
കാഞ്ഞങ്ങാട്: വിവിധ മഹല്ലുകളുടെയും കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിവിധപരിപാടികളോടെ നബിദിനം ആഘോഷിച്ചു. പള്ളികളില്‍ പ്രാര്‍ഥനയും നബിദിനസന്ദേശമുയര്‍ത്തി ഘോഷയാത്രയും നടന്നു. നോര്‍ത്ത് ചിത്താരി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷപരിപാടി മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. അരയി മുസ്‌ലിം ജമാഅത്ത് മിലാദ് ശരീഫ് കമ്മിറ്റി നബിദിനഘോഷയാത്ര സംഘടിപ്പിച്ചു. ബി.യൂസഫ്, വി.കെ.യൂസഫ്, ജലീല്‍ കാര്‍ത്തിക, ഖത്തീബ്, മുഹമ്മദലി റഹ്മാനി, വി.അബൂബക്കര്‍, കെ.സി.മൊയ്തു. എം.കെ.മുനീര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി. ബല്ലാകടപ്പുറത്ത് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനറാലി നടത്തി
0 comments:
Post a Comment