മുട്ടുന്തല ദാറുല്‍ ഉലുമിന് റാങ്കിന്റെ തിളക്കം
Mubarak on Aug 25, 2011
കൊളവയല്‍: രാജ്യത്തെ ഏറ്റവും വലിയ മദ്രസാ പ്രസ്ഥാനമായ 'സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്' ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളിലായി നടത്തിയ ഏഴാം തരം മദ്രസാ പൊതുപരീക്ഷയില്‍ മുട്ടുന്തല ദാറുല്‍ ഉലും മദ്രസ വിദ്യാര്‍ത്ഥിനി പി.പി. മുഹമ്മദ് കുഞ്ഞിയുടെ മകള്‍ പി.പി. ഫാത്തിമത്ത് സുഹ്‌റ മൂന്നാം റാങ്കിന് അര്‍ഹയായി.
അതോടൊപ്പം 5,7,10 ക്ലാസുകളില്‍ 100 ശതമാനത്തോടെ 11 ഡിസ്റ്റിംഗ്ഷന്‍, 17 ഫസ്റ്റ് ക്ലാസ്, 11 സെക്കന്റ് ക്ലാസ് എന്നിവ നേടിയെടുക്കാനായി. ദാറുല്‍ ഉലും മദ്രസക്ക് ഈ ഉന്നതി നേടിത്തരുന്നതിനായി അഹോരാത്ര പരിശ്രമം നടത്തിയ റാങ്ക് ജേതാവിനെയും മറ്റു വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മുട്ടുന്തല മുസ്‌ലീം ജമാഅത്ത് കമ്മിറ്റി അടിയന്തിരയോഗം അഭിനന്ദിച്ചു. വിപുലമായ രീതിയില്‍ സെപ്തംബര്‍ പത്താം തീയ്യതി അവാര്‍ഡ് ദാന ചടങ്ങ് നടത്താനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാന്‍ റഷീദ് മുട്ടുന്തല, വൈസ് ചെയര്‍മാന്‍ എം.എ. റഹ്മാന്‍, കണ്‍വീനര്‍ ഹാരിസ് മുട്ടുന്തല, ജോ. കണ്‍വീനര്‍ ഫാറൂഖ് സൂപ്പര്‍, സുഹൈല്‍ മുഹമ്മദ്, അസ്ഹറുദ്ദീന്‍, ട്രഷറര്‍ ലത്തീഫ് റഹ്മത്ത് എന്നിവരെ ചുമതലപ്പെടുത്തി. അബ്ദുല്‍ റഹ്മാന്‍ ഹാജി സള്‍ലൈറ്റ് അധ്യക്ഷത വഹിച്ചു.
തട്ടിക്കൊണ്ടുപോയ കപ്പലില്‍ മൊഗ്രാല്‍ സ്വദേശിയും
KAREEM KALLAR on Aug 22, 2011
തട്ടിക്കൊണ്ടുപോയ കപ്പലില്‍ മൊഗ്രാല്‍ സ്വദേശിയും
Posted on: 22 Aug 2011
കാസര്‍കോട്: ഒമാന്‍ തീരത്തുനിന്ന് കഴിഞ്ഞ ദിവസം സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ കാസര്‍കോട് മൊഗ്രാല്‍ സ്വദേശിയും.
ഒമാനില്‍നിന്ന് മെത്തനോളുമായി പുറപ്പെട്ട എം.വി.ഫെയര്‍കെം ബോഗി എന്ന കപ്പലിലെ കുക്കായ മുഹമ്മദ് നാങ്കിയാണ്(53) തട്ടിക്കൊണ്ടുപോയ കപ്പലില്‍പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ മുംബൈയിലെ ഓഫീസില്‍നിന്ന് നാട്ടില്‍ വിവരമറിയിച്ചു. കുമ്പളയ്ക്കടുത്ത മൊഗ്രാല്‍ കൊപ്രബസാര്‍ ബിഗ് നാങ്കി ഹൗസിലെ ഗ്രീന്‍ പാര്‍ക്കിലെ മുഹമ്മദ് നാങ്കിയുടെ പിതാവ് പരേതനായ അബ്ദുള്ള നാങ്കി സീ മാനായിരുന്നു. പരേതയായ ഖദീജയാണ് ഉമ്മ. മുഹമ്മദിന്റെ മകന്‍ എന്‍.അബ്ദുള്‍ മുനീറും സീമാനാണ്. മുഹമ്മദ് ഷെഫീര്‍, ഖദീജത്ത് മുഷീറ എന്നിവരും മക്കളാണ്. സുഹറയാണ് ഭാര്യ.
