അബ്ദുല്‍ മുജീബിന്റെ തലതിരിഞ്ഞ വായന കൌതുകമാവുന്നു

on Mar 31, 2010

കാഞ്ഞങ്ങാട്: ട്രെയിനിലിരുന്ന് മുജീബ് പത്രം വായിക്കുമ്പോള്‍ സഹയാത്രികര്‍ അദ്ഭുതത്തോടെ നോക്കുന്നതു പതിവാണ്. പലരും ഇതൊരു വട്ടുകേസാണെന്ന് പറഞ്ഞു മൂക്കത്ത് വിരല്‍ വയ്ക്കും. എന്നാല്‍, ഇതൊന്നും മുജീബിന്റെ വായനയെ തെല്ലും ബാധിക്കാറില്ല. ഒരു പത്രം കിട്ടിയാല്‍ തലതിരിച്ചുപിടിച്ചു വള്ളിപുള്ളി വിടാതെ മുജീബ് വായന തുടരും. മുജീബിനെ അറിയുന്ന യാത്രക്കാര്‍ ഒന്നു പരീക്ഷിക്കാന്‍ വേണ്ടി ഉച്ചത്തില്‍ വായിക്കാന്‍ പറയും. അപ്പോള്‍ നേരെ പിടിച്ചു വായിക്കുന്നവരേക്കാള്‍ എളുപ്പത്തില്‍ മുജീബ് തലതിരിച്ചുപിടിച്ച് പത്രവായന തുടരും. കാസര്‍കോഡ് ചൌക്കിയില്‍ താമസിക്കുന്ന അബ്ദുല്‍ മുജീബ് എന്ന 35കാരന്‍ രണ്ടുവര്‍ഷംമുമ്പാണ് ഒരു കൌതുകത്തിന് പത്രം തലതിരിച്ചുപിടിച്ചു വായിക്കാന്‍ തുടങ്ങിയത്. മുജീബിന്റെ വായനയില്‍ തേജസും മാതൃഭൂമിയും ദേശാഭിമാനിയും എല്ലാം ഒരുപോലെയാണ്. ഏഴാംക്ളാസ്...

സഞ്ചാരികളെ കാത്ത് മഞ്ഞംപൊതിക്കുന്ന്

on Mar 30, 2010

കാഞ്ഞങ്ങാട്: ആകാശ നീലിമയുടെ അപാരതയില്‍ അലിഞ്ഞില്ലാതാകുന്ന കുന്നുകള്‍; വൃക്ഷത്തലപ്പിലെ ഹരിതാഭയില്‍ ഇടക്കിടെ തെളിയുന്ന കെട്ടിടങ്ങള്‍, പുഴയും വയലേലകളുമായി എങ്ങും പ്രകൃതിഭംഗി, കടല്‍കാറ്റിന്റെ ശീതളിമയില്‍ നട്ടുച്ചയ്ക്കുപോലും കുളിരേകുന്ന കാലാവസ്ഥ. വളഞ്ഞു പുളഞ്ഞു കയറുന്ന ചെമ്മണ്‍ പാതയിലൂടെ മഞ്ഞംപൊതിക്കുന്നിന് നെറുകയിലെത്തുന്നവരെ കാത്തിരിക്കുന്നത് കാഴ്ചയുടെ വിസ്മയങ്ങള്‍. മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപമാണ് ഈ സ്ഥലം. ആനന്ദാശ്രമത്തിലെത്തുന്ന ഭക്തരോടൊപ്പം ജില്ലയിലെ മറ്റു പ്രദേശങ്ങളിലുള്ളവരും മഞ്ഞംപൊതിക്കുന്നിലെത്താറുണ്ട്. കാഞ്ഞങ്ങാടിന്റെ പൈതൃക സ്വത്തായാണ് നാട്ടുകാര്‍ കുന്നിനെ കാണുന്നത്. രാമരാവണയുദ്ധത്തില്‍ മോഹലാസ്യത്തിലമര്‍ന്ന ശ്രീരാനും സൈന്യത്തിനും ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവരുമ്പോള്‍ @ഷഭാദ്രിയില്‍ നിന്ന് അടര്‍ന്നുവീണ ഒരു കഷണമാണ്...

കാഞ്ഞങ്ങാട്‌ മണ്ഡലം യൂത്ത്‌ലീഗ്‌ ഭാരവാഹികള്‍

on Mar 29, 2010

കാഞ്ഞങ്ങാട്‌ : കാഞ്ഞങ്ങാട്‌ മണ്ഡലം മുസ്ലീംലീഗ്‌ പ്രസിഡന്റ്‌ ബഷീര്‍ വെള്ളിക്കോത്ത്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ യൂത്ത്‌ലീഗ്‌ വൈസ്‌പ്രസിഡന്റ്‌ കെ.കെ.ജാഫര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലീംലീഗ്‌ പ്രസിഡന്റ്‌ ടി.അബൂബക്കര്‍ ഹാജി യോഗം ഉദ്‌ഘാടനം...

