കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് നോര്‍ത്ത് ചിത്താരിയില്‍ സംഘടിപ്പിക്കുന്ന നേതൃപഠന ക്യാമ്പില്‍ വനിതാ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ വനിതാ ലീഗ് കമ്മിറ്റിയോഗം തീരുമാനിച്ചു. പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. പി.പി.നസീമ, മറിയം അബ്ദുള്ള, ഉമ്മുകുല്‍സു, ഫാത്തിമ ആമദ്, ഖൈറുന്നീസ, സുഹറ, കെ.മറിയം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി.കുഞ്ഞാമിന സ്വാഗതവും നഫീസ സലാം നന്ദിയും പറഞ്ഞു.ചിത്താരിയില്‍ മുസ്ലിം ലീഗ് വനിതാ പ്രതിനിധികളെ പങ്കെടുപ്പിക്കും
Shafi Chithari on Mar 9, 2010
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് നോര്‍ത്ത് ചിത്താരിയില്‍ സംഘടിപ്പിക്കുന്ന നേതൃപഠന ക്യാമ്പില്‍ വനിതാ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ വനിതാ ലീഗ് കമ്മിറ്റിയോഗം തീരുമാനിച്ചു. പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. പി.പി.നസീമ, മറിയം അബ്ദുള്ള, ഉമ്മുകുല്‍സു, ഫാത്തിമ ആമദ്, ഖൈറുന്നീസ, സുഹറ, കെ.മറിയം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി.കുഞ്ഞാമിന സ്വാഗതവും നഫീസ സലാം നന്ദിയും പറഞ്ഞു.'ഇടതു മുന്നണി ഭരണത്തില്‍ ജനങ്ങള്‍ക്ക് ദുരിതം'- ലീഗ് മാണിക്കോത്ത് ശാഖാ
Mubarak on Feb 4, 2010
മാണിക്കോത്ത്: നാലുവര്‍ഷക്കാലത്തെ ഇടതു മുന്നണി ഭരണം കേരളീയ സമൂഹത്തിന് പൊതുവിലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ചും ദുരിതം സമ്മാനിച്ചതായി അജാനൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മാണിക്കോത്ത് ശാഖാ മുസ്‌ലിം ലീഗ് പൊതുയോഗത്തിലെ പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പു വേളകളില്‍ ന്യൂനപക്ഷ പ്രേമം നടിച്ച് വോട്ട് തട്ടി അധികാരത്തിലേറിയ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്ന രാഷ്‌ട്രീയ ഫാസിസമാണ് സി.പി.എം. എക്കാലവും തുടര്‍ന്നുവരുന്നത്. മഡിയന്‍ കൊളത്തുങ്കാല്‍ കുഞ്ഞാമദ് നഗറില്‍ വാര്‍ഡ് ലീഗ് പ്രസിഡണ്ട്‌എം.എം. അബ്‌ദുല്‍ റഹ്‌മാന്റെ അധ്യക്ഷതയില്‍ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പി. മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍ പൊതുയോഗം ഉദ്‌ഘാടനം ചെയ്‌തു. മണ്‌ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. പള്ളിക്കര ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച മുസ്‌ലിം ലീഗ് പ്രതിനിധി കെ.എം.അബ്‌ദുല്‍ റഹ്‌മാനെ പി. മുഹമ്മദ്‌കുഞ്ഞിമാസ്റ്റര്‍ ഷാളണിയിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ ഹഫ്‌സത്ത് ചിത്താരിക്ക് യു.എ.ഇ.കെ.എം.സി.സി. ഓര്‍ഗ സെക്രട്ടറി എ.പി. ഉമ്മര്‍ ഉപഹാരം സമര്‍പ്പിച്ചു. മണ്‌ഡലം മുസ്‌ലിംലീഗ് ജോ.സെക്രട്ടറി മുബാറക്ക് ഹസൈനാര്‍ ഹാജി, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സി.എം. ഖാദര്‍ ഹാജി, സെക്രട്ടറി യു.വി.ഹസൈനാര്‍,ജോ. സെക്രട്ടറിമാരായ നജീബ് പീടികയില്‍, അബ്‌ദുസ്സലാം പാലക്കി പ്രസംഗിച്ചു. എം. പി. നൗഷാദ് സ്വാഗതവും യു.വി. മൂസ ഹാജി നന്ദിയും പറഞ്ഞു. ഖത്തര്‍ മലപ്പുറം കെ.എം.സി.സി.യുടെ കീഴിലുള്ള ഗ്രീന്‍ വേവ്‌സിന്റെ രാഷ്‌ട്രീയ ഹാസ്യ കഥാ പ്രസംഗവുമുണ്ടായിരുന്നു.
