ആധുനിക സൗകര്യമുള്ള തീരദേശ ആസ്‌പത്രി സ്ഥാപിക്കണമെന്ന് നഗരസഭ

on Apr 29, 2010

കാഞ്ഞങ്ങാട്: നഗരസഭാ പരിധിയിലുള്ള തീരദേശത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ ആസ്​പത്രി സ്ഥാപിക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ അഡ്വ. എന്‍.എ.ഖാലിദ് അവതരിപ്പിച്ച പ്രമേയം എം.കുഞ്ഞികൃഷ്ണന്‍ പിന്താങ്ങി. കൗണ്‍സില്‍ യോഗം ഐക കണേ്ഠ്യന പ്രമേയം പാസാക്കി. ചെമ്മട്ടംവയലിലെ ജില്ലാ ആസ്​പത്രിയിലെത്താന്‍ തീരദേശവാസികള്‍ ഏറെ പ്രസായമനുഭവിക്കുന്നതായി പ്രമേയം ചൂണ്ടിക്കാട്ടി. കുശാല്‍നഗര്‍, കോട്ടച്ചേരി, ഇക്ബാല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ റെയില്‍വേ ഗേറ്റ് കടന്ന് വേണം തീരദേശത്തുനിന്ന് നഗരത്തിലെത്താന്‍. വണ്ടികളുടെ എണ്ണം പെരുകിയതിനാല്‍ ഗേറ്റുകള്‍ ഇടയ്ക്കിടെ അടഞ്ഞുകിടക്കുന്നത് അടിയന്തരമായി ആസ്​പത്രിയിലെത്തേണ്ട രോഗികള്‍ക്ക് പ്രയാസമാകുന്നുണ്ട്.

എരുമാട് മഖാം ഉറൂസ് വെള്ളീയാഴ്ച തുടങ്ങും

on

കാസര്‍കോട്: കര്‍ണാടക കുടക് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് ഏപ്രീല്‍ 30ന് (വെള്ളിയാഴ്ച) തുടങ്ങുമെന്ന് ഭാരവാഹികള്‍വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജുമുഅ നമസ്കാരത്തിന് ശേഷം മഖാം സിയാറത്തിന് എരുമാട് മുദരിസ് മുഹമ്മദലി ബാഖവി നേതൃത്വം നല്‍കും. ഡി.എം. ഉസ്മാന്‍ പതാക ഉയര്‍ത്തും. രാത്രി 8.30 ന് ദിക്റ് ഹല്‍ഖക്ക് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍ നേതൃത്വം നല്‍കും. സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ മദനി, എം.എ.അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, കെ.പി. ഹംസ മുസ്ല്യാര്‍ ചിത്താരി പ്രസംഗിക്കും. ശനിയാഴ്ച രാത്രി മുസ്തഫ ബാഖവി മതപ്രഭാഷണം നടത്തും. മെയ് രണ്ടിന് രാത്രി ഏഴ് മണിക്ക് ഖത്തം ദുഅക്ക് സയ്യിദ് എസ്.പി.എച്ച്. തങ്ങള്‍ നേതൃത്വം നല്‍കും. ഇസ്മയില്‍ മിസ്ബാഹി മതപ്രഭാഷണം നടത്തും. മൂന്നിന് 11 മണിക്ക് എം.എസ്.എം. അബ്ദുല്‍ റഷീദ് സൈനി കാമില്‍ സഖാഫി മതപ്രഭാഷണം നടത്തും. ഒരു മണിക്ക് പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ സംസാരിക്കും. രാത്രി മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മതപ്രഭാഷണം നടത്തും. നാലിന് അലവി സഖാഫി കൊളത്തൂര്‍, അഞ്ചിന് ഷൌക്കത്തലി മൌലവി, ആറിന് നൌഷാദ് സഖാഫി, ഏഴിന് അബ്ദുസമദ് പൂക്കോട്ടൂര്‍ മതപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ കെ.ഹുസൈന്‍ സഖാഫി, കെ.ഇ. അഹമ്മദ് ഹാജി, സി.എ.ഹസൈനാര്‍ ഹാജി, എം.എ.ഹനീഫ് സംബന്ധിച്ചു.

ഇസ്മയില്‍ സഖാഫി നെല്ലിക്കുഴി ഇന്ന്‍ മാണിക്കോത്ത്

on

മാണിക്കോത്ത്: മത-സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ രംഗത്ത്പ്രവര്‍ത്തിക്കുന്ന മടവൂര്‍ സി.എം.സെന്റര്‍ 20-ാം വാര്‍ഷികത്തിന്റെഭാഗമായി മാണിക്കോത്ത് നടക്കുന്ന മതപ്രഭാഷണത്തിന്റെ രണ്ടാം ദിവസമായ ഇന്ന്‍രാത്രി 8 മണിക്ക് ഇസ്മയില്‍ സഖാഫി നെല്ലിക്കുഴി മുഖ്യപ്രഭാഷണം നടത്തും.

എമു വളര്‍ത്തി വിജയം കൊയ്തു; കാര്‍ഷികവൃത്തിയുടെ പുതിയ മുഖമായി ഹനീഫ

on Apr 28, 2010

പള്ളിക്കര: എമുപക്ഷി വളര്‍ത്തലിലൂടെ സംസ്ഥാനത്തെ കാര്‍ഷിക ജീവിതത്തില്‍ വിജയത്തിന്റെ വേറിട്ട തലം കാഴ്ചവെക്കുകയാണ് കണ്ണൂര്‍ ചാല സ്വദേശി ഹനീഫ. 18 വര്‍ഷം പ്രവാസി ജീവിതം നയിച്ച് നാട്ടില്‍ തിരിച്ചെത്തി 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് ബിസിനസ് തുടങ്ങി തകര്‍ന്ന ഈ നാല്‍പതുകാരന്‍ അഞ്ചുവര്‍ഷം മുമ്പ് ഇറച്ചിക്കോഴി കൃഷിയിലേക്ക് തിരിയുകയും പിന്നീട് എമു വളര്‍ത്തലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു.ഇറച്ചിക്കോഴി കൃഷിയില്‍ ആകൃഷ്ടനായ ഹനീഫ ഹൈദരാബാദിലെ പഠനകേന്ദ്രവുമായി ബന്ധപ്പെട്ടാണ് എമുവിനെ വാങ്ങിയത്. രണ്ട് എമുവില്‍ തുടങ്ങി അഞ്ചുവര്‍ഷത്തിനകം 350ഓളം എമു വില്‍പന നടത്തി. എമുവിന്റെ ഒരു മുട്ടക്ക് 1500 രൂപയാണ് വില. ലേപനങ്ങളുടെ (കോസ്മെറ്റിക്സ്) ഉല്‍പാദനത്തിനാണ് മുട്ട ഉപയോഗിക്കുന്നത്. കൂടുതല്‍ വിലക്ക് റിലയന്‍സ് ഗ്രൂപ്പ് മുട്ട ശേഖരിക്കുന്നതായി ഹനീഫ പറയുന്നു.ഇപ്പോള്‍ എമു പ്രദര്‍ശനത്തിനും വില്‍പനക്കുമായി പള്ളിക്കര ബീച്ച് പാര്‍ക്കിലെ ടൂറിസം കാര്‍ണിവലില്‍ എത്തിയിരിക്കുകയാണ് ഹനീഫ. 45 ദിവസം പ്രായമെത്തിയ എമുവാണ് വില്‍പന നടത്തുന്നത്. രണ്ടുമാസം മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള 300ഓളം എമു പക്ഷികള്‍ ഇപ്പോള്‍ വില്‍പനക്ക് തയാറായിട്ടുണ്ട്. ഈ വര്‍ഷം 140 എണ്ണം വില്‍പന നടത്തി. മൂന്നുമാസം പ്രായമെത്തിയ എമുവിന്റെ വില 3500 രൂപയാണ്. കാബേജിന്റെ ഇല, കോളിഫ്ലവര്‍, പച്ചകപ്പ, തണ്ണിമത്തന്റെ തൊലി തുടങ്ങിയവയാണ് എമുവിന്റെ പ്രധാന ഭക്ഷണം. എമുവില്‍നിന്നെടുക്കുന്ന നെയ്യ് എല്ലാതരം വ്രണങ്ങളും മാറ്റുന്ന ഔഷധം കൂടിയാണ്. 100 മില്ലിക്ക് 350 രൂപയാണ് വില. എമുവിന് പുറമെ ടര്‍ക്കി, ഗിനി, താറാവ് എന്നിവയും ഫാന്‍സി കോഴികളും വളര്‍ത്തി വില്‍പന നടത്തുന്നുണ്ട്. നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് കോഴിവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനവും ഹനീഫ നല്‍കുന്നു.

മാണിക്കോത്ത്‌ ഇന്നത്തെ പരിപാടി

on Apr 27, 2010

മാണിക്കോത്ത്‌ പി.കെ.യൂസുഫ്‌ സ്‌മാരക സൗധം: കാഞ്ഞങ്ങാട്‌ മണ്‌ഡലം മുസ്‌ലിം യൂത്ത്‌ലീഗ്‌ ഭാരവാഹികള്‍ക്ക്‌ അജാനൂര്‍ പഞ്ചായത്ത്‌ യൂത്ത്‌ലീഗിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം

മതമൈത്രി സന്ദേശമുയര്‍ത്തി തങ്ങള്‍ ഉപ്പാപ്പ ഉറൂസില്‍ പേജാവര്‍ മഠാധിപതി ഇന്നെത്തും

on Apr 26, 2010

നെല്ലിക്കുന്ന്: മതമൈത്രി സന്ദേശമുയര്‍ത്തി നടന്നുവരുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസില്‍ ഇന്ന് വൈകിട്ട് മതസൌഹാര്‍ദ്ദ സമ്മേളനം നടക്കും. ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമികള്‍, പ്രേമാനന്ദ സ്വാമി, ഫാദര്‍ ബാസില്‍ വാസ്, സ്വാമി വിവിക്താനന്ദ സരസ്വതി, കന്നട ബുക്ക് അതോറിറ്റി അംഗം പ്രദീപ്കുമാര്‍ കല്‍ക്കൂറ സംബന്ധിക്കും. നെല്ലിക്കുന്ന് ജംഗ്ഷനില്‍ നിന്ന് അദ്ദേഹത്തെ പള്ളിപരിസരത്തേക്ക് ആനയിക്കും. പള്ളി പരിസരത്ത് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിക്കും. ഉറൂസ് രാവുകള്‍ക്ക് തിരക്കേറി വരുന്നു. വളണ്ടിയര്‍ കോര്‍ ജനറല്‍ ക്യാപ്റ്റന്‍ കട്ടപ്പണി കുഞ്ഞാമു, ജനറല്‍ സെക്രട്ടറി പൂരണം മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ ക്രമപാലനത്തിന് രംഗത്തുണ്ട്. അഞ്ചുദിവസം പിന്നിട്ട ഉറൂസ് വിവിധ മത-രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിച്ചു. ഇന്നു രാത്രി സിറാജുദ്ദീന്‍ ദാരിമി കക്കാട് പ്രഭാഷണം നടത്തും. എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മുഖ്യാതിഥിയായിരിക്കും.

ഗുജറാത്തില്‍ നടന്ന നരനായാട്ടില്‍ സര്‍വതും നഷ്ടപ്പെട്ട സുല്‍ഫിക്കര്‍ മലയാളികളുടെ കരുണാകടാക്ഷത്തില്‍ നാളുകള്‍ തള്ളിനീക്കുന്നു

on


കാസര്‍കോട് : ഗുജറാത്തില്‍ നടന്ന നരനായാട്ടില്‍ സര്‍വതും നഷ്ടപ്പെട്ട മുഹമ്മദ് സുല്‍ഫിക്കര്‍ മലയാളികളുടെ കരുണാകടാക്ഷത്തില്‍ നാളുകള്‍ തള്ളിനീക്കുന്നു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് ഭീതിയോടെ കഴിഞ്ഞുകൂടുന്ന ഇദ്ദേഹം ജനങ്ങള്‍ നല്‍കുന്ന നാണയതുട്ടുകള്‍കൊണ്ടാണ് ഉപജീവനം കഴിക്കുന്നത്. ഗുജറാത്തിലെ ഷാദര്‍വാസയിലെ മസ്ജിദെ നൂറിലെ ഇമാമായിരുന്ന മുഹമ്മദ് സുല്‍ഫിക്കര്‍. വര്‍ഗീയവാദികളുടെ കത്തിക്കിരയാകാതിരിക്കാന്‍ രക്ഷപ്പെട്ട് കേരളത്തിലെത്തുകയായിരുന്നു. സഹോദരിയും ഭര്‍ത്താവും കൊല്ലപ്പെട്ടതോടെ തീര്‍ത്തും അനാഥനായ മുഹമ്മദ് സുല്‍ഫിക്കര്‍ ദുഃഖംമനസ്സിലൊതുക്കി പള്ളികളില്‍ അന്തിയുങ്ങി ജീവിക്കുകയാണ്. തന്റെവീട്ടില്‍ അതിക്രമിച്ചുകയറിയ ആറുപേരടങ്ങിയ സ്ത്രീസംഘമാണ് സഹോദരിയേയും ഭര്‍ത്താവിനേയും ഒന്നരയും മൂന്നുംവയസുള്ള പിഞ്ചുകുട്ടികളേയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തികൊലപ്പെടുത്തിയത്. താന്‍ജോലി ചെയ്തിരുന്ന മസ്ജിദും അതിനു സമീപത്തെ നൂറോളംവീടുകളും അക്രമകാരികള്‍ അഗ്നിക്കിരയാക്കി. തന്റെ നട്ടെല്ലിന് മര്‍ദ്ദനമേറ്റു. വേദന കടിച്ചമര്‍ത്തി അവിടെനിന്ന് ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഗുജറാത്തിലെ തെരുവുകളില്‍ സഹോദരങ്ങള്‍ കൂട്ടകുരുതിക്ക് ഇരയായത് ഞെട്ടലോടുകൂടിയാണ് ഇദ്ദേഹം ഓര്‍ക്കുന്നത്. കാഴ്ചനഷ്ടപ്പെട്ട കണ്ണുകളില്‍ നിന്ന് കണ്ണീര്‍തുടച്ചുകൊണ്ട് മുഹമ്മദ് സുല്‍ഫിക്കറെന്ന 35 കാരന്‍ പറഞ്ഞു.ഗുജറാത്തില്‍ മുസ്ലിംകളെ കൂട്ടകൊല ചെയ്തതിനെ തുടര്‍ന്ന് നാഗര്‍കോവില്‍ സ്വദേശികളായ രണ്ടുപേരുടെസഹായത്തോടെയാണ് ഇദ്ദേഹം ഗുജറാത്തില്‍നിന്ന് കേരള എക്സ്പ്രസില്‍ ട്രെയിന്‍ കയറിയത്. തുടര്‍ന്ന് തിരുവനന്തപുരത്തെത്തി പാളയം പള്ളിയില്‍ അഭയംതേടി. കുറേനാളുകള്‍ അവിടെ നിന്നശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി പൊതുജനങ്ങള്‍ നല്‍കുന്നസഹായങ്ങള്‍കൊണ്ട് ജീവിച്ചുവരികയാണ്.കാസര്‍കോട് നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ മതപ്രഭാഷണ പരിപാടിയില്‍ മുഹമ്മദ് സുല്‍ഫിക്കര്‍ എത്തിയിരുന്നു. ഗുജറാത്തിലേക്ക് മടങ്ങിപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജനിച്ചനാട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്യ്രം പോലും നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് വന്നത്. എന്നാല്‍ കേരളീയര്‍ നല്‍കുന്ന സ്നേഹലാളനം തന്നെ ഏറെ സന്തോഷിപ്പിക്കുന്നു. മതേതരത്വത്തിന്റെ കാഹളംമുഴങ്ങുന്ന കേരളം പോലുള്ള നാട്ടില്‍ ജീവിക്കാന്‍ ഏറെ ഇഷ്ടമാണ്.ഇവിടെ ആരേയും ഭയപ്പെടണ്ട. എന്നാല്‍ ഞാന്‍ ജനിച്ച ഗുജറാത്തില്‍ ജാതിയുംപേരും നോക്കിഅക്രമങ്ങളും കലാപങ്ങളും നടത്തി ന്യൂനപക്ഷ വിഭാഗങ്ങളെ കൊന്നൊടുക്കുകയാണ്. ഇതിന് പരിഹാരംകാണാന്‍ ഭരണകൂടം തയ്യാറാവാണമെന്നാണ് അന്ധനായ മുഹമ്മദ് സുല്‍ഫിക്കറിന്റെ അഭിലാഷം.

