Shafi Chithari on
Mar 25, 2010
കാഞ്ഞങ്ങാട്: നിത്യാനന്ദ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന എന്‍ജിനീയറിംഗ് കോളേജ് കെട്ടിടത്തിന് മഹാരാഷ്ട്ര തുങ്കാരേശ്വരം നിത്യാനന്ദാശ്രമം മഠാധിപതി ബാലയോഗി സദാനന്ദ സ്വാമിജി തറക്കല്ലിട്ടു. ട്രസ്റ്റ് ചെയര്‍മാന്‍ രാമചന്ദ്ര ടോട്ടേഷ്, അധ്യക്ഷം വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ കെ. ദിവാകരഷെട്ടി, എച്ച്. ലക്ഷ്മണ, പി. പ്രേമാനന്ദ, മോഹനന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നാല്‍പത് കോടി രൂപാ ചെലവിലാണ് ഇലക്ട്രോണിക്ക് എന്‍ജിനീയറിംഗ്, മെക്കാനിക്ക് കോളേജ് അതിന്റെ മറ്റു സംവിധാനങ്ങളും ഒരുക്കുന്നത്. സ്വാമി നിത്യാനന്ദ പോളീടെക്‌നിക്കിന് സമീപമാണ് പുതിയത് നിര്‍മ്മിക്കുന്നത്. ഇതിന് വേണ്ടി 15 ഏക്കര്‍ സ്ഥലവും ഒരുക്കിയിട്ടുണ്ട്.
0 comments:
Post a Comment