News Report
മെട്രോ മുഹമ്മദ് ഹാജിക്ക് ശിഹാബ് തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ്
Shafi Chithari on Jan 31, 2010
കാഞ്ഞങ്ങാട്: സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-ജീവനകാരുണ്യ മേഖലയില്‍ മികച്ച സേവനങ്ങള്‍ അര്‍പ്പിച്ച വ്യക്തിക്ക് കെ.എസ്.ടി.യു. കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ശിഹാബ് തങ്ങള്‍ സോഷ്യല്‍ എക്‌സലന്‍സി അവാര്‍ഡ് മെട്രോ മുഹമ്മദ് ഹാജിക്ക്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട്, കാഞ്ഞങ്ങാട് ബനാത്ത് വാല സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് ഡവലപ്പ്‌മെന്റ് ചെയര്‍മാന്‍, നോര്‍ത്ത് ചിത്താരി അസീസിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന മെട്രോ മുഹമ്മദ് ഹാജിയെ ജീവകാരുണ്യമേഖലയില്‍ കാഴ്‌ചവെച്ച നിസ്‌തുല സേവനം കൂടി കണക്കിലെടുത്താണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ഞായറാഴ്‌ച പുതിയ കോട്ട ബേക്കല്‍ ഇന്റര്‍ നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനത്തില്‍ അവാര്‍ഡ് സമര്‍പ്പിക്കും.പൂരക്കളികലാഅക്കാദമി - മെട്രോ ഹാജിയെ ആദരിച്ചു
Shafi Chithari on Jan 12, 2010
കാഞ്ഞങ്ങാട് സൗത്ത്: കേരള പൂരക്കളി കലാ അക്കാദമിയുടെ അഞ്ചാം സംസ്ഥാന സമ്മേളനവേദിയില്‍ പൂരക്കളി അക്കദമിക്ക് നല്‍കിയ സംഭാവനകള്‍ക്ക് പരിഗണിച്ചു വ്യവസായിയും നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ വ്യക്തിത്വവുമായ കാഞ്ഞങ്ങാട്ടെ മെട്രോ മുഹമ്മദ് ഹാജിയെ ആദരിച്ചു.കാഞ്ഞങ്ങാട് നഗരസഭാ തെയര്‍മാന്‍ അഡ്വ എന്‍ എ ഖാലിദ് ഷാള്‍ അണിയിച്ച് ഉപഹാരം നല്‍കി. ആദരത്തിന് നന്ദി പ്രകാശിപ്പിച്ച് മെട്രോ മുഹമ്മദ് ഹാജി മറുപടി പ്രസംഗം നടത്തി.മാതോത്ത് ശ്രീ ഭഗവതി ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ കുഞ്ഞിവീട്ടില്‍ കണ്ണന്‍ എഴുത്തച്ഛന്‍ നഗരിയിലാണ് മൂന്ന് ദിവസങ്ങളിലായി സമ്മേളനം നടക്കുന്നത്. കൊവ്വല്‍ ദാമോദരന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.എന്‍. എ ഖാലിദ് ഉദ്‌ഘാടനം ചെയ്‌തു. എം പി പത്മനാഭന്‍ സ്വാഗതവും എം വി കരുണാകരന്‍ നന്ദിയും പറഞ്ഞു
SKSSFപാണക്കാട് ശിഹാബ് തങ്ങള്‍ പുരസ്‌കാരം മെട്രോ മുഹമ്മദ് ഹാജിക്ക്
Mubarak on Dec 6, 2009
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്, എസ്.വൈ.എസ്. മുഖപത്രമായ സുന്നീ അഫ്കാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, എസ്.എം.എഫ്. ജില്ലാ പ്രവര്‍ത്തക സമിതിയംഗം, നോര്‍ത്ത് ചിത്താരി ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട്.
19ന് കാഞ്ഞങ്ങാട്ട് നടക്കുന്ന സുന്നി സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം വിതരണംചെയ്യും.