പ്ളീമത്ത് പൌളര്‍ സ്പോര്‍ട്സ് കാറുമായി മമ്മുഞ്ഞി

on

പള്ളിക്കര : വിദേശ കാറുകള്‍ കളിപ്പാട്ടമാക്കിയ ഉദുമ കാപ്പില്‍ മമ്മുഞ്ഞി വാഹനപ്രിയര്‍ക്ക് പ്രിയപ്പെട്ടവനായി. രണ്ടുപേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന പ്ളീമത്ത് പൌളര്‍ സ്പോര്‍ട്സ് കാറുമായി കഴിഞ്ഞദിവസം മമ്മുഞ്ഞി കാസര്‍കോട്ടെത്തി. പത്തുലക്ഷത്തിലേറെ ദിര്‍ഹം വിലമതിക്കുന്ന ഇത്തരം കാറുകള്‍ അപൂര്‍വാമായേ യു.എ.ഇയില്‍പോലും കാണാറുള്ളൂ. കൌമാരത്തില്‍ തന്നെ ഡ്രൈവിംഗ് പഠിച്ച മമ്മുഞ്ഞിക്ക് കാറുകള്‍ എന്നും ഹരമായിരുന്നു. ചെറുപ്പത്തില്‍ മമ്മുഞ്ഞിയെ സ്വാധീനിച്ചത് ചെറിയ വാഹനങ്ങളായിരുന്നു. ഇപ്പോഴാകട്ടെ കോടികള്‍ വിലമതിക്കുന്ന വമ്പന്‍ കാറുകളിലാണ് താല്‍പര്യം.ലിമിറ്റഡ് എഡിഷനായി കമ്പനി ഇറക്കിയ ഇത്തരം കാറുകള്‍ ലോകത്തുതന്നെ വിരളമാണ്. ഇന്ത്യയില്‍ ഇതാദ്യവും. ഇവ ഇന്ത്യയില്‍ ഇതുവരെ ഇറക്കുമതി ചെയ്തിട്ടില്ലെന്ന് മമ്മുഞ്ഞി പറയുന്നു. എറണാകുളം കലൂരില്‍ കെ.ബി.എം. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറായ മമ്മുഞ്ഞി അവിടെ പുത്തന്‍ കാര്‍ നിരത്തിലിറക്കിയപ്പോള്‍ മലയാള സിനിമാ താരങ്ങളടക്കം കാണാനെത്തി. വിശദമായി വിവരങ്ങള്‍ ആരായുകയും ചെയ്തു. ഒരു ലിറ്ററില്‍ രണ്ടു കിലോമീറ്ററാണ് മൈലേജ്. അമേരിക്കന്‍ മോഡലുകളായ ഹമ്മര്‍ എക്സ്ക്ളയഡ്, ഇ.എക്സ്.ടി, ക്രെഞ്ച് ലെയര്‍ സി. 300, ജര്‍മ്മന്‍ മോഡലായ ബി.എം.ഡബ്ള്യു എന്നിവയടക്കം ഏഴു വിദേശ കാറുകള്‍ മമ്മുഞ്ഞി കേരളത്തിലെ റോഡുകളിലിറക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ആര്‍.സി. ശരിയാക്കിക്കൊടുത്ത ദുബായ് കാര്‍നെറ്റിക് ക്ളബുമായി സഹകരിച്ചാണ് കേരളത്തിലേക്ക് കാറുകള്‍ കൊണ്ടുവരുന്നത്. ആവശ്യം കഴിഞ്ഞാല്‍ കാറുകള്‍ തിരിച്ചുകൊണ്ടുപോകാന്‍ കഴിയുംവിധമാണ് നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന് ഇന്‍ഷുറന്‍സ് സൌകര്യവുമുണ്ട്. ഇന്ത്യയിലേക്ക് കയറ്റിയയക്കാന്‍ വന്‍തുക ചുങ്കമായി നല്‍കേണ്ടിവരുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. മമ്മുഞ്ഞിക്ക് ദുബായ് ക്ളബില്‍ ഗോള്‍ഡന്‍ മെമ്പര്‍ഷിപ്പുണ്ട്. കൂടുതല്‍ തവണ കാര്‍ കയറ്റുമതി ചെയ്തതാണ് ഗോള്‍ഡന്‍ മെമ്പര്‍ഷിപ്പിന് അര്‍ഹനായത്. ദ്രോണ എന്ന സിനിമയില്‍ മമ്മൂട്ടി ഉപയോഗിച്ചത് കഴിഞ്ഞതവണ മമ്മുഞ്ഞി കൊണ്ടുവന്ന ബി.എം.ഡബ്ള്യു. സ്പോര്‍ട്സ് കാറാണ്. പരേതനായ കെ.ബി. അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. വര്‍ഷങ്ങള്‍ക്കുമുമ്പാണ് അബൂദാബിയിലെത്തിയത്. അവിടെ ഒട്ടേറെ അബായ (പര്‍ദ്ദ) കടകളുടെ ഉടമയാണ്.

മുസ്ലിം സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി പൊതു രംഗത്തിറങ്ങണം-ബഷീര്‍ വെള്ളിക്കോത്ത്‌

on

അജാനൂര്‍: ഇസ്‌ലാമിക ദര്‍ശനത്തിന്റെ സ്ഥായിയായ നിലനില്‍പ്പിനും അഭിമാനകരമായ അസ്‌തിത്വത്തിനും പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥതിയുടെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ള മുസ്‌ലിം വനിതകളുടെ കരുത്തുറ്റ സാന്നിദ്ധ്യം വിളിച്ചോതിയ അജാനൂര്‍ പഞ്ചായത്ത്‌ മുസ്‌ലിം വനിതാ ലീഗ്‌ പഠന സംഗമം ശ്രദ്ധേയമായി. മതപരമായ പ്രതിബദ്ധതയും സാംസ്‌കാരിക പ്രബുദ്ധതയും ജീവിതത്തില്‍ പ്രതിഫലിപ്പിച്ച്‌ സമൂഹത്തിന്റെ നിഖില മേഖലകളിലും വ്യക്തിത്വം അടയാളപ്പെടുത്താന്‍ ആഹ്വാനം ചെയ്‌ത സംഗമത്തില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ 350 വനിതകള്‍ സംബന്ധിച്ചു. മാണിക്കോത്ത്‌ ഗ്രാന്റ്‌ ഓഡിറ്റോറിയത്തില്‍ വനിതാ ലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി പി. പി. നസീമ ടീച്ചറുടെ അധ്യക്ഷതയില്‍ ജില്ലാ മുസ്‌ലിം ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ പി. മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉന്നത വിജയം നേടിയ ചിത്താരി ജമാഅത്ത്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സി.എം. ഹഫ്‌സത്തിനും കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ ആന്റ്‌ പ്രോഗ്രാം അസി. അഖിലേന്ത്യാ പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയ കാഞ്ഞങ്ങാട്‌ ഓര്‍ഫനേജ്‌ ഐ.ടി.സി. വിദ്യാര്‍ത്ഥിനി കെ. ഹന്നത്തിനും വനിതാ ലീഗ്‌ കമ്മിറ്റിയുടെ ഉപഹാരം മണ്‌ഡലം മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്‌ വിതരണം ചെയ്‌തു. വനിതാ ലീഗ്‌ ജില്ലാ പ്രസിഡണ്ട്‌ ആയിഷത്ത്‌താഹിറ, കാഞ്ഞങ്ങാട്‌ മുനിസിപ്പല്‍ സെക്രട്ടറി ഖദീജ ഹമീദ്‌, മുസ്‌ലിം ലീഗ്‌ മണ്‌ഡലം വൈസ്‌ പ്രസിഡണ്ട്‌ സി. മുഹമ്മദ്‌കുഞ്ഞി, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.എം. ഖാദര്‍ ഹാജി, സെക്രട്ടറി യു.വി. ഹസൈനാര്‍, ജോ.സെക്രട്ടറിമാരായ നജീബ്‌ പീടികയില്‍, സലാം പാലക്കി പ്രസംഗിച്ചു. ശമീമ ടീച്ചര്‍ കണ്ണൂര്‍ ക്ലാസെടുത്തു. പഞ്ചായത്ത്‌ വനിതാ ലീഗ്‌ സെക്രട്ടറി സി.കുഞ്ഞാമിന സ്വാഗതവും പ്രസിഡണ്ട്‌ എം. കദീജ നന്ദിയും പറഞ്ഞു.
അതിനിടെ അജനൂര്‍ പഞ്ചായത്തില്‍ നിന്നും 350 ഓളം മുസ്ലിം സ്ത്രീകളെ ഇരുത്തി എസ്.കെ.എസ്.എസ്.എഫ് നേതാവ് നടത്തീയപ്രസ്താവന ഇ.കെ വിഭാഗം സുന്നികളില്‍ അങ്കലാപ്പുണ്ടാക്കി

നിത്യാനന്ദ പോളിടെക്‌നിക്ക് : പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

on

കാഞ്ഞങ്ങാട്: സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് കോളേജില്‍ ആരംഭിക്കുന്ന ഓട്ടോകാഡ്, അലൂമിനിയം, സ്ട്രക്ചറല്‍ ഫാബ്രിക്കേഷന്‍, മോഡേണ്‍ സ്റ്റീല്‍ ഫര്‍ണിച്ചര്‍, ഫാബ്രിക്കേഷന്‍ തുടങ്ങിയ സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0467 2203110, 9495534979.

'സ്ത്രീത്വം ആദരിക്കപ്പെടേണ്ടത് രാഷ്ട്രീയ അധികാരം നല്‍കിക്കൊണ്ടല്ല.'

