കെ.എം.സി.സി നെറ്റ് സോണ്‍ പുരസ്‌കാരം മെട്രോ മുഹമ്മദ് ഹാജിക്ക്

on Feb 21, 2012



Metro_Mohammed_Haji
മലപ്പുറം: ജീവകാരുണ്യ പൊതുപ്രവര്‍ത്തനത്തിന് സമഗ്രസംഭാവനകളര്‍പ്പിച്ചവര്‍ക്ക് കെ.എം.സി.സി നെറ്റ്‌സോണ്‍ ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ ജീവകാരുണ്യ പുരസ്‌കാരത്തിന് മെട്രോ മുഹമ്മദ് ഹാജി അര്‍ഹനായി. ധാര്‍മികതയിലും പൊതുജന സേവന തല്‍പരതയിലും ഊന്നിയ ജീവകാരുണ്യ പൊതുപ്രവര്‍ത്തനമാണ് മുഹമ്മദ് ഹാജിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഏപ്രില്‍ ആദ്യവാരം വേങ്ങരയില്‍ നടക്കുന്ന കെ.എം.സി.സി നെറ്റ്‌സോണ്‍ ഗ്ലോബല്‍ മീറ്റില്‍ വച്ച് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരം സമ്മാനിക്കും.

ചിത്താരിയില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഏറ്റുമുട്ടി

on


chithari-attack
കാഞ്ഞങ്ങാട്: ചിത്താരിയില്‍ അക്രമ സംഭവത്തില്‍ നാലു യുവാക്കള്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. ചിത്താരിയിലെ അബ്ദുള്‍ സത്താറിന്റെ മകന്‍ നിസാമുദ്ദീന്‍ (20) മുഹമ്മദിന്റെ മകന്‍ അസ്‌കര്‍ (19) അഹ്മദിന്റെ മകന്‍ ഷംസീര്‍ (20), ചിത്താരി ഹൈസ്‌കൂളിന് സമീപത്തെ കെ ഹസിനാറിന്റെ മകന്‍ മുഹമ്മദ് ഫാസില്‍(20), ഉമ്മ മറിയ (53) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് ആദ്യത്തെ സംഭവം നടന്നത്. ചിത്താരി ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന 5 ഓളം വിദ്യാര്‍ത്ഥികള്‍ കാറിലെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ നിസാമുദ്ദീന്‍, അസ്‌കര്‍, ഷംസീര്‍ എന്നിവര്‍ പരാതിപ്പെട്ടു.

പഞ്ച്, വടി,ബ്ലേഡ് തുടങ്ങിയവയുമായാണ് വിദ്യാര്‍ത്ഥികള്‍ അക്രമം നടത്തിയത്. നിസാമുദ്ദീന്റെ ശരീരത്തില്‍ ബ്ലേഡ് കൊണ്ട് കീറി മുറിവേല്‍പ്പിക്കുയും ചെയ്തു. ഈ മൂന്നുപേരും ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ വൈകിട്ട് 3 മണിക്ക് ഒരു സംഘം വീട്ടില്‍ അതിക്രമിച്ച് കയറി മറിയുമ്മയെയും മകനെയും അക്രമിക്കുകയായിരുന്നു. ഇവര്‍ രണ്ടുപേരും കാഞ്ഞങ്ങാട് നേഴ്‌സിംങ് ഹോമിലാണ്.

കാഞ്ഞങ്ങാട് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് വിവേകാനന്ദ വിദ്യാലയം ക്ളര്‍ക്കു മരിച്ചു

on


കാഞ്ഞങ്ങാട്: ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൊളവയല്‍ വിവേകാനന്ദ വിദ്യാലയം ക്ളര്‍ക്കും കൊളവയല്‍ സ്വദേശിയുമായ ജയകുമാര്‍ (28) ആണ് മരിച്ചത്. ഇന്നലെ രാത്രി അലാമിപ്പള്ളിയിലാണ് അപകടം. ജയകുമാര്‍ കൊളവയല്‍ ബൂത്ത് ബി.ജെ.പി. സെക്രട്ടറിയാണ്. ശ്രീധരന്‍-കമലാക്ഷി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രകാശന്‍, ജയരാജന്‍, നിര്‍മ്മല. ടെമ്പോ ഡ്രൈവര്‍ കണ്ണൂര്‍ ആയിക്കരയിലെ മനോജിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആസ്പത്രിയില്‍ പോസ്റുമോര്‍ട്ടം നടത്തി.
സഹോദരങ്ങള്‍ : രാജന്‍ (ഗള്‍ഫ്), പ്രകാശന്‍, നിര്‍മ്മല. രാജന്‍ ഗള്‍ഫില്‍ നിന്നും എത്തിയ ശേഷം നാളെ മൃതദേഹം സംസ്‌കരിക്കും.