![[metro2.jpg]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgW1McZO13ZEI8kqDVvi58eFDfACuGZ4InlFwbJaMWi-f0vADbowgfsIQexxV4dx8Nn2PlzmUTHwSL0kW13sR7o9yueC-_4JSFd9TF_zTbh5cYcPuKo75MuEVp4rkwp_YQxpocWjElA7peq/s1600/metro2.jpg)
മെട്രോമുഹമ്മദ് ഹാജിയുടെ അവാര്‍ഡ് തുക വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക്
Mubarak on Nov 10, 2009
അതിഞ്ഞാലില്‍ മുസ്‌ലിം ലീഗ് സമ്മേളനം നടത്തി
Mubarak on Oct 24, 2009
| Photo: Abdullakunhi Udma |
അജാനൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി അതിഞ്ഞാല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ഇ.ടി. വാര്‍ഡ് ലീഗ് പ്രസിഡണ്ട് തെരുവത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് സംയുക്ത മുസ്ല്‌ളിം ജമാഅത്ത് ഭാരവാഹികള്‍
Mubarak on Oct 21, 2009

സി.ഇബ്രാഹിം ഹാജി, സി.എച്ച്.കുഞ്ഞബ്ദുല്ല ഹാജി, എം.ബി.മൊയ്‌തു ഹാജി, ഫാന്‍സി മുഹമ്മദ് കുഞ്ഞി ഹാജി (വൈ.പ്രസിണ്ടുമാര്‍), കെ.യു.ദാവൂദ്, കെ.പി.അബ്ദുള്‍റഹ്മാന്‍, എം.മൊയ്‌തു മൗലവി, ബഷീര്‍ ആറങ്ങാടി (ജോ.സെക്രട്ടറിമാര്‍), എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ബഷീര്‍ വെള്ളിക്കോത്ത് വരവ് ചെലവ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ.ഹമീദ് ഹാജി സ്വാഗതവും ബശീര്‍ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു. പി.വി. ഹസൈനാര്‍,എം.കെ. റംസാന്‍ ഹാജി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
സംയുക്ത ജമാ അത്ത് ജനറല്‍ ബോഡി 20ന്
Mubarak on Oct 11, 2009
ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ സി.ഇബ്രാഹിം ഹാജി, സി.എച്ച്. അബ്ദുല്ലഹാജി, സി.എച്ച്.മുഹമ്മദ്‌കുഞ്ഞി ഹാജി, സി.എം.ഖാദര്‍ ഹാജി, സെക്രട്ടറിമാരായ എം.മൊയ്‌തു മൗലവി, കെ.യു.ദാവൂദ്, കെ.പി.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
മെട്രോ മുഹമ്മദ് ഹാജിക്ക് സമാജരത്ന അവാര്‍ഡ്
Shafi Chithari on Oct 7, 2009

കാഞ്ഞങ്ങാട് : മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൌത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ സമാജരത്ന അവാര്‍ഡിന് സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ മെട്രോ മുഹമ്മദ് ഹാജിയെ തെരഞ്ഞെടുത്തു. പ്രശസ്തിപത്രവും ഫലകവും 25,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.സംഘടനയുടെ നേതൃത്വത്തില്‍ അടുത്തമാസം എട്ടിന് മുംബൈയില്‍ നടക്കുന്ന സൌത്ത് ഇന്ത്യന്‍ സാംസ്കാരിക സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്, ബനാത്ത്വാല സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് ഡവലപ്മെന്റ് ചെയര്‍മാന്‍, മുസ്ലിംലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗം, ബോംബെ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, ബോംബെ മുസ്ലിം വെല്‍ഫെയര്‍ ലീഗ് പ്രസിഡന്റ്, യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ മുഹമ്മദ് ഹാജി പ്രവര്‍ത്തിച്ചുവരുന്നു.
ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുക : മെട്രോ
Shafi Chithari on Oct 5, 2009

ചിത്താരി : ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ഉത്തമ പൗരന്മാരായി വളരാന്‍ മുസ്‌ലിം യുവാക്കള്‍ പരിശ്രമിക്കണമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ആഹ്വാനം ചെയ്‌തു. നശീകരണ പ്രവണതകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒഴുക്കിനെതിരെ നീന്തി സത്യവും നീതിയും നിലനിര്‍ത്തുന്ന ഉത്തമ യുവ സമൂഹമാണ് നാടിനാവശ്യം. നോര്‍ത്ത് ചിത്താരി അസീസിയ്യ മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘത്തിന്റെ ദ്വിദിന മതപ്രഭാഷണം ശിഹാബ് തങ്ങള്‍ നഗറില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുനനു മെട്രോ. ജമാഅത്ത് സെക്രട്ടറി സി.ബി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കീച്ചേരി അബ്‌ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഖത്തീബ് മുഹ്‌യുദ്ദീന്‍ അസ്‌ഹരി, പി. മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍, ബഷീര്‍ വെള്ളിക്കോത്ത്, സി.ബി. മാഹിന്‍ സിദ്ദീഖ്, എം.അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി, പി. ഹമീദ്, നൗഫല്‍ ചിത്താരി, സി.കെ. ഷറഫുദ്ദീന്‍ പ്രസംഗിച്ചു. സലീം ബാരിക്കാട് സ്വാഗതം പറഞ്ഞു.
