on Sep 12, 2010







ത്യാഗോജ്യ്വലവും ഭക്തിസാന്ദ്രവുമായ ഇരുപത്തൊന്പതു നാളിനു പരിസമാപ്തി കുറിച്ചു കൊണ്ട് സൌഹ്രദത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ഓര്‍മ പുതുക്കല്‍ ദിവസം വീണ്ടും വരവായി.... പ്രിയ സന്ദര്‍ശകര്‍ക്ക് മൈ ചിത്താരിയുടെ ഒരായിരം പെരുന്നാള്‍ പൂച്ചെണ്ടുകള്‍!



ഈദ്‌ മുബാറക്ക്‌.....ഈദ്‌ മുബാറക്‌!!



നേതാക്കള്‍ പെരുന്നാള്‍ ഉറപ്പിച്ചു..

on Sep 10, 2010

കോഴിക്കോട്

: കാപ്പാട് കടപ്പുറത്തും മലപ്പുറത്തെ വിവിധ ഭാഗങ്ങളിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ചെറിയപെരുന്നാളായിരിക്കുമെന്ന് പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ പാണക്കാട് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, കെ.വി. ഇമ്പിച്ചമ്മത്ഹാജി, മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

റമദാനിന്റെ പവിത്രത ഉള്‍കൊണ്ട്കൊണ്ട് തികച്ചും സമാധാനപരമായി തന്നെ ഈദ്‌ കൊണ്ടാടണമെന്നു നേതാക്കള്‍ ഓര്‍മിപ്പിച്ചു..

റംസാന്‍ അവസാന പത്തിലേക്ക്

on Sep 2, 2010

ആത്മസമര്‍പ്പണത്തിലൂടെ വിശ്വാസിയുടെ കര്‍മങ്ങളെ പരിശുദ്ധമാക്കാന്‍ സര്‍വശക്തന്‍ കനിഞ്ഞുനല്കിയ പുണ്യ റംസാന്‍മാസം അവസാനപത്തിലേക്ക് കടന്നു. ഇനി നരകമോചനത്തിനായുള്ള പ്രാര്‍ഥനയുടെ രാവുകളാണ്. അവസാന പത്തായതോടെ വിശ്വാസികള്‍ നോമ്പിന്റെ പാരമ്യത്തിലായി.

ഇസ്‌ലാമിന് ഏറെ പ്രാധാന്യമുള്ള ദിനങ്ങളാണ് ഇനിയുള്ളത്. വിശുദ്ധ ഖുര്‍ആന്‍ ലോകത്തിലേക്കവതരിച്ച പുണ്യരാവായ 'ലൈലത്തുല്‍ ഖദ്ര്‍' റംസാനിലെ അവസാനത്തെ പത്തിലാണ്. 'ഖദ്‌റിന്റെ രാവ്' എന്നാല്‍ 'നിര്‍ണയരാത്രി' എന്നാണര്‍ത്ഥം. അല്ലാഹുവിന്റെ മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന രാവാണിത്. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ദിനം അവസാനപത്തിലെ ഒറ്റയായ ദിവസങ്ങളില്‍ വന്നണയുമെന്നതിനാല്‍ ഇഅ്ത്തികാഫ് (ഭജനമിരിക്കല്‍), ഖുര്‍ആന്‍ പാരായണം, പഠനം എന്നിവയില്‍ വിശ്വാസികള്‍ മുഴുകും.

ഇനിയുള്ള രാപകലുകളില്‍ 'സുബഹി' നമസ്‌കാരംമുതല്‍ പള്ളിയിലെ സംഘനമസ്‌കാരത്തിനും തറാവീഹ് നമസ്‌കാരത്തിനും വിശ്വാസികളുടെ വലിയ തിരക്കാവും. സക്കാത്ത് നല്കലും സമൂഹനോമ്പുതുറകളുമായി വിശ്വാസികള്‍ സജീവമാകും.

