ജില്ലയിലെ മാണിക്കോത്ത് പോസ്റ്റ് ഓഫീസ് ഊള്‍പ്പടെയുള്ള പത്ത് എക്‌സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റല്‍ സബ് പോസ്റ്റോഫീസുകള്‍ (ഇ.ഡി.എസ്.) ബ്രാഞ്ച് ഓഫീസാക്കുന്നു. വരുമാനംകുറഞ്ഞതിന്റെ പേരില്‍ രാജ്യത്താകമാനം തപാല്‍വകുപ്പ് നടത്തുന്ന നടപടിയുടെ ഭാഗമായാണ് ഇത്. തരംതാഴ്ത്തിയാല്‍ തപാല്‍ ഓഫീസുകള്‍ക്ക് പിന്‍കോഡ് നഷ്ടപ്പെടും. പകരം സബ്‌പോസ്റ്റോഫീസിന്റെ പിന്‍കോഡാണ് ഉപയോഗിക്കുക. മാര്‍ച്ച് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍വരും. തരംതാഴ്ത്തുന്നതോടെ പ്രവൃത്തിസമയത്തിലും സാമ്പത്തിക ഇടപാടിലും നിയന്ത്രണം ഉണ്ടാകും.
0 comments:
Post a Comment