നോര്‍ത്ത് ചിത്താരി ജമാഅത്ത് കമ്മിറ്റി 2009
Shafi Chithari on

കാഞ്ഞങ്ങാട്: നോര്‍ത്ത് ചിത്താരി ഖിള് ര്‍ മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഖത്തീബ് മുഹയുദ്ദീന്‍ അസ്ഹരി പ്രാര്‍ത്ഥന നടത്തി. ഭാരവാഹികളെ തെരഞ്ഞെടുത്തു. ബഷീര്‍ വെള്ളിക്കോത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി ബി മുഹമ്മദ് ഹാജി സ്വാഗതവും സി ബി മാഹിന്‍ സിദ്ദിഖ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: മെട്രോ മുഹമ്മദ് ഹാജി(പ്രസി), ബാരിക്കാട് അബ്ദുല്‍ റഹ്്മാന്‍ ഹാജി, എം സാലി, പാറമ്മല്‍ യൂസഫ്, പി മൊയ്തു(വൈസ് പ്രസി), സി ബി മുഹമ്മദ് ഹാജി(ജനറല്‍ സെക്ര), സി ബി മാഹിന്‍ സിദ്ദിഖ്, സി എച്ചമ ുഹമ്മദ് ഹാജി, ബാരിക്കാട് അബൂബക്കര്‍, എം വി ഇബ്രാഹിം(ജോ സെക്ര), എം അബ്ദുല്‍ റഹ്്മാന്‍ ഹാജി(ട്രഷ).
റഹ്‌മത്തുല്ല ഖാസിമി മുത്തേടം ഇന്ന് (തിങ്കള്‍) ചിത്താരിയില്‍
Mubarak on
സി.കെ.അബ്ബാസ് ഹാജിയെ തിങ്കളാഴ്‌ച ആദരിക്കും
Mubarak on
മാണിക്കോത്ത്: പെരുങ്കളിയാട്ടം വെബ്സൈറ്റ് ഉദ്ഘാടനം മത സൌഹാര്‍ദ്ദ വേതിയായി
Shafi Chithari on Sep 28, 2009

read more at
http://www.kasaragodvartha.com/viewnews.php?id=17894
മെട്രോ മുഹമ്മദ് ഹാജി യുടെ നേത്രത്തില്‍ ചെര്‍ക്കളയില്‍ മെഡിക്കല്‍ കോളജ് വരുന്നു
Shafi Chithari on Aug 22, 2009
കാസര്‍കോട്: മെഡിക്കല്‍ കോളജ് ചെര്‍ക്കളയില്‍ സ്ഥാപിക്കുവാന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്‌ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍കോട് മെഡിക്കല്‍ കോളജ് ആന്റ് ഇസ്റ്റിറ്റിയൂഷന്‍സ് കമ്പനി ഡയറക്‌ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കമ്പനി ഡയറക്‌ടര്‍മാരായി ഡോ. മൂസക്കുഞ്ഞി, കല്ലട്ര ഇബ്രാഹിം, സി.എ.അഹമ്മദ് ഹാജി ചെര്‍ക്കള എന്നിവരെകൂടി നാമനിര്‍ദ്ദേശം ചെയ്‌തു. 150 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടം 15 പാരാമെഡിക്കല്‍ സ്ഥാപനങ്ങളും രണ്ടാംഘട്ടം 500 കിടക്കകളുള്ള മെഡിക്കല്‍ കോളജ് ആസ്‌പത്രിയും മൂന്നാം ഘട്ടം മെഡിക്കല്‍ കോളജും ഡെന്റല്‍ കോളജും സ്ഥാപിക്കും. യോഗത്തില്‍ മാനേജിംഗ് ഡയറക്‌ടര്‍ ഡോ. കെ. സക്കരിയ്യ, ഡയറക്‌ടര്‍മാരായ മെട്രോ മുഹമ്മദ് ഹാജി, പാദൂര്‍കുഞ്ഞിമാഹിന്‍ ഹാജി, ടി.പി.കുഞ്ഞബ്‌ദുല്ല, സി. പക്രുകുഞ്ഞി, കമ്പനി സെക്രട്ടറി എ.എം.ആഷിഖ് സംബന്ധിച്ചു.


