| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ചിത്താരി: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്തിന് കീഴില്‍പ്രവര്‍ത്തിക്കുന്ന ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ മിലാദ് ഫെസ്റ്റ് സമാപിച്ചു. റബീഉല്‍ അവ്വല്‍ 12ന് രാവിലെ 8.30 മീലാദ് കമ്മിറ്റി ചെയര്‍മാന്‍ ചിത്താരി അബ്ദുള്‍ റഹ്മാന്‍ പതാക ഉയര്‍ത്തിയതോടുകൂടി ആരംഭിച്ച മിലാദ് ഫെസ്റ്റ് 20ന് സമാപിച്ചു. സമാപന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചിത്താരി മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി.എം. ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു, ബഷീര്‍ വെള്ളിക്കോത്ത്, കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, ചിത്താരി അബ്ദുള്‍ റഹിമാന്‍, എന്നിവര്‍ പ്രസംഗിച്ചു, ജമാഅത്ത് സെക്രട്ടറി എം.കെ. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. മദ്രസയില്‍നിന്നും പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും, കലാ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
|
സൗത്ത് ചിത്താരിയില്‍ മീലാദ് ഫെസ്റ്റ് സമാപിച്ചു
Shafi Chithari on Feb 21, 2011
ചിത്താരി രിഫായി നഗറില്‍ സംയുക്ത നബിദിന റാലിക്ക് സ്വീകരണം നല്‍കി
Shafi Chithari on Feb 18, 2011
![]() | |||||||||
| | |||||||||
| |||||||||
| | |||||||||
| ചിത്താരി: നബിദിനത്തില്‍ സൗത്ത് ചിത്താരി മുസ്ലിം ജമാഅത്തും മാണിക്കോത്ത് മുസ്ലിം ജമാഅത്തും സംയുക്തമായി സംഘടിപ്പിച്ച നബിദിന ഘോഷയാത്രകള്‍ക്ക് സൗത്ത് ചിത്താരി രിഫായി യൂത്ത് സെന്‍റര്‍ പ്രവര്‍ത്തകര്‍ രിഫായി നഗറില്‍ സ്വീകരണം നല്‍കി. സ്വീകരണത്തിന് ഹാറൂണ്‍ ചിത്താരി, ജാഫര്‍ ബടക്കന്‍, ഹബീബ് മാട്ടുമ്മല്‍, സലീം, ഷരീഫ് കല്‍പന, ഇസ്തിയാഖ് ബടക്കന്‍, യഹ് യ എന്നിവര്‍ നേത്യത്വം നല്‍കി.
|
ഐ സി എഫ് (SYS) അബുദാബിയില്‍ സംഘടിപ്പിച്ച മൗലീദ് സംഗമം നവ്യാനുഭവമായി
Shafi Chithari on Feb 16, 2011
അബൂദാബി: പ്രവാചക അനുരാഗത്തിന്റെ അനിര്‍വ്വചനീയ അനുഭൂതി നല്‍കി ഐ സി എഫ് ഘടിപ്പിച്ച മൗലിദ് സംഗമം നവ്യാനുഭവമായി. തിരുനബിയോടുള്ള ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ മാതൃകകളിലൊന്നാണ് പ്രവാചക പ്രകീര്‍ത്തന സദസ്സുകളെന്നും സ്വഭാവ സംസ്‌കരണമാണ് വിശ്വാസത്തിന്റെ അടിത്തറയെന്നും സമൂഹത്തിന് ബോധനം നല്‍കിയ നബി തിരുമേനി (സ) സമര്‍പ്പിച്ച ജീവിത ചര്യ അനുദാവനം ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും ചടങ്ങില്‍ പങ്കെടുത്ത അറബ് പ്രതിനിധികളടങ്ങുന്ന വിശിഷ്ടാതിഥികള്‍ ഓര്‍മ്മപ്പെടുത്തി. മീലാദ് ആഘോഷത്തിന് ചിത്താരി ഹംസ മുസ്ലിയാര്‍, അസ്ലം ജിഫ്രി സിംഗപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സൗത്ത് ചിത്താരിയില്‍ മുതിര്‍ന്ന പൗരന്മാരും യുവാക്കളുടെയും നബിദിന റാലി ശ്രദ്ധേയമായി
Shafi Chithari on
സൗത്ത് ചിത്താരിയില്‍ മുതിര്‍ന്ന പൗരന്മാരും യുവാക്കളുടെയും നബിദിന റാലി ശ്രദ്ധേയമായി
ചിത്താരി : സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെയും ഹയാത്തുല്‍ ഇസ്ലാം മദ്രസാ വിദ്യര്‍ത്ഥികളുടെയും ആഭിമുഖ്യത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു. മുതിര്‍ന്ന പൗരന്മാരും യുവാക്കളും കുട്ടികളും അടക്കം നിരവധി പേര്‍ ജാഥയില്‍ അണിനിരന്നു. ജാഥയ്ക്ക് നിരവധി സ്ഥഥലങ്ങളില്‍ ഊശ്മളമായ സ്വീകരണം നല്കി.
