മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍
Published on Mon, 05/07/2012 - 10:45 ( 6 days 4 hours ago)
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിലെ മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍. മാവുങ്കാലുനിന്ന് അര കിലോമീറ്റര്‍ മാറി ദേശീയ പാതയോരത്തും പരിസര പ്രദേശങ്ങളിലുമായാണ് വ്യാജവാറ്റ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
സ്ത്രീകളടക്കമുള്ള 30ഓളം സംഘങ്ങളാണ് വ്യാജവാറ്റ് വില്‍പനക്ക് പിന്നില്‍. വ്യാജചാരായം കഴിച്ച് ഈ മേഖലയില്‍ അഞ്ചുപേര്‍ വിവിധ സന്ദര്‍ഭങ്ങളിലായി മരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, മഡിയന്‍, ചാലിങ്കാല്‍, പൊള്ളക്കട പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് തൊഴിലാളികളാണ് വ്യാജചാരായത്തിനായി ഇവിടെ ദിനവും എത്തുന്നത്.
പഞ്ചായത്തും എക്സൈസ് വകുപ്പും ആരോഗ്യവകുപ്പ് അധികൃതരും കുടുംബശ്രീ പ്രവര്‍ത്തകരും ഇതിനെതിരെ നിരവധി തവണ ബോധവത്കരണ പരിപാടികളുമായി രംഗത്തുവന്നെങ്കിലും ഫലം കണ്ടില്ല. പഞ്ചായത്തും ജനപ്രതിനിധികളും പൗരപ്രമുഖരും ചേര്‍ന്ന് രണ്ടുതവണ ഇവിടെ മദ്യവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. ഉത്സവ സീസണുകളില്‍ ഇവിടെ നിന്നും വന്‍തോതില്‍ ചാരായം കടത്ത് നടക്കുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പല പദാര്‍ഥങ്ങളും ഉപയോഗിച്ചാണ് വ്യാജമദ്യ ഉല്‍പാദനം നടക്കുന്നത്.
ഈ മേഖലകളില്‍ രാത്രികാലങ്ങളില്‍ മദ്യപന്മാരുടെ ശല്യവും രൂക്ഷമാണ്. എക്സൈസ് വകുപ്പ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയിട്ടുണ്ടെങ്കിലും വ്യാജവാറ്റ് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. നാലുമാസം മുമ്പ് ഈ മേഖലകളില്‍നിന്ന് സ്പിരിറ്റ്, മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ എക്സൈസ് സംഘം കണ്ടെടുത്തിരുന്നു.

0 comments:
Post a Comment