സമൂസയുണ്ടാക്കാന്‍ ഇത്തവണയും ബേക്കല്‍ മൗവ്വലിലെ യുവാക്കള്‍ ഗള്‍ഫില്‍ നിന്നുമെത്തി

on Sep 1, 2010


ഉദുമ: റമദാനില്‍ നോമ്പ്‌ തുറക്കാം സമൂസക്ക്‌ ആവശ്യക്കാര്‍ വര്‍ദ്ധിച്ചോേതാടെ ഇതൊരുക്കാന്‍ ഗള്‍ഫിലെ തിരക്കുപിടിച്ച ജോലിയില്‍ നിന്ന്‌ അവധിയെടുത്ത്‌ നാട്ടിലെത്തിയിരിക്കുകയാണ്‌ ബേക്കല്‍ മൗവ്വലിലെ യുവാക്കള്‍. റമദാന്‍ മാസാരംഭം മുതല്‍ രാപകലില്ലാതെയാണ്‌ പത്തുപേരു വരുന്ന ഇവര്‍ സമൂസ ഒരുക്കുന്നത്‌.മൗവ്വല്‍ ടൗണിലെ പാതയോരത്ത്‌ ബസ്‌മല്‍ സമൂസ എന്ന പേരിലുള്ള സമൂസ സെന്ററില്‍ യുവാക്കളുടെ കഠിന പ്രയത്‌നം ആരിലും കൗതുകമുണര്‍ത്തും. രാവിലെ 5 ന്‌ തുടങ്ങുന്ന പണിക്ക്‌ വൈകിട്ട്‌ 7 മണി വരെ തുടരും. ഷാര്‍ജയിലെ സമൂസ കമ്പനിയില്‍ ജോലിയുള്ള ഇബ്രാഹിം, ഹനീഫ, എറമു, ഇലിയാസ്‌, നിസാം, ഷംസു, വസിം, നാട്ടിലുള്ള മുനീര്‍, ദാവൂദ്‌ എന്നിവരും ചേര്‍ന്നാണ്‌ സമൂസ ഉാക്കുന്നത്‌. ആറ്‌ വര്‍ഷമായി ഗള്‍ഫില്‍ നിന്ന്‌ പ്രത്യേകസംഘം നാട്ടുകാരുടെ ആവശ്യപ്രകാരമാണ്‌ സമൂസ ഉാക്കാനായി എത്തുന്നത്‌. ഓരോവര്‍ഷവും വെവേറെ സംഘങ്ങളാണ്‌ മൗവ്വലിലെത്തുക.സമൂസ ഗ്രാമം എന്ന പേരില്‍ അറിയപെടുന്ന മൗവ്വലിന്റെ യശസിന്‌ മങ്ങലേല്‍ക്കാതിരിക്കാനാണ്‌ തങ്ങള്‍ പ്രതിഫലം പോലും നോക്കാതെ കഠിനധ്വാനം ചെയുന്നതെന്നാണ്‌ ഈ യുവാക്കള്‍ പറയുന്നു.

SYS ഒരു കോടി രൂപയുടെ റിലീഫ് നിധിയിലേക്ക് കാസര്‍കോട് നിന്നും 7 ലക്ഷം സമാഹരിക്കും.

on Aug 31, 2010

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മറ്റിയുടെ ഒരു കോടി രൂപയുടെ റിലീഫ് നിധിയിലേക്ക് ജില്ലയില്‍ നിന്നും സെപ്തംബര്‍ മൂന്നിന് ഏഴ് ലക്ഷം രൂപ ബക്കറ്റ് കളക്ഷനിലൂടെ സമാഹരിക്കാന്‍ സുന്നി സെന്ററില്‍ നടന്ന ജില്ലാ എസ്.വൈ.എസ് ഇഫ്താര്‍ ക്യാമ്പ് തീരുമാനിച്ചു. വെള്ളിയാഴ്ച ജില്ലയിലെ 434 യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന റിലീഫ് ഫണ്ട് സമാഹരണത്തില്‍ യൂണിറ്റ്, പഞ്ചായത്ത് നേതാക്കള്‍ക്കു പുറമെ അതാതു പ്രദേശത്തെ ജില്ലാ മേഖലാ ഭാരവാഹികളും പങ്കാളികളാകും. ആകസ്മിക ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നതിനും ചികിത്സ, ഭവന നിര്‍മാണം, വിവാഹ സഹായം തുടങ്ങിയവക്കുമായാണ് വിശുദ്ധ റമളാനില്‍ എസ്.വൈ.എസ് ഫണ്ട് സമാഹരിക്കുന്നത്. ഒരു യൂണിറ്റില്‍ നിന്ന് ചുരുങ്ങിയത് 1000 രൂപ സമാഹരിച്ച് നല്‍കണമെന്നാണ് സംസ്ഥാന കമ്മറ്റി നിര്‍ദ്ധേശിച്ചിട്ടുള്ളതെങ്കിലും ഇതിനകം പല യൂണിറ്റുകളും അയ്യായിരം രൂപയിലേറെ സമാഹരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഫണ്ട് സ്വരൂപിക്കുന്ന ജില്ലയിലെ മൂന്ന് യൂണിറ്റുകള്‍ക്ക് ജില്ലാ എസ്.വൈ.എസ് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ടാര്‍ജറ്റ് പൂര്‍ത്തിയാക്കുന്ന മേഖലാ പഞ്ചായത്ത് ഘടകങ്ങള്‍ക്കും സമ്മാനം നല്‍കും. സ്വരൂപിച്ച സംഖ്യ സെപ്തംബര 5 ന് മേഖലാ തലങ്ങളില്‍ നടക്കുന്ന ദുആ സമ്മേളനത്തില്‍ മേഖലാ നേതാക്കള്‍ ഏറ്റ് വാങ്ങും. 8 ന് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കുന്ന ആത്മീയ കൂട്ടായ്മയില്‍ വെച്ച് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മേഖലാ നേതാക്കളില്‍ നിന്നും ഫണ്ടും രേഖകളും ജില്ലാ കമ്മറ്റിക്കു വേണ്ടി ഏറ്റ് വാങ്ങും. സംഭാവന നല്‍കിയവര്‍ക്കായി പ്രാര്‍ത്ഥനാ മജ്‌ലിസ് ഒരുക്കും. അന്നു തന്നെ സംസ്ഥാന റിലീഫ് സെല്ലിലേക്ക് ഫണ്ട് കൈമാറും. ഇതിനു പുറമെ ജില്ലയില്‍ വിവിവധ യൂണിറ്റുകളില്‍ പ്രാദേശികമായി റമസാനില്‍ മാത്രം അരക്കോടി രൂപയുടെ റിലീഫ് നടന്ന് വരുന്നു ജില്ലാ ഇഫ്താര്‍ ക്യാമ്പ് ഹമീദ് മൗലവി ആലമ്പാടി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. മൂസല്‍ മദനി തലക്കി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇസ്സുദ്ദീന്‍ സഖാഫി, ബി.കെ അബ്ദുല്ല ഹാജി ബേര്‍ക്ക, ഹമീദ് പരപ്പ, മൂസ സഖാഫി കളത്തൂര്‍, ബശീര്‍ മങ്കയം, അബ്ബാസ് അന്‍വരി, ശംസുദ്ദീന്‍ പുതിയപുര, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അശ്രഫ് കരിപ്പൊടി, ഹസ്ബുല്ല തളങ്കര, എം.അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെകട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ബശീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.