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
| സൗത്ത് ചിത്താരിയില്‍ മുതിര്‍ന്ന പൗരന്മാരും യുവാക്കളുടെയും നബിദിന റാലി ശ്രദ്ധേയമായി |
പ്രവാചകന്‍ എന്ന പ്രകാശം
Mubarak on
| ......ഏവര്‍ക്കും നബിദിനാശംസകള്‍ ........ |
സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
ജനറല്‍ സെക്രട്ടറി ,
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ
"നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമമായ മാതൃകയുണ്ട്''(വി.ഖു)
ഭൂമിയിലെ ആവാസ വ്യവസ്ഥകള്‍ താളം തെറ്റാതെ ഇടപെടാനുള്ള പാഠങ്ങളാണ് തിരുചര്യ. മനുഷ്യര്‍ക്കെന്ന പോലെ സകല ജീവികള്‍ക്കും ഇരതേടാനും ജീവിക്കാനും പ്രജനനം നടത്താനുമുള്ള അവകാശം സ്ഥാപിക്കുകയാണ് പ്രവാചകന്‍. കമ്പോളവല്‍കൃതമാവരുത് സാമ്പത്തിക വ്യവഹാരങ്ങള്‍ എന്നാല്‍ കമ്പോള സാധ്യതകള്‍ നിരാകരിച്ചു സന്യസിക്കുകയുമല്ല ഇസ്ലാം. ഭരണം, സാമ്പത്തിക കാഴ്ച്ചപ്പാടുകള്‍, സാമൂഹ്യബാധ്യതകള്‍ സൗഹൃദ പരിസരങ്ങളിലൂടെ വളര്‍ത്താനാണ് ഇസ്ലാമിന്റെ അധ്യാപനം. കാര്‍ഷിക വീക്ഷണങ്ങള്‍ ഉന്നതമായിരുന്നു. തൊഴിലിന് മുന്തിയ ഇടവും പദവിയും നല്‍കി .
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വേണ്ട അധ്യാപനങ്ങള്‍ നമുക്ക് തിരുനബി(സ)യില്‍ കാണാന്‍ കഴിയും. നമ്മുടെ ജീവിതത്തിന് വഴിയേകുന്ന ആ റസൂലിനോട് ആര്‍ക്കും അനുരാഗമുണ്ടാകും. അതാണ് മൗലിദിലൂടെ നാം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
നബി(സ) പഠിപ്പിച്ച സമത്വവും സാഹോദര്യവും മനുഷ്യരെ ഒന്നായിക്കാണാനുള്ള വിശാലമനസ്സും പരക്കെ ആദരിക്കപ്പെട്ടു. അറബിക്ക് അനറബിയേക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ ഇസ്ലാമില്‍ സ്ഥാനമില്ലെന്നും അല്ലാഹുവിലുള്ള ഭയഭക്തിയാണ് ഔന്നത്യത്തിന്റെ മാനദണ്ഡമെന്നും നബി(സ) പഠിപ്പിച്ചു.
