അജാനൂര്‍: 22 ലക്ഷം രൂപ തുക മിച്ചം പ്രതീക്ഷിക്കുന്ന അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ പുതിയ ബജറ്റ് ധനകാര്യ സമിതി ചെയര്‍മാന്‍ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന്‍ വ്യാഴാഴ്ച അവതരിപ്പിച്ചു.
മഡിയന്‍ മരഉരുപ്പടികള്‍ തീവെച്ചു നശിപ്പിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Shafi Chithari on Mar 13, 2012
കാഞ്ഞങ്ങാട് : അജാനൂര്‍ മഡിയന്‍ കൂലോത്തിനു സമീപത്തെ ഫര്‍ണ്ണിച്ചര്‍ കടയ്ക്കു മുന്നില്‍ കൂട്ടിയിട്ടിരുന്ന മരഉരുപ്പടികള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പെരുമ്പട്ടയിലെ അബ്ദുല്‍ റൗഫിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണ്ണീച്ചര്‍ കടയിലേക്ക് കൊണ്ടുവന്ന മരഉരുപ്പിടികളാണ് കത്തി നശിച്ചത്. കാഞ്ഞങ്ങാട്ടു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കൂുന്നു. അഗ്നിബാധക്കു പിന്നിലെ കാരണം വ്യക്തമല്ല. Tags: fire, furniture, kanhangad, |
കാഞ്ഞങ്ങാട് ബസ്സ്റാന്റി സ്ത്രീയുടെ തലയിð സ്ളാബ് കഷണം അടര്‍óുവീണ് പരിക്കേറ്റു.
Shafi Chithari on Mar 11, 2012
കാഞ്ഞങ്ങാട് ബസ്സ്റാന്റിലെ സ്ളാബ് അടര്‍óുവീണ് സ്ത്രീക്ക് പരിക്ക്
കാഞ്ഞങ്ങാട്: മക്കളോടൊപ്പം ബസ് കാത്തുനിðക്കുകയായിരുó സ്ത്രീയുടെ തലയിð സ്ളാബ് കഷണം അടര്‍óുവീണ് പരിക്കേറ്റു. ഇó് രാവിലെ 9.30ന് കാഞ്ഞങ്ങാട് ബസ്സ്റാന്റിലാണ് സംഭവം. മാവുങ്കാð പുതിയ കïത്തെ ബാബുവിന്റെ ഭാര്യ വി. ശാരദക്കാണ് (32) പരിക്കേറ്റത്. ശാരദയെ കാഞ്ഞങ്ങാട് നഴ്സിങ്ങ് ഹോമിð പ്രവേശിപ്പിച്ചു. തലയുടെ മുറിവ് കെട്ടാന്‍ 10 തുóð വേïിവóു. മക്കളായ ശരണ്യ, ശരത് എóിവര്‍ക്കൊപ്പം ശാരദ പാക്കം വെളുത്തോളിയിലെ വീട്ടിലേക്ക് പുറപ്പെട്ടതായിരുóു. തലനാരിഴക്കാണ് കുട്ടികള്‍ പരിക്കേðക്കാതെ രക്ഷപ്പെട്ടത്. ബസ്സ്റാന്റിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടകാരണം. നൂറുകണക്കിന് യാത്രക്കാര്‍ തിങ്ങിനിറയുó ബസ്സ്റാന്റ് അപകടനിലയിലായിട്ട് മാസങ്ങളായി. അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെó് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മുകളിð സ്ളാബിന്റെ ഭാഗങ്ങള്‍ അടര്‍óുകിടക്കുകയാണ്. ഇത് ഏതുനിമിഷവും താഴെവീഴാന്‍ സാധ്യതയുï്. ഇവ മാറ്റിയിñങ്കിð വീïും അപകടമുïാകാന്‍ സാധ്യതയുïóും നാട്ടുകാര്‍ പറഞ്ഞു.
വ്യാപാരി മുട്ടുന്തല ഹമീദ് നിര്യാതനായി
Shafi Chithari on
കാഞ്ഞങ്ങാട്: പൗര പ്രമുഖനും വ്യാപാരിയുമായ മുട്ടുന്തല ഹമീദ് (75) ഞായറാഴ്ച പുലര്‍ച്ചെ നിര്യാതനായി. സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തകനായിരുന്നു.