കെ എം സി സി ഏര്‍പ്പെടുത്തിയ എ പി അബ്ദുല്ല അവാര്‍ഡ്‌ മാര്‍ച്ച്‌ 31 സമ്മാനിക്കും

on Mar 29, 2010

കാഞ്ഞങ്ങാട്‌ : കാസര്‍ഗോഡ്‌ ജില്ല മുസ്ലീം ലീഗ്‌ പ്രസിഡണ്ടും രാഷ്ട്രീയ സമുഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രശസ്‌തനുമായിരുന്ന എ പി അബ്ദുല്ല സാഹിബിന്റെ സ്‌മരണാര്‍ത്ഥം കാസര്‍ഗോഡ്‌ ജില്ല കെ എം സി സി ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ സമര്‍പ്പണത്തിന്‌ ഒരുക്കങ്ങള്‍...

കാസറഗോഡ്‌ മംഗലം നടത്തി മുടിയുന്ന സമുദായം

on Mar 29, 2010

09 വിടപറഞ്ഞതും2010 വരവേറ്റതും കല്യാണ മാമാങ്കളുടെ ചരിത്രം തിരുത്തി കുറിച്ച്‌ കൊണ്ടാണ്‌ ധുര്‍ത്തിണ്റ്റെയും ആഡംബരത്തിണ്റ്റെയും പുതിയ രാജവീഥികള്‍ വെട്ടിപ്പിടികാനുള്ള സമുദായ സേവകരുടെ ശാഠ്യം വാശിയേറിയ മത്സരത്തിനു വഴിമാറിയിരിക്കുന്നു എന്നതാണ്‌ കാസറഗോഡ്‌...

മദീനയിലേക്കുള്ള പാത: പ്രചാരണം ഉദ്ഘാടനം ചെയ്തു

on Mar 29, 2010

കാഞ്ഞങ്ങാട്: കോഴിക്കോട് നടക്കുന്ന എം.പി.അബ്ദുള്‍ സമദ് സമദാനിയുടെ മദീനയിലേക്കുള്ള പാത വാര്‍ഷിക പ്രഭാഷണ പരിപാടിയുടെ ജില്ലാതല പ്രചാരണ ഉദ്ഘാടനം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോമുഹമ്മദ് ഹാജി അധ്യക്ഷനായി. റഫീഖ് ചെലവൂര്‍, യൂസഫ് മുഹമദ് നദ്‌വി, അഡ്വ.എന്‍.എ.ഖാലിദ്, ടി.അബൂബക്കര്‍ ഹാജി, എം.കെ.കുഞ്ഞബ്ദുള്ള ഹാജി, മുഹമ്മദ് കുഞ്ഞി, എ.പി.ഉമ്മര്‍, സി.മുഹമ്മദ്കുഞ്ഞി, അബ്ദുറഹ്മാന്‍ ചിത്താരി, കുഞ്ഞമദ് പുഞ്ചാവി, ഖാലിദ് ഹാജി വലിയപറമ്പത്ത്, ബഷീര്‍ ആറങ്ങാടി, പി.എ.റഹ്മാന്‍, കെ.പി.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.റംസാന്‍ സ്വാഗതവും ഇ.കെ.അക്മര്‍ നന്ദിയും പറഞ്...

20 ഹെക്ടര്‍ പുല്‍ക്കാട് കത്തിനശിച്ചു

on Mar 29, 2010

അജാനൂര്‍: ചേറ്റുകുണ്ട് പടിഞ്ഞാറ്, പൂച്ചക്കാട് എന്നിവിടങ്ങളിലെ ബി.ആര്‍.ഡി.സിയുടെ 20 ഹെക്ടര്‍ സ്ഥലത്തെ പുല്‍ക്കാട് കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട് അഗ്നിശമനസേന മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണച്ചത്. റെയില്‍വേ ട്രാക്കുകളുള്ളതിനാല്‍ ഫയര്‍ഫോഴ്സ് വണ്ടിയില്‍ വെള്ളമെത്തിക്കാന്‍ പ്രയാസപ്പെട്ടു. തെങ്ങില്‍ കയറി ഓലവെട്ടിയാണ് പി.ടി. ജോണിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് തീകെടുത്തിയത്. രണ്ട് വീടുകള്‍ മാത്രമാണ് ഈഭാഗത്തുള്ളത്. അതേസമയം, വയലുകളില്‍ പുകയിലച്ചെടികള്‍ കൊത്തിയെടുത്ത് ഉണക്കാനിട്ടിരുന്...