കാഞ്ഞങ്ങാട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

on Feb 15, 2012

arafathകാഞ്ഞങ്ങാട്: ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ആറങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്റെ മകനും പെയിന്റിംങ് തൊഴിലാളിയുമായ അനസ് എന്ന സി.കെ. ഫായിസ്(19)ആണ് മരണപ്പെട്ടത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ടി ബി റോഡ് ജംഗ്ഷനിലെ വ്യാപാരഭവന് മുന്നില്‍ വെച്ചായിരുന്നു അപകടം. പുതിയകോട്ടയിലേക്ക് ഫായിസ് ഓടിക്കുകയായിരുന്ന കെ.എല്‍.60.സി-2820 നമ്പര്‍ മോട്ടോര്‍ ബൈക്കില്‍ കെ.എല്‍.13.കെ-9772 ലീഡര്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് ഫായിസ് തെറിച്ചു വീഴുകയായിരുന്നു. റോഡിലേക്ക് തലകുത്തി വീണ ഫായിസിനെ പരിസരവാസികള്‍ ഉടന്‍ മന്‍സൂര്‍ ആശുപത്രിയി ല്‍ എത്തിച്ചു. നില തീര്‍ത്തും ഗുരുതരമായതിനാല്‍ ഒന്നര മണിയോടെ ഫായിസിനെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മദ്ധ്യേ ഉദുമയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

ആറങ്ങാടി സ്വദേശിയായ ഫായിസിന്റെ കുടുംബം അജാനൂര്‍ കൊത്തിക്കാലിലാണ് താമസം. ഫായിസ് ആറ ങ്ങാടിയിലെ പിതൃസഹോദരിയോടൊപ്പമാണ് കഴിഞ്ഞു വന്നത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങള്‍: ബാസിത്(ഗള്‍ഫ്), ബന്‍സീറ, ഫര്‍വീന, സഹദ്, സിനാന്‍.

അതിഞ്ഞാല്‍ സ്വദേശി പയ്യന്നൂരില്‍ തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

on

thoufeeq-death-athinhal
കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ സ്വദേശിയായ യുവാവ് പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരണപ്പെട്ടു. അതിഞ്ഞാലിലെ ഇ എം അബ്ദുള്ള-താഹിറ ദമ്പതികളുടെ മകനും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഓവര്‍ബ്രിഡ്ജിന് സമീപം പെര്‍ഫ്യൂം വില്‍പ്പനക്കാരനുമായ തൗഫീക്കാണ്(25)മരിച്ചത്.
തിങ്കഴാഴ്ച വൈകുന്നേരമാണ് സംഭവം. കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചറില്‍ കണ്ണൂരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം തൗഫീക്ക് തീവണ്ടിയില്‍ നിന്നും തെറിച്ചുവീഴുകയായിരുന്നു. തൗഫീക്കിനെ ഗുരുതരനിലയില്‍ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്ത് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം അതിഞ്ഞാലിലേക്ക് കൊണ്ടുവരും.
നേരത്തെ ഗള്‍ഫിലായിരുന്നു യുവാവ്. ജൂനസ്, ജമീല എന്നിവര്‍ സഹോദരങ്ങളാണ്.
തൗഫീഖിന്റെ ആകസ്മിക നിര്യാണത്തില്‍ അജാനൂര്‍ പഞ്ചായത്ത് മുന്‍ മെമ്പറും ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ എം അബ്ദുള്‍ കരീം അനുശോചിച്ചു.

പ്രൊഫ. ഡോ. പി.കെ അബ്ദുല്‍ അസീസിനെ ആദരിച്ചു

on Feb 12, 2012

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6Gua08rAn-oIqAmM5jVyktH9a9f_ZbMPDN3L6fJ49GI3iOg_dvgeiWEj57qmbi4Pd5wlZuO9KPoo3wmjwX3PaCg6MberCeKberong4bRKbuo5vZxuwG0ZfPi1ZCLihV6lmFqvmmGUnSs5/s1600/Darul-Huda.jpg
മലപ്പുറം: അലീഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി മുന്‍ വി.സി പ്രൊഫ. ഡോ. പി.കെ അബ്ദുല്‍ അസീസിനെ ദാറുല്‍ ഹുദാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ ആദരിച്ചു. അലീഗര്‍ വി.സി ആയിരിക്കെ മലപ്പുറത്തും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും അലീഗര്‍ യൂനിവേഴ്‌സിറ്റി ഓഫ് ക്യാമ്പസുകള്‍ തുടങ്ങുന്നതിന് അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ആദരം.



