
കാഞ്ഞങ്ങാട്: കെഎസ്‌ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോ, ശിലാസ്ഥാപനം 3ന് ചെമ്മട്ടംവയലില്‍ നടക്കും.എല്‍ഡിഎഫ് സര്‍ക്കാര്‍ കാഞ്ഞങ്ങാട്ട് അനുവദിച്ച കെഎസ്‌ആര്‍ടസി സബ്‌ഡിപ്പോയുടെ ശിലാസ്ഥാപന ചടങ്ങ് വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ഏപ്രില്‍ മൂന്നിന് രാവിലെ പത്തിന് മന്ത്രി ജോസ് തെറ്റയിലാണ് ഡിപ്പോക്ക് ശിലയിടുന്നത്. ഒരു കോടി ചിലവ് പ്രതീക്ഷിക്കുന്ന നിര്‍മാണപ്രവര്‍ത്തിക്ക് കെഎസ്‌ആര്‍ടിസി ഇതിനകം ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. പി കരുണാകരന്‍ എംപി, പള്ളിപ്രം ബാലന്‍ എംഎല്‍എ, നീലേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍, കാഞ്ഞങ്ങാട് നഗരസഭ, ഹൊസ്‌ദുര്‍ഗ് താലൂക്കിലെ 19 പഞ്ചായത്തുകള്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ ഫണ്ടുകള്‍ ഉള്‍പ്പെടുത്തി ജനപങ്കാളിത്തത്തോടെ ഡിപ്പോ യാഥാര്‍ഥ്യമാക്കി കെഎസ്‌ആര്‍ടിസിക്ക് കൈമാറാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ഡിപ്പോക്ക് വേണ്ടി ഒരു കോടി രുപയുടെ എസ്‌റ്റിമേറ്റിലുള്ള മൂന്ന് നില കെട്ടിടമാണ് നിര്‍മിക്കുന്നത്. പി കരുണാകരന്‍ എം പി യുടെ ഫണ്ടില്‍ നിന്ന് 32.90 ലക്ഷവും പള്ളിപ്രം ബാലന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 62.40 ലക്ഷവും അനുവദിച്ചു. കാഞ്ഞങ്ങാട് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍ 10 ലക്ഷം രൂപ അനുവദിക്കാനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ അനുമതി ഉടനുണ്ടാകും. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രവും സ്‌റ്റേഷന്‍മാസ്‌റ്ററുടെ ഓഫീസ്, എന്‍ക്വയറി കൗണ്ടര്‍, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം, കുടിവെള്ളസംവിധാനം, ബസുകള്‍ക്ക് കയറിയിറങ്ങാനുള്ള റോഡ് സൗകര്യം എന്നിവ ഒരുക്കും. ഓഫീസ് സൗകര്യങ്ങളും ജീവനക്കാരുടെ വിശ്രമമുറികളും സജ്ജീകരിക്കും. രണ്ടാംഘട്ടത്തില്‍ പഞ്ചായത്തുകള്‍ വാഗ്‌ദാനം ചെയ്‌ത തുക ഉപയോഗിച്ച് ഗാരേജ്, ഡീസല്‍ബങ്ക്, യാര്‍ഡ്, ബസ് കഴുകാനുള്ള സെന്റര്‍, അനുബന്ധസൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തും. മൊത്തം രണ്ട് കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സംഘാടകസമിതി രൂപീകരണയോഗം പി കരുണാകരന്‍ എം പി ഉദ്‌ഘാടനം ചെയ്‌തു. പള്ളിപ്രം ബാലന്‍ എംഎല്‍എ അധ്യക്ഷനായി. കെ പുരുഷോത്തമന്‍, പി അപ്പുക്കുട്ടന്‍, എം പൊക്ലന്‍, ബങ്കളം കുഞ്ഞികൃഷ്‌ണന്‍, എം വി കൃഷ്‌ണന്‍, എം കുഞ്ഞികൃഷ്‌ണന്‍, സുരേഷ് പുതിയടം, ജെറ്റോ ജോസഫ്, എം പി ജാഫര്‍, അജയകുമാര്‍ നെല്ലിക്കാട്ട്, എം കര്‍ത്തമ്പു, എ വി രാമകൃഷ്‌ണന്‍, ബി സുകുമാരന്‍, പി വി മൈക്കിള്‍, കെഎസ്‌ആര്‍ടിസി സോണല്‍ മാനേജര്‍ രാജന്‍ മുണ്ടയില്‍, നോഡല്‍ ഓഫീസര്‍ പത്മരാജന്‍, ടി കെ നാരായണന്‍, എം ലക്ഷ്‌മണന്‍, ടി കെ രാമചന്ദ്രന്‍നായര്‍, ഹനീഫ, വാമനന്‍ നമ്പൂതിരി, വി കെ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബേബി സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: പി കരുണാകരന്‍ എംപി (രക്ഷാധികാരി), പള്ളിപ്രം ബാലന്‍ എംഎല്‍എ (ചെയര്‍മാന്‍), എന്‍ എ ഖാലിദ്, ബേബി ബാലകൃഷ്‌ണന്‍, പി കുഞ്ഞിരാമന്‍, യു തമ്പാന്‍ നായര്‍ (വൈസ് ചെയര്‍മാന്‍), പത്മരാജന്‍ (ജനറല്‍ കണ്‍വീനര്‍). .
0 comments:
Post a Comment