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ തീവണ്ടിയില്‍ കവര്‍ച്ചയ്ക്കിരയായി

on Mar 29, 2010

കാഞ്ഞങ്ങാട്: അബുദാബിയില്‍ നിന്ന് നാട്ടിലേക്കുവരുമ്പോള്‍ മലയാളികുടുംബം തീവണ്ടിയില്‍ കവര്‍ച്ചയ്ക്കിരയായി. കോഴിക്കോട് വിമാനമിറങ്ങി ഫറൂഖില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് കോയമ്പത്തൂര്‍-മംഗലാപുരം ഫാസ്റ്റ്പാസഞ്ചറില്‍ കയറിയ കുടുംബത്തിനാണ് സ്വര്‍ണാഭരണങ്ങളും മറ്റ് വിലപ്പെട്ടവസ്തുക്കളും രേഖകളും നഷ്ടപ്പെട്ടത്. നീലേശ്വരം കോട്ടപ്പുറത്തെ ടി.കുഞ്ഞബ്ദുള്ളയും കുടുംബവുമാണ് കൊയിലാണ്ടിയെത്തിയപ്പോള്‍ കവര്‍ച്ചയ്ക്കിരയായത്.കുഞ്ഞബ്ദുള്ള, ഭാര്യ മറിയംബി മക്കളായ അസനത്ത്, ഹര്‍ഷിം എന്നിവരാണ് ഫറൂഖില്‍നിന്ന് വണ്ടികയറിയത്. കൊയിലാണ്ടിയില്‍ വണ്ടിനിര്‍ത്തിയ ഉടന്‍ ഒരാള്‍ പെട്ടിയെടുത്ത് ഓടുകയായിരുന്നുവെന്ന് കുഞ്ഞബ്ദുള്ള പറഞ്ഞു. പിറകെ ഓടിയ കുഞ്ഞബ്ദുള്ള വണ്ടിയില്‍ കുടുംബമുള്ളതിനാല്‍ തിരികെവന്നു. കഷണ്ടിയുള്ള ഉയരംകൂടിയ ഒരാളാണ് പെട്ടി എടുത്തതെന്നും കുഞ്ഞബ്ദുള്ളപറഞ്ഞു....

അജാനൂര്‍ ഗ്രാമപ്പഞ്ചായത്ത് ബജറ്റ്: തൊഴിലുറപ്പിന് ഒന്നരക്കോടി. കൃഷി, ആരോഗ്യ ക്ഷേമ മേഖലകള്‍ക്ക് മുന്‍ഗണന

on Mar 29, 2010

കാഞ്ഞങ്ങാട്: ആരോഗ്യമേഖലകള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്കും മുന്‍ഗണന നല്‍കിയ അണങ്കൂര്‍ ഗ്രാമപ്പഞ്ചായത്ത് 2010-11 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഒന്നരക്കോടിരൂപ തൊഴിലുറപ്പ് പദ്ധതിക്ക് വകയിരുത്തിയിട്ടുണ്ട്. 6.44 കോടിരൂപ വരവും 6.17 കോടി രൂപ ചെലവും 27.14 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ കൃഷിക്ക് 32 ലക്ഷം രൂപയും ഭവനനിര്‍മാണത്തിന് 20.87 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നികുതിയിനത്തില്‍ 56.2 ലക്ഷം രൂപയും നികുതിയിതര ഇനത്തില്‍ 17.36 ലക്ഷം രൂപയുമാണ് വരവ് പ്രതീക്ഷിക്കുന്നത്. ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, വിധവാപെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, കര്‍ഷകതൊഴിലാളിപെന്‍ഷന്‍, ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പെന്‍ഷന്‍, തൊഴില്‍ രഹിത വേതനം, വിധവാ ധനസഹായം എന്നിങ്ങനെയുള്ള പെന്‍ഷന്‍ പദ്ധതികള്‍ക്ക് 93.65 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്....

ജാമിഅ, മില്ലിയ്യ ഇസ്‍ലാമിയ്യ

on Mar 29, 2010

കേന്ദ്ര സര്‍വ്വകലാശാലയായ ന്യൂഡല്‍ഹി ജാമിഅ, മില്ലിയ്യ ഇസ്‍ലാമിയ്യ & Aligurh ന്‍റെ 2010-2011 അദ്ധ്യയനവര്‍ഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാന്‍ സമയമായി. വ്യത്യസ്ഥ ഡിപ്പാര്‍ട്ട്മെന്‍റുകളിലും സെന്‍ററുകളിലുമായി യു.ജി., പി.ജി., ഡിപ്ലോമ ഉള്‍പ്പെടെ 200 ഓളം കോഴ്സുകളിലേക്കാണ് അഡ്മിഷന്‍ . അപേക്ഷ ഫോമും prospectus ഉം നേരിട്ടും തപാല്‍ വഴിയും ലഭിക്കും. www.jmi.nic.in എന്ന സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രെന്‍റ് ഹെല്‍പ്പ് ടെസ്കുമായി ബന്ധപ്പെടുക J.M.I Hassan Shareef Wafi: 09891584350, 9946313613 Abdul Jaleel Hudawi: 09650865884 Bahauddin Hudawi: 9895106732 ALIGURH ABDULLA VENGARA 09027645510 RAFI 09027828043website: http://www.skssftrend....