പാര്‍ക്കിങ്ങ് സൗകര്യം: സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു

on

കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ വാഹന പാര്‍ക്കിങ്ങും റെയില്‍വേ സ്റ്റേഷനിലേക്കുള്ള എളുപ്പവഴിയും സംബന്ധിച്ച് നഗരസഭയില്‍ നടന്ന സര്‍വകക്ഷിയോഗ ചര്‍ച്ച തീരുമാനമാതെ പിരിഞ്ഞു. സ്ഥല ഉടമകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നഗരസഭ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരിഹാരമുണ്ടാകാതിരുന്നത്. സ്ഥലം ഉടമകളില്‍ ഒരുവിഭാഗം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെങ്കില്‍ മറ്റുള്ള ഉടമകളുടെ അനുമതി കൂടി വേണമെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ലെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇതോടെ നഗരസഭയുടെ ഒരു ജനകീയ പദ്ധതികൂടി ഫയലിലൊതുങ്ങാന്‍ ഇടയാകും. അതേസമയം നഗരസഭകര്‍ക്കശ തീരുമാനമെടുക്കുകയാണെങ്കില്‍ പദ്ധതി പ്രാവര്‍ത്തികാമാക്കാനാകുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.ചെയര്‍മാന്‍ അഡ്വ. എന്‍.എ.ഖാലിദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപാധ്യക്ഷ സി.ശ്യാമള, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.അശോകന്‍. പള്ളിക്കൈ രാധാകൃഷ്ണന്‍, എം.കുഞ്ഞികൃഷ്ണന്‍, അഡ്വ. കെ.ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ അഡ്വ. കെ.പുരുഷോത്തമന്‍, പി.നാരായണന്‍, അജയകുമാര്‍ നെല്ലിക്കാട്ട്, എം.പി.ജാഫര്‍, ഇ.കെ.കെ.പടന്നക്കാട്, പ്രഭാകരന്‍ വാഴുന്നോറടി, സെക്രട്ടറി എം.സി.ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

കാഞ്ഞങ്ങാട്ട് സെപ്റ്റംബര്‍ 4 ന് റമദാന്‍ പ്രഭാഷണം

on

കാഞ്ഞങ്ങാട്: റമദാന്‍ പരിശുദ്ധി.യുടെ തണല്‍ എന്ന പ്രമേയവുമായി കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി എസ്.എസ്.എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ കമ്മിറ്റി സെപ്റ്റംബര്‍ 4 ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. പ്രമുഖ പണ്ഡിതനും, വാഗ്മിയുമായ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി പ്രഭാഷണം നടത്തും. പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

സമസ്ത മദ്റസ പൊതുപരീക്ഷാ ഫലം

on Aug 28, 2010

സമസ്ത മദ്റസ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ഏതെങ്കിലും വെബ്സൈറ്റ് സന്ദര്‍ശിക്കുക.

www.samastha.net

www.result.samastha.net

www.samastharesult.org


മത വിദ്യാസ രംഗത്ത് വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന നമ്മുടെ അഭിമാനമായ സമസ്ത നടത്തിയ ലക്ഷക്കണക്കിനു കുട്ടികള്‍ എഴുതിയ ഈ പൊതു പരീക്ഷയില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച്ച വെച്ച് കാസറഗോഡ് ദേശത്തിന്നു അഭിമാനമായിരിക്കുന്ന നമ്മുടെ കുരുന്നു മക്കളായ ആരിക്കാടി കടവത്തെ മുഹമ്മദ്‌ അനീസ്‌ (അഞ്ചാം ക്ലാസ്സില്‍ ഫസ്റ്റ് പങ്കിട്ടെടുത്തു), വടക്കേ കൊവ്വലിലെ ആയിഷ ഫര്‍സാന (അഞ്ചാം ക്ലാസ്സില്‍ സെക്കന്റ്‌), ഖദീജത്തു മിയജബിന്‍ (ഏഴാം ക്ലാസ്സില്‍ ഫസ്റ്റ്) എന്നീ കുട്ടികള്‍ക്ക് എല്ലാവിധ ഭാവുകളും നേരുന്നു....

