രാവണീശ്വരത്ത് വയനാട്ട് കുലവന്‍ തെയ്യംകെട്ട് 25 മുതല്‍

on Apr 24, 2012

കാഞ്ഞങ്ങാട്: രാവണീശ്വരം കളരിക്കാല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാര വീടായ കളരിക്കാല്‍ അമ്പലത്തുകാട് തറവാട്ടില്‍ വയനാട്ട് കുലവന്‍ തെയ്യംകെട്ട് ഉത്സവം 25 ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 ന് പുലര്‍ച്ചെ കുറത്തിയമ്മ, പടിഞ്ഞാറ്റ ചാമുണ്ടി, വിഷ്ണുമൂര്‍ത്തി, കാലിച്ചാന്‍ തെയ്യം അരങ്ങിലെത്തും. തുടര്‍ന്ന് വയനാട്ട് കുലവന്‍ തെയ്യം കൂടല്‍ ചടങ്ങ് 26 ന് വിവിധ തെയ്യങ്ങളോടൊപ്പം വയനാട്ട് കുലവന്‍ തെയ്യത്തിന്റെ വെള്ളാട്ട് നടക്കും. പത്രസമ്മേളനത്തില്‍ എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി.കുഞ്ഞിരാമന്‍, കെ.ആണ്ടി, കെവി. സുനില്‍കുമാര്‍, കുമാരന്‍ കുന്നുമ്മല്‍, പി.വി. മുകുന്ദന്‍, പി. ശശിധരന്‍ സംബന്ധിച്ചു.

കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് ഒരു താരം

on Apr 23, 2012

കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് ഒരു താരം 23 Apr 2012 മുംബൈ: കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് പുതിയ താരം. കാസര്‍കോട് ഉദുമ കാപ്പില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി കാപ്പില്‍ എന്ന കാപ്പില്‍ഖാന്‍ ആണ് ബോളിവുഡിലെത്തുന്നത്. തികച്ചും യാദൃച്ഛികമായാണ് കാപ്പില്‍ ഖാന്റെ രംഗപ്രവേശം. മുകേഷ് അഗര്‍വാള്‍ സംവിധാനം ചെയ്യുന്ന പി.വി.ആര്‍ പ്രൊഡക്ഷന്‍സിന്റെ മുജെ രംഗ് ദേ എന്ന ചിത്രത്തില്‍ നായകനെ തേടുന്ന സമയത്താണ് നിര്‍മാതാവായ രാകേഷ് വാല തന്റെ സുഹൃത്തായ കാപ്പില്‍ ഖാന്റെ പേര് നിര്‍ദേശിക്കുന്നത്. അങ്ങനെയാണ് ഈ മലയാളിക്ക് മുന്നില്‍ ബോളിവുഡിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കുന്നത്. കാപ്പില്‍ഖാന്‍ എന്ന ബോളിവുഡിലെ കെ.കെ. ഉദുമ സ്വദേശിയാണെങ്കിലും പഠിച്ചു വളര്‍ന്നത് അബുദാബിയിലും മുംബൈയിലുമാണ്. സിംഗപ്പുര്‍ പൗരനും വ്യവസായിയുമായ കെ.ബി.അബ്ദുറഹിമാന്‍ ഹാജിയുടെ മകനാണ് കാപ്പില്‍ഖാന്‍. മുജെ രംഗ് ദേ എന്ന ചിത്രത്തില്‍ ചിത്രകാരനായ മാനവ് എന്ന കഥാപാത്രത്തെയാണ് കാപ്പില്‍ഖാന്‍ അവതരിപ്പിക്കുന്നത്.സഞ്ജന ഷെട്ടിയാണ് നായിക. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഖണ്ഡാല, ദമാന്‍, ഉദയ്പുര്‍, ലോണാവാല, ഗോവ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ ആഗസ്‌തോടെ റിലീസ് ചെയ്യും. മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് കാപ്പില്‍ഖാന്‍ പറഞ്ഞു. ദുബായ് ആസ്ഥാനമായ സനാബില്‍ ഗ്രുപ്പിന്റെ ഡയറക്ടര്‍ കുടിയാണ് കാപ്പില്‍ ഖാന്‍.