സമൂഹം മറ്റൊരു സമൂഹത്തോടും ഒരു വ്യക്തി മറ്റൊരു വ്യക്തിയോടുമുള്ള പെരുമാറ്റത്തിലും ഇടപഴകലിലും മര്യാദയും സ്നേഹവും കാണിക്കാന്‍ ഇസ്ലാം ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. വിശ്വാസത്തിന്റെ ലക്ഷണമായി പരസ്പര സ്നേഹത്തെ ഇസ്ലാം കണക്കാക്കി. ചെറിയവരെ സ്നേഹിക്കലും വലിയവരെ ബഹുമാനിക്കലും ഒരു മുസ്ലിമിന്റെ ബാധ്യതയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ യഥാര്‍ത്ഥ വിശ്വാസിയല്ലെന്ന പ്രവാചകന്റെ അധ്യാപനങ്ങള്‍ എല്ലാ കാലത്തും എല്ലാ പ്രദേശത്തും പ്രസക്തമാണ്. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സ്നേഹവും സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതിനാണ് ഇസ്ലാം പ്രഥമ പരിഗണന നല്‍കുന്നത്.
ലൈംഗികത, ലഹരി, യുദ്ധം എന്നിവയിലായിരുന്നു പുരാതന അറബികളുടെ ജീവിതം. കവികള്‍ പെണ്ണിനേയും യുദ്ധത്തേയും വര്‍ണ്ണിച്ചു പാട്ടെഴുതി. മദ്യം നുകര്‍ന്ന് ജീവിതം പാഴാക്കി. എന്നാല്‍ കാര്‍ഷിക, വൈജ്ഞാനിക, നിര്‍മ്മാണാത്മക രംഗങ്ങളില്‍ ഒരിടവും അവര്‍ക്കില്ലാതെപോയി. അതിന്നിടയാക്കിയത് അവരില്‍ അധിനിവേശം നടത്തിയ വാണിജ്യവല്‍ക്കരണമായിരുന്നു.
""നിങ്ങളില്‍നിന്നു തന്നെയുള്ള, നിങ്ങള്‍ക്ക് ഭവിക്കുന്ന ബുദ്ധിമുട്ട് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനുമേല്‍ അതിയായ താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു.'' (വി.ഖു.)
നബി(സ)യുടെ നിയോഗ ലക്ഷ്യത്തിന്റെ ഭൗതികവും പാരത്രികവുമായ മാനങ്ങളെ ഈ വചനം വിശദീകരിക്കുന്നു. മനുഷ്യജീവിത വ്യവഹാരങ്ങളില്‍ സംഭവിക്കാനിടയുള്ള സംഗതികളില്‍ പങ്കാളിത്ത സമീപനങ്ങളും പാരത്രിക വിജയകാര്യങ്ങളില്‍ കണിശമായ താല്‍പര്യവും കരുണ, സ്നേഹം, ആര്‍ദ്രത തുടങ്ങിയ ഉന്നത മാനുഷിക ഭാവങ്ങളുടെ പ്രകാശനവും പ്രവാചകത്വ നിയോഗ പരിസരമാണെന്ന് വിശുദ്ധഖുര്‍ആന്‍ ഉണര്‍ത്തുന്നു.
ഇഖ്വത്ത് (സാഹോദര്യം), മുസാവമത്ത് (സ്ഥിതിസമത്വം), ഹുരിയ്യത്ത് (സ്വാതന്ത്രൃം) എന്നീ മൂന്ന് അടിസ്ഥാനശിലയില്‍ പടുത്തുയര്‍ത്തിയ ഇസ്ലാമിക ഭരണം വന്‍വിജയമായി. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് രേഖപ്പെടുത്തിയ മനുസ്മൃതിയിലെ ചാതുര്‍വര്‍ണ്ണ്യവും റോമാപേര്‍ഷ്യന്‍ ഭരണകൂടങ്ങള്‍ സ്ഥാപിച്ച രാജവാഴ്ചകളും ഫറോവനംറൂദുമാര്‍ സ്ഥാപിച്ച ദൈവനിഷേധ ഭരണവും മനുഷ്യര്‍ക്ക് വരുത്തിയ മാനഹാനിയും നഷ്ടവും കഷ്ടവും നബി(സ) മാറ്റിയെടുത്തു. മനുഷ്യാവകാശങ്ങളെ മാനിക്കാതെ മതമില്ലെന്ന പാഠമാണ് ഇസ്ലാം ഉയര്‍ത്തിയത്. ഓരോ വ്യക്തിയുടെയും അഭിമാനം വളരെ വലുതാണെന്നും അതിലിടപെടാന്‍ ഒരാള്‍ക്കുമധികാരവും അവകാശവും ഇല്ലെന്നും തിരുനബി(സ) വിളംബരപ്പെടുത്തി.