കാഞ്ഞങ്ങാട്‌ ഡി.വൈ.എസ്‌.പി. പി. ഹബീബ്‌ റഹ്മാന്‌ എസ്‌.പിയായി പ്രമോഷന്‍

on Mar 28, 2010

കാസര്‍കോട്‌: കാഞ്ഞങ്ങാട്‌ ഡി.വൈ.എസ്‌.പി പി. ഹബീബ്‌ റഹ്മാന്‌ എസ്‌.പിയായി പ്രമോഷന്‍ നല്‍കി. ഇത്‌ സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ്‌ രണ്ടാഴ്‌ച മുമ്പ്‌ തന്നെ പുറത്തിറങ്ങിയിരുന്നു. എവിടെയാണ്‌ അദ്ദേഹത്തിന്‌ എസ്‌.പിയായി ചുമതല നല്‍ക്കുക എന്ന കാര്യത്തില്‍ രണ്ട്‌ ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നാണ്‌ അറിയുന്നത്‌. കാസര്‍കോട്‌ ചെമനാട്‌ സ്വദേശിയാണ്‌ ഹബീബ്‌ റഹ്‌മാന്‍. സബ് ഇന്സ്പെക്റെരായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. സി.ഐയായും, ഡി.വൈ.എസ്‌.പിയായും കാസര്‍കോട്‌ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കുറ്റാന്വോഷണ കാര്യത്തില്‍ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട...

ജീപ്പു മോഷണം പോയി

on Mar 28, 2010

കാഞ്ഞങ്ങാട്‌: കടയുടെ മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പു മോഷണം പോയി. അജാനൂര്‍ തെക്കുപുറത്തെ എം. മുസ്‌തഫയുടെ കെ.എല്‍ 60 -1590 ജീപ്പാണ്‌ ശനിയാഴ്ച മോഷണം പോയത്‌. ഹൊസ്‌ദുര്‍ഗ്‌ പോലീസില്‍ പരാതി നല്‍...

‘Advani inspired the people’ Anju Gupta testifies to Court…

on Mar 28, 2010

Great....Welcome Mrs. Gupta… You are brave lady! God never leave culprit of the Masjid demolishing. None of religion say to demolish others praying place. Masjid, Temple and Church etc are the place for praying to God. All of us are praying to God in deferent style and belief. Irritating days are coming subsequently for notorious communalist of Sangaparivar. Those whoever is doing racial discrimination and hurting of others religious feeling should be punished well by hon. Courts. It is already too delay and not be more delayed. There was no any kind of evidence in Ayodhya that there was a temple before and demolished by Mughal empire Babar. In fact there are two Ayodhya in Indian sub-continent. How the Sangaparivar can...

സി എം അബ്ദുല്ല മൌലവിയെക്കുറിച്ച് ജെ.എന്‍.യുവില്‍ പ്രബന്ധം അവതരിപ്പിച്ചു

on Mar 28, 2010

ന്യൂഡല്‍ഹി: പ്രമുഖ പണ്ധിതനും ഗ്രന്ഥകാരനും ഗോളശാസ്ത്രജ്ഞനുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ സംഭാവനകളെക്കുറിച്ച് ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ് റു യൂണിവേഴ്സിറ്റിയില്‍ പ്രബന്ധം പ്രസന്‍റേഷന്‍ നടന്നു. സ്കൂള്‍...

കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ഒരുകോടി രൂപയുടെ മിച്ച ബജറ്റ്

on Mar 27, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയ്ക്ക് 48,23,78,480 രൂപയുടെ വരവും 47,20,31,000 രൂപയുടെ ചിലവും, 10,34,74,80 രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന കാഞ്ഞങ്ങാട് നഗരസഭ സഭയുടെ ബജറ്റ് ഇന്നുച്ചയ്ക്ക് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍.എ ഖാലിദിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അവസാനത്തെ ബജറ്റാണ് വൈസ് ചെയര്‍പേഴ്‌സണ്‍ സി. ശ്യാമള അവതരിപ്പിച്ചത്. തീരദേശ ആശുപത്രിക്ക് 25 ലക്ഷം രൂപയും, ബസ് സ്റ്റാന്റ് ടെര്‍മിനലിന് നാല് കോടിരൂപയും, വാര്‍ഡ് തല ശുചീകരണത്തിന് എട്ട് ലക്ഷം രൂപയും, ക്യാന്‍സര്‍ രോഗികളെ പരിചരിക്കുന്നതിന് 3 ലക്ഷവും, സൗജന്യ ക്യാന്‍സര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ശാസ്ത്രീയരീതിയിലുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന് സ്ഥലം ഏറ്റെടുക്കുന്നതിന് 50 ലക്ഷം രൂപയും ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്...