പരേതനായ മുട്ടുന്തല സി.എച്ച്. അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ ഹാജിയുടെയും മാണിക്കോത്ത് ഖദീജയുടെയും മകനാണ്. ദീര്‍ഘകാലം ഷാര്‍ജയില്‍ വ്യാപാരം നടത്തിയിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വ്യാപാരം നടത്തി വരികയായിരുന്നു. മക്കളില്ല.
കാസര്‍കോട്ടെ പരേതനായ തുരുത്തി പോക്കറിന്റെ മകള്‍ ആസ്യബി ഹജ്ജുമ്മയാണ് ഭാര്യ. ഷാര്‍ജയിലെ വ്യാപാരികളായ മുട്ടുന്തല അബ്ദുല്‍ഖാദര്‍ ഹാജി, അസൈനാര്‍ ഹാജി, പരേതനായ മുഹമ്മദ് ഹാജി, തൊട്ടി അസൈനാരുടെ ഭാര്യ മറിയമ്മ, മഞ്ചേശ്വരത്തെ ജമീല, എന്നിവര്‍ സഹോദരങ്ങളാണ്. മയ്യത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുട്ടുന്തല ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
പരേതനായ മുട്ടുന്തല സി.എച്ച്. അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ ഹാജിയുടെയും മാണിക്കോത്ത് ഖദീജയുടെയും മകനാണ്. ദീര്‍ഘകാലം ഷാര്‍ജയില്‍ വ്യാപാരം നടത്തിയിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വ്യാപാരം നടത്തി വരികയായിരുന്നു. മക്കളില്ല.
കാസര്‍കോട്ടെ പരേതനായ തുരുത്തി പോക്കറിന്റെ മകള്‍ ആസ്യബി ഹജ്ജുമ്മയാണ് ഭാര്യ. ഷാര്‍ജയിലെ വ്യാപാരികളായ മുട്ടുന്തല അബ്ദുല്‍ഖാദര്‍ ഹാജി, അസൈനാര്‍ ഹാജി, പരേതനായ മുഹമ്മദ് ഹാജി, തൊട്ടി അസൈനാരുടെ ഭാര്യ മറിയമ്മ, മഞ്ചേശ്വരത്തെ ജമീല, എന്നിവര്‍ സഹോദരങ്ങളാണ്. മയ്യത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുട്ടുന്തല ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
നിരന്തരം ഭീഷണി; നാലംഗസംഘത്തിനെതിരെ വീട്ടമ്മയുടെ പരാതി
Shafi Chithari on Mar 6, 2012
അജാനൂര്‍: ചിത്താരി കൊട്ടിലങ്ങാട് കെ.വി.ഹൗസില്‍ താമസിക്കുന്ന തന്നെയും കുടുംബത്തെയും നാല് യുവാക്കള്‍ ചേര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി കൊട്ടിലങ്ങാട് അബ്ബാസിന്റെ ഭാര്യ കെ.വി. ഫാത്തിമ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതിപ്പെട്ടു.
മകന്‍ ഷംസീറിനെ അന്വേഷിച്ച് കുറെ നാളുകളായി കൊട്ടിലങ്ങാട് സ്വദേശികളായ സുകുമാരന്റെ മകന്‍ ബിജു എന്ന വിജയന്‍, അമ്പൂഞ്ഞിയുടെ മകന്‍ സുധാകരന്‍, നാരായണന്റെ മകന്‍ ശ്രീജേഷ്, കേബിള്‍ ജീവനക്കാരന്‍ സായി എന്നിവരടങ്ങിയ നാലംഗസംഘം കെ എല്‍ 60 ബി 755 ഓ ട്ടോറിക്ഷയില്‍ വീട്ടില്‍ വരികയും വീട് അടിച്ചുതകര്‍ക്കുമെന്നും ഷംസീറിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ഇവരുടെ നിരന്തരം ഭീഷണിയെ തുടര്‍ന്ന് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
യുവാവിനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി
Shafi Chithari on Mar 5, 2012
യുവാവിനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി
നീലേശ്വരം: ചതുരക്കിണര്‍ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടിയ ചിത്താരി ചാമുണ്ഡിക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടിയെ വിവരമറിഞ്ഞ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ബുധനാഴ്ച വൈകുന്നേരമാണ് യുവാവിനൊടൊപ്പം ചാമുണ്ഡിക്കുന്നിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ചതുരക്കിണറിലെത്തിയത്.