രാവണേശ്വരത്ത് സി.പി.എം. ഓഫീസ് തകര്‍ത്തു; നാലുപേര്‍ക്ക് പരിക്ക്

on Aug 24, 2010

കാഞ്ഞങ്ങാട്: രാവണേശ്വരത്ത് സി.പി.എം. ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. നാലുപേര്‍ക്ക് പരിക്കേറ്റു. സി.പി.എം. മാക്കി ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരെയാണ് അക്രമം. ഇന്നലെ വൈകിട്ട് 6മണിക്കാണ് സംഭവം. പ്രവര്‍ത്തകരായ അഭിലാഷ്, പ്രകാശന്‍, കെ.വി. രാഘവന്‍, അനീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. സി.പി.എം. ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ സ്മാരക ക്ളബ്ബില്‍ ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഇവര്‍. ഓഫീസ് ഫര്‍ണിച്ചര്‍, പാര്‍ട്ടി നേതാക്കളുടെ ഫോട്ടോ എന്നിവ നശിപ്പിച്ചു. ബഹളംകേട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസ് പരിസരത്തെത്തുമ്പോഴേക്കും സ്ഥലംവിട്ട അക്രമികള്‍, രാവണേശ്വരം ഹയര്‍സെക്കണ്ടറി സ്കൂള്‍ പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. ഡി.വൈ.എഫ്.ഐ. മാക്കി യൂണിറ്റ് നിര്‍മ്മിച്ച ഭാസ്കര കുമ്പള സ്മാരക ഷെഡ്ഡാണ് തകര്‍ത്തത്. കുന്നുപാറ പ്രദേശത്തുനിന്നുമെത്തിയ ഒരു സംഘമാണ് അക്രമം കാട്ടിയതെന്ന് സി.പി.എം. നേതാക്കള്‍ പറഞ്ഞു. മൂന്നുപേരെ കസ്റഡിയിലെടുത്തു.

ഓണാശംസകള്‍

on Aug 23, 2010


ഏവര്‍ക്കും മൈ ചിത്താരി ഡോട്ട് കോമിന്റെ ഓണാശംസകള്‍

രാവണീശ്വരം സി.അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെ അനുസ്മരണ സമ്മേളനം

on Aug 21, 2010

കാഞ്ഞങ്ങാട്: കേരളത്തില്‍ വികസനത്തിന് അടിത്തറയിട്ടത് അച്യുതമേനോന്‍ സര്‍ക്കാരാണെന്ന് സിപി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. രാവണീശ്വരം സി.അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ ഉപകാരപ്രദമായ ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കുന്നതിന് പുറമെ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങള്‍ ഉണ്ടായതും അദ്ദേഹത്തിന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ. കരുണാകരന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു.

ഇഖ്‌ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്‌നേഹ സംഗമം നടത്തി

on Aug 20, 2010

കാഞ്ഞങ്ങാട്‌: അജാനൂര്‍ ഇഖ്‌ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്‌.എസ്‌. സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. മാനേജര്‍ എം.എം. അഷ്‌റഫ്‌ ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. കെ.കുഞ്ഞിമൊയ്‌തീന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോളി എബ്രഹാം വിഷയം അവതരിപ്പിച്ചു. പി.അബ്‌ദുല്‍ ഖാദര്‍ മൗലവി തെക്കേപുറം, റവ. ഫാദര്‍ ജോസഫ്‌ മഞ്ചപ്പള്ളി, സി.സി. ദിനേശ്‌, എന്‍.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസര്‍ നാസര്‍ തൊട്ടി, കെ.എന്‍. അജിത്ത്‌ പ്രസംഗിച്ച്‌.

