Showing posts with label Notice. Show all posts
Showing posts with label Notice. Show all posts

മിഅറജ് ദിനം ജൂലായ് 10ന്

on Jun 29, 2010

കോഴിക്കോട്: റജബ് 27 ജൂലായ് 10 ശനിയാഴ്ചയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു.മുത്ത്‌ നബി മുഹമ്മദ്‌ മുസ്‌തഫ(സ) യുടെ ആകാശാരോഹണത്തിന്‌ സ്‌മരണകള്‍ ഉണര്‍ത്തുന്ന പുണ്യദിനമാണ്‌ റജബ്‌ 27 ലെ മിഹ്‌റാജ്‌ ദിനം. ഈ ദിവസത്തിന്റെ പകലില്‍ നോമ്പ്‌ പിടിക്കല്‍ സുന്നത്താണ്‌. ഈ നോമ്പിന്‌ 60 മാസത്തെ നോമ്പിന്റെ പുണ്യമുണ്ടെന്ന്‌ അബൂമൂസല്‍ മദനിയുടെ ഫളാഇല്ലലുല്ലയാലി എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നു.

on Mar 8, 2010

വേലാശ്വരം സഫ്ദര്‍ഹാശ്മി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ ആദ്യവാരം നടത്തും. ടീമുകള്‍ മാര്‍ച്ച് 31ന് മുമ്പ് പേര് നല്‍കണം. ഫോണ്‍: 9947143060, 9946098387.

മദ്രസകള്‍ക്ക്‌ ചൊവ്വാഴ്‌ച അവധി

on Feb 16, 2010

സമസ്‌ത വൈസ്‌ പ്രസിഡണ്ട്‌ സി.എം.അബ്‌ദുല്ല മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന്‌ ജില്ലയിലെ മുഴുവന്‍ മദ്രസകള്‍ക്കും ചൊവ്വാഴ്‌ച അവധിയായിരിക്കുമെന്ന്‌ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ടി.പി.അലി ഫൈസി അറിയിച്ചു.

കാസര്‍കോട്‌, കണ്ണൂര്‍, ദക്ഷിണ കന്നഡ, ബാംഗ്ലൂര്‍ ജില്ലകളിലെ മദ്രസകള്‍ക്ക്‌ ചൊവ്വാഴ്‌ച അവധിയായിരിക്കുമെന്ന്‌ സമസ്‌ത കേരള വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി പി.കെ.പി. അബ്‌ദുല്‍ സലാം മൗലവി അറിയിച്ചു.

പാചകവാതക കണ്‍സ്യൂമര്‍ ഫോറം

on Feb 13, 2010

കാഞ്ഞങ്ങാട്: പാചക വാതക ഉപഭോക്താക്കള്‍ പാചക ഗ്യാസ് കണ്‍സ്യൂമര്‍ ഫോറം രൂപവത്കരിച്ചു. ഗ്യാസ് ബുക്ക് ചെയ്യുന്ന സംവിധാനം ലഘൂകരിക്കുക, രണ്ടാം സിലിണ്ടര്‍ ബുക്ക് ചെയ്യാനുള്ള ആറുമാസക്കാല പരിധി ഒഴിവാക്കുക, മാസത്തില്‍ ഒരു സിലിണ്ടര്‍ അനുവദിക്കുക, പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ ഏജന്‍സികളില്‍ നിന്നും അടുപ്പ് വാങ്ങണമെന്ന നിബന്ധന ഒഴിവാക്കുക തുടങ്ങിയവ യോഗം ആവശ്യപ്പെട്ടു. ഗ്യാസ് ഏജന്‍സികളെ കുറിച്ചുള്ള പരാതി ഫോണിലൂടെ അറിയിക്കാം. 9847183061, 9895515040, 9447010444. ഭാരവാഹികള്‍: വി.കെ.പി.മുഹമ്മദ് (ചെയ), ഹമിദ് കുണിയ (കണ്‍).

അലിഗഡ്‌ എന്‍ട്രന്‍സ്‌ അപേക്ഷിക്കാനുള്ള സമയമായി

on Feb 8, 2010

അലിഗഡ്‌ മുസ്‌ലിം സര്‍വകലാശാലയുടെ എന്‍ജിനീയറിങ്ങ്‌ പ്രവേശന പരീക്ഷ ഏപ്രില്‍ 29നും മെഡിക്കല്‍ പ്രവേശന പരീക്ഷ മേയ്‌ എട്ടിനും നടക്കും. എന്‍ജിനീയറിങ്ങ്‌ പരീക്ഷയുടെ അപേക്ഷ മാര്‍ച്ച്‌ ആറിനും മെഡിക്കല്‍ പരീക്ഷയുടെത്‌ മാര്‍ച്ച്‌ എട്ടിനും മുന്‍പായി സര്‍വകലാശാലയില്‍ ലഭിക്കണം. അപേക്ഷ ഫോമിനും മറ്റു വിശദാംശങ്ങള്‍ക്കും വെബ്സൈറ്റ്‌ : www.amucontrollerexams.com
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com