on

കോഴിക്കോട്: കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ അതിജയിക്കാന്‍ പണ്ഡിത നേതൃത്വത്തിന്‍ കീഴില്‍ സമസ്ത അജയ്യമാണെന്ന് തെളിയിച്ച്, കോഴിക്കോട് കടപ്പുറത്ത് ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷി നിറുത്തി എസ്.കെ.എസ്.എസ്.എഫ് 'മജ്ലിസ് ഇന്‍തിസ്വാബ് നാഷണല്‍ ടെലിഗെറ്റ്സ് ക്യാമ്പസി'നു (വാര്‍ഷിക സമ്മേളനം) പ്രൌഢോജ്ജ്വല സമാപനം. ജനാധിപത്യത്തിനും മതേതര സങ്കല്‍പത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ തീവ്രവാദത്തെ ജനാധിപത്യ കക്ഷികള്‍ തിരിച്ചറിയണമെന്ന ആഹ്വാനത്തോടെയാണ് മൂന്നു ദിവസത്തെ ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചത്.
എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ ഉല്‍പന്നങ്ങളായി ജീര്‍ണതകള്‍ വര്‍ധിക്കുമ്പോള്‍ സമൂഹത്തിന്റെ ധാര്‍മികത കാക്കേണ്ട ഉത്തരവാദിത്തം യുവ സമൂഹത്തിനാണെന്ന് അദ്ദേഹം പറഞ്ഞു.
ധര്‍മബോധം നിലനിറുത്തി രാഷ്ട്രനിര്‍മാണ പ്രക്രിയയുടെ ഭാഗമാവാന്‍ കഴിയണം. തീവ്രവാദ ചിന്ത നവോത്ഥാനത്തെ പിറകോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് സ്ത്രീത്വത്തെ തെരുവിലെ തര്‍ക്കവിഷയമാക്കി മാറ്റുന്നത് മതത്തെക്കുറിച്ച അജ്ഞത മൂലമാണെന്ന് അധ്യക്ഷത വഹിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പറഞ്ഞു.
സ്ത്രീത്വം ആദരിക്കപ്പെടേണ്ടത് രാഷ്ട്രീയ അധികാരം നല്‍കിക്കൊണ്ടല്ല.
പ്രകൃതിപരമായിത്തന്നെ സ്ത്രീ, പുരുഷ സമത്വത്തിന് പരിമിതികളുണ്ട്. ഇത് അവഗണിച്ച് ഭരണ രംഗത്തുപോലും തുല്യപ്രാധാന്യമെന്ന വാദം പ്രകൃതി വിരുദ്ധമാണ്. സ്വര്‍ഗം മാതാവിന്‍റെ കാല്‍പാതത്തിലാണെന്നു പഠിപ്പിച്ച ഇസ്ലാം അവളോട് മതത്തിന്റെ കണിശമായ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കാനും പറയുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിക പ്രമാണങ്ങള്‍ക്കന്യമായ രാഷ്ട്രീയ വ്യാഖ്യാനം നല്‍കിയ മൌദൂദിയുടെ ആശയമാണ് കേരളത്തില്‍ മുസ്ലിംപക്ഷ തീവ്രവാദത്തിന് അടിത്തറ പാകിയതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
ഇതിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതിരോധനിര സൃഷ്ടിച്ചപ്പോള്‍ രാഷ്ട്രീയ മുഖംമൂടിയണിഞ്ഞവര്‍ നിലനില്‍പിന് പുതിയ വഴി തേടുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
പാണക്കാട് സയ്യദ്‌ അബ്ബാസലി ശിഹാബ് തങ്ങള്‍ മജ്ലിസ് സന്ദേശ പ്രഖ്യാപനം നടത്തി. കേന്ദ്രമന്ത്രി ഇ. അഹമ്മദ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.കെ.എം. ബാവ മുസ്ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്‌ സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍, ടി.എം. ബാപ്പു മുസ്ലിയാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.ഐ. ഷാനവാസ് എം.പി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ എന്നിവര്‍ സംസാരിച്ചു.
സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു.
നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കെ.എന്‍.എസ് മൌലവി നന്ദിയും പറഞ്ഞു.
രാവിലെ നടന്ന 'നാഷനല്‍ കാമ്പസ്' പരിപാടി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
'ഗ്ലോബല്‍ കോണ്‍ഫറന്‍സ്' ഉദ്ഘാടനം ലക്ഷദ്വീപ് എം.പി. ഹംദുല്ലാ സഈദ് നിര്‍വഹിച്ചു.

മാണിക്കോത്ത്: സി.എം.സെന്റര്‍ വാര്‍ഷികം

on Apr 25, 2010

മാണിക്കോത്ത്: മത-സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മടവൂര്‍ സി.എം.സെന്റര്‍ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി 27, 28 തീയതികളില്‍ മാണിക്കോത്ത് മതപ്രഭാഷണവും പ്രചാരണവും നടക്കും. 27 ന് രാത്രി ഏഴ് മണിക്ക് എം.എസ്.എ.തങ്ങളുടെ പ്രാര്‍ഥനയോട് കൂടി എ.പി.അബ്ദുള്ള മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഹമീദ് യാസിന്‍ തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തും. സി.അബ്ദുള്ള ഹാജി അധ്യക്ഷത വഹിക്കും. 28 ന് രാത്രി ഏഴിന് ഇസ്മയില്‍ സഖാഫി നെല്ലിക്കുഴി മുഖ്യപ്രഭാഷണം നടത്തും.

ദുബൈ മര്‍കസിന്റെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തു

on Apr 24, 2010

ദുബൈ മര്‍കസിന്റെ പുതിയ ആസ്ഥാനം ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി ഉദ്ഘാടനം ചെയ്യുന്നു. ദുബൈ പോലീസ് മേധാവി ദാഹി ഖല്‍ഫാന്‍ തമീം, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ സമീപം
ദുബൈ: ദുബൈ പോലീസ്, ഔഖാഫ് പ്രതിനിധികള്‍ പങ്കെടുത്ത പ്രൌഢമായ ചടങ്ങില്‍ ദുബൈ മര്‍കസിന്റെ പുതിയ ആസ്ഥാന മന്ദിരം ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി ഉദ്ഘാടനം ചെയ്തു. ദുബൈ പോലീസ് മേധാവി ദാഹി ഖല്‍ഫാന്‍ തമീം, ഔഖാഫ് അസി. ഡയറക്ടര്‍ ജനറല്‍ ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ്, ദുബൈ റെഡ്ക്രസന്റ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഹാജ് അല്‍ സര്‍ഊനി, ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സയ്യിദ് ആരിഫ് ജുല്‍ഫാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ദേര അബൂബക്കര്‍ സിദ്ദീഖ് റോഡില്‍ അബുഹൈല്‍ പോസ്റോഫീസിനു സമീപമാണ് വിപുലമായ സൌകര്യങ്ങളോടെ മര്‍കസിന്റെ പുതിയ ആസ്ഥാനം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. പ്രവാസി മലയാളികള്‍ക്കായി ലീഗല്‍ ഗൈഡന്‍സ്, തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, ലൈബ്രറി, ഖുര്‍ആന്‍ പഠനം, മദ്റസ, സാങ്കേതിക പരിശീലനം, ഹജ്ജ് ഉംറ പഠനം തുടങ്ങിയ സേവനങ്ങള്‍ പുതിയ ആസ്ഥാനത്ത് സജ്ജീകരിച്ചട്ടുണ്ട്. ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 20 വര്‍ഷമായി ദുബൈയില്‍ മര്‍കസ് പ്രവര്‍ത്തിച്ചു വരുന്നു.
ഉദ്ഘാടന സമ്മേളനത്തില്‍ ഔഖാഫിലെ വിവിധ വകുപ്പു മേധാവികളായ ആദില്‍ ജുമുഅ മതര്‍, ഡോ. സെയ്ഫ് റാശിദ് അല്‍ ജാബിരി, അബ്ദുല്ല അല്‍ ആലി, അബ്ദുല്ല അബ്ദുല്‍ ജബാര്‍, അഹ്മദ് സാഹിദ്, മര്‍കസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഫസല്‍ ജിഫ്രി, എസ്വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, സംസ്ഥാന സമിതി അംഗം പികെ എം സഖാഫി ഇരിങ്ങല്ലൂര്‍, മര്‍കസ് ഡയറക്ടര്‍ ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി, എസ്വൈ എസ് തിരുവനന്തപുരം ജില്ലാ ജന. സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം, ദുബൈ മര്‍കസ് പ്രസിഡന്റ് എകെ അബൂബക്കര്‍ മുസ്ലിയാര്‍, എസ്വൈ എസ് നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിഎം എ കബീര്‍, ദുബൈ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എംഎ മുഹമ്മദ് മുസ്ലിയാര്‍, ജന.സെക്രട്ടറി മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, സിറാജ് ദുബൈ ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, സാജിദ ഗ്രൂപ്പ് എംഡി ഉമര്‍ ഹാജി, ഫ്ളോറ ഹോട്ടല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വിഎ ഹസന്‍, ബനിയാസ് സ്പൈക് എംഡി കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, ഫാത്വിമ ഗ്രൂപ്പ് എംഡി സുലൈമാന്‍ ഹാജി, പെര്‍ഫെക്ട് ഗ്രൂപ്പ് എംഡി കരീം ടി അബ്ദുല്ല സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം നടന്ന പൊതു സമ്മേളനം എസ്വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം ഉദ്ഘാടനം ചെയ്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. പികെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി സംസാരിച്ചു.




ഉത്സവം ക്ഷണിക്കാന്‍ പള്ളിയിലേക്ക്‌ ഇത്തവണയും വെളിച്ചപ്പാടുകള്‍ എത്തി

on

മഞ്ചേശ്വരം: മഞ്ചേശ്വരം മാട അരസു ക്ഷേത്രത്തിലെ ഉത്സവം ക്ഷണിക്കാന്‍ ആഘോഷ പൂര്‍വ്വം ഇത്തവണയും ഉദ്യാവാര്‍ പള്ളിയില്‍ വെളിച്ചപ്പാടുകള്‍ എത്തി. നൂറ്റാണ്ടായി നടന്നു വരുന്ന ആചാരത്തിന്റെ ഭാഗമായാണ്‌ ഇത്തവണയും ഉത്സവത്തിന്‌ പള്ളി ഭാരവാഹികളെയും മഹല്ല്‌ നിവാസികളെയും ക്ഷണിക്കാന്‍ വെള്ളിയാഴ്‌ച്ച ജുമാനമസ്‌ക്കാരത്തിനു ശേഷം വെളിച്ചപ്പാടുകളും ക്ഷേത്രഭാരവാഹികളുമെത്തിയത്‌. വെള്ളിയാഴ്‌ച്ച ക്ഷേത്രത്തില്‍ ഉച്ച പൂജ കഴിഞ്ഞാണ്‌ വാദ്യമേളങ്ങളോടെ ഉദ്യാവാര്‍ ആയിരം ജുമാ മസ്‌ജിദിലേക്ക്‌ വെളിച്ചപ്പാടുകളും ക്ഷേത്ര ഭാരവാഹികളും പുറപ്പെട്ടത്‌. ജുമാ നമസ്‌ക്കാരം കഴിഞ്ഞ്‌ പുറത്തിറങ്ങി വന്നവരെയെല്ലാം ഉത്സവത്തിന്‌ കൂടാന്‍ ക്ഷണിക്കുകയും ചെയ്‌തു. മുല്ലപ്പൂ മാലയണിഞ്ഞാണ്‌ വെളിച്ചപ്പാടുകള്‍ വാളുമായി ഉറഞ്ഞുകൊണ്ട്‌ പള്ളിയിലെത്തിയത്‌. കൊമ്പുവിളിയും വാദ്യ മേളങ്ങളും ഘോഷയാത്രയ്‌ക്ക്‌ കൊഴുപ്പേകി. ആയിരം ജുമാ മസ്‌ജിദ്‌ ഭാരവാഹികളായ പി. ഹുസൂര്‍ റഹ്മാന്‍, ഖാദര്‍ ഫാറൂഖ്‌, അമീര്‍ അലി, എസ്‌.എം. ബഷീര്‍, മുക്താര്‍ ഉദ്യാവാര്‍, സൂപ്പി ഹാജി, പള്ളിക്കുഞ്ഞി തുടങ്ങിയവര്‍ വെളിച്ചപ്പാടുകളെയും, ക്ഷേത്രേശന്‍മാരെയും സ്വീകരിച്ചു. ആഘോഷ പൂര്‍വ്വം തന്നെയായിരുന്നു പിന്നീട്‌ ക്ഷേത്രത്തിലേക്ക്‌ വെളിച്ചപ്പാടുകളുടെ മടക്കം.

ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങള്‍ ലോകത്തു മൂന്നെണ്ണം മാത്രം....

on Apr 23, 2010

ലോകത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യമില്ലാത്തതു മൂന്നേമൂന്നു രാജ്യങ്ങളില്‍ മാത്രം. പാകിസ്‌താന്‍, ഉത്തരകൊറിയ, ഭൂട്ടാന്‍ എന്നിവിടങ്ങളിലൊഴികെ ലോകത്തിന്റെ മുക്കിലുംമൂലയിലുംപ്രവാസി ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ടെന്നു പ്രവാസികാര്യമന്ത്രാലയം സ്‌ഥിരീകരിച്ചു. ലോകത്ത്‌ ആകെയുള്ള 183 രാജ്യങ്ങളില്‍ 180-ലുംഇന്ത്യന്‍ സാന്നിധ്യമുണ്ട്‌. പാരമ്പര്യംകൊണ്ട്‌ ഇന്ത്യന്‍ വംശജര്‍ എന്നവിഭാഗത്തില്‍പ്പെടുന്നവരെ പരിഗണിച്ചാല്‍ പാകിസ്‌താനിലും ഭൂട്ടാനിലുംനമ്മുടെ സാന്നിധ്യമുണ്ടെന്നു പറയാം. അങ്ങനെയെങ്കില്‍ ഉത്തരകൊറിയ ഒരേയൊരു'ഇന്ത്യാരഹിത' രാജ്യമാകും.
പ്രവാസി ഇന്ത്യക്കാരില്‍ ഉരുക്കുവ്യവസായി ലക്ഷ്‌മി മിത്തലിനെപ്പോലെയുള്ള കുബേരന്‍മാര്‍ മുതല്‍ ഉപജീവനത്തിനായും പഠനാവശ്യങ്ങള്‍ക്കുമായി വിദേശങ്ങളില്‍ താല്‍ക്കാലികമായിതാമസിക്കുന്ന സാധാരണക്കാര്‍വരെയുണ്ട്‌. മിത്തല്‍ വിദേശത്തുസ്‌ഥിരതാമസമാണെങ്കിലും ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ ഉള്ളയാളാണ്‌.
ഭൂമിയുടെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍വരെ ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ രൂപംകൊണ്ട ദ്വീപ്‌ രാഷ്‌ട്രമായ പസഫിക്‌ സമുദ്രത്തിലെ പലാവുറിപ്പബ്ലിക്കില്‍അഞ്ചു പ്രവാസി ഇന്ത്യക്കാരാണുള്ളത്‌. ആഫ്രിക്കയിലെചെറുരാജ്യമായ ജിബൂട്ടിയില്‍ 375 ഇന്ത്യക്കാരുണ്ട്‌. ബൊളീവിയന്‍മലനിരകളില്‍പ്പോലും 20 പ്രവാസി ഇന്ത്യക്കാര്‍ വസിക്കുന്നുണ്ടെന്നുപറഞ്ഞാല്‍ കണ്ണുതള്ളേണ്ടതില്ല!
സൗദിയിലാണ്‌ ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാരുള്ളത്‌, 17 ലക്ഷം. യു.എ.ഇയില്‍ 14 ലക്ഷവും അമേരിക്കയില്‍ ഒന്‍പതു ലക്ഷവും പ്രവാസി ഇന്ത്യക്കാരുണ്ട്‌. സ്ലൊവേനിയ (10 പേര്‍),മോണ്ട്‌സെററ്റ്‌ (10), ഐസ്ലാന്‍ഡ്‌ (21), ബോസ്‌നിയ (30), ബുര്‍ക്കിന ഫാസോ(150) എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സാന്നിധ്യം തീരെക്കുറവാണ്‌

പ്രവാസി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍

on Apr 22, 2010

കാഞ്ഞങ്ങാട്: പ്രവാസി മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികള്‍: സി.കെ.റഹ്മത്തുള്ള (പ്രസി.) അഡ്വ.കെ.എ.നാസര്‍ (ജന.സെക്ര.) ബാബു മണിക്കത്ത്, ഷിബുസാമുവേല്‍ (വൈ.പ്രസി.) അബ്ദുള്‍ റഹ്മാന്‍ കല്ലൂരാവി, അജിത്കുമാര്‍ ഉദുമ (സെക്ര.) ഡോ.ബഷീര്‍ മണ്ട്യന്‍ (ട്രഷ.).