മനുഷ്യര്‍ തുല്യരാണെന്ന് അവിടുന്നരുളി. വര്‍ണ്ണ വ്യത്യാസം സ്ഥാനമാനത്തിന്റെ മാനദണ്ഡമല്ലെന്ന് അവിടുന്ന് പ്രസ്താവിച്ചു. നീഗ്രോ വംശജനായ ബിലാല്‍(റ)വിനെയും ഖുറൈശി തറവാട്ടുകാരനായ അലിയ്യുബ്നു അബീതാലിബ്(റ)വിനെയും സമാനമായ ചുമതലകള്‍ ഏല്‍പ്പിച്ചു കൊണ്ട് ഇസ്ലാമിക ഭരണത്തില്‍ സ്ഥിതി സമത്വം പ്രഖ്യാപിത നയമാണെന്ന് അവിടുന്ന് പ്രാവര്‍ത്തികമാക്കി നിലനിന്നിരുന്ന സായുധ സംഘട്ടനങ്ങളും അവിടുന്ന് അവസാനിപ്പിച്ചു. പരസ്പരം ശത്രുതയില്‍ കഴിഞ്ഞിരുന്നവര്‍ സ്നേഹത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടിയലഞ്ഞു. നൂറ്റാണ്ടിലധികം മദീനയെ പ്രയാസപ്പെടുത്തിയ ഔസ്ഗസ്റജ് ഗോത്ര തര്‍ക്കങ്ങളും സംഘട്ടനങ്ങളും എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
പാരതന്ത്രൃത്തിന്റെ കൂച്ചുവിലങ്ങിട്ടു അടിമകളാക്കി അടിച്ചമര്‍ത്തിയിരുന്ന മാനവരാശിയെ സ്വാതന്ത്രൃത്തിന്റെ വിഹായസ്സിലേക്ക് നബി(സ) നയിച്ചു. അഭിപ്രായസ്വാതന്ത്രൃം ഒരിക്കലും അവമതിക്കപ്പെട്ടിട്ടില്ല. വിശ്വാസ സ്വാതന്ത്രൃം, സാമ്പത്തിക സ്വാതന്ത്രൃം, തൊഴില്‍ സ്വാതന്ത്രൃം, വാണിജ്യ സ്വാതന്ത്രൃം അങ്ങനെ മനുഷ്യരുടെ ഭൗതിക ജീവിതത്തില്‍ അവന്റെ സാധ്യതകള്‍ക്കനുസരിച്ച് സ്വാതന്ത്രൃത്തിന്റെ ലോകത്തേക്കവനെ ആനയിക്കുകയും അതേ അവസരം മനുഷ്യരുടെ ജീവന്‍, സ്വത്ത്, അഭിമാനം, ചാരിത്യ്രം എന്നിവയ്ക്കെല്ലാം പുര്‍ണ്ണമായ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്തു.