അജാനൂര്‍് പഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം

on Aug 19, 2010

അജാനൂര്‍: അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നു അര്‍ഹരായ ഗുണഭോക്താക്കള്‍ക്കുള്ള തൊഴില്‍ രഹിത വേതനം ഓഗസ്റ്റ്‌ 20 ന്‌ പഞ്ചായത്ത്‌ ഓഫീസില്‍ വിതരണം ചെയ്യുന്നതാണ്‌. നിലവില്‍ വേതനം കൈപ്പറ്റി കൊണ്‌ടിരിക്കുന്നവരും പുതുതായി അര്‍ഹത നേടിയവരുമായ ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി വേതനം കൈപ്പറ്റേണ്‌ടതാണെന്ന്‌ സെക്രട്ടറി അറിയിച്ചു

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവ്‌ മരിച്ചു

on

ജയ്‌പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവ്‌ മരിച്ചു. ബാന്ദാ ഗ്രാമവാസിയായ ഗോപാല്‍ ഗുജ്ജാറാണ്‌ മരിച്ചത്‌. ഇയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്‌ടിരിക്കേയാണ്‌ പൊട്ടിത്തെറിയുണ്‌ടായതെന്ന്‌ കരുതപ്പെടുന്നു. ഗോപാലിന്റെ മൃതദേഹത്തിന്റെ സമീപത്തു നിന്നു മൊബൈല്‍ ഫോണിന്റെ ബാറ്ററി ഉള്‍പ്പെടെയുള്ള അവശിഷ്‌ടങ്ങള്‍ കണ്‌ടെടുത്തു.
പൊട്ടിത്തെറിയില്‍ ഇയാളുടെ വലതു ചെവി, കഴുത്ത്‌, തോള്‍ എന്നിവിടങ്ങളില്‍ പൊള്ളലേല്‍ക്കുകയും ഫോണിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ തറച്ചു കയറുകയും ചെയ്‌തു. ഈ നൂറ്റാണ്‌ടിലെ ആദ്യത്തെ സംഭവമാണിതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതിനു മുമ്പും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചിട്ടുണ്‌ടെങ്കിലും ആളപായം സംഭവിച്ചിരുന്നില്ല. ഈ വര്‍ഷം ആദ്യം ആന്ധ്രാപ്രദേശില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജു ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച്‌ വീട്ടമ്മ മരിച്ച സംഭവം റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ചൈന, കൊറിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ ഇതിനു മുമ്പും ഫോണ്‍ പൊട്ടിത്തെറിച്ച്‌ മരണം സംഭവിച്ചിട്ടുണ്‌ട്‌.

മോറോക്കോ രാജാവ്‌ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരെ രാജകൊട്ടാരത്തിൽ സ്വികരിക്കുന്നു.

on Aug 18, 2010


റബാത്ത് (മൊറോക്കോ): മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചര്‍ച്ച നടത്തി. ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. റബാത്തിലെ റോയല്‍ പാലസില്‍ നടന്ന ചര്‍ച്ചയില്‍ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. മൊറോക്കോ വഖ്ഫ് ഇസ്‌ലാമിക കാര്യ മന്ത്രായലം സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ സംബന്ധിക്കാനാണ് കാന്തപുരം മൊറോക്കോയിലെത്തിയത്. മൊറോക്കോയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബ്രിജ്ത്യാഗിയെയും അദ്ദേഹം സന്ദര്‍ശിച്ചു. മര്‍കസ് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്

അളവില്‍ കൂടുതല്‍ വിദേശ മദ്യം കൈവശം വെച്ച യുവാവ് അറസ്റ്റില്‍

on Aug 17, 2010

കാഞ്ഞങ്ങാട്: അളവില്‍ കൂടുതല്‍ വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിനെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. ചിത്താരി രാവണീശ്വരത്തെ മാലിങ്കന്റെ മകന്‍ മോഹന്‍ (34)ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ബീവറേജ് കോര്‍പറേഷനില്‍ നിന്നും അഞ്ച് ലിറ്ററിലധികം വാങ്ങിച്ച് മറിച്ചുവില്‍ക്കാനായി കൊണ്ടുപോകുന്നതിനിടയിലാണ് മോഹന്‍ അറസ്റ്റിലായത്.

അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയയുടെ ഭാര്യാമാതാവ്‌ സൈനബ ഹജജുമ്മ കാഞ്ഞങ്ങാട്‌ നിര്യാതയായി