ചിത്താരി: SSF വൈദ്യുതി തൂണില്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു

on

ചിത്താരി: ദിവസങ്ങളായി കത്താതെ കിടന്ന തെരുവ്‌ വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ച്‌ ചിത്താരിയിലെ നാട്ടുകാര്‍ വൈദ്യുതി തൂണില്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു. ചിത്താരി വൈദ്യുതി ഓഫീസ്മുതല്‍ മഡിയന്‍ റോഡ് വരെയുള്ള സ്ഥലങ്ങളിലാണ് ദിവസങ്ങളായി തെരുവ്‌ വിളക്കുകള്‍ കത്താതെ കിടക്കുന്നത്‌. തൊട്ടടുത്ത് തന്നെ വൈദ്യുതി ഓഫീസ് ഉണ്ടായിട്ടും അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കാത്തതിനാലാണ്‌ ബുധനാഴ്ച രാത്രി ചിത്താരി ശാഖാ സുന്നി സ്റ്റുഡന്‍റ്റ്സ് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ തൂണു കളില്‍ പന്തം കൊളുത്തി പ്രതിഷേധിച്ചത്‌. പ്രതിഷധ സമരത്തിന്‌ അഷ് റഫ് തായല്‍, ഹാറൂണ്‍ ചിത്താരി, ജാഫര്‍ ബടക്കന്‍, ഹബീബ് ചിത്താരി, മജീദ് എ.കെ, സമദ്, അക് ബര്‍ എന്നിവര്‍ നേതൃത്വം നല്‌കി.

നെല്ലിക്കുന്ന്‌ തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്‌ ഭാഖ്‌തിസന്ദ്രമായ് തുടക്കം

on

കാസര്‍കോട്‌: മതമൈത്രിയുടെ സന്ദേശം പരത്തുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്‌ ഭക്തിസാന്ദ്രമായ തുടക്കം. മതമൈത്രിയുടെ സമഗ്രമായ കാഴ്‌ചപ്പാടില്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസിന്‌ വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തിയിട്ടുള്ളത്‌. തദ്ദേശീയരായ നിരവധിയാളുകള്‍ ഉറൂസിനുവേണ്ടി ഗള്‍ഫു നാടുകളില്‍നിന്നും മറ്റും എത്തിയിട്ടുണ്ട്‌. ഇന്നു രാവിലെ നെല്ലിക്കുന്ന്‌ ഖത്തീബ്‌ ബെള്ളാര അബ്‌ദുല്‍ റഹ്‌മാന്‍ ബാഖവിയുടെ പ്രാര്‍ത്ഥനയോടെയാണ്‌ മുഹ്‌യിദ്ദീന്‍ ജുമാ മസ്‌ജിദ്‌ കമ്മിറ്റി പ്രസിഡണ്ട്‌ ഹാജി പൂന അബ്‌ദുല്‍ റഹ്മാന്‍ പതാക ഉയര്‍ത്തിയത്‌. സി.എച്ച്‌. കുഞ്ഞമ്പു എം.എല്‍.എ, എ. അബ്‌ദുല്‍ റഹ്‌മാന്‍, എന്‍.എ. നെല്ലിക്കുന്ന്‌, ടി.സി. മാധവപ്പണിക്കര്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍, കെ. മഹ്‌മൂദ്‌ ഹാജി, ഡോ. എന്‍. കൃഷ്‌ണഭട്ട്‌, കെ.ടി. ഉപേന്ദ്ര, ജി. നാരായണന്‍, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌, കട്ടപ്പുണി കുഞ്ഞാമു, പൂരണം മുഹമ്മദ്‌ കുഞ്ഞി, സി.എം. മുഹമ്മദ്‌കുഞ്ഞി ഹാജി, ഖാദര്‍ ബങ്കര, ബി.എം. അഷ്‌റഫ്‌, കെ.എസ്‌. മുഹമ്മദ്‌ ഹബീബുല്ല ഹാജി, ഹാഷിം കടവത്ത്‌, ടി. മാധവന്‍ കടപ്പുറം, എം.എ. സുബൈര്‍, ആനന്ദന്‍ കടപ്പുറം, എസ്‌. ചന്ദ്രന്‍, ഗംഗാധരന്‍ കടപ്പുറം, എ.കെ. അബ്‌ദുല്‍ ഖാദര്‍ ഹാജി, കെ. മുഹമ്മദ്‌ ഹാജി, കെ.ടി. ജയറാം, ഉസ്‌മാന്‍ കടവത്ത്‌, മുഹമ്മദ്‌കുഞ്ഞി തായലങ്ങാടി, നെല്ലിക്കുന്ന്‌ ഖത്തീബ്‌ ജി.എസ്‌. അബ്‌ദു ല്‍റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്നു രാത്രി ഒമ്പതുമണിക്ക്‌ മതപ്രസംഗ പരമ്പര സംയുക്ത ഖാസി ടി.കെ.എം. ബാവ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. ഹാഫിസ്‌ അബൂബക്കര്‍ സഖാഫി പന്നൂര്‌ ഇന്നും നാളെയും പ്രഭാഷണം നടത്തും..

സന്ദേശ യാത്രക്ക് സ്വീകരണം

on Apr 21, 2010

ചിത്താരി: ഈ വരുന്ന 23, 24, 25 തിയ്യതികളില്‍ കോഴികോട്ട്‌ വച്ച് നടക്കുന്ന 'മജ്ലിസ് ഇന്‍തിസ്വാബ്' എസ് കെ എസ് എസ് എഫ് നാഷണല്‍ ഡെലിഗെറ്റ്സ് ക്യാമ്പസ്‌ (വാര്‍ഷിക സമ്മേളനം)ന്‍റെ സന്ദേശ പ്രചാരണ യാത്രക്ക് ചിത്താരിയില്‍ സ്വീകരണം നല്‍കി. സൗത്ത്‌ ചിത്താരി ജമാത്ത് ജനറല്‍ സെക്രട്ടറി കെ യു ദാവൂദ്‌ ആദ്ധ്യക്ഷം വഹിച്ചു, ജാഥാ ക്യാപ്ടന്‍ മുഹമ്മദ്‌ സാലൂദ്‌ നിസാമി മുഖ്യ പ്രഭാഷണം നടത്തി.

സി.പി.എം. സമ്പന്നരുടെ താല്‍പര്യ സംരക്ഷകര്‍: ശ്യാം സുന്ദര്‍

on

മാണിക്കോത്ത്‌: അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിന്റെ മുദ്രാവാക്യം ഉയര്‍ത്തിയ സി.പി.എം.ഇപ്പോള്‍ സമ്പന്നരുടെ താല്‍പര്യ സംരക്ഷകരായി അധ:പതിച്ചുവെന്ന്‌ സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സി. ശ്യാംസുന്ദര്‍. ലാളിത്യവും വിശുദ്ധിയും കാത്തു സൂക്ഷിച്ച പൂര്‍വ്വകാല കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ആത്മാവിനെ കീറിമുറിക്കുന്നവിധത്തില്‍ സി.പി.എമ്മിന്റെ പുത്തന്‍ നേതൃത്വം ആര്‍ഭാട ജീവിതത്തിന്റെ പളപളപ്പില്‍ മയങ്ങി വീണ്‌ സാധാരണക്കാരെയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെയും വഞ്ചിച്ചിരിക്കുന്നു. അജാനൂര്‍ പഞ്ചായത്ത്‌ നാലാം വാര്‍ഡ്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റി മാണിക്കോത്ത്‌ മഡിയനില്‍ സംഘടിപ്പിച്ച മുസ്‌ലിം ലീഗ്‌ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ശ്യാം സുന്ദര്‍. പ്രസിഡണ്ട്‌ എം.എം. അബ്‌ദുല്‍ റഹ്‌മാന്റെ അധ്യക്ഷതയില്‍ ജില്ലാ ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ പി. മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.ടി. അഹമ്മദലി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി. വി. മുഹമ്മദ്‌ അരീക്കോട്‌, മണ്‌ഡലം സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്‌, വൈസ്‌ പ്രസിഡണ്ട്‌ സി. മുഹമ്മദ്‌കുഞ്ഞി, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.എം. ഖാദര്‍ ഹാജി, സെക്രട്ടറി യു.വി. ഹസൈനാര്‍, ട്രഷറര്‍ അബ്‌ദുല്‍ റഹ്‌മാന്‍ചിത്താരി, യു.എ.ഇ.കെ.എം.സി.സി. ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി എ.പി.ഉമ്മര്‍, കെ.എം. ഹസൈനാര്‍ ഹാജി,അബ്‌ദുസ്സലാം പാലക്കി പ്രസംഗിച്ചു. സെക്രട്ടറി പി. അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു.

ചിത്താരിയില്‍ അജാനൂര്‍ റെയ്ഞ്ച് കലാമേളയ്ക്ക് തുടക്കം കുറിച്ചു

on

കാഞ്ഞങ്ങാട്: അജാനൂര്‍ റെയ്ഞ്ച് ജംഇല്ലത്തുല്‍ ഇസ്ലാമിക മുഅല്ലമീന്‍ ഇസ്ലാമിക കലാമേളയ്ക്ക് സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി പതാക ഉയര്‍ത്തിയതോടുകൂടി തുടക്കം കുറിച്ചു. ഉദ്ഘാടന സമ്മേളനം അഷ്‌റഫ് ദാരിമിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ടി.സി അലി ഫൈസിയുടെ അധ്യക്ഷതയില്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീന്‍ ദീരിമി കാക്കാട് മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ വെള്ളിക്കോത്ത് സലീം സിദ്ദിഖ് കെ.യു ദാവൂദ് എന്നിവര്‍ ട്രോഫി വിതരണം ചെയ്തു. സുലൈമാന്‍ മൗലവി സ്വാഗതം പറഞ്ഞു.

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഗോപുരം മക്ക പള്ളിക്ക് ദാനം ചെയ്തു.

on Apr 20, 2010

സൌദി അറേബ്യയും ആകാശ ഗോപുരം നിര്‍മിക്കുന്നു. പുണ്യ നഗരമായ മക്കയില്‍ 662 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന ഈ കെട്ടിടം പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായിരിക്കും. മക്ക റോയല്‍ ക്ളോക്ക് ടവര്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. നാല് ദിക്കില്‍ നിന്നും കാണാവുന്ന 45 മീറ്റര്‍ വലിപ്പമുള്ള കൂറ്റന്‍ ജര്‍മന്‍ നിര്‍മിത ക്ളോക്കും ഇതില്‍ സ്ഥാപിക്കും. 17 കിലോ മീറ്റര്‍ അകലെ നിന്ന് വരെ ഇതിലെ സമയം കാണാന്‍ കഴിയും. ഗ്രീനിച്ച് സമയത്തിന് പകരം മക്ക സമയം കാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ അര്‍ക്കുബി ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 3000 റുമുകളുള്ള ഈ ഹോട്ടല്‍ കെട്ടിടത്തിലെ എല്ലാ റൂമുകളില്‍ നിന്നും കഅ്ബ നേരിട്ട് കാണാന്‍ കഴിയും. ഈ വര്‍ഷം തന്നെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. ബിന്‍ ലാദന്‍ നിര്‍മാണ കമ്പനിയാണ് പുണ്യ നഗരിയിലെ ഹോട്ടല്‍ കെട്ടിടം നിര്‍മിക്കുന്നത്. ഫെയറമൌണ്ട് ഹോട്ടല്‍ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഈ ഹോട്ടലിന്റെ വരുമാനം മൊത്തം പുണ്യ നഗരങ്ങളുടെ വികസനത്തിനായി വഖ്ഫ് ചെയ്തിരിക്കുകയാണന്ന് അര്‍ക്കുബി വെളിപ്പെടുത്തി.

