
കാഞ്ഞങ്ങാട്: പുല്ലൂര്‍ കേളോത്ത് വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ദേശിയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് പതിനൊന്നാം തവണയാണ് ടാങ്കര്‍ ലോറി മറിയുന്നത്. മംഗലാപുരത്തില്‍ നിന്നും കണ്ണുരിലോക്ക് ഓയല്‍ കയറ്റി പോവുകയായിരുന്ന പുലര്‍ച്ചെ 6.30മണിയോടെ ടാങ്കര്‍ ലോറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ദേശിയ പാതവഴിയില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. കാഞ്ഞങ്ങാട് വഴി കസര്‍കോട്ടെക്കു പോകുന്ന ബസ്സുകള്‍ വെള്ളിക്കോത്ത് വഴി രവണോശ്വരം വഴിയാണ് കടന്ന് പോകുന്നത്. കാസര്‍കോട്ടില്‍ നിന്നുള വാഹനങ്ങള്‍ ഇതേ വഴിയില്‍ തന്നെയാണ് തിരിച്ച് വിട്ടിരിക്കുന്നത്. കേളോത്ത് ഇറക്കത്തിലുള്ള കൊടുംവളവ് അപകടം ക്ഷണിച്ച് വരുത്തുന്നതായി കണ്ടതിനാല്‍ വളവ് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണ കൂടം പൊതുമരാമത്ത് അധികൃതര്‍ യാതെരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ചുള്ള സര്‍വ്വയുടെ റിപ്പോര്‍ട്ട് ഫയലില്‍ തന്നെ ഉറങ്ങുകയാണ്.
0 comments:
Post a Comment