on

കാഞ്ഞങ്ങാട്‌ : സമസ്‌ത കേന്ദ്ര മുശാവറാംഗം എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയയുടെ ഭാര്യാമാതാവ്‌ സൈനബ ഹജജുമ്മ (85) നിര്യാതയായി. സമസ്‌തയുടെ സമുന്നത സാരഥിയായിരുന്ന പ്രമുഖ പണ്‌ഡിതല്‍ മര്‍ഹൂം കാഞ്ഞങ്ങാട്‌ അബൂബക്കര്‍ ഹാജിയുടെ ഭാര്യയാണ്‌. മര്‍ഹൂം മുഹമ്മദ്‌ ഹാജി, അബ്‌ദുല്‍ റഹിമാന്‍ ഹാജി, ആയിശ, മിറയം, ഖദീജ, ആമിന, ബീഫാത്വിമ, എന്നിവര്‍ മക്കളാണ്‌. അലിക്കുഞ്ഞി മുസ്ലിയാര്‍ക്കു പുറമെ സമസ്‌ത ഉപാധ്യക്ഷനായിരുന്ന ഇബ്‌നു ഖുത്‌ബി മര്‍ഹൂം അബ്‌ദു റഹ്മാന്‍ മുസ്ലിയാര്‍, ഹംസ മുസ്ലിയാര്‍, ഇബ്രാഹീം മുസ്‌ലിയാര്‍, കുഞ്ഞബ്‌ദുല്ല ഹാജി മരുമക്കളാണ്‌, കൊവ്വല്‍ പള്ളി ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ തിങ്കളാഴ്‌ച രാവിലെ ഖബറടക്കി. നൂറുകണക്കിനു പണ്ഡിതരും നേതാക്കളും സംബന്ധിച്ചു. സൈനബ ഹജ്ജുമ്മയുടെ നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, നൂറുല്‍ ഉലമ എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുശോചിച്ചു. ജാമിഅ സഅദിയ്യ, മുഹിമ്മാത്ത്‌ തുടങ്ങിയ സ്ഥാപനങ്ങളില്‍ മയ്യിത്ത്‌ നിസ്‌കാരവും പ്രാര്‍ത്ഥനയും നടത്തി.

ഏവര്‍ക്കും സ്വാതത്ര്യദിനാശംസകള്‍

on Aug 15, 2010

എല്ലാ വര്‍ക്കും സ്വാതത്ര്യദിനാശംസകള്‍ എല്ലാ വര്‍ക്കും സ്വാതത്ര്യദിനാശംസകള്‍

ചിത്താരി വിഷ്ണു -ചാമുണ്ഡേശ്വരി ദേവസ്ഥാനം ഭാരവാഹികള്‍

on Aug 14, 2010

ചിത്താരി:ചിത്താരി വിഷ്ണു -ചാമുണ്ഡേശ്വരി ദേവസ്ഥാനം വാര്‍ഷിക ജനറല്‍ ബോഡിയോഗം പ്രസിഡന്റ് ടി.നാരായണന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്നു. ഭാരവാഹികള്‍: കെ.വി.നാരായണന്‍ (പ്രസി.), എം.വി.കുഞ്ഞിക്കണ്ണന്‍, കെ.ചന്ദ്രന്‍ കൊളവയല്‍ (വൈ. പ്രസി.), ടി.വി.ശ്രീധരന്‍ (ജന. സെക്ര.), പുഷ്‌കരന്‍ ചിത്താരി കടപ്പുറം, എം.വി.കുഞ്ഞികൃഷ്ണന്‍ (സെക്ര.), അജിത്ത് കുന്നരുവത്ത് (ട്രഷ).

വിജ്ഞാന വേദി റംസാന്‍ പ്രഭാഷണം സംഘടിപ്പിക്കും

on Aug 13, 2010

കാഞ്ഞങ്ങാട്: വിജ്ഞാന വേദിയുടെ ഈ വര്‍ഷത്തെ റംസാന്‍ പ്രഭാഷണം ബേക്കല്‍ ഇന്റര്‍ നാഷണല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് എല്ലാ ഞായറാഴ്ചയും നടക്കും. ഓഗസ്റ്റ് 15ന് ഞായറാഴ്ച ജുമാ മസ്ജിദ് ഇമാം എ.പി ഹുസൈന്‍ സഖാഫി റമദാന്റെ ചൈതന്യം എന്ന വിഷയത്തെ കുറിച്ചും, 22ന് ഞായറാഴ്ച ഹിമ മസ്ജിദ് ഇമാം ടി.പി മുഹമ്മദ് ഷമീം അധര്‍മ്മത്തിനെതിരെ യുവശക്തി എന്ന വിഷയത്തിലും, 29ന് സി.പി സലീം പ്രവാചക നിന്ദയ്ക്ക് മറുപടി ഭാകരതയല്ല എന്ന വിഷയത്തെ കുറിച്ചും, സെപ്റ്റംബര്‍ 5ന് ചുഴലി മുഹിയുദ്ദീന്‍ മൗലവി ഈദുല്‍ ഫിത്തര്‍ എന്ന വിഷയത്തെ കുറിച്ചും പ്രഭാഷണം നടത്തും.

വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ 5 പ്രതികള്‍ക്ക് 2750 രൂപ വീതം പിഴ

on

കാഞ്ഞങ്ങാട്: മനപ്പൂര്‍വ്വം വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ യുവാക്കളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചു എന്ന കേസില്‍ അഞ്ചുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി 2750 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. ചിത്താരിയിലെ മൂസയുടെ മകന്‍ സി.എം. റഷീദ് (26), ചിത്താരിയിലെ ഇബ്രാഹിം എന്ന ഉമ്പായിയുടെ മകന്‍ പി.എച്ച് നൗഫല്‍ (22), നൗഫലിന്റെ അനുജന്‍ പി.എച്ച്. നിസാര്‍ (20), ചിത്താരിയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഷാഫിര്‍ (27), അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് കുഞ്ഞി (27) എന്നിവരെയാണ് കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ചിറ്റാരി ചേറ്റുകുണ്ടിലെ നവീന്‍കുമാര്‍, സുഭാഷ്, ജയന്‍, സന്ദീപ് എന്നിവര്‍ ഓട്ടോറിക്ഷയില്‍ പോകവെ ചേറ്റുകുണ്ടില്‍ നിര്‍ത്തി തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും, ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. 2007 ആഗസ്റ്റ് 27 നാണ് കേസിനാസ്പദമായ സംഭവം.