കുവൈത്ത് കുടുംബ സംഗമം : ബെള്ളിക്കോത്ത് സ്വദേശികള്‍ ബെസ്റ്റ് കപ്പിള്‍ മൊമെന്റോ സ്വന്തമാക്കി.

on Apr 19, 2010

കുവൈത്ത്: ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (ഐ.എം.സി.സി) കുവൈത്ത് കമ്മിറ്റി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി സ്‌നേഹസംഗമം സംഘടിപ്പിച്ചു. അഹമ്മദി കെ.ഒ.സി പാര്‍ക്കില്‍ നടന്ന സ്‌നേഹസംഗമം പ്രസിഡണ്ട് ടി.എം.ഇസ്ഹാഖിന്റെ അധ്യക്ഷതയില്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹമീദ് മധൂര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി താമരശ്ശേരി, കെ.ഇ.എ പ്രസിഡണ്ട് സലാം കളനാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.പ്രോഗ്രാം കണ്‍വീനര്‍ റഫീഖ് ഉദുമ നന്ദി രേഖപ്പെടുത്തി.ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന സ്‌നേഹസംഗമത്തിന്റെ ഭാഗമായി സ്ത്രീകള്‍, പുരുഷന്‍മാര്‍, കുട്ടികള്‍ എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകളാക്കിത്തിരിച്ച് കലാ-കായിക വൈജ്ഞാനിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. മുപ്പതോളം കുടുംബങ്ങള്‍ പങ്കെടുത്ത ബെസ്റ്റ് കപ്പില്‍ മത്സരത്തില്‍ ബെള്ളിക്കോത്ത് സ്വദേശി ആഷു, ബിന്ദു ദമ്പതികള്‍ പത്തില്‍ ഒമ്പതും മാര്‍ക്ക് നേടി സ്‌നേഹസംഗമം ബെസ്റ്റ് കപ്പിള്‍ മൊമെന്റോ സ്വന്തമാക്കി.വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ജനറല്‍ ക്വിസ് മത്സരത്തില്‍ സൈദാബിദ, സലിം കൊളവയല്‍, മിഷാല്‍ മുജീബുള്ള എന്നിവര്‍ വിജയികളാി.
മറ്റു മല്‍സരങ്ങളില്‍ യഥാക്രമം: കുട്ടികളുടെ ബലൂണ്‍ ബ്രേക്കിങ്ങ്:ഒന്നാം സ്ഥാനം സൈന്‍ ഷംസു, രണ്ടാം സ്ഥാനം, ഹിബ മറിയം, സ്വീറ്റ് കളക്ഷന്‍ ഒന്നാം സ്ഥാനം ഫര്‍ഹാന, രണ്ടാം സ്ഥാനം നഫ്‌ല, മൂന്നാം സ്ഥാനം ഹഫീസ് എന്നിവരും, 50 മീറ്റര്‍ ഓട്ടമത്സരത്തില്‍ മുഹമ്മദ് സൈന്‍, സദഫ് കുന്നില്‍, ഹിബ മറിയം എന്നിവര്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു.നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ സ്വീറ്റ് കളക്ഷന്‍ മത്സരത്തില്‍ ശിഹാന്‍, ഹന ഫാത്തിമ, ഫസാന എന്നിവര്‍ വിജയികളായി.മുതിര്‍ന്ന കുട്ടികള്‍ക്കായി നടത്തിയ 50 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ് ഓട്ടമത്സരത്തില്‍ ഷാഹിമ ഇബ്രാഹിം,ഷഹാമ, ഫാത്തിമ എന്നിവരും, 50 മീറ്റര്‍ ജൂനിയര്‍ ബോയ്‌സ് ഷര്‍ഫാസ്, ഷാലിന്‍ അഹമ്മദ്, റഫ്‌സല്‍ എന്നിവരും, സീനിയര്‍ ഗേള്‍സിന്റെ 50 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഷിഫ്‌ല സലാം, അയ്ഷ, സാജ എന്നിവരും, കുട്ടികളുടെ ബോള്‍ പാസിങ്ങ് മത്സരത്തില്‍ ഷാഹിന്‍ അഹമ്മദ് ഷമ്മ, അയിഷ വഫിയ എന്നിവര്‍ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.നിമിഷ ചോദ്യമത്സരത്തില്‍ മുതിര്‍ന്നവരെ പരാജയപ്പെടുത്തി മുഹമ്മദ് മിഷാല്‍, ഷിഫ്‌ല സലാം എന്നിവര്‍ വിജയിച്ചു.പുരുഷന്‍മാര്‍ക്കായി നടത്തിയ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരത്തില്‍ സമീഉല്ല ഒന്നാം സ്ഥാനവും, റഫീഖ് ഉദുമ രണ്ടാം സ്ഥാനവും, ഹാരിസ് പൂച്ചക്കാട് മൂന്നാം സ്ഥാനവും നേടി. പുരുഷന്‍മാരുടെ ബോള്‍ പാസ്സിങ്ങില്‍ റാഷിദ് ഉദുമ, ലത്തീഫ്, സമിഉല്ല എന്നിവര്‍ വിജയികളായി. ബാക്ക് റണ്ണിങ്ങ് റൈസ് മത്സരത്തില്‍ ഹാരിസ് മൊഗ്രാല്‍, ബഷീര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.സ്ത്രീകളുടെ മത്സരത്തില്‍ ലെമന്‍ ആന്റ് സ്പൂണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം ഫിര്‍ദൗസ് ഷംസു, രണ്ടാം സ്ഥാനം ഫൗസിയ ഹാരിസ്, മൂന്നാം സ്ഥാനം നഫീസ, ഷാക്കിറ ഷര്‍ക്കി എന്നിവര്‍ പങ്കിട്ടു. സ്ത്രീകളുടെ ത്രെഡ് പുട്ട് ഇന്റ്‌റുദ നിഡില്‍ മത്സരത്തില്‍ റുബീന നാസര്‍ ഒന്നാം സ്ഥാനവും ഫൗസിയ ഹാരിസ് രണ്ടാം സ്ഥാനവും, റിയാന മൂന്നാം സ്ഥാനവും നേടി.ആവേശകരമായ സ്ത്രീകളുടെ മെമ്മറി ടെസ്റ്റ് മത്സരത്തില്‍ ഹമീദത്ത്, സുജിരിയ മുജീബുള്ള ഒന്നാം സ്ഥാനവും, ആയിഷ സമിഉല്ല രണ്ടാം സ്ഥാനവും, ഷാക്കിറ ഷര്‍ക്കി, നഫീസ സുലൈമാന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.വൈകുന്നേരം ആറുമണിവരെ നീണ്ടുനിന്ന സ്‌നേഹ സംഗമത്തിലെ മത്സര വിജയികള്‍ക്ക് ഇസ്ഹാഖ് കണ്ണൂര്‍, സത്താര്‍ കുന്നില്‍, ഷരീഫ് താമരശ്ശേരി, സലാം കളനാട്, മുഹമ്മദ് കുഞ്ഞി സി.എച്ച്, ഷംസു ഫോട്ടോ ഗള്‍ഫ്, സൈദാബിദ, സമീല ശരീഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഹമീദ് മധൂര്‍, നാസര്‍ ബേക്കല്‍, റഫീഖ് ഉദുമ, ഹക്കിം, ഹാരിസ് തിരൂര്‍, കബീര്‍ തളങ്കര, ജാഫര്‍ പാക്കം, ലത്തീഫ് പള്ളിപ്പുഴ, ശരീഫ് പൂച്ചക്കാട് റസാഖ് സി.എച്ച് നഗര്‍, ഹാരിസ് പൂച്ചക്കാട്, സലിം കൊളവയല്‍, റാഷിദ് ഉദുമ, സാജു പള്ളിപ്പുഴ തുടങ്ങിയവര്‍ സ്‌നേഹസംഗമത്തിന് നേതൃത്വം നല്‍കി. ബേക്കല്‍ ഫോര്‍ട്ട് കലാവേദിയുടെ കോല്‍ക്കളിയും അരങ്ങേറി.

ചിത്താരി വഴി കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ വീണ്ടും പ്രതീക്ഷ

on

കാസര്‍കോട്: കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടിന്റെ (കെ.എസ്.ടി.പി.) രണ്ടാംഘട്ടത്തിന് പണം ലഭ്യമാകുമെന്നായതോടെ ജില്ലയ്ക്കും പ്രതീക്ഷ. സ്ഥലമെടുപ്പ് ഏറെക്കുറെ പൂര്‍ത്തിയായ കാസര്‍കോട് കാഞ്ഞങ്ങാട് 27.78 കിലോമീറ്റര്‍ പാത യാഥാര്‍ത്ഥ്യമാകുമെന്നതാണ് സന്തോഷത്തിന് വക നല്‍കുന്നത്.ജില്ലയിലെ പ്രധാന നഗരങ്ങളായ കാസര്‍കോടിനെയും കാഞ്ഞങ്ങാടിനെയും ഏറ്റവും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന തീരദേശ പാത കെ.എസ്.ടി.പി.ക്ക് കൈമാറിയിട്ട് വര്‍ഷങ്ങളായി. സ്ഥലമെടുപ്പ് 97 ശതമാനവും പൂര്‍ത്തിയായിട്ടും ഒന്നാംഘട്ടത്തില്‍ പണി നടന്നില്ല. പിന്നീട് കുറെക്കാലം നാഥനില്ലാത്ത സ്ഥിതിയിലായിരുന്നു റോഡ്. അറ്റകുറ്റപ്പണിക്ക് പോലും പണം ഇല്ലാത്ത അവസ്ഥയുമുണ്ടായി. റോഡിന്റെ പരിധിയിലുള്ള എം.എല്‍.എ.മാരാടെ ഫണ്ടില്‍ നിന്ന് പണം കണ്ടെത്തിയാണ് ഒടുവില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. ഏഴുമീറ്റര്‍ വീതിയിലാണ് റോഡ് നവീകരിക്കുക. ദേശീയ പാതവഴി കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട്ടെത്താന്‍ ഒരുമണിക്കൂര്‍ വേണം. സംസ്ഥാന പാത വഴി 40 മിനുട്ട് കൊണ്ട് ഈ ദൂരം പിന്നിടാന്‍ കഴിയും. ബേക്കല്‍ മേല്‍പ്പാലം കൂടി യഥാര്‍ത്ഥ്യമായാല്‍ അരമണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുമെന്ന സ്ഥിതി വരുമെന്നാണ് കണക്ക് കൂട്ടല്‍.ചളിയംകോട് ഇറക്കവും കയറ്റവും ഇല്ലാതാകും. അവിടെ പുതിയ പാലം വരും. അതും സമയ ലാഭത്തിന് ഇടയാക്കുമെന്നഭിപ്രായമുണ്ട്.

ചേറ്റുകുണ്ടില്‍ ഫാന്‍സികടക്ക് തീപിടിച്ചു

on Apr 18, 2010


ഉദുമ: ചേറ്റുകുണ്ടില്‍ ഫാന്‍സികട കത്തി നശിച്ചു. എച്ച്.പി.പ്രഭാവതിയുടെ ഉടമസ്ഥതയിലുള്ള ബാലാജി ഫാന്‍സികടക്കാണ് തീപിടിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം

കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു

on


കാഞ്ഞങ്ങാട്: രാവണീശ്വരം കോണ്‍ഗ്രസ് നേതാവായിരുന്ന പൂച്ചക്കാടന്‍ അമ്പാടി മണിയാണിയുടെ സ്മരണയ്ക്ക് വേണ്ടി മാക്കിയില്‍ സ്ഥാപിച്ച കൊടിമരത്തിന്റെ തറ സമൂഹദ്രോഹികള്‍ നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. രാവണീശ്വരം പ്രദേശത്ത് സമാധാനം തകര്‍ക്കാനുള്ള നീക്കത്തെ ജനങ്ങള്‍ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍, ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി രാജീവന്‍ വെള്ളിക്കോത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.അനീഷ് കുമാര്‍, പി.കുഞ്ഞിരാമന്‍, ഗോപാലന്‍ വയലന്‍, വി.പവിത്രന്‍, വി.കൃഷ്ണന്‍, വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചിത്താരിയില്‍ നാടും നഗരവും വിഷു ആഘോഷിച്ചു

on Apr 17, 2010

കാഞ്ഞങ്ങാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നിറവില്‍ പൊന്‍കണി ഒരുക്കി വിഷുവിനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയതോടെ നഗരം തിരക്കില്‍ വീര്‍പ്പുമുട്ടി. മലയോരത്തുനിന്നും ഉള്‍പ്രദേശങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഒട്ടേറെ ആളുകളാണ് നഗരത്തിലേക്കെത്തിയത്. വിലക്കുറവും വിലപേശലുകളുമായി വഴിയോര കച്ചവടക്കാരാണ് നഗരത്തില്‍ താരങ്ങളായത്. സോപ്പ് ചീപ്പ് കണ്ണാടി മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ നിറഞ്ഞ വഴിവാണിഭത്തില്‍ തുണിത്തരങ്ങള്‍ക്കാണ് ഏറെ തിരക്ക്. കുട്ടികളുടെ വസ്ത്രങ്ങള്‍, പാന്റ്‌സ്, ഷര്‍ട്ട്, മുണ്ട്, അടിവസ്ത്രങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങയവ വാങ്ങാന്‍ ആളുകള്‍ ഏറെയായിരുന്നു. കച്ചവടക്കാരില്‍ ഏറെയും അന്യസംസ്ഥാനക്കാരാണ്. നിത്യോപയോഗ സാധനങ്ങളുടെ വില്പന കേന്ദ്രത്തിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കണ്‍സ്യൂമര്‍ ഫെഡ് വിഷുചന്തയിലും സപ്ലൈകോ സ്റ്റോറുകള്‍ക്ക് മുന്നിലും കടതുറക്കുംമുമ്പേ സ്ത്രീകളടക്കം ആളുകള്‍ വരിനില്‍ക്കാന്‍ തുടങ്ങിയിരുന്നു. പച്ചക്കറി കടകളിലും വന്‍തിരക്കാണനുഭവപ്പെട്ടത്. പച്ചക്കറികള്‍ക്ക് വിലക്കുറവുള്ളതിനാല്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസമായി.ചൈനീസ് പടക്കങ്ങളടക്കം വൈവിധ്യങ്ങള്‍ ഏറെയുണ്ടെങ്കിലും പടക്കവിപണി വേണ്ടത്ര ചലനം സൃഷ്ടിച്ചില്ല. ബിവറേജ് കോര്‍പറേഷന്റെ മദ്യശാലക്ക് മുന്നിലും നീണ്ട വരി കാണാമായിരുന്നു. നഗരം ജനത്തിരക്കിലമര്‍ന്നതോടെ ഗതാഗതം പലപ്പോഴും തടസ്സപ്പെട്ടു. പോലീസും ഹോംഗാര്‍ഡുകളും ഗതാഗത നിയന്ത്രണത്തിന് സജീവമായി രംഗത്തിറങ്ങിയിരുന്നു.

അജാനൂര്‍ പുഴക്കര മറിയുമ്മ (90) അന്തരിച്ചു

on

കാഞ്ഞങ്ങാട്: അജാനൂര്‍ തെക്കേപ്പുറത്തെ കമ്മാടം പുഴക്കര മറിയുമ്മ (90) അന്തരിച്ചു. പരേതനായ എം. അബ്ദുല്‍ഖാദറിന്റെ ഭാര്യയാണ്. മക്കള്‍: സ്പോര്‍ട്സ് സംഘാടകന്‍ കെ. ഹസന്‍ മാസ്റര്‍, കെ. മൊയ്തീന്‍കുഞ്ഞി (അബുദാബി), പാറക്കാട്ട് മുഹമ്മദ് ഹാജി (അബുദാബി), കെ. അബ്ദുല്‍റഹ്മാന്‍ (അബുദാബി), കെ. അഹമ്മദ്കുഞ്ഞി, കെ. കുഞ്ഞബ്ദുല്ല (അബുദാബി), ആയിഷ, കുഞ്ഞിപ്പാത്തു, ദൈനബി. മരുമക്കള്‍: മൊയ്തീന്‍കുഞ്ഞി ഹാജി ചട്ടഞ്ചാല്‍, അബ്ബാസ് ഹാജി, ഉമ്മര്‍കുഞ്ഞി മുണ്ടോള്‍, ഫാത്തിമ സുഹ്റ (അജാനൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട്), സുഹ്റ കൊന്നക്കാട്, ആയിഷ ചിത്താരി, ഉനൈസ, അസൂറ, റംല.