Posted on: 22 Aug 2011
കാസര്‍കോട്: ഒമാന്‍ തീരത്തുനിന്ന് കഴിഞ്ഞ ദിവസം സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ കാസര്‍കോട് മൊഗ്രാല്‍ സ്വദേശിയും.
ഒമാനില്‍നിന്ന് മെത്തനോളുമായി പുറപ്പെട്ട എം.വി.ഫെയര്‍കെം ബോഗി എന്ന കപ്പലിലെ കുക്കായ മുഹമ്മദ് നാങ്കിയാണ്(53) തട്ടിക്കൊണ്ടുപോയ കപ്പലില്‍പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ മുംബൈയിലെ ഓഫീസില്‍നിന്ന് നാട്ടില്‍ വിവരമറിയിച്ചു. കുമ്പളയ്ക്കടുത്ത മൊഗ്രാല്‍ കൊപ്രബസാര്‍ ബിഗ് നാങ്കി ഹൗസിലെ ഗ്രീന്‍ പാര്‍ക്കിലെ മുഹമ്മദ് നാങ്കിയുടെ പിതാവ് പരേതനായ അബ്ദുള്ള നാങ്കി സീ മാനായിരുന്നു. പരേതയായ ഖദീജയാണ് ഉമ്മ. മുഹമ്മദിന്റെ മകന്‍ എന്‍.അബ്ദുള്‍ മുനീറും സീമാനാണ്. മുഹമ്മദ് ഷെഫീര്‍, ഖദീജത്ത് മുഷീറ എന്നിവരും മക്കളാണ്. സുഹറയാണ് ഭാര്യ.
പള്ളോട്ട് 11-ാം വാര്‍ഡിലേക്ക് നടó ഉപതിരഞ്ഞെടുപ്പിð ബി.ജെ.പി. സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു
Shafi Chithari on Aug 16, 2011
കാഞ്ഞങ്ങാട്: അജാനൂര്‍ പôായത്തിലെ പള്ളോട്ട് 11-ാം വാര്‍ഡിലേക്ക് നടó ഉപതിരഞ്ഞെടുപ്പിð ബി.ജെ.പി. സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇതോടെ ആടിക്കളിച്ചിരുó പôായത്ത് ഭരണം യു.ഡി.എഫ്. ഉറപ്പിച്ചു.ബി.ജെ.പിയിലെ സൌമ്യ ബാലകൃഷ്ണനെ 122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ സുജാത പരാജയപ്പെടുത്തിയത്.കഴിഞ്ഞതവണ 122ന്റെ ഭൂരിപക്ഷമാണ് ബി.ജെ.പിക്ക് ഉïായിരുóത്. അതേ ഭൂരിപക്ഷത്തിð തó ബി.ജെ.പിയെ മലര്‍ത്തിയടിച്ചത് കൌതുകമായി. ബി.ജെ.പി. കോട്ടയാണ് പള്ളോട്ട് പ്രദേശം.സുജാത (യു.ഡി.എഫ്.) -541, സൌമ്യ ബാലകൃഷ്ണന്‍ (ബി.ജെ.പി.) -419, ഉമ (സി.പി.എം.) -304, കാôന (സ്വതന്ത്ര) -5, അസാധു -7, ആകെ പോള്‍ ചെയ്തത് -1278.രï് വോട്ട് പെട്ടിയിð വീണിñ. വോട്ട് ചെയ്യാതെ സ്ളിപ്പുമായി മടങ്ങിയതായാണ് സംശയം.23 അംഗ പôായത്ത് ഭരണസമിതിയിð യു.ഡി.എഫ്. 10, സി.പി.എം. 9, ബി.ജെ.പി. 4 എóിങ്ങനെയായിരുóു നേരത്തെ കക്ഷിനില. പള്ളോട്ട് ബി.ജെ.പിയിലെ ഉഷ അംഗന്‍വാടിയിð ജോലി ലഭിച്ചതിനാð രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടóത്. ബി.ജെ.പിയുടെ ഒരു സീറ്റ് പിടിച്ചെടുത്തതോടെ യു.ഡി.എഫിന് 11 അംഗങ്ങളുടെ പിന്തുണയായി.വിജയിച്ച സ്ഥാനാര്‍ത്ഥി സുജാതയെ ആനയിച്ച് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ നഗരത്തിð പ്രകടനം നടത്തി.
