



കാഞ്ഞങ്ങാട്: നബിദിനാഘോഷത്തെയും മൌലീദിനെയും എതിര്‍ക്കുന്നവര്‍ ഇസ്ലാമിനെ കുറിച്ചും ഹദീസിനെ കുറിച്ചും അറിയാത്തവരാണെന്ന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്ഥാവിച്ചു. സുന്നി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മദ് ഹുറസൂല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, ആയിങ്ങളായിരുന്നു പരിപാടി ശ്രവിക്കാന്‍ എത്തിയത്, ചടങ്ങില്‍ മഞ്ഞനാടി ഉസ്താദിനെ ആദരിച്ചു.എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബി.എസ്. അബ്ദുള്ളകുഞ്ഞി ഫൈസിഅധ്യയക്ഷത വഹിചു. സമസ്ത മുശാവറ അംഗം കെ.അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മഞ്ഞനാടി ഉസ്താദിനെ ആദരവ് സമര്‍പ്പിച്ചു.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കഴിഞ്ഞ അധ്യയന വര്‍ഷം നടത്തിയ പൊതുപരീക്ഷയില്‍ റെയിഞ്ചില്‍ ഉന്നത മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ കാഞ്ഞങ്ങാട് മുസ്ലിം ജമാ അത്ത് പ്രസിഡന്‍റ്റ് മെട്രോ മുഹമ്മദ് ഹാജിയും , എ.ഹമീദ് ഹാജിയും വിതരണം ചെയ്തു.സര്‍ട്ടിഫിക്കറ്റ് നഗരസഭ ചെയര്‍മാന്‍ അഡ്വ: എന്‍.ഏ.ഖാലിദും കൌണ്‍സിലര്‍ഇ.കെ.കെ.പടന്നക്കാടും വിതരണം ചെയ്തു. അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി,ഏ.പി. അബ്ദുല്ലമുസ്ലിയാര്‍ മാണിക്കോത്ത്, സി.അബ്ദുല്ലമുസ്ലിയാര്‍ ഉപ്പള,ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, സി.പി.കുഞ്ഞബ്ദുല്ലമുസ്ലിയാര്‍,പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി,അബ്ദുല്‍ ഖാദര്‍ ദാരിമി മാണിയൂര്‍, എന്‍.എം.അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍ചെമ്പരിക്ക, മുഹമ്മദ് രിസ് വി അലാമിപ്പള്ളി, മൂസ സഖാഫി കളത്തൂര്‍,ആലിക്കുഞ്ഞി ഹാജി, ഹൈദര്‍ പരുത്തിപ്പാടി, ഹിദായത്ത് അലി മുല്‍കി,അബ്ദുല്‍റഹ്മാന്‍ മദനി, സി.അബ്ദുല്ല ഹാജി ചിത്താരി, മടിക്കൈ അബ്ദുല്ലഹാജി, അബ്ദുള്‍ റഹ്മാന്‍ അഷ്രഫി, ചിത്താരി മുഹമ്മദ് കുഞ്ഞി ഹാജി,കെ.പി.അബ്ദുല്‍ റഹ്മാന്‍ സഖാഫി, അബ്ദുല്‍ റഹ്മാന്‍ അഹ്സനി, അബ്ദുല്‍റഹ് മാന്‍ ഹാജി ബഹറൈന്‍, അബ്ദുസമദ് അമാനി പട്ടുവം എന്നിവര്‍ പ്രസംഗിച്ചു.
0 comments:
Post a Comment