രാവണേശ്വരത്ത്‌ സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടി; 11 പേര്‍ ആശുപത്രിയില്‍

on Apr 16, 2010

കാഞ്ഞങ്ങട്‌: രാവണേശ്വരത്ത്‌ ഫുട്‌ബോള്‍ മത്സരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ 11 പേരെ പരിക്കുകളോടെ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവണേശ്വരം പൊടിപ്പള്ളത്തെ വിനോദ്‌(28), ആലക്കോട്ടെ രഞ്‌ജിത്ത്‌(28), സജിത്ത്‌(20), വിജിത്ത്‌(22), ശ്രീജിത്ത്‌(22), പ്രദീഷ്‌(23), പൊടിപ്പള്ളത്തെ ഭാസ്‌ക്കരന്‍(37), ചിരുത(52), അമ്മിണി(50) എന്നിവരെയും, രാവണേശ്വരത്തെ കുഞ്ഞിക്കോരന്റെ ഭാര്യ നാരായണി(60) , മക്കളായ വിജയന്‍(48), സുധീരന്‍(34) എന്നവരെയും പരിക്കുകളോടെ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷു ദിവസം 1.30 മണിയോടെ ഒരു സംഘം മാരകായുധങ്ങളുമായി വീട്‌ കയറി ആക്രമിക്കുകയായിരുന്നുവെന്നാണ്‌ നാരായണിയുടെ പരാതി. സുധീഷ്‌, വിജയന്‍, സുനില്‍, രവി, ബിജു തുടങ്ങി മുപ്പതോളം വരുന്ന സംഘം തങ്ങളെ ആക്രമിക്കുകയെന്നായിരുന്നു വിനോദിന്റെ പരാതി. രാവണേശ്വരം ഗവ. ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വിഷു ദിവസം സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ സംഘടിപ്പിച്ചിരുന്നു. ഫൈനലില്‍ ബ്രദേഴ്‌സ്‌ ക്ലബ്ബ്‌ രാവണേശ്വരവും കൃഷ്‌ണപിള്ള മുക്കോടും തമ്മിലാണ്‌ ഏറ്റുമുട്ടിയത്‌. മത്സരത്തില്‍ ബ്രേഴ്‌സ്‌ ക്ലബ്ബ്‌ രാവണേശ്വരമാണ്‌ വിജയിച്ചത്‌. രണ്ട്‌ ടീമുകളെയും പരസ്‌പരം പിന്തുണയ്‌ച്ചവരാണ്‌ ഏറ്റുമുട്ടിയത്‌. സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും സംഘട്ടനത്തിന്‌ കാരണമായിരുന്നു.

കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറിയില്‍ നിന്നും പട്ടാപകല്‍ രണ്ടേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചു

on

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ രാജധാനി ഗോള്‍ഡ്‌ ജ്വല്ലറിയില്‍ നിന്നും 15 കിലോ തൂക്കം വരുന്ന രണ്ടേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്‌ത സംഭവത്തില്‍ വെളുത്ത കുപ്പായക്കാരനായ യുവാവിനെ പോലീസ്‌ സംശയിക്കുന്നു. കവര്‍ച്ച നടന്ന ജ്വല്ലറിയുടെ പരിസരത്ത്‌ ചിലരോട്‌ മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ കൊണ്ട്‌ ഏറെ സമയം ഈ യുവാവ്‌ തലങ്ങും വിലങ്ങും സംശയകരമായ സാഹചര്യത്തില്‍ കറങ്ങിയിരുന്നതായി തൊട്ടടുത്ത ചെടി വില്‍ക്കുന്ന സ്‌ത്രീ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. മൂന്ന്‌ നിലകളുള്ള കടയുടെ രണ്ട്‌ നിലകളിലാണ്‌ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്‌. ഏറ്റവും മുകളിലുള്ള നിലയില്‍ ഷാര്‍പ്പ്‌ ഇലക്ട്രോണിക്‌സ്‌ റിപ്പയറിംഗ്‌ കടയാണ്‌ പ്രവര്‍ത്തിക്കുന്ന. മിക്‌സി, സ്റ്റപ്പപ്പ്‌, ഫാന്‍, ട്രാന്‍സ്‌ഫോര്‍മര്‍, സ്‌റ്റെബിലൈസര്‍, മോട്ടോര്‍, ഇന്‍വര്‍ട്ടര്‍ എന്നിവയുടെ റിപ്പയറിംഗാണ്‌ ഈ കടയില്‍ നടക്കുന്നത്‌. വിഷു ആയതിനാല്‍ ഉടമ പയ്യന്നൂരിലെ ഭാസ്‌ക്കരന്‍ ഇലക്ട്രേണിക്‌സ്‌ കട തുറന്നിരുന്നില്ല. കവര്‍ച്ച നടന്ന വിവരമറിഞ്ഞ്‌ ഭാസ്‌ക്കരനെ പോലീസ്‌ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു വരികയാണ്‌. ഇലക്ട്രോണിക്‌സ്‌ കടയുടെ പൂട്ട്‌ തകര്‍ത്ത്‌ അകത്തു കടന്ന കൊള്ളക്കാര്‍ ജ്വല്ലറി പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയുടെ കോണ്‍ക്രീറ്റ്‌ മേല്‍ക്കൂര തുരന്നാണ്‌ ജ്വല്ലറിയുടെ അകത്ത്‌ പ്രവേശിപ്പിച്ചത്‌. മാല, വള തുടങ്ങിയ ആഭരണങ്ങള്‍ സൂക്ഷിച്ച ഭാഗത്തു നിന്നാണ്‌ കൂടുതലും സ്വര്‍ണ്ണം കവര്‍ന്നത്‌. കവര്‍ച്ച നടന്ന വിവരമറിഞ്ഞ്‌ എസ്‌. പി., പി. പ്രകാശ്‌ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരും പോലീസ്‌ നായയും എത്തേണ്ടതുകൊണ്ട്‌ വിശദമായ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ അഞ്ച്‌ കിലോ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന്‌ ഡി.വൈ.എസ്‌.പി., ജോസി ചെറിയാന്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണം നട്‌തതുന്നതിലൂടെ മാതമെ എത്ര സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന്‌ കണക്കാക്കാന്‍ സാധിക്കുകയുള്ളുവെന്ന്‌ ഡി.വൈ.എസ്‌.പി പറഞ്ഞു. കവര്‍ച്ച നടന്ന വിവരമറിഞ്ഞ്‌ നൂറ്‌ കണക്കിനാളുകള്‍ ജ്വല്ലറിക്ക്‌ മുന്നില്‍ തടിച്ചു കൂടിയിട്ടുണ്ട്‌. കവര്‍ച്ചകാര്‍ രക്ഷപ്പെടാനിരിക്കാനുള്ള പരിശോധന പോലീസ്‌ ആരംഭിച്ചിട്ടുണ്ട്‌. റോഡ്‌ പരിശോധനയും മറ്റും പോലീസ്‌ നടത്തിവരുന്നുണ്ട്‌.

കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസനെ ആദരിക്കും.

on Apr 12, 2010

കാഞ്ഞങ്ങാട്: മഹാകവി പി. സ്മാരകത്തില്‍ പ്രവര്‍ത്തിക്കുന്ന കലാകേന്ദ്രത്തില്‍ സംഗീതാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികളുടെ അരങ്ങേറ്റം 13 ന് നടക്കും. 1.30 ന് പി. സ്മാരക മന്ദിരത്തിലാണ് പരിപാടി നടക്കുക. തൃപ്പുണിത്തുറ പൂര്‍ണത്രയിഫൗണ്ടേഷന്റെ സംഗീത പൂര്‍ണ ശ്രീ പുരസ്‌കാരം നേടിയ സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസനെ ആദരിക്കും.

പൂച്ചക്കാട് ആറാട്ട് മഹോത്സവം

on

കാഞ്ഞങ്ങാട്: പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 15 മുതല്‍ 19 വരെ നടക്കും. 15 ന് 9.45 ന് കൊടിയേറ്റം. 16 ന് രാത്രി 8.30 ന് ഗ്രാമമാലിക നൃത്തം, കോമഡി, വില്‍കലാമേള. 17 ന് തിടമ്പ്‌നൃത്തം എന്നിവയുണ്ടാകും. 19 ന് കൊടിയിറങ്ങും.

ചിത്താരിയില്‍ ജിലാനി റാത്തിബ് നേര്‍ച്ച ഇന്നലെ വിപുലമായി നടന്നു.

on

ചിത്താരി:തൊള്ളായിരത്തി ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറാഖിലെ ബഗ്ദാദില്‍ ജീവിച്ച ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി എന്ന ലോക പ്രശസ്ഥനായ സൂഫി വര്യന്റെ പേരില്‍ വര്‍ഷങ്ങളായ് കൊണ്ടാടുന്ന റാത്തിബ് നേര്‍ച്ച ഇന്നലെ (ഏപ്രീല്‍:11 ഞായറാഴ്ച)രാത്രി ചിത്താരി ഹൌദ്രൊസ് ജുമാമസ്ജിദില്‍ നടന്നു.ഇറാഖിലെ കൈലാനി (ജീലാനിയെന്നും പറയുന്നു)എന്ന സ്ഥലത്ത് ജനിച്ച മുഹിയദ്ധീന്‍ ശൈഖെന്ന വലിയ്യ് എല്ലാ ഔലിയാക്കളുടെയും 'ഖുത്തുബുല്‍ അഖ്ത്വാബ്'(കാഘട്ടത്തിന്റെ നേതാവ്)എന്നാണ് അറിയപ്പെടുന്നത്. പട്ടിണിയും പരിവട്ടവും മാറാവ്യാധികളും കൊണ്ട് പൊറുതി മുട്ടിയ പഴയകാല ചിത്താരിയിലെ പൂര്‍വ്വസൂരികളായ പണ്ടിതന്‍മാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കമിട്ടതാണ് ഇന്നും കൊണ്ടാടപെടുന്ന ഈ റാത്തീബ്. അതു കെണ്ടുതന്നെ ചിത്താരിക്കാര്‍ ഈ റത്തിബിന് അന്നും ഇന്നും ഏറെ പുണ്യം കല്‍പ്പിക്കുന്നു. റാത്തിബിന്റെ ഭാഗമായ് ഞ്ഞായറാഴ്ച രാത്രി ഇറച്ചിയും പത്തിരിയും മുഴുവന്‍ നാട്ടുകാര്‍ക്കും വിതരണം ചെയ്യപ്പെട്ടു.വിതരണം ചെയ്യാനുള്ള ഇറച്ചി പള്ളിപരിസരത്ത് വെച്ച് കമ്മിറ്റിയുടെ ചെലവിലാണ്പാകം ചെയ്യാറുള്ളത്. എന്നാല്‍ പത്തിരി(നെയ്പത്തിരി)മഹല്ലിലെ എല്ലാ വീട്ടുകാരും സ്വന്തം ചിലവില്‍ ചുട്ടെടുത്ത് റാത്തീബ് ആരംഭിക്കുന്നതിന് മുമ്പ് പള്ളിയില്‍ എത്തിക്കാറാണ് പതിവ്.അങ്ങിനെ എല്ലാ വീട്ടില്‍ നിന്നും കെണ്ടുവരുന്ന പത്തിരി മദ്രസ്സാ ഹളില്‍ ഒന്നിച്ചുകൂട്ടിയിടും.റാത്തീബിനു ശേഷം ഈ പത്തിരികള്‍ ചീരണിയായി ഇറച്ചിയോടെപ്പം ജതി മത ഭേതമന്യേ എല്ലാവര്‍ക്കും വിതരണം ചെയ്യും കൂടാതെ ചിത്താരിയിലെ വീട്ടുകളിലേക്കും പൊര ഓഹരിയും വിതരണം ചെയ്യും. അങ്ങിനെ വര്‍ഷത്തില്‍ ഒരിക്കല്‍ കൊണ്ടാടുന്ന റാത്തിബ് ചിത്താരിക്കാരുടെ ഒരുമയുടെ എക്യത്തിന്റെ കഥകൂടി പറയുന്നു.

കേരളം വ്യാജപാസ്‌പോര്‍ട്ടിന്റെ പറുദീസയാകുന്നു

on



ഇന്ത്യയില്‍ ആര്‍ക്കും എവിടെയും എപ്പോഴും ചുളുവില്‍ സംഘടിപ്പിക്കാവുന്ന ഒന്നാണ് വ്യാജ പാസ്‌പോര്‍ട്ട്. കള്ളക്കടത്തുകാര്‍ മുതല്‍ തീവ്രവാദികള്‍ വരെ ഇത് യഥേഷ്ടം
ദുരുപയോഗം ചെയ്യുന്നു. വ്യാജ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിച്ച് ലക്ഷങ്ങള്‍ തട്ടുന്ന ഗൂഢസംഘങ്ങള്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജപാസ്‌പോര്‍ട്ടുകളുടെ ഉള്ളറകളെപ്പറ്റി ഒരു അന്വേഷണം

ഇപ്പോള്‍ ആര്‍ക്കും എവിടെയും എപ്പോഴും സംഘടിപ്പിക്കാവുന്ന ഒന്നായിട്ടുണ്ട് വ്യാജപാസ്‌പോര്‍ട്ട്. രേഖകളില്ലാതെ വിദേശയാത്ര നടത്തുന്നവരും ഹവാല ഇടപാടുകാരും കള്ളക്കടത്തുകാരും മയക്കുമരുന്നു കടത്തുകാരും എന്തിന് തീവ്രവാദികള്‍ വരെ വ്യാജപാസ്‌പോര്‍ട്ടിന്റെ ഉപയോക്താക്കളാണ്.