കേരളയാത്രക്ക് കാഞ്ഞങ്ങാട്ട് നല്‍കിയ പ്രഥമ സ്വീകരണം അവിസ്മരണീയമായി.

on Apr 14, 2012


കാഞ്ഞങ്ങാട്: മനുഷ്യത്വം മരവിച്ച ആധുനിക സമൂഹത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ മാനവികതയുടെ സ്‌നേഹഗാഥയുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഇന്നലെ കാസര്‍കോട്ടുനിന്നും ആരംഭിച്ച കേരളയാത്രക്ക് വൈകിട്ട് കാഞ്ഞങ്ങാട്ട് നല്‍കിയ പ്രഥമ സ്വീകരണം അവിസ്മരണീയമായി. മറ്റൊരു യാത്രക്കും നല്‍കാത്ത പ്രൗഢോജ്വലമായ സ്വീകരണമാണ് കാന്തപുരം നയിക്കുന്ന കേരളയാത്രക്ക് കാഞ്ഞങ്ങാട്ടെ പൗരാവലി നല്‍കിയത്.
കാഞ്ഞങ്ങാട് പുതിയകോട്ടയിലെ നഗരസഭാ ടൗണ്‍ഹാള്‍ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ കാന്തപുരം സന്നിഹിതനായപ്പോള്‍ തന്നെ പ്രിയപ്പെട്ട നേതാവിനെ ഹര്‍ഷാരവത്തോടെയും ആദരവോടെയുമാണ് ജനാവലി എതിരേറ്റത്. സ്‌നേഹസംഘത്തിന്റെ ശ്രുതിസാന്ദ്രമായ പ്രാര്‍ഥനാഗീതം സ്വീകരണ പരിപാടിക്ക് മാറ്റുകൂട്ടി. നഗരത്തെ പുളകമണിയിച്ചുകൊുള്ള ദഫ്മുട്ടോടുകൂടിയ ഘോഷയാത്രയും സ്വീകരണത്തിന് കൊഴുപ്പേകുകയായിരുന്നു. ഗതാഗതത്തിനും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും യാതൊരു തടസവുമുാക്കാതെ വളരെ ചിട്ടയോടെ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഈ തരത്തില്‍പോലും മാതൃകാപരമായ സന്ദേശമാണ് നല്‍കിയത്. സ്‌നേഹവും കാരുണ്യവും സഹാനുഭൂതിയും വറ്റിക്കൊിരിക്കുന്ന കാലഘട്ടത്തിന്റെ ആസുരത തന്റെ പ്രസംഗത്തിലൂടെ തുറന്നുകാട്ടിയ ഉസ്താദ് മതമൈത്രിയും സാഹോദര്യവും തിരിച്ചുപിടിച്ച് ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേതിന്റെ ആവശ്യകതയെക്കുറിച്ചും ആത്മ സംസ്‌കരണത്തിന്റെ വഴിയില്‍ ജനസഞ്ചയം നീങ്ങേതിനെക്കുറിച്ചും ഉത്‌ബോധിപ്പിച്ചു. മദ്യവും മയക്കുമരുന്നും സമൂഹത്തില്‍ വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ചും ഇത്തരം വിപത്തുകള്‍ സമൂഹത്തില്‍നിന്നും എന്നന്നേക്കുമായി തുടച്ചുനീക്കേതിനെക്കുറിച്ചും ചൂിക്കാട്ടി.
ജാതി-മത കക്ഷിരാഷ്ട്രീയഭേദമന്യേ കാന്തപുരത്തിന്റെ കേരളയാത്രയുടെ കാഞ്ഞങ്ങാട്ടെ പ്രഥമ സ്വീകരണം വിജയിപ്പിക്കാന്‍ കാഞ്ഞങ്ങാട് ഒരേ മനസോടെ രംഗത്തുവന്നത് എതിരാളികളെപ്പോലും അമ്പരപ്പിക്കുകയായിരുന്നു.

ചിത്താരിയ്ക് ചരിത്രനിയോഗം, കേരള യാത്രയുടെ പ്രഥമ സ്വീകരണത്തിനു ചിത്താരിയില്‍ നിന്നും തുടക്കം.

on Apr 12, 2012


പ്രഥമ സ്വീകരണത്തിനു കാഞ്ഞങ്ങാട്ടേക്ക് യാത്ര പൊകുന്ന കേരള യാത്രയ്ക് ചിത്താരിയില്‍ ഉച്ചഭക്ഷണത്തിനും നമസ്കാരത്തിനുമുള്ള സൌകര്യം ഒരുക്കി
യാത്രാ നായകന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലി യാരും യാത്രയിലെ സ്ഥിരം അംഗങ്ങളായ നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരും സ്‌നേഹസംഘം അംഗങ്ങളുമടങ്ങുന്ന മൂവായിരം വിപുലമായ സൌകര്യങ്ങള്‍ നോര്‍ത്ത് ചിത്താരി ഖിളിര്‍ ജുമാ മസ്ജിദിനു സമീപം ഏര്‍പെടുത്തി.

