ജോലിക്കിടെ യുവാവിന്റെ മലദ്വാരത്തില്‍ ഹൈപ്രഷര്‍ കാറ്റ് അടിച്ചുകയറ്റി; വന്‍കുടല്‍ തകര്‍ന്ന യുവാവിന്റെ നില ഗുരുതരം

on Oct 21, 2012


കാഞ്ഞങ്ങാട്: ജോലിക്കിടെ യുവാവിന്റെ മലദ്വാരത്തിലൂടെ ബിഹാര്‍ സ്വദേശികളായ സഹജീവനക്കാര്‍ ഹൈ പ്രഷര്‍ കാറ്റ് അടിച്ചുകയറ്റി. കൊളവയലിലെ മുഹമ്മദിന്റെ മകന്‍ തായല്‍ ഇബ്രാഹി(42)മാണ് ബിഹാര്‍ സ്വദേശികളായ മൂന്ന് ജീവനക്കാരുടെ ക്രൂരതക്കിരയായത്. ഇന്നലെ ഉച്ചക്ക് 12. 30 മണിയോടെയാണ് സംഭവം. അതിഞ്ഞാലിലെ കാര്‍ വാഷിംഗ് സ്ഥാപനമായ കെ വി സര്‍വ്വീസ് സ്ഥാപനത്തില്‍ ജീവനക്കാരനായ ഇബ്രാഹിമിന്റെ മലദ്വാരത്തില്‍ ഇവര്‍ ഉന്നത സമ്മര്‍ദ്ദമുള്ള കാറ്റ് അടിച്ച് കയറ്റുകയായിരുന്നു. വയറിനുള്ളിലേ ക്ക് കയറിയ വായു യുവാവി ന്റെ വന്‍കുടല്‍ തകര്‍ത്തു. തീ ര്‍ത്തും അബോധാവസ്ഥയിലും അതീവ ഗുരുതര നിലയിലുമായ ഇബ്രാഹിമിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നുച്ചയോടെ നില വഷളായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ജോലിക്കിടെ പള്ളിയില്‍ പോകാന്‍ സമയമായതിനാല്‍ ഇബ്രാഹിം ഇടക്ക് ജോലി നിര്‍ത്തി വെച്ചിരുന്നു. പണി പൂര്‍ത്തിയാക്കിയ ശേഷം പോയാല്‍ മതിയെന്ന് പറഞ്ഞ് ബിഹാര്‍ സ്വദേശികള്‍ ബഹളം വെച്ചു. പള്ളിയില്‍ പോയി ഉടന്‍ തിരിച്ചു വരാമെന്ന് ഇബ്രാഹിം അറിയിച്ചുവെങ്കിലും പ്രകോപിതരായ സംഘം യുവാവിനെ ബലമായി പിടിച്ച് കിടത്തി മലദ്വാരത്തില്‍ കാറ്റ് അടിച്ച് കയറ്റുകയായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും യുവാവിന്റെ ശരീരത്തിനകത്ത് വായു കയറി മ ജ്ജയും ഹൃദയവുമടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. ശക്തിയു ള്ള കാറ്റ് യുവാവിന്റെ തലച്ചോറിനെയും ബാധിച്ചേക്കാമെന്ന സംശയത്തില്‍ യുവാവിനെ ഉ ടന്‍ തന്നെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റി. സര്‍ജന്‍ ഡോ. ഗിരിധര്‍റാവു, ഡോ.കെ കുഞ്ഞാമദ് എ ന്നിവരുടെ നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. ഏതാണ്ട് നാല് മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടു. വയറ്റിലൂടെ സൂചി കുത്തിയിറക്കി അകത്ത് കയറിയ കാറ്റ് പുറത്തെടുക്കാനു ള്ള ശ്രമ വും ഡോക്ടര്‍മാര്‍ നടത്തി. പി ന്നീട് വയര്‍ കീറി ബൈപാസ് നല്‍കി അടിവയറ്റില്‍ അടിഞ്ഞുകൂടിയ മലമടക്കമുള്ള വി സര്‍ജ്യങ്ങളും തകര്‍ന്ന വന്‍കുടലിന്റെ അവശിഷ്ടങ്ങളും പുറത്തെടുത്തു. ആദ്യ ശസ്ത്രക്രിയക്ക് ശേഷം നില അല്പം ഭേദമായെങ്കിലും രാത്രി 11 മ ണിയോടെ വീണ്ടും വഷളായി. അനസ്‌തേഷ്യസ്റ്റ് ഡോ. ശശിധര്‍ റാവു, ഡോ.അമീറ, ഡോ.നാസര്‍ പാലക്കി എന്നിവര്‍ രാ ത്രി മുഴുവന്‍ ആശുപത്രിയില്‍ തങ്ങി ഇബ്രാഹിമിന്റെ ആരോഗ്യനില അപ്പപ്പോള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇന്ന് രാവിലയോടെ നില അല്പം ഭേദപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനക്ക് വേണ്ടി മംഗലാപുരം ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. മുസ്ലിംലീഗ് നേതാവ് എം ഹമീദ് ഹാജിയുടെ ഭാര്യാസഹോദരനാണ് ബിഹാര്‍ യുവാക്കളുടെ ക്രൂരതക്കിരയായ ഇബ്രാഹിം. ഇത്തരം ക്രൂരമായ സംഭവം കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച ഹൊസ്ദുര്‍ഗ് പോലീസ് ബിഹാര്‍ സമദിപൂര്‍ ജില്ലയിലെ പത്താരി സ്വദേശികളായ രഞ്ജന്‍ കുമാര്‍, സോനു, പങ്കജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. നേരത്തെ ഇവര്‍ പെരിയാട്ടടുക്കത്താണ് ജോലി ചെയ്തിരുന്നത്.

