
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മണ്ഡലം മുസ്ലീംലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ യൂത്ത്‌ലീഗ് വൈസ്‌പ്രസിഡന്റ് കെ.കെ.ജാഫര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലീംലീഗ് പ്രസിഡന്റ് ടി.അബൂബക്കര്‍ ഹാജി യോഗം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ യൂത്തലീഗ് ജനറല്‍ സെക്രട്ടറി മൊയ്‌തീന്‍ കൊല്ലമ്പാടി പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ജില്ലാ യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി അസ്‌ലം പടന്ന തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പുതിയ ഭാരവാഹികളായി: എം.പി.ജാഫര്‍(പ്രസിഡന്റ്), ബദറുദ്ദീന്‍.കെ.കെ.(ജനറല്‍ സെക്രട്ടറി), കെ.ബി.അബ്ദുള്‍ കരീം(ട്രഷറര്‍), ടി.മുത്തലീബ്, പി.വി.ഹമീദ്, എല്‍.കെ.ബഷീര്‍ ബളാല്‍(വൈസ്‌പ്രസിഡന്റ്), ഹക്കീം.പി, ഹാരിസ് പാണത്തൂര്‍, സമദ് പാലായി(ജോയിന്റ് സെക്രട്ടറി) തുടങ്ങിയവരെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയെ അനുമോദിച്ചുകൊണ്ട് ടി.റമളാന്‍, സി.മുഹമ്മദ് കുഞ്ഞി, എ.പി.ഉമ്മര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.കെ.ബദറുദ്ദീന്‍ നന്ദി പറഞ്ഞു.
0 comments:
Post a Comment