Showing posts with label News. Show all posts
Showing posts with label News. Show all posts

സി.എമ്മിന്റെ മരണം:സി.ബി.ഐ അന്വേഷണം വൈകരുത്‌-സംയുക്ത ജമാഅത്ത്‌

on Apr 8, 2010


കാഞ്ഞങ്ങാട്‌: സമസ്ത വൈസ് പ്രസിഡന്ടും മംഗലാപുരം, ചെമ്പിരിക്ക ഖാസിയുമായിരുന്ന സി.എം.അബ്‌ദുല്ല മൗലവിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സി.ബി.ഐക്ക്‌ കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന്‌ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന്‌ കാഞ്ഞങ്ങാട്‌ സംയുക്ത മുസ്ലിം ജമാഅത്ത്‌ പ്രവര്‍ത്തകസമിതി യോഗം കേരള ഗവര്‍മെന്റിനോടും സി.ബി.ഐ അധികൃതരോടും ആവശ്യപ്പെട്ടു. അന്വേഷണകാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കൈക്കൊള്ളുന്ന അലംഭാവവും നിസ്സംഗതയും സി.എമ്മിന്റെ ദുരൂഹ മരണത്തില്‍ മനസ്സ്‌ നീറിക്കഴിയുന്ന ലക്ഷക്കണക്കിന്‌ അനുയായി വൃന്ദത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുമെന്ന്‌ യോഗം ചൂണ്ടികാട്ടി. പ്രസിഡണ്ട്‌ മെട്രോ മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. ഖാസി സയ്യിദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്‌ സ്വാഗതവും ജോ.സെക്രട്ടറി സി.മൊയ്‌തു മൗലവി നന്ദിയും പറഞ്ഞു.

on Mar 8, 2010

ബേക്കലില്‍ കെടിഡിസി റിസോര്‍ട്ട്‌ തുടങ്ങും: കോടിയേരി

on Mar 2, 2010


ടൂറിസം കേന്ദ്രമായ ബേക്കല്‍-പള്ളിക്കര-ചിത്തരിയില്‍ ഇൌ വര്‍ഷം തന്നെ കെടിഡിസിയുടെ റിസോര്‍ട്ട്‌ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നു ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഡിസ്കവര്‍ കേരള എന്ന കെടിഡിസിയുടെ ടൂറിസം പാക്കേജ്‌ തിരുവനന്ദപുരത്ത്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അജാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് സ്ഥാപിക്കും- പി.കെ.ശ്രീമതി

on Mar 1, 2010

അജാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് സ്ഥാപിക്കാനും ലാബ് ടെക്‌നീഷ്യനെ നിയമിക്കാനും നടപടി എടുക്കുമെന്ന് ആരോഗ്യ-സാമൂഹ്യക്ഷേമ മന്ത്രി പി.കെ.ശ്രീമതി പറഞ്ഞു. സുനാമി ഫണ്ട് ഉപയോഗിച്ച് അജാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഒ.പി.വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷനായി.

കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്.റീജ്യണല്‍ മാനേജര്‍ പി.ടി.രാഘവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അജാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.മൊയ്തു, ദേവിരവീന്ദ്രന്‍, കെ.ഗംഗാധരന്‍, എ.കെ.അനിത, ടി.കെ.സുധാകരന്‍, എ.ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ജി.ഡിക്രൂസ് സ്വാഗതവും അജാനൂര്‍ മെഡിക്കല്‍ ഓഫീസര്‍ മുരളീധര നെല്ലൂരായ നന്ദിയും പറഞ്ഞു.

Miladunnabi Held at Al-Ain Sunni Centre.

on Feb 26, 2010

Hundreds of Indian specially keralite people gathered at Darul Huda Islamic Acadamy auditorium in Al-ain to celebrate mercy birth of prophet Muhammad (pbuh). The function jointly organized by Sunni Centre Al-ain branch and Darul Huda Islamic School management. Many family also watched program and recite Mowlid Ratheeb. The Academy's pupils perform different variety of Keralite Islamic traditional arts and script. The program terminated in late night with delivering food to all people. The internet bylux messenger broadcasting service has provided to live watch people from different part of the world.