ന്യൂനപക്ഷങ്ങളുടെയും മുസ്‌ലിംകളുടെയും ഉന്നമനത്തിനും പുരോഗതിക്കും കഴിയുംവിധം ഇനിയും പരിശ്രമിക്കുമെന്ന് ഡോ. പി.കെ അബ്ദുല്‍ അസീസ് മറുപടി പ്രംസംഗത്തില്‍ ഉറപ്പ് നല്‍കി. മലപ്പുറം കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ.എം.കെ മുനീറും ചേര്‍ന്ന് ഉപഹാരം കൈമാറി. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. മലപ്പുറം നിയോജക മണ്ഡലം എം.എല്‍.എ പി. ഉബൈദുല്ലാ, ഡോ. കെ.എ സക്കരിയ്യാ, കുസാറ്റ് കൊച്ചി, രെജിസ്ട്രാര്‍ ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ , അലിഗഡ്‌ മലപ്പുറം ഓഫ്‌ ക്യാമ്പസിലെ പ്രഫ.ഡോ. ഫൈസല്‍ ഹുദവി മാര്യാട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. കെ.എം.ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, ഡോ.മോയിന്‍ ഹുദവി മലയമ്മ, ഡോ.സഈദ്‌ ഹുദവി നാദാപുരം,  ഡോ.ഷെഫീഖ് ഹുദവി സിങ്കപ്പൂര്,അബുദാബി ബ്രിട്ടീഷ്‌ സ്കൂളിലെ ഇസ്ലാമിക്‌ സ്റ്റഡിസ്  വിഭാഗം തലവന്‍ സിംസാറുല്‍ ഹഖ് ഹുദവി,  അബ്ദുല്ല ഹുദവി (ആകാശവാണി), പ്രൊഫ.ഫൈസല്‍ ഹുദവി (ഡല്‍ഹി യൂനിവേഴ്സിറ്റി)  എന്നിവര്‍ സംബന്ധിച്ചു.

നോര്‍ത്ത് ചിത്താരി അസീസിയ്യ അറബിക് കോളജിന് തറക്കല്ലിട്ടു

on

ചിത്താരി: നോര്‍ത്ത് ചിത്താരി ഖിളര്‍ ജമാഅത്തിന് കീഴില്‍ ആരംഭിക്കുന്ന അസീസിയ്യ അറബിക് കോളജ് കെട്ടിടത്തിന് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജി തറക്കല്ലിട്ടു. ഖത്തീബ് അഷ്‌റഫ് മിസ്ബാഹി പ്രാര്‍ത്ഥന നടത്തി.സി.ബി. മുഹമ്മദ് ഹാജി, സാലിഹ് കടവത്ത്, സദര്‍ മുഅല്ലിം ടി.പി. അലി ഫൈസി സംബന്ധിച്ചു.

നബിദിനം 2012

on Feb 7, 2012






























തിരുകേശം വിഘടിതരില്‍ നിന്നും തിരിച്ചു വാങ്ങി പത്ര വാര്‍ത്ത‍

on

മീലാദുന്നബി: സൗത്ത്‌ ചിത്താരി

on Feb 6, 2012


പ്രകീര്‍ത്തന മന്ത്രങ്ങളുരുവിട്ട് നബിദിന റാലി

on Feb 5, 2012


 മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷനു കീഴില്‍ നടന്നു വന്ന പ്രവാചക പ്രകീര്‍ത്തന സദസ്സിന് ഞായറാഴ്ച രാവിലെ ആയിരങ്ങള്‍ അണിനിരന്ന റാലിയോടെ സമാപനം കുറിച്ചു.
നബിദിന ഭാഗമായി മുഹിമ്മാത്ത് യതീംഖാന, അഗതി മന്ദിരം, സ്‌കൂള്‍ ഓഫ് ദഅ്‌വ, ബോര്‍ഡിംഗ്, ഹിഫ്‌ള്, ജൂനിയര്‍ ശരീഅത്ത് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളൂടെ മല്‍സര കലാപരിപാടികള്‍ ഞായറാഴ്ച ഉച്ചയോടെ തുടക്കമാകും. മുഹിമ്മാത്ത് പരിസരത്തു നിന്നാരംഭിച്ച നബിദിന റാലി സീതാംഗോളിയില്‍ സമാപിച്ചു.
റാലിക്ക് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, എ കെ ഇസ്സുദ്ദീന്‍ സഖാഫി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹാജി അമീറലി ചൂരി, ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, എം അന്തുഞ്ഞി മൊഗര്‍, മുസ്തഫ സഖാഫി പട്ടാമ്പി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com