
ഉപ്പള: മതമൈത്രിയുടെ സന്ദേശവുമായി മഖാം ഉറൂസിന് പച്ചരിയും നെയ്യുമായി ക്ഷേത്ര ഭാരവാഹികളെത്തിയത് ചെറുഗോളിക്ക് ആഹ്ളാദം പകര്‍ന്നു. ചെറുഗോളി ബദര്‍ ജുമാ മസ്ജിദ് ഉറൂസിനാണ് തൊട്ടടുത്ത ചീരുംബാ ഭഗവതി ക്ഷേത്രത്തില്‍നിന്ന് നേര്‍ച്ച വിഭവങ്ങളുമായി ഭാരവാഹികളെത്തിയത്. ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് സി. രാമചന്ദ്രന്‍, സെക്രട്ടറി കെ. പാണ്ഡുരംഗ, അംഗങ്ങളായ ഭാസ്കരന്‍, തിമ്മപ്പ മാസ്റര്‍, ദേവദാസ് എന്നിവര്‍ പച്ചരിയും നെയ്യും പള്ളികമ്മിറ്റി പ്രസിഡണ്ട് എ.കെ. അബ്ദുല്ലക്കുഞ്ഞിക്ക് കൈമാറി.
ചെറുഗോളി ഉറൂസിനുള്ള വിഭവങ്ങള്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞിക്ക് നല്‍കുന്നു
1 comments:
very good.. ellavarum ellaypozhum ingine sauhridathode thanne irikkate..
Post a Comment