ചിത്താരി സൌത്തിലെ എ.കെ അസീസിന്റെ ഭാര്യ ഐസബി (35) പ്രസവത്തിനെ തുടര്‍ന്നു മരണപ്പെട്ടു.

on Mar 27, 2010

കാഞ്ഞങ്ങാട്: പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. അബുദാബിയില്‍ ജോലിചെയ്യുന്ന എ.കെ. അസീസിന്റെ ഭാര്യ മൊട്ടുന്തലയിലെ പരേതനായ മമ്മുവിന്റെ മകള്‍ ആയിഷ്(33)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30 മണിയോടെ മാണിക്കോത്ത് അല്‍ ഫലാഹ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്നലെ രാത്രിയാണ് പ്രസവത്തിനായി ആയിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ പ്രസവത്തിനിടയില്‍ പെട്ടെന്ന് രക്ത സമ്മര്‍ദ്ദമുണ്ടാവുകയും ആദ്യം കുട്ടി മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ആയിഷയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശ്രമം വിഫലമാവുകയുമായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജുബൈദിയ, ചിത്താരി ജമാഅത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ മുഹമ്മദ് എന്നിവര്‍ മക്കളാണ്. മരണ വിവരമറിഞ്ഞ് അബുദാബിയിലുള്ള അസീസ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്....

മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹമന്ത്രവുമായി മഖാം ഉറൂസിന്‌ ക്ഷേത്രസ്ഥാനികര്‍

on Mar 27, 2010

കാഞ്ഞങ്ങാട്‌: നാടും നഗരവും കലാപദുരന്തങ്ങള്‍ക്ക്‌ വഴിമാറുമ്പോള്‍ പരപ്പ കമ്മാടം ഉറൂസിന്‌ മഖാമിന്റെ ചില്ലുവാതില്‍ തുറക്കാനെത്തിയത്‌ ക്ഷേത്രസ്ഥാനികന്‍. ഉറൂസിന്‌ അനുഗ്രഹാശിസ്സുകള്‍ പകരാനാണ്‌ പെരട്ടൂര്‍ കൂലോത്തെ സ്ഥാനികനും പരിവാരങ്ങളുമെത്തിയത്‌. മക്‌ബറയ്‌ക്ക്‌...

കാഞ്ഞങ്ങാട്‌ ജനമൈത്രി പോലീസ്‌ സേറ്റഷന്‍ ഉദ്‌ഘാടനം ചെയ്‌തു

on Mar 27, 2010

കാഞ്ഞങ്ങാട്‌: ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പുതുതായി ആരംഭിച്ച ജനമൈത്രി പോലീസ്‌ സ്റ്റേഷന്‍ നഗരസഭ ചെയര്‍മാന്‍ എന്‍. എ ഖാലിദ്‌ ഉദ്‌ഘാടനം ചെയ്‌തു. ഹൊസ്‌ദുര്‍ഗ്‌ ഡി.വൈ.എസ്‌.പി പി. ഹബീബ്‌ റഹ്മാന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌...

ദുബായില്‍ നിന്ന് മുക്കാല്‍ കോടിയുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയ പ്രതികള്‍ക്കെതിരെ കാഞ്ഞങ്ങാട്ട് കുറ്റപത്രം

on Mar 25, 2010

കാഞ്ഞങ്ങാട്: ദുബായില്‍ നിന്നും മുക്കാല്‍ കോടിയിലേറെ രൂപയുടെ മൊബൈല്‍ ഫോണുകള്‍ തട്ടി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട കാസര്‍കോട് സ്വദേശികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കളനാട് കീഴൂരിലെ അബ്ദുല്ല കുഞ്ഞിയുടെ മകന്‍ സാലി അബ്ദുല്‍ ഖാദര്‍ (39), മുംബൈ സ്വദേശി മെഹബൂബ് അലി മുഹമ്മദ് കത്രിയുടെ മകന്‍ ഫറൂഖ് മെഹബൂബ് കത്രി (30), കീഴൂരിലെ മാഹിന്‍ എന്ന മൊയിച്ചാന്റെ മാഹിന്റെ മകന്‍ ഖാദര്‍ എന്ന അബ്ദുല്‍ ഖാദര്‍ (30), കാസര്‍കോട് കോര്‍ട്ട് റോഡിലെ കുട്ട്യാലി വളപ്പില്‍ സക്കറിയ അബ്ദുള്ള എന്ന സക്കറിയ (37), ഉളിയത്തടുക്ക പായല്‍ എസ്.പി.നഗറിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് നിയാസ് (30) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.2008...

