
ഇന്‍റര്‍നെറ്റ് വഴി വിദേശ രാജ്യങ്ങളിലേക്ക് വിളിക്കാനുള്ള സംവിധാനം ഇത്തിസാലാത്തും ഡുവും അടുത്ത ജൂലൈക്കു മുമ്പ് ആരംഭിക്കുമെ് പ്രമുഖ അറബി ദിനപ്പത്രം റിപ്പോര്‍'് ചെയ്തു. രാജ്യത്ത് ഈ സേവനം ഉപയോഗപ്പെടുത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞതായി ഇരു കമ്പനികളുടെയും വക്താക്കള്‍ അറിയിച്ചു. ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയില്‍ നിന്ന് അംഗീകാരം ലഭിച്ചു കഴിഞ്ഞയുടന്‍ ഇത് പ്രവര്‍ത്തനം തുടങ്ങും. ഇന്‍റര്‍നെറ്റ് കാര്‍ഡുകളുടെ വില സംബന്ധിച്ചും മറ്റുമുള്ള അന്തിമ തീരുമാനം ടി.ആര്‍.എയില്‍ നിക്ഷിപ്തമാണ്. നിലവിലുള്ള സംവിധാനത്തെക്കാള്‍ ഏറെ വില കുറച്ച് രാജ്യാന്തര കോളുകള്‍ വിളിക്കാന്‍ ഇതോടെ സൌകര്യമു ാവും. രാജ്യത്ത് ഇന്‍റര്‍നെറ്റ് ഫോണുകള്‍ അനുവദിക്കാനുള്ള നീക്കം മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ചതാണ്. ലോകത്തൊട്ടുക്കും ഇത് വ്യാപകമായതോടെ രാജ്യത്തു മാത്രം ഉപയോഗിക്കുതിന് അംഗീകാരം നല്‍കാന്‍ സമ്മര്‍ദം ഏറെയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത് അംഗീകൃത ഉപഭോക്താക്കള്‍ക്ക് അനുവദിക്കപ്പെടുമ്പോള്‍ യു.എ.ഇയില്‍ ഇന്‍റര്‍നെറ്റ് വഴി ഫോ ചെയ്യുത് സമ്പൂര്‍ണമായി നിരോധിക്കപ്പെട്ടതാണ്. ഇത് പിടിക്കപ്പെട്ടാല്‍ വാന്‍ സംഖ്യയാണ് പിഴ ഒടുക്കേ ത്. ദുബൈയിലുള്‍പ്പെടെ ഇത്തരം സംഭവങ്ങള്‍ പിടിക്കാനായി പ്രത്യേക നിരീക്ഷക സംഘങ്ങളെയും ഏര്‍പ്പെടുത്തിയിരുന്നു. ദുബൈ എമിറേറ്റില്‍ മാത്രം നിരവധി പേര്‍ അടുത്തിടെയായി പിടിക്കപ്പെ'തായി റിപ്പോര്‍ട്ട്റ്റുകള്‍ ഉണ്ടായിരുന്നു. ഇതിെന്‍റ തുടര്‍ച്ചയായാണ് രാജ്യത്തു ഔദ്യോഗിക അംഗീകാരത്തോടെ ഇന്‍റര്‍നെറ്റ് ഫോ ആരംഭിക്കുത്. എന്നു തുടങ്ങുമെതു സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
-Chandrika Daily
0 comments:
Post a Comment