
ജില്ലയിലെ വാഹനാപകടങ്ങള്‍ വര്‍ധിക്കുകയും ബോധവല്‍ക്കരണം തകൃതിയായി നടക്കുകയും ചെയ്യുന്നതിനിടയിലും വിദ്യാലയങ്ങളില്‍ മോട്ടോര്‍ ബൈക്കുകളുടെ എണ്ണം വ്യാപകമാവുന്നതായി പരാതി. ജില്ലയില്‍ അനിയന്ത്രിത വാഹനോപയോഗം അപകടങ്ങള്‍ക്കു കാരണമാവുന്നുവെന്ന കണെ്ടത്തലിനെ തുടര്‍ന്നു, പ്രായപൂര്‍ത്തിയാകാത്തവരും സ്കൂള്‍ കുട്ടികളും വാഹനമോടിക്കുന്നത് പോലിസ് വിലക്കിയിരുന്നു. ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ അപടങ്ങള്‍ വരുത്തിവയ്ക്കുന്നത്. ഇടക്കാലത്ത് സ്കൂള്‍ കുട്ടികള്‍ മോട്ടോര്‍ബൈക്കുകള്‍ ഉപയോഗിക്കുന്നതു ഒരു പരിധിവരെ കുറഞ്ഞിരുന്നെങ്കിലും അടുത്തകാലത്തായി വീണ്ടും ബൈക്കുപയോഗം വ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ചില എയ്ഡഡ് സ്കൂളുകളിലാണ് ഇത്തരത്തില്‍ ധാരാളമായി കുട്ടികള്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നത്. ചെമ്മനാട്, ചട്ടഞ്ചാല്‍, വിദ്യാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂള്‍ കുട്ടികളും വന്‍തോതില്‍ മോട്ടോര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ഒരു ബൈക്കില്‍തന്നെ മൂന്നുപേര്‍ യാത്രചെയ്യുന്നതും പതിവാണ്. അധ്യാപകരും പോലിസും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താത്തതു കുട്ടികള്‍ക്കു പ്രോ ല്‍സാഹനമായിട്ടുണ്ട്. സംസ്ഥാനത്ത് 18 വയസ്സില്‍ താഴെയുള്ളവര്‍ക്കു ഒരുതരത്തിലുള്ള വാഹന ലൈസന്‍സും നല്‍കേണെ്ടന്നാണ് നിയമം. എന്നാല്‍ കൂടുതല്‍ തുകനല്‍കി കര്‍ണാടകയില്‍നിന്നു ലൈ ന്‍സ് സമ്പാദിക്കുന്നവരുമുണ്ട്. ബൈക്ക് യാത്രയ്ക്കിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന തും വ്യാപകമായിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ക്കു സൈക്കിള്‍യാത്ര നിര്‍ബന്ധമാക്കിയ ചെറുവത്തൂറ്‍ ഉപജില്ലയിലെ ഉദിനൂറ്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സംസ്ഥാനത്തിനു തന്നെ മാതൃകയായിട്ടുണ്ട്. ഇവിടത്തെ 80 ശതമാനത്തോളം കുട്ടികളും സ്കൂളില്‍ പോവാന്‍ സൈക്കിളാണ് ഉപയോഗിക്കുന്നത്. ചെറുവത്തൂറ്‍ ഉപജില്ലയിലെ മിക്ക വിദ്യാലയങ്ങളും ഈ മാതൃക തുടരുമ്പോഴും കാസര്‍കോഡ് ഉപജില്ലയിലെ സ്കൂളുകളില്‍ ബൈക്കുപയോഗം വര്‍ധിച്ചുവരുന്നതായാണ് വിവരം. ജില്ലയില്‍ മൊത്തം ബൈക്കുപയോഗത്തിണ്റ്റെ 40 ശതമാനത്തോളം 18 വയസ്സിനു താഴെയുള്ളവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്കൂള്‍ കുട്ടികളുടെ ബൈക്കുയാത്ര നിയന്ത്രിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുണ്ട്.
-തേജസ് ദിനപത്രം റിപ്പോര്‍ട്ട്
0 comments:
Post a Comment