തുടര്‍ന്ന് 3 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ സ്വീകരണ സമ്മേളനം നടക്കും. സമസ്ത കേന്ദ്ര മുശാവറാംഗം എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ പ്രസംഗിക്കും. ഹൊസ്ദുര്‍ഗ്, പരപ്പ, ഉദുമ മേഖലകളുടെ ഉപഹാരം സ്വീകരണം കാഞ്ഞങ്ങാട്ട് നടക്കും


കാന്തപുരത്തിന്റെ കേരളയാത്ര പ്രഥമ സ്വീകരണത്തിന് കാഞ്ഞങ്ങാട് ഒരുങ്ങി

on Apr 10, 2012

കാഞ്ഞങ്ങാട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി ഈമാസം 12ന് കാസര്‍കോട്ടുനിന്നും പ്രയാണമാരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രക്ക് ജില്ലയില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന സ്വീകരണം ഐതിഹാസികമാക്കാന്‍ അതിവിപുലമായ ഒരുക്കങ്ങള്‍. വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും വൈകിട്ട് ആറുമണിമുതല്‍ തൃക്കരിപ്പൂരിലുമാണ് സ്വീകരണ സമ്മേളനങ്ങള്‍. രണ്ടു സ്ഥലങ്ങളിലും സ്വാഗതസംഘം രൂപവത്കരിച്ച് പ്രചാരണം  ശക്തമാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ മുനിസിപ്പല്‍ ടൌണ്‍ഹാളിനു സമീപമാണ് സമ്മേളനം. കോട്ടച്ചേരിയില്‍നിന്നും സ്നേഹസംഘത്തിന്റെ റാലി നഗരിയിലെത്തുന്നതോടെ സമ്മേളനം ആരംഭിക്കും. പ്രമുഖ പണ്ഡിതന്മാരും സയ്യിദന്മാരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രസംഗിക്കും. ഉദുമ, പരപ്പ, ഹൊസ്ദുര്‍ഗ് മേഖലകളിലെ പ്രവര്‍ത്തകരുടെ ഉപഹാര സ്വീകരണം ഇവിടെ നടക്കും. ഹൊസ്ദുര്‍ഗ്, പരപ്പ, ഉദുമ മേഖലകളിലെ സംഘടനാ പ്രവര്‍ത്തകരാണ് കാഞ്ഞങ്ങാട്ട് സ്വീകരണമൊരുക്കുന്നത്. സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ മുന്നൊരുക്കം, വഴിയോര കണ്‍വെന്‍ഷനുകള്‍, യൂണിറ്റ് പ്രതിനിധി സംഗമങ്ങള്‍ നടന്നുവരുന്നു.
 സമ്മേളനത്തിനെത്തുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങളൊരുക്കും. ഇതുസംബന്ധമായി ചേര്‍ന്ന യോഗം പി കെ അബ്ദുല്ല മൌലവിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാ തളങ്കര വിഷയാവതരണം നടത്തി. ജലീല്‍ സഖാഫി മാവിലാടം, നൌഷാദ് മാസ്റര്‍, എ കെ മഹ്മൂദ് മുന്‍ഷി, യൂസുഫ് മദനി ചെറുവത്തൂര്‍, എ ബി അബ്ദുല്ല മാസ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ച



Kanjangad.jpg

അതിഞ്ഞാല്‍ റോഡരികിലെ മാലിന്യം യാത്രക്കാര്‍ക്ക് ദുരിതം

on


അജാനൂര്‍ പഞ്ചായത്തില്‍പെടുന്ന ഈ സ്ഥലത്തെ മാലിന്യനിക്ഷേപം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പെരിയ വഴിയോര വിശ്രമകേന്ദ്രം നശിക്കുന്നു

on


അജാനൂര്‍: വഴിയോര വിശ്രമകേന്ദ്രം നശിക്കുന്നു. പെരിയയിലെ വിശ്രമകേന്ദ്രമാണ് ചുറ്റും കാട് പടര്‍ന്നു പിടിച്ച് ഉപയോഗ ശൂന്യമായത്. ഇവിടെ മദ്യപര്‍ കുപ്പികള്‍ വലിച്ചെറിയുന്നുമുണ്ട്.

