ഫിന്‍: മലയാളി ചെറുപ്പക്കാരുടെ കണ്ടുപിടുത്തം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു

on Mar 22, 2014

ഫിന്‍: മലയാളി ചെറുപ്പക്കാരുടെ കണ്ടുപിടുത്തം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു

ഫിന്‍: മലയാളി ചെറുപ്പക്കാരുടെ കണ്ടുപിടുത്തം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു
കൊച്ചി: സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ആര്‍എച്ച്എല്‍ വിഷന്‍ വികസിപ്പിക്കുന്നു. 'ഫിന്‍ ' എന്നു പേരിട്ടിരിക്കുന്ന ഉപകരണം ലോക ശ്രദ്ധ നേടുന്നു. കൈയിലെ തള്ളവിരലില്‍ മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളറാണ് ഇത്. വിവിധ ഉപകരണങ്ങളുമായി ആശയവിനിമയം സാധ്യമാക്കുന്ന, ബ്ലൂ ടൂത്ത് പോലെതന്നെ കുറഞ്ഞ ഊര്‍ജം മാത്രം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഫിന്‍ . 

ഇതിനകം ഈ ഉപകരണത്തെക്കുറിച്ച് ടെക്ക് ചര്‍ച്ച് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍‌ വാര്‍ത്ത വന്നുകഴിഞ്ഞു. $120 വിലയുള്ള ഈ ഉപകരണത്തിന് വന്‍ പ്രീ ഓഡര്‍ ലഭിച്ചതായണ് വിവരം. ആദ്യഘട്ടത്തില്‍ പ്രീഓഡര്‍ വഴി ഒരു ലക്ഷം ഡോളറാണ് സമാഹരിക്കാന്‍ ഉദ്ദേശിച്ചതെങ്കില്‍ അതിന്‍റെ ഇരട്ടി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പിന് ലഭിക്കുന്ന ഏറ്റവും നല്ല തുടക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊച്ചിയിലെ സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എച്ച്എല്‍ വിഷന്‍ ക്രൌഡ് ഫണ്ടിങ്ങ് എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ ഉപകരണത്തിന്‍റെ വ്യാവസായിക ഉത്പാദനം തുടങ്ങുന്നത്.സി.ഇ.ഒ. രോഹില്‍ ദേവ്, ഒപ്പം ചാള്‍സ് വിന്‍സെന്‍റ്, അരവിന്ദ് സഞ്ജീവ്, ജിതേഷ് ടി., സ്റ്റാലിന്‍ വി., സുനീഷ് ടി., ഫമീഫ് ടി. എന്നിവര്‍ ചേര്‍ന്നാണ് ഫിന്‍ വികസിപ്പിച്ചത്. 

സ്മാര്‍ട്ട്‌ഫോണ്‍, മ്യൂസിക് പ്ലേയര്‍, ഗെയിമിങ് കണ്‍സോള്‍, കാറിനുള്ളിലെ ഡിജിറ്റല്‍ ഉപകരണങ്ങള്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങിയവയെല്ലാം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബ്ലൂടൂത്ത് വഴി ഈ ഉപകരണം കൈമാറുകയാണ് ചെയ്യുന്നത്. 

കാര്‍ ഓടിക്കുന്ന ഒരാള്‍ക്ക് കാറിന്റെ താക്കോലായി ഫിന്‍ ഉപയോഗിക്കാനാകും. സ്റ്റിയറിങ്ങില്‍ നിന്നു കൈയെടുക്കാതെ തന്നെ ഫോണ്‍ കോള്‍ അറ്റന്‍ഡു ചെയ്യാം.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഫോണിന്റെ സ്‌ക്രീന്‍ സൂം ചെയ്യാന്‍ ചൂണ്ടുവിരല്‍ തള്ളവിരലിനു നേരേ കൊണ്ടുവന്നു ചലിപ്പിച്ചാല്‍ മതിയാകും. 

വിരലിന്റെ ഓരോ ഭാഗത്തിനും ഓരോ അക്കം മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയാല്‍ കൈപ്പത്തി ന്യൂമെറിക് കീപാഡാക്കി മാറ്റി ഫോണില്‍ സ്പര്‍ശിക്കാതെ തന്നെ ഫോണ്‍ നമ്പറുകളും മറ്റും ഡയല്‍ ചെയ്യാന്‍ സാധിക്കും. 

വെള്ളവും പൊടിയും കയറാത്ത ദൃഢമായ വസ്തുക്കള്‍ കൊണ്ടു നിര്‍മിച്ച ഫിന്‍ ഒരേ സമയം മൂന്ന് സംവിധാനങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ ഉപകരിക്കുന്നതാണ്. ലിഥിയം അയണ്‍ ബാറ്ററിയും മൈക്രോ യുഎസ്ബി ചാര്‍ജിങ് ഡോക്കുമുള്ള ഫിന്‍ പൂര്‍ണമായും ചാര്‍ജുചെയ്താല്‍ ഒരു മാസംവരെ അത് നിലനില്‍ക്കും.
- See more at: http://www.asianetnews.tv/technology/article.php?article=8516_Indian-wearable-device-Fin-gets-huge-pre-orders#sthash.sOxHLEaO.dpuf

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com