ഇസ്ലാം ഉയര്‍ത്തിയ സന്ദേശങ്ങള്‍ പ്രധാനമായും ഇവയാണ്: 1. ഏക ദൈവ വിശ്വാസം 2. വിജ്ഞാനത്തിലൂടെ വിജയം 3. സാഹോദര്യത്തിലൂടെ സമാധാനം 4. സത്യസന്ധതയിലൂടെ വ്യവഹാരങ്ങള്‍ 5. സൂക്ഷ്മതയിലൂടെ ഇഹപരവിജയം
നല്ല ഇടയന്‍, കുടുംബനാഥന്‍, കര്‍ഷകന്‍, കച്ചവടക്കാരന്‍, ഭരണാധികാരി, ഭരണീയര്‍ എന്നീ രീതികളിലൊക്കെ സമൂഹസമ്പത്ത് നിലനിര്‍ത്തുന്നവരായി മാനവസമൂഹത്തെ പരിവര്‍ത്തിപ്പിച്ചു. എ.ഡി. 570 ഓഗസ്റ്റ് 30ന് (റബീഉല്‍ അവ്വല്‍ 12) ഭൂജാതനായ മുഹമ്മദ് നബി(സ) എ.ഡി. 632 ജൂണ്‍ 7 (റബീഉല്‍ അവ്വല്‍ 12)ന് വഫാത്തായി. വര്‍ത്തമാന ചിന്തകളില്‍ പ്രവാചകദര്‍ശനങ്ങള്‍ക്ക് അധിക ഇടം ലഭിക്കുന്നു. വികസിത സമൂഹങ്ങള്‍ക്ക് അറിവും അനുഭവവും ഉപകരിക്കാനും ഉപദ്രവമാകാതിരിക്കാനും ആധുനിക മനുഷ്യന്‍ നന്നേ ക്ലേശിക്കുന്നു. മനുഷ്യന്റെ ജീവിതവുമായി ചുറ്റിപറ്റി തുടരെ തുടരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പലദര്‍ശനങ്ങളും പ്രയാസപ്പെടുമ്പോള്‍ സാമൂഹ്യ സുരക്ഷയിലൂടെ സന്തോഷം, മാനസിക സംതൃപ്തിയിലൂടെ മോക്ഷം എന്ന പരമമായ പ്രവാചക ദര്‍ശനം അധികവായനക്ക് വിധേയമാക്കപ്പെടുകയാണ

രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു
Shafi Chithari on Feb 9, 2011

തൃശ്ശൂര്‍: ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് നിര്‍മിക്കുന്നത്.
കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്‍റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമിസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്‍റ് മോസ്‌ക്.
കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്‍റ് മോസ്‌കിന് ലഭിക്കും.
തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്‍റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക. കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു.

ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരിക്കുന്നു
KAREEM KALLAR on Feb 3, 2011
അജാനൂര്‍: ഗ്രാമപഞ്ചായത്തിന്റെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരിക്കുന്നു. നാലുവര്‍ഷം മുമ്പ് മാവുങ്കാലില്‍ തുടക്കംകുറിച്ച ഖരമാലിന്യ സംസ്‌കരണ പ്ലാന്റാണ് ഏഴുലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്നത്.
പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ അജാനൂര്‍ പഞ്ചായത്തിലെ കടകളില്‍നിന്നും വീടുകളില്‍നിന്നും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്, ഖരമാലിന്യം കുന്നുകൂടുന്നതിന് അല്‍പം ആശ്വാസമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിക്ഷേപിക്കുന്ന ഖര, പ്ലാസ്റ്റിക് മാലിന്യം വണ്ടികളിലാണ് മാവുങ്കാലിലെ പ്ലാന്റില്‍ എത്തിക്കുന്നത്. ഇതില്‍ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് പ്രത്യേക സംവിധാനത്തില്‍ അടുക്കിവെച്ച 'ഇനോക്കല' എന്ന രാസ മരുന്നടിച്ച് വളമാക്കി മാറ്റുന്നു.
കാസര്‍കോട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് തുടക്കത്തില്‍ ഖരമാലിന്യ സംസ്‌കരണ പ്രവൃത്തിക്ക് കരാര്‍ നല്‍കിയിരുന്നത്. ഇതിന്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്.
സംസ്‌കരണവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ ജില്ലയില്‍നിന്ന് ആറു സ്ത്രീകള്‍ ജോലി ചെയ്തിരുന്നു. ശമ്പളം കിട്ടാത്തതിനാലും കടുത്ത ആരോഗ്യ പ്രശ്‌നത്താലും മൂന്നുപേര്‍ പിന്മാറി. ഇപ്പോള്‍ ജോലി ചെയ്യുന്ന മൂന്നുപേര്‍ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ കരാറുകാര്‍ ശമ്പളം നല്‍കിയിട്ടില്ലെന്ന പരാതിയുണ്ട്. ജനുവരി മാസത്തെ ശമ്പളം പഞ്ചായത്ത് നല്‍കിയതില്‍ അല്‍പം ആശ്വാസത്തിലാണിവര്‍.
--------------------------------------------------------------------------------

Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com