കാമുകന്റെ വീട്ടില്‍ പെണ്‍കുട്ടിയുണ്ടെന്നറിഞ്ഞ വീട്ടുകാര്‍ ഉടന്‍ തന്നെ ചതുര ക്കിണറിലെത്തുകയും പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ഇതിന് വഴങ്ങിയില്ല. ഇതിനിടെ ചതുരക്കിണറിലെ വീട്ടില്‍ പരിസരവാസികള്‍ തടിച്ചു കൂടി. പ്രശ്‌നം ചെറിയതോതിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസും സ്ഥലത്തെത്തി. പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാര്‍ തുടര്‍ന്ന് പോലീസ് സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തുകയും പോലീസ് ചില ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി വീട്ടുകാരോടൊപ്പം തന്നെ പോകുകയായിരുന്നു.
മാനവികത ഉണര്‍ത്താന്‍ മഹല്ലു സമ്മേളനം ചിത്താരിയില്‍
Shafi Chithari on Mar 2, 2012
മാനവികത ഉണര്‍ത്താന്‍ മഹല്ലു സമ്മേളനം ചിത്താരിയില്‍
- കാഞ്ഞങ്ങാട് : മാനവികത ഉണര്‍ത്താന്‍ കാന്തപുരം നയിക്കുന്ന കേരളയാത്രയുടെ പ്രചരണാര്‍ഥം ചിത്താരി സുന്നി യുവജന സംഘം എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭ്ിമുഖ്യത്തില്‍ മഹല്ല് സമ്മേളനം നാളെ 04/03/12 ഞായറാഴ്ച സൌത്ത് ചിത്താരി മഞ്ഞനാടി ഉസ്താദ് നഗറില്‍ വിപുലമായി നടത്ത്പെടുന്നു.
രാവിലെ ഖബര്‍ സിയാറത്ത് ചിത്താരി ഹഎഇ ഹെദ്രൂസ് മസ്ജിദ് ഖബര്‍ സ്താനില്‍ ...
വൈകുന്നേരം 4നു മാനവിക സദസ് കാഞ്ഞങ്ങാട് എം.എല്‍ എ. ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും ഹാരിസ് ഫളിലി വിഷയാവതരണം നടത്തും .
മുന്‍ എം.എല്‍ എ കുഞ്ഞിക്കണ്ണന്‍ ,അഡ്വ : ഖാലിദ് , ഹസെയ് നാര്‍ കല്ലൂരാവി, ഹസ്ബുല്ലാ തളങ്കര,ആലികൂട്ടി ഹാജി,ബഷീര്‍ മങ്കയം, സി.എം ഖാദര്‍ ഹാജി, എം.കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയ പ്രാദേശിക രാഷട്രീയ സാമൂഹിക നേതാക്കളും മഹല്ലു കാര്‍ന്നവര്‍മാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും ഏപ്രില്‍ 12ന് കാസര്‍കോട്ട് നിന്നാരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ പ്രമേയമായ മാനവികത ഉണര്‍ത്താന്‍ എന്ന വിഷയത്തെ കുറിച്ച് വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നു കൂട്ടപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍ തുര്‍ക്കളിഗെ നേതൃത്വം നല്‍കും
എരുമാട് മഖാം ഉറൂസ് 2 നു തുടക്കമാവും
Shafi Chithari on Mar 1, 2012
കാസര്‍കോട്: കര്‍ണാടക കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് മാര്‍ച്ച് രണ്ടു മുതല്‍ ഈമാസം ഒമ്പതുവരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടിന് ജുമഅക്ക് ശേഷം മഖാം സിയാറത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ജമാഅത്ത് പ്രസിഡന്റ് ശാദുലിഹാജി പതാക ഉയര്‍ത്തും. രാത്രി കുമ്പോല്‍ ജാഫര്‍ സ്വാദിഖ് തങ്ങളുടെ നേതൃത്വത്തില്‍ ജലാലിയ റാത്തീബും, ഖതീബ് അബ്ദുല്‍ ശുക്കൂര്‍ സഅദി ഉല്‍ബോധനം നടത്തും. മൂന്നിന് ദിഖ്‌റ് ഹല്‍ഖയ്ക്ക് പ്രശസ്ത സൂഫീവര്യന്‍ മുഹമ്മദ് ദാരിമി അല്‍ഖാദിരി നേതൃത്വം നല്‍കും. അബൂബക്കര്‍ ഫൈസി കുമ്പടാജെ ഉല്‍ബോധനം