കാഞ്ഞങ്ങാട്: എന്‍ജിനീയറിംഗ് കോളേജ് ആരംഭിക്കുന്നു

on Mar 25, 2010

കാഞ്ഞങ്ങാട്: നിത്യാനന്ദ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന എന്‍ജിനീയറിംഗ് കോളേജ് കെട്ടിടത്തിന് മഹാരാഷ്ട്ര തുങ്കാരേശ്വരം നിത്യാനന്ദാശ്രമം മഠാധിപതി ബാലയോഗി സദാനന്ദ സ്വാമിജി തറക്കല്ലിട്ടു. ട്രസ്റ്റ് ചെയര്‍മാന്‍ രാമചന്ദ്ര ടോട്ടേഷ്,...

നിസ്‌ക്കരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ്‌ മരിച്ചു

on Mar 24, 2010

കാഞ്ഞങ്ങാട്‌: നിസ്‌ക്കരിക്കുന്നതിനായി വുളു എടുക്കുന്നതിനിടയില്‍ പള്ളിപ്പരിസരത്ത്‌ കുഴഞ്ഞുവീണ്‌ മരിച്ചു. അജാനൂര്‍ തെക്കെപ്പുറത്തെ വ്യാപാരി ചേരക്കാടത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി (75) ആണ്‌ ഇന്നലെ സന്ധ്യക്ക്‌ കുഴഞ്ഞുവീണത്‌. തെക്കെപ്പുറം ജുമാമസ്‌ജിദില്‍ നിസ്‌കരിക്കാന്‍ പോയതായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ്‌കുഞ്ഞി (ദുബായ്‌), നാസര്‍ (കുവൈത്ത്‌), ഫൈസല്‍, അഹമ്മദ്‌, റിയാസ്‌, നൗഷാദ്‌, ഫാത്തിമ, സുബൈദ, പരേതയായ ഹമീദ. സഹോദരങ്ങള്‍: അബ്‌ദുല്‍റഹ്‌മാന്‍, കുഞ്ഞാസ്...

കാഞ്ഞങ്ങാട്‌ മൈത്രി ബുക്‌സ്‌ ഉദ്‌ഘാടനം ചെയ്‌തു

on Mar 24, 2010

കാഞ്ഞങ്ങാട്‌: ഹൊസ്‌ദുര്‍ഗില്‍ മൈത്രി ബുക്‌സ്‌ സ്റ്റേഷനറി ആന്റ്‌ സ്‌പോര്‍ട്‌സ്‌ സ്ഥാപനം കാഞ്ഞങ്ങാട്‌ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍.എ. ഖാലിദ്‌ ഉദ്‌ഘാടനം ചെയ്‌തു. അനുബന്ധമായി ആരംഭിച്ച ആധാരമെഴുത്ത്‌ ഓഫീസ്‌ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഡോ.വിവേക്‌ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. വി. മാധവന്‍ നായര്‍, എ.ഹമീദ്‌ ഹാജി, കെ.വി.അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി, കല്ലട്ര മാഹിന്‍, എം.പി.ജാഫര്‍, എം.എ.അസീസ്‌ ഹാജി സംബന്ധിച്...

മംഗലാപുരം വിമാനത്താവളത്തിലേക്ക്‌ കൂടുതല്‍ വിമാനകമ്പിനികള്‍ക്ക്‌ സര്‍വ്വീസ്‌ നടത്താനുള്ള അനുമതി നല്‍കണം : കെ.എം.സി.സി

on Mar 23, 2010

ദുബായ്‌ : മംഗലാപുരം വിമാനത്താവളത്തിലേക്ക്‌ കൂടുതല്‍ വിമാനകമ്പിനികള്‍ക്ക്‌ സര്‍വ്വീസ്‌ നടത്താനുള്ള അനുമതിക്ക്‌ വേണ്ട നടപടി സ്വീകരിക്കണമെന്നും, ചുരുങ്ങിയ ചിലവില്‍ വിമാനയാത്ര വാഗ്‌ദാനം ചെയ്‌ത്‌ രംഗത്ത്‌ വന്ന്‌ എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സ്‌ മുന്നറിയിപ്പില്ലാതെ യാത്ര റദ്ദ്‌ ചെയ്‌തും, പെരുന്നാള്‍, ക്രിസ്‌മസ്സ്‌, ന്യൂഇയര്‍ സീസണ്‍ വരുമ്പോള്‍ അനിയന്ത്രിതമായി നിരക്ക്‌ വര്‍ദ്ധിപ്പിച്ചും, വിദേശ ഇന്ത്യക്കാരോട്‌ തുടരുന്ന അനീതി അവസാനിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ദുബായ്‌ കെ.എം.സി.സി.യുടെ കാസര്‍കോട്‌ മണ്ഡലം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും, എ.ഐ.സി.സി.ജനറല്‍ സെക്രട്ടറിയുമായ കൊടിക്കുന്നില്‍ സുരേഷ്‌ എം.പിക്ക്‌ നിവേദനം നല്‍കി.ഉത്തര മലബാറിലെ പ്രവാസികളുടെ യാത്രാ...