എസ്.എസ്.എഫ്: ദീനി വിജ്ഞാന സദസ്സ് സമാപിച്ചു

on Aug 11, 2010

കാഞ്ഞങ്ങാട്; എസ്.എസ്.എഫ് സൗത്ത് ചിത്താരിയില്‍ മൂന്ന് ദിവസമായി സംഘടിപ്പിച്ച മര്‍ഹബ യാ റമളാന്‍ ജീനി വിജ്ഞാന സദസ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി സൗത്ത് ചിത്താരി മര്‍ഹും പി.എ ഉസ്താദ് നഗറില്‍ നടന്ന വിജ്ഞാന സദസ്സില്‍ അബൂബക്കര്‍ ഫൈസി കുമ്പഡാജെ അനുഗ്രഹത്തിന്റെ ആദ്യ പത്ത് നോമ്പ് എന്ന വിഷയത്തെക്കുറിച്ചും, റഫീഖ് സഅദി ദേലമ്പാടി പാപമോചനത്തിന്റെ രണ്ടാം പത്ത് നിസ്‌കാരം എന്ന വിഷയത്തെക്കുറിച്ചും, സംസ മിസ്ബാഹി ഓട്ടപ്പടവ് നരകമോചനത്തിന്റെ അവസാന പത്ത് സക്കാത്ത് എന്ന വിഷയത്തിലും സംസാരിച്ചു

വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി

on Aug 10, 2010

ചിത്താരി :ലോകമെങ്ങുമുളള മുസ്‌ലീംങ്ങള്‍ വിശുദ്ധ റംസാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി...മസ്‌ജിദുകളും ഭവനങ്ങളും ശുദ്ധീകരിച്ച്‌ ഒരു മാസക്കാലം ആരാധനകൊണ്ട്‌ അലങ്കരിക്കുകയാണ്‌ മുസ്‌ലിം മത വിശ്വാസികള്‍.
മനസ്സും ശരീരീരവും സര്‍വ്വ ശക്‌തനിലേക്കര്‍പ്പിക്കുന്ന വിശ്വാസികള്‍ സന്തോഷത്തോടെയാണ്‌ റംസാന്‍ ചന്ദ്രികയെ കാത്തിരിക്കുന്നത്‌. വ്യാഴാഴ്‌ച മാസപ്പിറവി കണ്ടാല്‍ അത്‌ വിശുദ്ധ റംസാനിന്റെ ആദ്യ ദിനത്തില്‍ തന്നെ ജുമുഅ ലഭിക്കുമെന്നതിനാല്‍ വിശ്വാസികള്‍ക്ക്‌ ഏറേ അനുഗ്രഹീതമാകും.ഒരു വര്‍ഷത്തെ ജീവിതത്തിലെ തെററുകുററങ്ങള്‍ ഏററ്‌ പറഞ്ഞ്‌ പകല്‍ സമയത്ത്‌ വ്യതമെടുത്തും രാത്രി കാലങ്ങളില്‍ ആരാധനകളാലും ധന്യമാക്കാന്‍ വിശ്വാസികള്‍ തയ്യാറായി കഴിഞ്ഞു.വിശുദ്ധ റംസാനില്‍ വിവിപ മത സാമൂഹ്യ സാസ്‌കാരിക രാഷ്‌ട്രീയ സംഘടനങ്ങള്‍ പാവപ്പെട്ടവരെ സഹായിക്കാനായി വിപൂലമായ റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ രൂപം നല്‍കിയിരിക്കുന്നത്‌. റംസാന്‍ പ്രഭാഷണങ്ങളും മതപഠനക്ലാസുകളും ഇഫ്‌താര്‍ സംഘമങ്ങളും സജീവമാകുന്നതോടെ വിശുദ്ധ റംസാന്‍ സൗഹാര്‍ദ്ദത്തിന്റെയും സനേഹത്തിന്റേതുമായിത്തീരും. വിപണിയിലെ വിലക്കയററമാണ്‌ വിശ്വാസികളെ വലയ്‌ക്കുന്നത്‌. നോമ്പു തുറവിഭവങ്ങള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിലയാണ്‌ ഇപ്പോള്‍ തന്നെ വിപണിയില്‍. റംസാന്‍ ആരംഭിക്കുതോടെ ഇത്‌ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ കച്ചവടക്കാര്‍ നല്‍കുന്ന സൂചന.