നടത്തും. നാലിന് ഖതം ദുആയ്ക്ക് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ശമീര്‍ അശ്രഫി കാട്ടാമ്പള്ളി മുഖ്യപ്രഭാഷണം നടത്തും. അഞ്ചിന് പൊതുസമ്മേളനം കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കെ എം ഇബ്‌റാഹിം ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസ് ദാരിമി പുത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. ആറിന് മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മതപ്രഭാഷണം നടത്തും. ഏഴിന് രാത്രി മുള്ളൂര്‍കര മുഹമ്മദലി സഖാഫി മതപ്രഭാഷണം നടത്തും. എട്ടിന് സ്വലാത്ത് മജ്‌ലിസിന് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ നേതൃത്വം നല്‍കും. സലാഹുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഒമ്പതിന് ജുമഅക്ക് ശേഷം സമാപന സമ്മേളനം നടക്കും. അഖിലേന്ത്യ സുന്നി ഇംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തങ്ങള്‍ സഖാഫി കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ മുഹമ്മദ് അശ്‌റഫ്, കെ എസ് അബൂബക്കര്‍ ഹാജി, കെ ഇ അഹമ്മദ് ഹാജി, സി എ അസൈനാര്‍, എം എ ഉസ്മാന്‍, സി എ അസൈനാര്‍, സി എ സുബൈര്‍ സംബന്ധിച്ചു. | |
. | |
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
മലേഷ്യന്‍ മുന്‍പ്രധാനമന്ത്രിയും സെക്രട്ടറി ജനറലും മാലിക് ദീനാറിലെത്തി
Shafi Chithari on
തളങ്കര : മലേഷ്യന്‍ മുന്‍ ഉപപ്രധാനമന്ത്രിയും, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ അന്‍വര്‍ ഇബ്രാഹിം തളങ്കര മാലിക് ദീനാര്‍ മഖാം സന്ദര്‍ശിച്ചു. ഇന്നു വൈകിട്ട് മൂന്നരയോടെയാണ് അദ്ദേഹം ചരിത്രപ്രസിദ്ധമായ മാലിക് ദീനാര്‍ മഖാം സന്ദര്‍ശനത്തിന് എത്തിയത്. മാലിക് ദീനാര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് കെ മഹ്മൂദ് ഹാജി, നഗരസഭാംഗം അബ്ദുല്‍റഹ്മാന്‍, മജീദ് തളങ്കര, മുജീബ് തളങ്കര, എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. മലേഷ്യന്‍ മുന്‍ മന്ത്രിസഭയുടെ സെക്രട്ടറി ജനറല്‍ ഡോ. ദത്തുഅബ്ദുല്‍ അസീസ്, അഡ്വ. നൂറുദ്ദിന്‍, മീപ്പിരി ഹംസ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. പത്തു മിനിട്ടുകളോളം ഓഫീസില്‍ ചെലവഴിച്ച അദ്ദേഹം തളങ്കര മാലിക് ദീനാര്‍ മഖാമില്‍ എത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പള്ളിയും, പരിസരവും സന്ദര്‍ശിച്ചു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയും അദ്ദേഹം സന്ദര്‍ശിച്ചു.
ഇന്നലെ കര്‍ണ്ണാടക പുത്തൂരിലെ മലേഷ്യയിലെ വ്യാപാരി മൗലാന അബ്ദുല്‍റഹ്മാന്‍ പുത്തൂര്‍ നടത്തുന്ന ദിഖ്‌റ ഹല്‍ഖയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. തുടര്‍ന്ന് മംഗലാപുരം സന്ദര്‍ശിച്ച അദ്ദേഹം മൂന്നരയോടെ തളങ്കരയില്‍ എത്തുകയായിരുന്നു. കാസര്‍കോട്ട് ആദ്യമാണെന്നും, കേരളത്തില്‍ നേരത്തെ കോഴിക്കോടും, മലപ്പുറവും സന്ദര്‍ശനം നടത്തിയിരുന്നുവെന്നും അന്‍വര്‍ ഇബ്രാഹിം പറഞ്ഞു
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com