20,000
രൂപ മുതല്‍ 50,000 വരെയാണ് വ്യാജന്റെ വില. അതുകൊണ്ടുതന്നെ ഇവ നിര്‍മിച്ചുനല്‍കുന്ന വന്‍ ഗൂഢസംഘം തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. പാസ്‌പോര്‍ട്ട് ഓഫീസുകള്‍, പോലീസ് ഉദ്യോഗസ്ഥര്‍, പോസ്റ്റ്മാന്‍മാര്‍ എന്നിവരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നതില്‍ വ്യാജ പാസ്‌പോര്‍ട്ട് മാഫിയ വിജയിച്ചിട്ടുണ്ട്.

ഇവര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസുകളിലുള്ള സ്വാധീനം വലുതാണ്. യഥാര്‍ഥ ആള്‍ക്കാണോ പാസ്‌പോര്‍ട്ട് നല്‍കുന്നത് എന്നു പരിശോധിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥന് നല്‍കാന്‍ ഒരു നിശ്ചിത തുകയുണ്ട്. തപാലില്‍ അയയ്ക്കുമ്പോള്‍ ശരിയായ മേല്‍വിലാസക്കാരന് മാത്രമേ നല്‍കാവൂ എന്നിരിക്കെ പോസ്റ്റ്മാന്‍മാരെ സ്വാധീനിച്ച് വ്യാജവിലാസക്കാരന് നല്‍കാനാകുന്നു.

മൊത്തം അഞ്ചു തരത്തിലുള്ള വ്യാജപാസ്‌പോര്‍ട്ടുകളാണ് ഇന്ത്യയില്‍ ഇറങ്ങുന്നത്. മറ്റൊരാളുടെ പാസ്‌പോര്‍ട്ടില്‍ തല വെട്ടിമാറ്റിയെടുക്കുന്നതാണ് ഇതിലൊരു രീതി. ഏകദേശം രൂപസാദൃശ്യമുള്ള ഒരാളുടെ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് അതുവഴി കടക്കുക എന്ന വിദ്യ ഉപയോഗിക്കുന്നതാണ് മറ്റൊരു തന്ത്രം. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും എമിഗ്രേഷന്‍ സ്റ്റാമ്പുകളില്‍ കൃത്രിമം നടത്തിയാണ് മറ്റൊരു തട്ടിപ്പ്. വേറെ ആള്‍ക്കാരുടെ പേരും വിലാസവും ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് നാലാമത്തെ വിധം. കള്ളനോട്ടടിക്കുംപോലെ പക്കാ വ്യാജപാസ്‌പോര്‍ട്ട് ഉണ്ടാക്കുന്നതാണ് ഏറ്റവും പുതിയ രീതി. റേഷന്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ യഥേഷ്ടം ഇവിടെ വ്യാജമായി ലഭിക്കുമ്പോള്‍ വ്യാജപാസ്‌പോര്‍ട്ട് റാക്കറ്റുകള്‍ക്ക് അതൊരു അനുഗ്രഹവുമായി.

പാസ്‌പോര്‍ട്ടിന്റെ ആദ്യപേജിലെ ലാമിനേഷന്‍ പേപ്പര്‍ ഇളക്കിമാറ്റിയാണ് ഫോട്ടോ വിദഗ്ധമായി മാറ്റുന്നത്. അതും സ്‌കാന്‍ ചെയ്ത ഫോട്ടോകള്‍. നല്ല പരിചയമുള്ളവര്‍ക്കേ ഇങ്ങനെ ചെയ്യാനാകൂ. വ്യാജപാസ്‌പോര്‍ട്ടാണോ എന്നു തിരിച്ചറിയാനാകില്ല. സംശയത്താല്‍ ചോദ്യം ചെയ്യുമ്പോഴാണ് ഇക്കാര്യം മനസ്സിലാകുന്നതെന്ന് ഒരു എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍തന്നെ സമ്മതിച്ചു.

1980
മുതല്‍തന്നെ വ്യാജപാസ്‌പോര്‍ട്ട് റാക്കറ്റ് ഇന്ത്യയില്‍ സജീവമായിത്തുടങ്ങി. അന്നൊക്കെ മുംബൈയായിരുന്നു വ്യാജന്റെ പ്രധാന കേന്ദ്രം. വ്യാജപാസ്‌പോര്‍ട്ടുമായി കടക്കുന്നവരെ സഹായിക്കാന്‍ ഇവരുടെ ഏജന്റുമാര്‍ വിമാനത്താവളം ചുറ്റിപ്പറ്റിയുണ്ടാകും. പിന്നീട് പുതിയ വിമാനത്താവളങ്ങള്‍ വന്നതോടെ വ്യാജപാസ്‌പോര്‍ട്ട് റാക്കറ്റുകള്‍ മറ്റിടങ്ങളിലേക്കും വല വിരിച്ചു.

ഏതു വിദേശിക്കും എളുപ്പം സംഘടിപ്പിക്കാം
തമ്മനം ഷാജിക്കു മുതല്‍ പാക് പൗരന്‍ ഫഹദിനു വരെ ചുളുവില്‍ വ്യാജപാസ്‌പോര്‍ട്ട് സംഘടിപ്പിച്ചുകൊടുക്കാന്‍ കേരളത്തില്‍ ആളുണ്ടായി എന്നറിഞ്ഞപ്പോഴാണ് അതുവരെ സംഭവത്തെ ലാഘവത്തോടെ കണ്ട അധികൃതര്‍ ഉറക്കംവിട്ടുണര്‍ന്നത്.

മതതീവ്രവാദബന്ധമുള്ളതായി ആരോപണമുള്ള മലപ്പുറത്തെ ഗുരു, തമ്മനം ഷാജിക്ക് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തിക്കൊടുത്തുവെന്നാണ് ക്രൈം ഡിറ്റാച്ച്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ പാസ്‌പോര്‍ട്ടുമായി ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഷാജിയെ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. പാക് പൗരന്‍ ഫഹദിന് മലപ്പുറം കാവനൂരിലെ വൈ.പി. ട്രാവല്‍ ഏജന്‍സി വഴിയാണ് വ്യാജപാസ്‌പോര്‍ട്ട് കിട്ടിയത്. ഏതു വിദേശിക്കും എളുപ്പം സംഘടിപ്പിക്കാവുന്നതാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എന്ന ഗുരുതരമായ പ്രശ്‌നത്തിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. 20,000 രൂപയാണ് ഫഹദിനോട് പാസ്‌പോര്‍ട്ട് തരപ്പെടുത്താന്‍ ട്രാവല്‍ ഏജന്‍സി ഉടമ റഹ്മത്തുള്ള ആവശ്യപ്പെട്ടതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. മുഹമ്മദ്‌കോയ എന്ന പേരിലാണ് കാവനൂരിനടുത്ത് എളയൂരിലെ വ്യാജവിലാസത്തില്‍ ഫഹദിനുള്ള പാസ്‌പോര്‍ട്ടിനപേക്ഷിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് കാവനൂര്‍ പോസ്റ്റ് ഓഫീസിലെത്തി. പിറ്റേന്ന് ട്രാവല്‍ ഏജന്‍സി ജീവനക്കാരി പോസ്റ്റ്മാനില്‍നിന്ന് പാസ്‌പോര്‍ട്ട് വാങ്ങി. ട്രാവല്‍ ഏജന്‍സിയില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ചമച്ച് ഒട്ടേറെ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിച്ചുകൊടുത്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. പാകിസ്താന്‍ പൗരന്‍ എന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഫഹദിന് പാസ്‌പോര്‍ട്ട് തരപ്പെടുത്തിക്കൊടുത്തത്. മുമ്പും പാകിസ്താന്‍ പൗരത്വമുള്ളവര്‍ ഇത്തരത്തില്‍ പാസ്‌പോര്‍ട്ടുകള്‍ ഇവിടെനിന്നു വാങ്ങിയിട്ടുണ്ടെന്നും പോലീസ് കരുതുന്നു. മലപ്പുറത്തെ മറ്റു ചില ട്രാവല്‍ ഏജന്‍സികളും പാസ്‌പോര്‍ട്ട് അപേക്ഷകളോടൊപ്പം വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് വെക്കുന്നതെന്നും പോലീസിന് വിവരം ലഭിച്ചു.

പാസ്‌പോര്‍ട്ടിനായി വ്യാജരേഖ തയ്യാറാക്കുന്ന ഗൂഢസംഘം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഈ സംഘം ആവശ്യക്കാര്‍ക്ക് ഉണ്ടാക്കിക്കൊടുക്കും. ഒപ്പും സീലും വരെ കാഴ്ചയില്‍ ഒറിജിനലിനെ വെല്ലുന്ന തരത്തില്‍.

ഈയിടെ വ്യാജരേഖ ചമച്ച കേസില്‍ നാദാപുരം വളയം പോലീസ് അന്വേഷിച്ചപ്പോള്‍ ഒട്ടേറെപ്പേര്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരുടെ വ്യാജരേഖയുണ്ടാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതായി കണ്ടെത്തി. വിലങ്ങാട് വില്ലേജ് ഓഫീസില്‍നിന്ന് ലഭിച്ച കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ 1201 എന്ന നമ്പറാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വിലങ്ങാട് വില്ലേജ് ഓഫീസില്‍ 200നുപുറത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടില്ല. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിനു പുറമെ തഹസില്‍ദാരുടെയും വ്യാജരേഖയുണ്ടാക്കിയിട്ടുണ്ട്. ഒരു രേഖയില്‍ തഹസില്‍ദാര്‍ കെ. പുഷ്പരാജന്‍ എന്നും രണ്ടാമത്തേതില്‍ തഹസില്‍ദാര്‍ കെ. മാധവന്‍ എന്നുമാണ് എഴുതിയത്. ഓഫീസ് സീലും വ്യാജം. പാസ്‌പോര്‍ട്ടിനായി ഏറെ പേര്‍ക്ക് കമ്യൂണിറ്റി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുണ്ടെങ്കിലും ഇവയുടെ തുടര്‍പരിശോധനയ്ക്കായി അധികൃതര്‍ എത്താറില്ല എന്നതാണ് വാസ്തവം.

വ്യാജപാസ്‌പോര്‍ട്ടില്‍ മൂന്നു പ്രാവശ്യം വിദേശയാത്ര നടത്തിയ ശേഷം അറസ്റ്റിലായ കൊല്ലം തൃക്കോവില്‍ സക്കീര്‍ ഹുസൈന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ ലഭിച്ചത് മൂന്നു പാസ്‌പോര്‍ട്ടുകള്‍. സ്വന്തം മേല്‍വിലാസത്തില്‍ റഹ്മാന്‍ ഫസിലുദീന്‍ എന്ന പേരിലാണ് സക്കീര്‍ ഹുസൈന്‍ ആദ്യം പാസ്‌പോര്‍ട്ട് എടുത്തത്.

മുംബൈ സേ്ഫാടനക്കേസിലെ പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായ അബു സലീമിന് ഇന്ത്യയില്‍നിന്നു മൂന്നു വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. മുദ്രപ്പത്രതട്ടിപ്പുകേസില്‍ അറസ്റ്റിലായ തേല്‍ഗിക്ക് വ്യാജ പാസ്‌പോര്‍ട്ട് കൊടുക്കാന്‍ ഒത്താശ ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുംബൈ, ബാംഗ്ലൂര്‍ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ സി.ബി.ഐ. റെയ്ഡ് നടത്തി. അതില്‍ ഒട്ടേറെ തട്ടിപ്പുകള്‍ കണ്ടെത്തിയത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സംവിധാനത്തിനുതന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ്. മുംബൈയില്‍നിന്ന് ഒരു വ്യാജ പാസ്‌പോര്‍ട്ടും ബാംഗ്ലൂരില്‍നിന്നു മൂന്നു വ്യാജ പാസ്‌പോര്‍ട്ടുമാണ് തേല്‍ഗി സംഘടിപ്പിച്ചത്.
ഗള്‍ഫില്‍ ചില ജോലികള്‍ പ്രത്യേക സമുദായക്കാര്‍ക്കു മാത്രം ലഭിക്കുമ്പോള്‍ മതം മാറ്റി രേഖപ്പെടുത്തിയ വ്യാജപാസ്‌പോര്‍ട്ടും ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ കേരളത്തില്‍ ആളുണ്ട്.
'കാസര്‍കോട് എംബസി' എന്ന മാഫിയ
ഈയിടെ കോഴിക്കോട് വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി രണ്ടു യുവാക്കള്‍ പിടിയിലായി. ഗള്‍ഫിലെ 'കാസര്‍കോട് എംബസി'യില്‍നിന്നു പണം നല്‍കി വാങ്ങിയതാണ് പാസ്‌പോര്‍ട്ടുകളെന്നാണ് അവര്‍ മൊഴി നല്‍കിയത്. കൊടുവള്ളിക്കാരനായ റഹ്മാന്‍, വടകരയിലെ റിയാസ് എന്നിവര്‍ യാഥാക്രമം 1800, 3000 ദിര്‍ഹം വീതം നല്‍കിയാണ് 'കാസര്‍കോട് എംബസി'യില്‍നിന്ന് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത്.