2009ലാണ് പെരിയയില്‍ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തത്.  പുല്ലൂര്‍ -പെരിയ പഞ്ചായത്ത് അധികൃതര്‍ ഇത് ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.  ഈ വിശ്രമകേന്ദ്രത്തിന് സമീപമായി മിനി ബസ്സ്റ്റാന്‍ഡും ഷോപ്പിങ്് കോംപ്ളക്സും സ്ഥാപിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്.

മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശി 84 പവന്‍ സ്വര്‍ണവും പണവുമായി മുങ്ങി

on


നീലേശ്വരം: മൊബൈല്‍ഫോണ്‍ വഴി മിസ്ഡ് കോളിലൂടെ വിളിച്ച് പരിചയപ്പെട്ട കൊല്ലം സ്വദേശി  സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയതായി പരാതി. നീലേശ്വരം കടിഞ്ഞിമൂല ഗവ. എല്‍.പി സ്കൂളിനടുത്ത് താമസിക്കുന്ന ഭര്‍തൃമതി അഷിമാബാനുവിന്‍െറ (33) സ്വര്‍ണവും പണവുമാണ് മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശി ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സോനുക്കുട്ടന്‍ എന്ന സുരേഷ്കുമാര്‍ കൈക്കലാക്കിയത്.പരിചയം ദൃഢപ്പെട്ടപ്പോള്‍ ലോക്കറിലുള്ള 84 പവന്‍ സ്വര്‍ണവും 20,000 രൂപയും പല ഘട്ടങ്ങളിലായി കൈക്കലാക്കുകയായിരുന്നു. ബുധനാഴ്ചയാണ് അഷിമാബാനു നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. 2011 ആഗസ്റ്റിലാണ് ഇവര്‍തമ്മില്‍ പരിചയപ്പെട്ടത്. സോനുക്കുട്ടന്‍ ചെറുവത്തൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്താണ് യുവതിയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കാന്‍ തയാറെടുപ്പ് നടത്തിയത്. നീലേശ്വരം സി.ഐ സുനില്‍കുമാര്‍ അന്വേഷണം നടത്തിവരുന്നു.

വാണിയമ്പാറയിലേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം

on Apr 2, 2012


ksrtc കാഞ്ഞങ്ങാട്: വാണിയമ്പാറ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാന്‍ കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും രാവണീശ്വരം മേഖലയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ അനുവദിക്കണമെന്ന് നന്മ പുരുഷ സ്വയംസഹായസംഘം ആവശ്യപ്പെട്ടു. ചിത്താരി വില്ലേജിലെ വാണിയമ്പാറയിലെ ജനങ്ങള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ചാലിങ്കാലിലോ ചാമുണ്ഡിക്കുന്നിലോ എത്തിയാല്‍ മാത്രമേ ബസ് സൗകര്യം ലഭിക്കുകയുള്ളൂ. നൂറുകണക്കിന് കുടുംബങ്ങളാണ് ബാഹ്യലോകവുമായി ബന്ധപ്പെടാനാകാതെ ദുരിതമനുഭവിക്കുന്നത്. കാസര്‍കോട് നിന്ന് പെരിയ വഴി തണ്ണോട്ട്, െവള്ളംതട്ട, സെറ്റില്‍മെന്റ്, തെക്കേപ്പള്ളം, വേലാശ്വരം, തട്ടുമ്മല്‍ അജാനൂര്‍ പഞ്ചായത്ത് വഴി കാഞ്ഞങ്ങാട്ടേക്കും തിരിച്ചും കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം. ചന്ദ്രഗിരിപ്പാലം വഴി പള്ളിക്കര, മുക്കൂട്, പൊടിപ്പള്ളം, കളരിക്കാല്‍, രാവണീശ്വരം അജാനൂര്‍ പഞ്ചായത്ത് വഴി കാഞ്ഞങ്ങാട്ടേക്കും ബസ് അനുവദിച്ചാല്‍ യാത്രാക്ലേശം പരിഹരിക്കാനാകുമെന്ന് അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com