Photos by: Usamath K Chithari

BSNL സൗജന്യമായി സിംകാര്‍ഡ് നല്‍കുന്നു

on Feb 23, 2010



പെരിയ: കല്ല്യോട്ട് ബി.എസ്.എന്‍.എല്‍. ടവര്‍ പ്രവര്‍ത്തനംതുടങ്ങിയതോടെ നാട്ടുകാര്‍ക്ക് ആയുഷ്-99 സിംകാര്‍ഡും സെക്കന്‍ഡ് പള്‍സിന്റെ ഒരുവര്‍ഷം കാലാവധിയുള്ള കാര്‍ഡും സൗജന്യമായി നല്‍കുന്നു. 24നും 25നും കല്ല്യോട്ട് ജങ്ഷനിലുള്ള സി.എല്‍.ട്രേഡേഴ്‌സിന്റെ പരിസരത്താണ് വിതരണംനടക്കുക. 110 രൂപയുടെ ആയുഷ് സിംകാര്‍ഡാണ് സൗജന്യമായി നല്‍കുന്നത്. ഇതില്‍ പത്ത്‌രൂപ സംസാരസമയം ലഭിക്കും. കൂടാതെ നല്‍കുന്ന 49രൂപയുടെ റി-ചാര്‍ജ് കൂപ്പണില്‍ അഞ്ച്‌രൂപ സംസാരസമയവും ലഭിക്കും. ആവശ്യക്കാര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഫോട്ടോയുള്ള തിരിച്ചറിയല്‍ രേഖയുടെ കോപ്പിയുമായി 10നും 5നും ഇടയില്‍ എത്തണമെന്ന് കാഞ്ഞങ്ങാട് ബി.എസ്.എന്‍.എല്‍.ഡിവിഷനല്‍ എന്‍ജിിനിയര്‍ കുര്യന്‍ അറിയിച്ചു.

നബിദിനം: സംയുക്ത ജമാഅത്ത് മൗലീദ് സദസ്സും സെമിനാറും നടത്തും

on Feb 20, 2010

Photo : Eid Meelad Rally held in Gaziabad during last year Meelad day on 10th March 2009.

നബിദിനാഘോഷത്തിന്റെ ഭാഗമായി സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി മാര്‍ച്ച് ആറിന് സദസ്സ്, സെമിനാര്‍ എന്നിവ നടത്തും.

കോട്ടച്ചേരി മുബാറക് ജുമാമസ്ജിദില്‍ ഒരു മണിക്ക് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയതങ്ങളുടെ നേതൃത്വത്തിലാണ് മൗലീദ് നടക്കുക. നാല്മണിക്ക് മതം, മാനവികത, തീവ്രവാദം എന്ന വിഷയത്തെ സംബന്ധിച്ച് സെമിനാര്‍ നടക്കും.

പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. ബഷീര്‍ വെള്ളിക്കോത്ത്, മുബാറക് ഹസൈനാര്‍ഹാജി, സി. ഇബ്രാഹിംഹാജി, സി.എച്ച്. കുഞ്ഞബ്ദുള്ളഹാജി, എം.ബി. മൊയ്തുഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

മാണിക്കോത്ത്‌ പോസ്റ്റ്‌ ഓഫീസ്‌ തരംതാഴത്തപ്പെടുന്നു

on

ജില്ലയിലെ മാണിക്കോത്ത്‌ പോസ്റ്റ്‌ ഓഫീസ്‌ ഊള്‍പ്പടെയുള്ള പത്ത്‌ എക്‌സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റല്‍ സബ് പോസ്റ്റോഫീസുകള്‍ (ഇ.ഡി.എസ്.) ബ്രാഞ്ച് ഓഫീസാക്കുന്നു. വരുമാനംകുറഞ്ഞതിന്റെ പേരില്‍ രാജ്യത്താകമാനം തപാല്‍വകുപ്പ് നടത്തുന്ന നടപടിയുടെ ഭാഗമായാണ് ഇത്. തരംതാഴ്ത്തിയാല്‍ തപാല്‍ ഓഫീസുകള്‍ക്ക് പിന്‍കോഡ് നഷ്ടപ്പെടും. പകരം സബ്‌പോസ്റ്റോഫീസിന്റെ പിന്‍കോഡാണ് ഉപയോഗിക്കുക. മാര്‍ച്ച് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍വരും.
തരംതാഴ്ത്തുന്നതോടെ പ്രവൃത്തിസമയത്തിലും സാമ്പത്തിക ഇടപാടിലും നിയന്ത്രണം ഉണ്ടാകും.