കഴിഞ്ഞ മാസം കോഴിക്കോട്ട് അറസ്റ്റിലായ മഞ്ചേശ്വരത്തെ അബ്ദുള്‍ ഖാദറിനും വ്യാജന്‍ ലഭിച്ചത് ഈ 'എംബസി' വഴിയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തിക്കൊടുക്കുന്ന മാഫിയാ സംഘമാണ് 'കാസര്‍കോട് എംബസി'. ഇതിനകം കോടികള്‍ കൊയ്ത് അവര്‍ പിടിമുറുക്കിക്കഴിഞ്ഞു. ആദ്യമൊക്കെ യഥാര്‍ഥ പാസ്‌പോര്‍ട്ടുകളില്‍ ഫോട്ടോ മാറ്റിയായിരുന്നു തട്ടിപ്പ്. ഇപ്പോള്‍ പക്കാ വ്യാജ പാസ്‌പോര്‍ട്ടുകളാണ് ഇറക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ടുമായി കോഴിക്കോട് വിമാനത്താവളം വഴി കടന്നുവരുന്നവരില്‍ 90 ശതമാനവും 'കാസര്‍കോട് എംബസി'യിലൂടെയാണ് വ്യാജന്‍ ഒപ്പിക്കുന്നത്. ഈ മാഫിയയ്ക്ക് അന്താരാഷ്ട്രതലത്തിലാണ് വേരുകളുള്ളത്. ദുബായ് കേന്ദ്രീകരിച്ച് യു.എ.ഇ.യില്‍ മൊത്തമായി വ്യാജ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നതും ഇവരാണെന്നത് അങ്ങാടിപ്പാട്ടാണ്. പതിനായിരത്തിലേറെ വ്യാജ പാസ്‌പോര്‍ട്ടുകള്‍ 'കാസര്‍കോട് എംബസി'വഴി നിര്‍മിച്ച് വിതരണം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ഇതില്‍ ആയിരത്തില്‍ താഴെ മാത്രമാണ് പിടിക്കപ്പെട്ടത്. മറ്റു പാസ്‌പോര്‍ട്ടുകളില്‍ രാജ്യത്ത് കടന്നവര്‍ ആരൊക്കെയെന്നത് ഇപ്പോഴും ദുരൂഹം.
ഗള്‍ഫില്‍ വ്യാജ പാസ്‌പോര്‍ട്ടിന് ആവശ്യക്കാര്‍ ഏറെയാണ്. വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ ചില സ്‌പോണ്‍സര്‍മാര്‍ പിടിച്ചുവെക്കുന്നത് പതിവാണ്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന പലരും വേറെ സ്ഥലത്തേക്കു ചാടും. തിരിച്ച് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ വ്യാജനെ ശരണം പ്രാപിക്കുകയേ രക്ഷയുള്ളൂ. ഇത്തരം ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെയാണ് 'കാസര്‍കോട് എംബസി' വളര്‍ന്നത്. ഗള്‍ഫിലെ പ്രധാനകേന്ദ്രങ്ങളില്‍ ആവശ്യക്കാരെ അന്വേഷിച്ച് 'എംബസി'യുടെ ഏജന്റുമാര്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അരലക്ഷം രൂപ വരെയാണ് വ്യാജന്റെ നിരക്ക്. ഗള്‍ഫില്‍ സന്ദര്‍ശക വിസയില്‍ എത്തി മുങ്ങിനടക്കുന്നവരെയും 'എംബസി' നോട്ടമിടുന്നു. അവരുടെ പാസ്‌പോര്‍ട്ടില്‍ മറ്റൊരാളെ നാട്ടിലേക്ക് കയറ്റിവിടും. അപ്പോള്‍ കണക്കു പ്രകാരം എത്തിയ ആള്‍ മടങ്ങിയെന്നുമായി. പിന്നീട് സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്ക് തിരിച്ചു പോകണമെങ്കില്‍ വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തണം. ഗള്‍ഫില്‍ പൊതുമാപ്പ് കൊടുത്തിട്ടും മടങ്ങിപ്പോകാത്തവരെ പിടികൂടാന്‍ തുടങ്ങിയതോടെ വ്യാജ പാസ്‌പോര്‍ട്ടിന് ആവശ്യക്കാരേറിയിട്ടുണ്ട്.

ഏതു വിമാനത്താവളം വഴി പോയാലാണ് എളുപ്പം കടക്കാനാകുക എന്നു മുതല്‍ ആരാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ എന്നതുവരെയുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ ഈ മാഫിയകള്‍ക്ക് സംവിധാനങ്ങളുണ്ട്. സ്വാധീനം ചെലുത്താന്‍ പറ്റുന്ന ഉദ്യോഗസ്ഥനാണെങ്കില്‍ പിന്നെ കാര്യങ്ങള്‍ എളുപ്പം. ഇനി അഥവാ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്താല്‍ പറയേണ്ട മറുപടിവരെ നേരത്തേ പഠിപ്പിച്ചിരിക്കും. തനിക്ക് ഇങ്ങനെ 'ക്ലാസ്' ലഭിച്ചതിനാലാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യലില്‍നിന്ന് രക്ഷപ്പെട്ടതെന്നു 'കാസര്‍കോട് എംബസി' വഴി ലഭിച്ച പാസ്‌പോര്‍ട്ടുമായി മുംബൈവഴി കണ്ണൂരിലെത്തിയ യുവാവ് പറഞ്ഞു.

ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെക്കുന്ന കമ്പനികളും സ്ഥാപനങ്ങളും അവ തിരികെ നല്‍കണമെന്ന യു.എ.ഇ. തൊഴില്‍ മന്ത്രാലയത്തിന്റെ ഈയിടെ വന്ന ഉത്തരവ് വ്യാജ പാസ്‌പോര്‍ട്ട് മാഫിയയ്ക്ക് തെല്ലൊരു ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.

സുരക്ഷയ്ക്കും കടുത്ത ഭീഷണി
ബഹ്‌റൈനില്‍ നിന്ന് ഈയിടെ പിടിച്ച നൂറുകണക്കിന് വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളാണ് ഇന്റര്‍പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചുകൊടുത്തത്. അധികൃതരെ അത് ശരിക്കും അമ്പരപ്പിച്ചു. ഇന്ത്യയുടെ മുദ്ര ചാര്‍ത്തിയ വ്യാജപാസ്‌പോര്‍ട്ടുകള്‍ ലോകത്തെങ്ങും തലവേദന സൃഷ്ടിക്കുകയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി അത്.


വിദേശ രാജ്യങ്ങളില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടുമായി എത്തുന്നവര്‍ ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. തീവ്രവാദികള്‍ അനായാസം രാജ്യത്തേക്ക് കടക്കുന്നതാണ് പ്രധാന വെല്ലുവിളി. വലിയ സുരക്ഷാ ഭീഷണിയാണ് അതുയര്‍ത്തുന്നത്.

സ്ഥിതി ഇത്രയും ഗുരുതരമായിരിക്കെ വ്യാജ പാസ്‌പോര്‍ട്ടുകളുടെ യഥാര്‍ഥ ഉറവിടങ്ങള്‍ അന്വേഷിച്ചു കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. പിടിക്കപ്പെട്ടാല്‍ ചെറിയ ശിക്ഷകൊണ്ട് രക്ഷപ്പെടാം എന്നതാണ് വ്യാജപാസ്‌പോര്‍ട്ട് വിതരണം വ്യാപകമാക്കിയത്.
ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസ് സ്റ്റേഷന്‍ വഴിയാണ് വ്യാജപാസ്‌പോര്‍ട്ട് കേസന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ക്രൈംബ്രാഞ്ചിന് കീഴിലാക്കി. തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്‌മെന്റിന്റെ കീഴിലേക്കും അന്വേഷണം മാറ്റി. പിന്നീട് ക്രൈം ഡിറ്റാച്ച്‌മെന്റിന്റെ പ്രത്യേക അന്വേഷണ വിഭാഗത്തിലായി അന്വേഷണം. എന്നാല്‍ അവര്‍ക്ക് കൂടുതല്‍ ജോലിയിരിക്കെ വീണ്ടും ക്രൈം ഡിറ്റാച്ച്‌മെന്റിന്റെ തലയിലേക്ക് തന്നെ വീണു. ഫലത്തില്‍ പന്ത് തട്ടുന്ന ലാഘവത്തോടെയാണ് ഇതുവരെ എങ്ങുമെത്താത്ത അന്വേഷണം നടന്നത്.

ഇത്തരം കേസന്വേഷണത്തില്‍ ഇന്ത്യ 15 വര്‍ഷമെങ്കിലും പിറകിലാണ്. ക്രൈം ഡിറ്റാച്ച്‌മെന്റിന് വേണ്ടത്ര സൗകര്യങ്ങളില്ല എന്ന് അവര്‍ തന്നെ പറയുന്നു. വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തിന് വ്യാജ പാസ്‌പോര്‍ട്ടാണോ എന്നു കണ്ടുപിടിക്കാന്‍ ഐസ്‌കാന്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളില്ല. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും വ്യാജനാണോയെന്ന് തിരിച്ചറിയുക. ഇത്തരം കേസന്വേഷണത്തിന് വിദേശ രാജ്യങ്ങളിലടക്കം ഒട്ടേറെ യാത്ര ചെയ്യേണ്ടിവരും. അതൊന്നും പക്ഷേ ഉണ്ടാകാറില്ല. അപൂര്‍വം ചില കേസുകളില്‍ മാത്രമേ ശിക്ഷ ലഭിക്കാറുള്ളൂ. വ്യാജ പാസ്‌പോര്‍ട്ടുമായി പിടിയിലായ ആളെ റിമാന്‍ഡ് ചെയ്യുന്നതോടെ അന്വേഷണം അവസാനിക്കാറാണ് പതിവ്. ഉന്നതതലത്തിലെ സമ്മര്‍ദം മൂലം പല അന്വേഷണവും പാതി വഴിക്ക് അവസാനിക്കും.
കോഴിക്കോട് വിമാനത്താവളത്തിലാണെങ്കില്‍ വിമാനങ്ങള്‍ ഒന്നിച്ചു വരുന്നതിനാല്‍ യാത്രക്കാരുടെ തിരക്കുമൂലം പാസ്‌പോര്‍ട്ട് പരിശോധനയ്ക്ക് പലപ്പോഴും സമയം കിട്ടില്ല. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ഗുണനിലവാരത്തെപ്പറ്റിയും ആക്ഷേപമുണ്ട്. ചെറുതായി നനഞ്ഞാല്‍പോലും പെട്ടെന്ന് കേടാകുന്ന നിലയാണ്.
പാസ്‌പോര്‍ട്ട് ദുരുപയോഗം വ്യാപകമായിട്ടും വിതരണം സ്വകാര്യ ഏജന്‍സിയെ ഏല്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇപ്പോള്‍ ട്രാവല്‍ ഏജന്‍സി വഴിയുള്ള അപേക്ഷ തന്നെ നിയന്ത്രിക്കണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നത്. പോലീസ് പരിശോധന നടത്തുന്നതിന് മുമ്പുതന്നെ തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നതും ദുരുപയോഗത്തിന് വഴിവെക്കുന്നു.
പാക് പൗരന്‍ ഫഹദിന് മലപ്പുറത്തുനിന്ന് പാസ്‌പോര്‍ട്ട് ലഭിച്ച സംഭവം വിവാദമായതോടെയാണ് അടുത്ത കാലത്തെങ്കിലും ഇതേക്കുറിച്ച് അധികൃതര്‍ക്ക് ബോധോദയമുണ്ടായത്. അതിനുശേഷം കുറച്ചു നിയന്ത്രണം വന്നതോടെ പല റാക്കറ്റുകളും കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് ചുവടു മാറ്റിയിട്ടുണ്ട്.

വ്യാജപാസ്‌പോര്‍ട്ട് വ്യാപകമായതോടെ ഇന്ത്യയില്‍ ഫിംഗര്‍ പ്രിന്റ് പാസ്‌പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇത്തരം ബയോ മെട്രിക് -ഇ പാസ്‌പോര്‍ട്ടുകള്‍ ഇതിനകം ഒട്ടേറെ രാജ്യങ്ങളില്‍ നടപ്പിലാക്കിക്കഴിഞ്ഞതാണ്. വിരലടയാളം പതിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ വ്യാജനെ തിരിച്ചറിയാന്‍ എളുപ്പമാകുമെന്ന് കേന്ദ്ര പാസ്‌പോര്‍ട്ട് വിഭാഗം സെക്രട്ടറിയും മലയാളിയുമായ ആര്‍.ആര്‍. പിള്ള പറഞ്ഞു.

കാസര്‍കോടിനെ അപമാനിക്കാന്‍ 'കാസര്‍കോട് എംബസി' എന്ന പ്രയോഗം

ജില്ലകളില്‍ നിന്നു വരുന്ന വ്യാപ്കമായി റിപ്പോര്‍ട്ടുകള്‍ പ്രകാര്‍ം തെക്കന്‍ ജില്ലകളില്‍ വിസയ്ക് പണം വാങ്ങി മുങ്ങുന്നവര്‍ വര്‍ധിക്കുമ്പോല്‍ കാസര്‍ഗോഡ് ഈ വക തട്ടിപ്പുകള്‍ ഇല്ലെന്നു തന്നെ പറ​യാം. എന്നാല്‍ വിസ തട്ടിപ്പില്‍പ്പെട്ടും ,പാസ്പോര്‍ട്ട് പിടിച്ചുവെക്കുന്ന സ്പോണ്‍സറുടെ പീഠനത്തില്‍ പെട്ടും രക്ഷപ്പെടാന്‍ വഴിയില്ലാതെ എംബസിയെ സമീപിക്കുന്ന ഇന്ത്യക്കാരെ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു തിരിച്ചയക്കുമ്പോള്‍ രക്ഷപ്പെടാന്‍ വഴി ഒരുക്കുന്ന കാസറഗോഡ് എംബസി ആരെയും പറ്റിക്കാതെയും വഞ്ഞിക്കാതെയും പല പാവങ്ങളെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നു ദീര്‍ഘകാലമായി ഖത്തറില്‍ കഴിയുന്ന രാവണീശ്വരം സ്വദേഷി സുരേഷ് സാക്ഷയപ്പെടുത്തുന്നു.ഇന്ത്യ്യിലെ ഉന്നത ഉദ്യോഗസ്ത മാഫിയ നടത്തുന്ന വന്‍ പാസ്പോര്‍ട്ട് മാഫിയ യുടെ ചെറിയൊരു ഏജനന്റുമാത്രമാണ് കാസറഗോഡ് സ്വദേശികള്‍ എന്നു പറയപ്പെടുന്ന ഇവര്‍.ഒട്ടുമിക്ക ഏജന്റുമാരും കാസറഗോഡ് ജില്ലയ്ക് തൊട്ടു നില്‍കുന്ന കര്‍ണാടക ബൊര്‍ഡറില്‍ നിന്നുള്ളവരാണ് ഇവരെ വ്യാപകമായി 'കാസര്‍കോട് എംബസി' എന്നു ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് വ്യാപകമായി പ്രതിഷേതം ഉണ്ടു

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com