കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് ഒരു താരം

on Apr 23, 2012

കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് ഒരു താരം 23 Apr 2012 മുംബൈ: കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് പുതിയ താരം. കാസര്‍കോട് ഉദുമ കാപ്പില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി കാപ്പില്‍ എന്ന കാപ്പില്‍ഖാന്‍ ആണ് ബോളിവുഡിലെത്തുന്നത്. തികച്ചും യാദൃച്ഛികമായാണ് കാപ്പില്‍ ഖാന്റെ രംഗപ്രവേശം. മുകേഷ് അഗര്‍വാള്‍ സംവിധാനം ചെയ്യുന്ന പി.വി.ആര്‍ പ്രൊഡക്ഷന്‍സിന്റെ മുജെ രംഗ് ദേ എന്ന ചിത്രത്തില്‍ നായകനെ തേടുന്ന സമയത്താണ് നിര്‍മാതാവായ രാകേഷ് വാല തന്റെ സുഹൃത്തായ കാപ്പില്‍ ഖാന്റെ പേര് നിര്‍ദേശിക്കുന്നത്. അങ്ങനെയാണ് ഈ മലയാളിക്ക് മുന്നില്‍ ബോളിവുഡിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കുന്നത്. കാപ്പില്‍ഖാന്‍ എന്ന ബോളിവുഡിലെ കെ.കെ. ഉദുമ സ്വദേശിയാണെങ്കിലും പഠിച്ചു വളര്‍ന്നത് അബുദാബിയിലും മുംബൈയിലുമാണ്. സിംഗപ്പുര്‍ പൗരനും വ്യവസായിയുമായ കെ.ബി.അബ്ദുറഹിമാന്‍ ഹാജിയുടെ മകനാണ് കാപ്പില്‍ഖാന്‍. മുജെ രംഗ് ദേ എന്ന ചിത്രത്തില്‍ ചിത്രകാരനായ മാനവ് എന്ന കഥാപാത്രത്തെയാണ് കാപ്പില്‍ഖാന്‍ അവതരിപ്പിക്കുന്നത്.സഞ്ജന ഷെട്ടിയാണ് നായിക. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഖണ്ഡാല, ദമാന്‍, ഉദയ്പുര്‍, ലോണാവാല, ഗോവ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ ആഗസ്‌തോടെ റിലീസ് ചെയ്യും. മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് കാപ്പില്‍ഖാന്‍ പറഞ്ഞു. ദുബായ് ആസ്ഥാനമായ സനാബില്‍ ഗ്രുപ്പിന്റെ ഡയറക്ടര്‍ കുടിയാണ് കാപ്പില്‍ ഖാന്‍.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com