'റഹ്മ' പദ്ധതി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കുന്നു

on Feb 19, 2010

വിവരസാങ്കേതികവിദ്യയുടെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും, ബോധവത്കരണ^പരിശീലന പരിപാടികളുമടങ്ങുന്ന 'റഹ്മ' അന്താരാഷ്ട്ര പദ്ധതി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ചെയര്‍മാന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, പ്രസിഡന്റ് റഹ്മത്തുല്ല ഖാസിമി മൂത്തേടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറു മാസത്തിനകം മെഡിക്കല്‍ കോളജ് കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന പദ്ധതിയുടെ പ്രീ^ലോഞ്ചിങ് ഈ മാസം 22ന് വൈകീട്ട് ഏഴു മണിക്ക് ടാഗോര്‍ ഹാളില്‍ നടക്കും. ഐ.ടി സേവനങ്ങള്‍, കാരുണ്യ^മനുഷ്യ വിഭവശേഷി പങ്കാളിത്തം, പ്രകൃതിസംരക്ഷണം, മൂല്യാധിഷ്ഠിത ടെലിവിഷന്‍ പരിപാടികള്‍ എന്നിവയായിരിക്കും 'റഹ്മ'യുടെ പ്രവര്‍ത്തനമേഖലകളെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വിശദവിവരങ്ങള്‍ http://www.rahmaforall.com/

കെ ടി ജലീല്‍ മുക്കൂട്‌ ഡി വൈ എഫ്‌ ഐ സമ്മേളനെത്തിന്‌ എത്തുന്നു

on Feb 16, 2010


രാവണീശ്വരം: ഡിവൈഎഫ്‌ഐ രാവണീശ്വരം വില്ലേജ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20ന്‌ നാലിന്‌ മുക്കൂട്‌ ഇ.എം.എസ്‌. നഗറില്‍ സാംസ്കാരിക സായാഹ്നം നടത്തും. മുന്‍ ലീഗ്‌ നേതാവും കമ്മ്യുണിസ്റ്റ്‌ സഹയാത്രികനുമായ ഡോ. കെ.ടി. ജലീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ ജേതാക്കളെ ചടങ്ങില്‍ അനുമോദിക്കും.

ബാവ മുസ്‌ല്യാര്‍ പണ്ഡിതന്മാര്‍ക്ക്‌ മാത്യക: ഹൈദരലി ശിഹാബ്‌ തങ്ങള്‍; അന്നദാനത്തോടെ മാലിക്ദീനാര്‍ ഉറൂസിന്‌ ഉജ്ജ്വല സമാപനം

on Feb 7, 2010


ദീനി പ്രവര്ത്തന രംഗത്ത് കാല്നൂറ്റാണ്ടുകാലംമാതൃകാപരമായ സാന്നിദ്ധ്യമായിത്തീര്ന്ന കാസര്കോട്സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം. ബാവ മുസ് ലിയാമതപണ്ഡിതന്മാര്ക്ക് ഒരു മാതൃകയാണെന്ന് പാണക്കാട്സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള് പറഞ്ഞു.ഇസ്ലാംമതം സമസ് മനുഷ്യരെയും ജീവജാലങ്ങളെയുംസ്നേഹിക്കാന് പഠിപ്പിക്കുന്നതാണ്‌. വിശുദ്ധ ഖുര്ആന്റെപാഠങ്ങള് അഗാധമായി ഹൃദിസ്ഥമാക്കിയ ബാവ മുസ്ല്യാര് ആര്ക്കും ഏതു സമയവും ചെന്നുകാണാനും സംശയംചോദിക്കാനുമുള്ള ഒരുപരിസരം എന്നും ഒരുക്കിയിരുന്നു. എല്ലാവരേയും സമഭാവനയോടെ കാണുകയുംആരെയും വെറുക്കാതിരിക്കുകയും ചെയ് വ്യക്തിത്വം നന്മകള് മാത്രം നിറഞ്ഞതായിരുന്നു. ഒരു ഖാസി എന്നനിലയിലും പണ്ഡിതന് എന്ന നിലയിലും മതപ്രബോധനകന് എന്ന നിലയിലും രണ്ടരപതിറ്റാണ്ടുകാലം ബാവമുസ്ല്യാര് ചെയ് സേവനങ്ങള് ചരിത്രത്തിന്റെ ഭാഗമായിത്തീര്ന്നിരിക്കുകയാണെന്ന് ഹൈദരലി ശിഹാബ് തങ്ങള്പറഞ്ഞു.

