5,000 കോടി രൂപയുടെ ആസ്തിയുള്ള നിസാം 3 രൂപയ്ക്കായി ഉദ്യോഗസ്ഥരോട് കെഞ്ചി

on Mar 12, 2015




മക്കളെ വിളിക്കാന്‍ മൂന്നുരൂപയ്ക്കായി നിസാം ജയില്‍ ഉദ്യോഗസ്ഥരോട് കെഞ്ചി
എനിക്കൊരു മൂന്ന് രൂപ തരുമോ? ഞാന്‍ എന്റെ മക്കളുടെ ശബ്ദം കേള്‍ക്കട്ടേ...പ്ലീസ് എന്നെ ആരെങ്കിലും ഒന്ന് സഹായിക്കുമോ, സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മുഹമ്മദ് നിസാമാണ് മക്കളോട് ഫോണില്‍ സംസാരിക്കാനായി മൂന്നുരൂപയ്ക്ക് വേണ്ടി സഹതടവുകാരോടും ജയില്‍ ഉദ്യോഗസ്ഥരോടും ഇരന്നത്. പക്ഷേ ആരും നിസാമിന് പെസ നല്‍കിയില്ല. ജയിലില്‍ ഇപ്പോള്‍ പോലീസുകാര്‍പോലും നിസാമിനോട് സംസാരിക്കാന്‍ ചെല്ലാറില്ല. നിസാമിനോട് സംസാരിക്കുന്നവരും ഇടപെടുന്നവരും പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായതാണ് ഇതിന് കാരണം. ജയില്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ കര്‍ശന നിര്‍ദ്ദേശവും ഇതിന് പിന്നിലുണ്ട്.

അയ്യായിരം കോടി രൂപയുടെ ആസ്തിയാണ് നിസാമിനുള്ളതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പക്ഷേ ഇതിലൊരു പൈസ പോലും ജയിലിനകത്ത് ഉപയോഗിക്കാന്‍ കഴിയില്ല. ജയില്‍ പൈസ കിട്ടണമെങ്കില്‍ ജോലി ചെയ്യണം. പക്ഷേ റിമാന്‍ഡ് തടവുകാരനായതിനാല്‍ നിസാമിന്റെ അക്കൗണ്ടും കാലി.

ഇതിനാലാണ് മക്കളെ ഫോണില്‍ വിളിക്കാനായി ജയില്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മൂന്ന് രൂപയ്ക്ക് വേണ്ടി നിസാം യാചിച്ചത്. പക്ഷേ നിസാമിന്റെ ആവശ്യം ജയിലധികൃതര്‍ നിരാകരിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം നിസാമിന്റെ അക്കൗണ്ടില്‍ ബന്ധുക്കള്‍ കുറച്ചു പണം ഇട്ടിരുന്നു. ജയിലിലെ ഫോണില്‍ നിന്നാണ് നിസാമിന് പുറത്തേക്ക് വിളിക്കാനാകുക. ഫോണ്‍ വിളിക്കുന്ന സ്ഥലത്ത് ഗാര്‍ഡിനെ ഡ്യൂട്ടിക്കിട്ടിട്ടുണ്ട്. നേരത്തെ തന്നെ ജയിലില്‍ നിസാമിനുള്ള വിവിഐപി പരിഗണനകള്‍ക്ക് അവസാനമായിരുന്നു.

ഇഷ്ടഭക്ഷണമായ ദം ബിരിയാണിയും ചൈനീസ് വിഭവങ്ങളും എത്തിക്കാന്‍ ആരെയും കിട്ടാതായതോടെ ജയിലില്‍ കിട്ടുന്നത് കഴിച്ച് വിശപ്പടക്കുന്ന അവസ്ഥയിലേക്ക് നിസാം എത്തി. ശീലിച്ചുപോയ ചൈനീസ് വിഭവങ്ങളോ ഇഷ്ട റസ്‌റ്റോറന്റിലെ ഭക്ഷണമോ ആവശ്യപ്പെട്ടാല്‍ കിട്ടില്ലെന്ന് നിസാമിന് മനസിലായതോടെയാണ് ജയിലില്‍ കിട്ടുന്ന ദോശയും ചമ്മന്തിയും ഊണും മോരുക
റിയുമെല്ലം നിസാം കഴിച്ച് തുടങ്ങിയത്.

നിസാമിനെ സഹായിക്കുന്നവര്‍ പോലീസ് സേനയിലുണ്ടാകില്ലെന്ന ജയില്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ കര്‍ശന ഇടപെടലുകളും ഇതിന് കാരണമായി. നിസാമിന് ഇഷ്ട ഭക്ഷണം എത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. ഇതോടെ നിസാ
മിന്റെ നീക്കങ്ങള്‍ ക്യാമറകളുടെ നിരീക്ഷണത്തിലാക്കി. അതിനാല്‍ ഒളിച്ച് ഇഷ്ടഭക്ഷണം നല്‍കാനും ഇനി കഴിയില്ല. നിസാം കിടക്കുന്ന സെല്ലിലും നിരീക്ഷണ കാമറയുണ്ട്. ഇത് മുഴുവന്‍ സമയവും ശ്രദ്ധിക്കാന്‍ ജീവനക്കാരനുമുണ്ട്. നിസാം ജയിലിലെ മുഴുവന്‍ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കുകയാണ് അധികൃതര്‍.
- See more at: http://malayalivartha.com/index.php?page=newsDetail&id=15886#sthash.2l0JI8m6.LwgO4Adv.dpuf

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com