്ടറി ഗവര്‍ണര്‍ ടി സോമശേഖരന്‍ ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.

സൗത്ത് ചിത്താരിയില്‍ മീലാദ് ഫെസ്റ്റ് സമാപിച്ചു

on Feb 21, 2011

kasaragod.com, news, vartha, kasaragodvartha, kasaragodnews
ചിത്താരി: സൗത്ത് ചിത്താരി മുസ്ലിം ജമാ​‍അത്തിന് കീഴില്‍പ്രവര്‍ത്തിക്കുന്ന ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ മിലാദ് ഫെസ്റ്റ് സമാപിച്ചു. റബീഉല്‍ അവ്വല്‍ 12ന് രാവിലെ 8.30 മീലാദ് കമ്മിറ്റി ചെയര്‍മാന്‍ ചിത്താരി അബ്ദുള്‍ റഹ്മാ‍ന്‍ പതാക ഉയര്‍ത്തിയതോടുകൂടി ആരംഭിച്ച മിലാദ് ഫെസ്റ്റ് 20ന് സമാപിച്ചു. സമാപന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചിത്താരി മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി.എം. ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു, ബഷീര്‍ വെള്ളിക്കോത്ത്, കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, ചിത്താരി അബ്ദുള്‍ റഹിമാന്‍, എന്നിവര്‍ പ്രസംഗിച്ചു, ജമാഅത്ത് സെക്രട്ടറി എം.കെ. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. മദ്രസയില്‍നിന്നും പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും, കലാ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com