അബ്ബാസ് അന്‍വരി നിര്യാതനായി

on Oct 19, 2012

കാസര്‍കോട്: സെന്റര്‍ ചിത്താരി മുന്‍ മുഅല്ലിമും സുന്നി സംഘടനാ സ്ഥാപന സഹകാരി അബ്ബാസ് അന്‍വരി മരുതടുക്കം (48) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍ -മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ശബീബ്, ശഫീഖ്, ശുഹൈബ്, ശക്കീല്‍, സുക്കൈന, ശരീഫ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ഉസ്മാന്‍, എറമു, ഇബ്റാഹിം.

വൈകിട്ട് നാലുമണിക്ക് മരുതടക്കം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. വിവിധ സുന്നി സംഘടനകളില്‍ നേതൃസ്ഥാനം അലങ്കരിച്ച അബ്ബാസ് അന്‍വരി സുന്നി മാനേജ്മന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുറസാഖ് കോട്ടക്കുന്ന്, എസ് കെ എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി ബശീര്‍ ദാരിമി തളങ്കര, അഷ്‌റഫ് കരിപ്പൊടി, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ ആശുപത്രിയിലെത്തി മയ്യത്ത് സന്ദര്‍ശിച്ചു.

പൂ­ച്ച­ക്കാ­ട് ചേ­റ്റു­കു­ണ്ടി­ലെ സ­ഞ്­ജീ­വി നി­ര്യ­ത­യാ­യി

on Oct 17, 2012


ചേ­റ്റു­കുണ്ട്: കീ­ക്കാന്‍, റി­ട്ട.ഹൈ­സ്­കൂള്‍ ഹെ­ഡ്­മാ­സ്റ്റര്‍ സി. സു­ബ്രാ­യ മാ­സ്റ്റ­റു­ടെ ഭാ­ര്യ സ­ഞ്­ജീ­വി (82) നി­ര്യാ­ത­യായി. മക്കള്‍: പ്ര­ഭാ­വതി (അ­സി­സ്റ്റന്റ് സി.പി.സി.സി.ആര്‍.ഐ കാസര്‍­കോ­ട്), സ­ത്യ­വതി (ടീ­ച്ചര്‍ ച­ന്ദ്ര­ഗി­രി സ്­കൂള്‍), സ­ര­സ്വതി (ടീ­ച്ചര്‍ ഷേ­ണി ഹൈ­സ്­കൂള്‍), മാ­ലതി.

മ­രു­മക്കള്‍: പ­രേ­തനാ­യ പ­ര­മേശ്വ­ര ക­ള­നാട് (പോ­ലീ­സ് ഹെ­ഡ് കോണ്‍­സ്­റ്റ­ബിള്‍), പുരു­ഷോ­ത്ത­മ മ­ര­വയല്‍, അ­ശോ­ക് കാസര്‍­കോട്. 
Sanjivi-Chettukund

ഹ­ജ്ജി­ന് പു­റ­പ്പെ­ടാ­നി­രി­ക്കെ ഹൃ­ദ­യ­ഘാ­തം­മൂലം മ­രിച്ചു

on Oct 6, 2012


Abdulla-Haji-Kottilangadപ­ള്ളിക്ക­ര: ചി­ത്താരി കൊ­ട്ടി­ല­ങ്ങാ­ടി­യിലെ അ­ബ്ദുല്ല ഹാ­ജി(57) നി­ര്യാ­ത­നാ­യി. പ­രേ­തരാ­യ മു­ഹമ്മ­ദ് കു­ഞ്ഞി-കൊ­ട്ടി­ലങ്ങാ­ട് ആസി­യ ദ­മ്പ­തി­ക­ലു­ടെ മ­ക­നാണ്. കൊ­ട്ടി­ല­ങ്ങാ­ട് ജ­മാഅ­ത്ത് സെ­ക്ര­ട്ട­റി­സ്ഥാ­നം വ­ഹി­ക്കു­ക­യാ­യി­രുന്നു. ഈ വര്‍ഷ­ത്തെ ഹ­ജ്ജ് കര്‍­മ­ത്തി­നാ­യി ഭാ­ര്യ­യെ­യും ഭാ­ര്യ മാ­താ­വി­നെയും കൂട്ടി­പോ­വാന്‍ ഒ­രു­ങ്ങ­വെ­യാ­ണ് ഹൃ­ദ­യ­സ്­തംഭ­നം മൂ­ലം മ­ര­ണ­പ്പെ­ട്ടത്. സജീ­വ മുസ്ലിം പ്ര­വര്‍­ത്ത­കനും പൊ­തു പ്ര­വര്‍­ത്ത­ക­നും കൂ­ടി­യാണ്.

ഭാര്യ: പൂച്ച­ക്കാ­ട് മാ­ളി­ഗ­യി­ലെ സു­ബൈ­ദ. മക്കള്‍: ഫാ­റൂഖ്, അന്‍­സാര്‍ (അ­ബു­ദാ­ബി), യൂ­നുസ് (വി­ദ്യാര്‍­ത്ഥി), സീ­നത്ത്, യു­സൈ­റ. മ­രു­മക്കള്‍: ചി­ത്താ­രി മാ­ട്ടു­മാ­ലി­ലെ മു­ഹമ്മ­ദ് കുഞ്ഞി (അ­ബു­ദാ­ബി), പു­ഞ്ചാ­വി സ­ലീം (ദുബൈ). 

സി. എച് മൌലവി, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ക്ക് ഇ. അഹമദ് സ്വീകരണം നല്‍കി

on Oct 4, 2012

ചിത്താരി സി. എച് മൌലവി, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ക്ക് ഡല്‍ഹിയില്‍ ഇ. അഹമദ് സ്വീകരണം നല്‍കി


DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com