മംഗലാപുരം എയര്‍പോര്‍ട്ട്‌ യൂസേഴ്‌സ്‌ ഫീ സെപ്‌റ്റംബര്‍ ഒന്നു മുതല്‍

on

മംഗലാപുരം : മംഗലാപുരം വജ്‌പെയിലെ അന്താരാഷ്ട്ര വിമാനതാവളത്തിലൂടെ യാത്രചെയ്യുന്ന യാത്രക്കാരില്‍ നിന്ന്‌ സെപ്‌റ്റംബര്‍ ഒന്നു മുതല്‍ യൂസേഴ്‌സ്‌ ഫീ ഈടാക്കാന്‍ തീരുമാനിച്ചതായി എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ വാസുദേവ ഹിന്ദുപത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി ആഭ്യന്തരയാത്രക്കാരില്‍ നിന്ന്‌ 150 രൂപയും അന്താരാഷ്ട്രയാത്രക്കാരില്‍ നിന്ന്‌ 825 രൂപയുമാണ്‌ ഈടാക്കുക എയര്‍പോര്‍ട്ട്‌ വഴിവരുന്ന യാത്രക്കാര്‍ക്കില്ലെങ്കിലും റിട്ടണ്‍ടിക്കറ്റെടുത്ത്‌ വരുന്നവര്‍ തിരിച്ച്‌പോകുമ്പോള്‍ തുക അടക്കണം കുടുംബസമേതം അവധിക്ക്‌ നാട്ടിലെത്തുന്നവര്‍ക്ക്‌ ഇത്‌ കനത്ത ഭാരമാവും വരുത്തുക പത്ത്‌ വര്‍ഷത്തേക്കാണ്‌ യുസേഴ്‌സ്‌ ഫീ ഉദ്ദേശിക്കുന്നത്‌ .

ചെമ്മട്ടംവയല്‍ സയന്‍സ്‌ പാര്‍ക്ക്‌ ഉദ്‌ഘാടനം നാളെ

on

കാഞ്ഞങ്ങാട്‌: വര്‍ഷങ്ങളായി നിര്‍മാണം പൂര്‍ത്തിയാകാതിരുന്ന ചെമ്മട്ടംവയലിലെ നഗരസഭയുടെ കുട്ടികള്‍ക്കുള്ള സയന്‍സ്‌ പാര്‍ക്ക്‌ ഉദ്‌ഘാടനത്തിനൊരുങ്ങി. പത്തിനു ഉച്ചകഴിഞ്ഞു 2.30ന്‌ റവന്യു മന്ത്രി കെ.പി രാജേന്ദ്രനാണു ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്‌. നഗരസഭാ ചെയര്‍മാന്‍ അഡ്വ.എന്‍.എ ഖാലിദ്‌ അധ്യക്ഷത വഹിക്കും.2003-ലാണു ചെമ്മട്ടംവയലില്‍ സയന്‍സ്‌ പാര്‍ക്കിനു തറക്കല്ലിടുന്നത്‌. എന്നാല്‍ അന്നു മുതല്‍ വിവാദങ്ങളില്‍പെട്ടു പാര്‍ക്കിന്റെ നിര്‍മാണം ഇഴയുകയായിരുന്നു. കുട്ടികള്‍ക്കു ശാസ്‌ത്ര വിസ്‌മയത്തിന്റെ ഉള്‍പൊരുള്‍ മനസിലാക്കിക്കൊടുക്കുന്നതിനു അന്നത്തെ കളക്‌ടറായിരുന്ന രാജു നാരായണ സ്വാമിയാണ്‌ സയന്‍സ്‌ പാര്‍ക്കെന്ന ആശയത്തിന്റെ ശില്‌പി. തുടര്‍ന്നു രണ്‌ടരഏക്കര്‍ വരുന്നസ്ഥലത്തു കെട്ടിട നിര്‍മാണവും പൂര്‍ത്തിയായി.

കുണിയയിലെ സിദ്ധന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

on Aug 9, 2010

കാഞ്ഞങ്ങാട്: കുണിയയിലെ സിദ്ധന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. മാസങ്ങളോളമായി കുണിയയില്‍ ഒരു വീട് കേന്ദ്രീകരിച്ച് മന്ത്രവാദം, ജിന്ന് ചികിത്സ തുടങ്ങിയവയുടെ പേരില്‍ തട്ടിപ്പ് നടത്തി വന്ന വ്യാജ സിദ്ധന്റെ വീട്ടിലാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എസ് ചെറിയാന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്‌. വീട്ടില്‍ നിന്നും പോലീസിന് ഒന്നും കണ്ടെത്താന്‍ പറ്റിയില്ല. റെയ്ഡില്‍ ഡി.വൈ.എസ്.പിയോടൊപ്പം കാഞ്ഞങ്ങാട് സി.ഐ, ബേക്കല്‍ എസ്.ഐ എന്നിവരും മറ്റ് വനിതാപോലീസും ഉണ്ടായിരുന്നു.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com