തളങ്കര മാലിക്‌ ദീനാര്‍ ഉറൂസിനോടനുബന്ധിച്ച്‌ നടന്ന ഖാസി ടി.കെ.എം. ബാവ മുസ്‌ല്യാരെ ആദരിക്കുന്ന ചടങ്ങില്‍ നിറഞ്ഞ സദസ്സില്‍ ആദരിക്കല്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. മഹ്‌മൂദ്‌ ഹാജി അധ്യക്ഷത വഹിച്ചു. തളങ്കര ഇബ്രാഹിം ഖലീല്‍ സ്വാഗതം പറഞ്ഞു. ബാവ മുസ്‌ ലിയാര്‍ക്കുള്ള അനുമോദന പത്രം കെ.എം.അഹമ്മദ്‌ വായിച്ചു. എം.എ. അബ്‌ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, സി.ടി.അഹമ്മദലി എം.എല്‍.എ, കെ.എസ്‌. സുലൈമാന്‍ ഹാജി, ചെര്‍ക്കളം അബ്‌ദുള്ള, കെ.ആലിക്കുട്ടി മുസ്‌ല്യാര്‍, യഹ്‌യ തളങ്കര, എം.പി. ശാഫി ഖത്തര്‍, എന്‍.എ.അബൂബക്കര്‍, മെട്രോ മുഹമ്മദ്‌ ഹാജി, പി.എ.അഷ്‌റഫലി, എന്‍.എ. നെല്ലിക്കുന്ന്‌, കണിച്ചൂര്‍ മോണു, ടി.ഇ.അബ്‌ദുള്ള, എ. അബ്‌ദുല്‍ റഹ്‌ മാന്‍, എന്‍.എം. കറമുള്ള ഹാജി, പൂന അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി, മുഹമ്മദ്‌ അറബി കുമ്പള, സി.കെ.കെ. മാണിയൂര്‍, ത്വാഖ അഹമ്മദ്‌ മുസ്‌ലിയാര്‍, അസ്‌ലം പടിഞ്ഞാര്‍, അബ്‌ദുസലാം ദാരിമി പ്രസംഗിച്ചു. സുലൈമാന്‍ ഹാജി ബാങ്കോട്‌ നന്ദി പറഞ്ഞു.

തുടന്ന്‍ മൗലീദ് പാരായണത്തിന് ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍, ഖത്വീബ് അബ്ദുസ്സലാം മുസ്ലിയാര്‍ കരുവാരക്കുണ്ട് എന്നിവര്‍ നേതൃത്വം നല്‍കി.

കാസര്‍കോടിന്റെ ഓര്‍മ്മയില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന ഒന്നായിരുന്നു ഇക്കുറി നടന്ന മഖാം ഉറൂസ്‌ ചടങ്ങുകള്‍. പതിനായിരങ്ങളാണ്‌ ഉറൂസിനായി കേരളത്തിനകത്ത് നിന്നും പുറത്ത്നിന്നുമായി മാലിക്ദിനാര്‍ ജുമാ മസ്‌ജിദ്‌ അങ്കണത്തില്‍ എത്തിച്ചേര്‍ന്നത്‌.

മാലിക്ദീനാര്‍ ഉറൂസിന്‌ ഇന്ന് രാവിലെ നടക്കുന്ന അന്നദാനത്തോടെ സമാപനമായി. സുബ്ഹി നിസ്കാരത്തിന് ശേഷമാണ് ലക്ഷം പേര്‍ക്കുള്ള അന്നദാന ചടങ്ങിന് തുടക്കമായത്. അന്നദാനം ഉച്ച വരെ തുടരും.

Kasaragod Vartha News Article

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com