രിഫാഇ യൂത്ത് സെന്റര്‍ പുറത്തിറക്കിയ `പുണ്യറമളാന്‍ 2011` പ്രകാശനം ചെയ്തു
Shafi Chithari on
കാഞ്ഞങ്ങാട്: പരിശുദ്ധ റമളാനിനോടനുബന്ധിച്ച് സൗത്ത് ചിത്താരി രിഫാഇ യൂത്ത് സെന്റര്‍ പുറത്തിറക്കിയ `പുണ്യറമളാന്‍ 2011` നോമ്പ് ഗൈഡ് എം.എച്ച്. മുഹമ്മദ് കുഞ്ഞി പ്രകാശനം ചെയ്തു. സൗജന്യമായാണ് ഗൈഡ് വിതരണം ചെയ്യുന്നത്. സൗത്ത് ചിത്താരി രിഫാഇ മസ്ജിദിന് സമീപം നടന്ന ചടങ്ങില്‍ ഹാറൂണ്‍ ചിത്താരി, ഹബീബ് മാട്ടുമ്മല്‍, റഷീദ് ചിത്താ?രി, ലത്തീഫ്, മിദ് ലാജ്, ഷുഹൈബ് സി.കെ, അബുത്വാഹിര്‍, ജംഷീര്‍, സിയാദ് സി.എം. മുര്‍ഷിദ്, തന്‍സീര്‍ എന്നിവര്‍ സംബന്ധിച്ചു.
റുഫീന ബാക്കിവെച്ചത് നിരവധി ചോദ്യങ്ങള്‍
Shafi Chithari on Aug 14, 2011
കാഞ്ഞങ്ങാട്: സമൂഹം ചിന്തിക്കേണ്ട കുറേ ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് വിശുദ്ധ റമസാനില്‍ ജീവിതത്തിലെ ദുരിതത്തില്‍ നിന്നും എന്നന്നേക്കുമായി ചിത്താരി ചെമ്മണം കുണ്ടിലെ റുഫീന(22) യാത്രയായത്. കോടികളുടെ മണി മാളികകളും അതിന് മുമ്പില്‍ ലക്ഷങ്ങളുടെ ഗൈററും പുറത്തെ ഷെഡില്‍ ആടംബര കാറുകളും നിരത്തി, സ്വന്തം മക്കളുടെ കല്ല്യാണത്തിന് ലക്ഷങ്ങള്‍ പൊടിക്കുന്ന സമൂഹത്തിനിടയിലാണ് റൂഫീനയുടെ മരണം നടന്നത്.