സ്വാതന്ത്ര്യസമര സേനാനി കെ. മാധവനെ കാഞ്ഞങ്ങാട് പൗരാവലി ഏപ്രില്‍ 19ന് ആദരിക്കും.

on Mar 23, 2010

കാഞ്ഞങ്ങാട്: ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി പയ്യന്നൂര്‍ ഉളിയത്ത്കടവില്‍ നടന്ന ഉപ്പ് കുറുക്കല്‍ സമരത്തില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യസമര സേനാനി കെ. മാധവനെ കാഞ്ഞങ്ങാട് പൗരാവലി ഏപ്രില്‍ 19ന് ആദരിക്കും. ഇതിനുള്ള സംഘാടക സമിതി രൂപവത്കരിച്ചു. പള്ളിപ്രം ബാലന്‍ എം.എല്‍.എ. അധ്യക്ഷനായി. അഡ്വ. കെ. പുരുഷോത്തമന്‍, അഡ്വ. സി.കെ. ശ്രീധരന്‍, കെ.സി. ഭാസ്‌കരന്‍, എ.വി. രാമകൃഷ്ണന്‍, പപ്പന്‍ കുട്ടമത്ത്, കെ. കര്‍ത്തമ്പു, പി. കുഞ്ഞിരാമന്‍ നായര്‍, ടി. മുഹമ്മദ്അസ്ലം, ബങ്കളം കുഞ്ഞികൃഷ്ണന്‍, കുഞ്ഞമ്പു പൊതുവാള്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പള്ളിപ്രം ബാലന്‍ എം.എല്‍.എ. (ചെയ.), കെ. പുരുഷോത്തമന്‍, എ.വി. രാമകൃഷ്ണന്‍, കെ.സി. ഭാസ്‌കരന്‍, പി. കുഞ്ഞിരാമന്‍ നായര്‍ (വൈ. പ്രസി.), കെ. രാധാകൃഷ്ണന്‍ നായര്‍ (ജന. കണ്‍.), കെ.കെ. ശ്യാംകുമാര്‍,...

യൂ ട്യൂബില്‍ ഏറ്റവുമധികം കണ്ട വിഡിയോ FUNNY VIDEO

on Mar 23, 2010

യൂ ട്യൂബില്‍ ഏറ്റവുമധികം കണ്ട വിഡിയോ എന്ന ക്രെഡിറ്റ് നേടിയ Charlie Bit My Finger വെറും 56 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ക്ളിപ്പ് ആണ്. 16 കോടി തവണയാണ് വിഡിയോ സ്ട്രീം ചെയ്തിരിക്കുന്നത്. ക്ളിപ്പിലുള്ളത് രണ്ടേ രണ്ടു കഥാപാത്രങ്ങള്‍- മൂന്നു വയസ്സുകാരന്‍ ഹാരിയും ഒരു വയസ്സുകാരന്‍ ചാര്‍ളിയും. ചാര്‍ളിക്കുട്ടന്‍ ചേട്ടന്റെ വിരല്‍ കടിക്കുന്നതും വേദനകൊണ്ടു പുളയുന്ന ചേട്ടന്റെ ഭാവപ്രകടനങ്ങളുമാണ് വിഡിയോയില്‍ ഉള്ളത്.http://www.youtube.com/watch?v=_OBlgSz8...

ഹറമിന്റെ തെക്കെ മുറ്റം വികസനം: എട്ടു സ്ഥലങ്ങള്‍ ഒഴിപ്പിക്കുന്നു

on Mar 22, 2010

മക്ക: മസ്ജിദുല്‍ ഹറാമിന്റെ തെക്കെ മുറ്റം വികസിപ്പിക്കുന്നതിന് എട്ട് സ്ഥലങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കിങ് അബ്ദുല്‍ അസീസ് ഗേറ്റിന് മുന്‍ഭാഗത്തെ രണ്ട് സ്ഥലങ്ങള്‍ ഇതിലുള്‍പ്പെടും. മറ്റ് സ്ഥലങ്ങള്‍ തെക്ക് ഭാഗത്തെ വിവിധ ഭാഗങ്ങളിലാണ്....

