
അബുദാബി: കാഞ്ഞങ്ങാട് സാംസ്‌ക്കാരിക വേദിയുടെ പ്രവര്‍ത്തനോദ്‌ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനവും ഗാനമേളയും യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ല ഫറൂഖ് ഉദ്‌ഘാടനം ചെയ്‌തു. റഹ്മത്തുല്ല കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ഷാര്‍ജ കെ.എം.സി.സി സെക്രട്ടറി സയ്യിദ് പുറക്കാട്, ഖാലിദ് പാറപ്പള്ളി, കെ.എം.സി.സി ട്രഷര്‍ കറപ്പത്ത് ഉസ്‌മാന്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി മൊയ്‌തു കടന്നപ്പള്ളി, കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ലൈന മുഹമ്മദ്, എം. ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു. കാസര്‍കോട് കെ.എം.സി.സി സെക്രട്ടറി പി. കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ ബഷീര്‍ പൊന്‍മുലയും ഷിഹാബ് കാഞ്ഞങ്ങാടും നയിച്ച കലാപരിപാടികള്‍ അരങ്ങേറി.
0 comments:
Post a Comment