കാഞ്ഞങ്ങാട് സ്‌കോളര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മുഹമ്മദ് കുഞ്ഞി-ആയിശ ദമ്പതികളുടെ മകള്‍ റുഫീന. ആഗസ്ത് ആറിന് വൈകീട്ട് 6.45 മണിയോടെയാണ് റുഫിനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തത് വീട്ടിലെ പ്രാരാബ്ധം മൂലമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിലെ സാക്ഷരത പ്രേരക് ആയ മാതാവ് ആയിശ വീട്ടിലെത്തിയപ്പോഴാണ് റുഫീനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുമ്പ് റൂഫിനയുടെ വീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. റുഫീനയുടെയും മാതാവിന്റെയും ഒന്‍പത് പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ആകെയുള്ള സമ്പാദ്യമായ സ്വര്‍ണം മോഷണം പോയതോടെ റുഫിനയും കുടുംബവും ഏറെ സങ്കടത്തിലായിരുന്നു. നിര്‍ധന കുടുംബമായതിനാല്‍ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുള്ള പണത്തിനായി റുഫീന ഏറെ വിഷമിച്ചിരുന്നു.
കൂട്ടുകാരികളൊക്കെ നല്ല വസ്ത്രവും പഠനോപകരണങ്ങളും നല്ല ഭക്ഷണവും കഴിക്കുമ്പോള്‍ പലപ്പോഴും റുഫീന നിരാശപ്പെട്ടിരുന്നു. റുഫീനയുടെ കുടുംബത്തിന്റെ കഷ്ടപ്പാട് പ്രദേശത്തെ സമ്പന്നരോ മറ്റു സംഘടനങ്ങളോ കണ്ടിരുന്നില്ല. തന്റെ കുടുംബത്തെ ആരും സഹായിക്കാനില്ലെന്ന തോന്നലാണ് റുഫീനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.
റംസാന്‍ വ്രതമാസം ആരംഭിച്ചതോടെ കുടുംബത്തിന്റെ ദാരിദ്ര്യം റുഫീനയ്ക്ക് താങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് കരുതുന്നത്. രണ്ട് ചെറിയ മുറികളുള്ള വീട്ടിലാണ് റുഫീനയും മാതാപിതാക്കളും കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്ക്‌നിക്കിലെ വിദ്യാര്‍ത്ഥിയായ അനുജന്‍ മുഹമ്മദ് റാഫിയും താമസിച്ചിരുന്നത്. പിതാവിന് കാലിന് അസുഖമുള്ളതിനാല്‍ കാര്യമായ ജോലിയൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മാതാവ് ആയിശയ്ക്ക് നഗരസഭയില്‍ ജോലി ചെയ്താല്‍ കിട്ടുന്ന ചെറിയ ശമ്പളമാണ് കുടുംബത്തിന് ആകെയുള്ള വരുമാനം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമുദായ നേതൃത്വങ്ങളും സംഘടനകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളില്‍ നിന്നും ആവശ്യമുയരുന്നത്.
കാഞ്ഞങ്ങാട്: ഓട്ടോ പാതാള കുഴിയില്‍ മറിഞ്ഞ് യുവാവ് മരിച്ചു.
Shafi Chithari on Aug 11, 2011
കാഞ്ഞങ്ങാട്: ഓട്ടോ പാതാള കുഴിയില്‍ മറിഞ്ഞ് യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക്
പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാണിക്കോത്തെ അഫ്‌സല്‍(21)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്യുകയായിരുന്ന ഷമ്മില്‍(17), ഷംസീര്‍(18) എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9.15 മണിയോടെ ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിലാണ് റോഡിലെ പാതാള കുഴിയിലേക്ക് ഓട്ടോ മറിഞ്ഞത്.
Afzal
ഗുരുതരമായി പരിക്കേറ്റ അഫ്‌സലിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗലാപുരം ആശുപത്രയിലേക്ക് കൊണ്ടു പോകും വഴി മേല്‍പ്പറമ്പില്‍ വെച്ച് മരണപ്പെട്ടതിനാല്‍ തിരിച്ചു കൊണ്ട് വന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവര്‍ മഡിയനിലെ ഫൈസല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് പാതാളകുഴിയില്‍ വീണ് ഓട്ടോ മറിഞ്ഞതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
<
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com