ജില്ലയില്‍ ജലക്ഷാമം രൂക്ഷം : പദ്ധതികള്‍ ഫയലിലുറങ്ങുന്നു:

on Mar 22, 2010

കാഞ്ഞങ്ങാട്: ജില്ലയില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുമ്പോഴും നടപ്പാക്കാന്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികളെല്ലാം ചുവപ്പുനാടയില്‍. അരനൂറ്റാണ്ടുമുമ്പ് നടപ്പാക്കാന്‍ നിര്‍ദേശിച്ച കാക്കടവ് ജലസേചന പദ്ധതി ഇന്നും യാഥാര്‍ഥ്യമായിട്ടില്ല. കുടിയൊഴിപ്പിക്കലില്ലാതെ ചെറിയ ചെക്കുഡാമുകള്‍ നിര്‍മിച്ച് ജലം സംഭരിച്ച് കുടിവെള്ള വിതരണം നടത്തണമെന്ന് നിര്‍ദേശിക്കപ്പെട്ട പദ്ധതികള്‍ക്കും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇത് യാഥാര്‍ഥ്യമായാല്‍ കയ്യൂര്‍, ചീമേനി, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, പയ്യന്നൂര്‍ നഗരസഭ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ശുദ്ധജലം എത്തിക്കാനും ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആര്‍.പി ക്യാംപ് എന്നിവിടങ്ങളിലേക്കും ശുദ്ധജലം എത്തിക്കാന്‍ കഴിയും. ഇപ്പോള്‍ വര്‍ഷംതോറും നിര്‍മിക്കുന്ന താല്‍ക്കാലിക തടയണയില്‍ വെള്ളം തടഞ്ഞുനിര്‍ത്തിയാണ് ഏഴിമല നാവിക...

തണ്ണീര്‍ത്തടങ്ങള്‍ തേടി ദേശാടനക്കിളികള്‍

on Mar 22, 2010

അജാനൂര്‍: മീനമാസത്തിലെ ചൂട് കനത്തു. തണ്ണീര്‍ത്തടങ്ങള്‍ തേടി ദേശാടന പക്ഷികള്‍ നെട്ടോട്ടമോടുന്നു. അജാനൂര്‍, ആവിക്കര, റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് പ്രദേശം എന്നിവിടങ്ങളില്‍ ഇരുപതിലേറെ തണ്ണീര്‍ത്തടങ്ങളുണ്ട്. മിക്കതും വറ്റിവരണ്ടിരിക്കയാണ്. ശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങളില്‍ ദാഹജലത്തിനായി കലപില കൂട്ടുകയാണ് പക്ഷികള...

വറ്റാത്ത അരയി തടാകവും ഭീഷണിയില്‍

on Mar 22, 2010

കാഞ്ഞങ്ങാട്: വേനല്‍ച്ചൂടിന്റെ കാഠിന്യംമൂലം ഒരിക്കലും വറ്റാത്ത അരയി തടാകവും വരളുന്നു. മല്‍സ്യങ്ങളുടെ കലവറയും ദേശാടന പക്ഷികളുടെ പറുദീസയുമായ അരയി പുഴക്ക് സമീപം നോക്കെത്താദൂരത്ത് നീണ്ടുകിടക്കുന്നതാണ് അരയി തടാകം. തടാകം വറ്റുന്നത് പ്രദേശത്തെ കിണറുകളിലെ ജലലഭ്യതക്ക് ഭീഷണിയാവും. ബ്രിട്ടീഷ് ഭരണകാലത്ത് കാഞ്ഞങ്ങാട് റെയില്‍വേ ട്രാക്കുകളില്‍ മണ്ണിടാന്‍ എടുത്ത വയലുകളിലെ കുഴികളാണ് അരയി തടാകമെന്ന പേരില്‍ അറിയപ്പെടുന്നത്. തടാകത്തിന്റെ പല ഭാഗങ്ങളിലും ആഴമുള്ള കുഴികളും ചതുപ്പുനിലങ്ങളുമായതിനാല്‍ മല്‍സ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് തടാകം. ജില്ലയില്‍നിന്നും അയല്‍ജില്ലകളില്‍നിന്നും മല്‍സ്യംപിടിക്കാന്‍ നിരവധിപേര്‍ തടാകത്തില്‍ എത്തുന്നുണ്ട്. ഇരിമീന്‍, കൊഞ്ച്, പുല്ലന്‍ ബ്രാല്‍, മടയന്‍ മൊശു തുടങ്ങിയ മല്‍സ്യങ്ങള്‍ ഇവിടെനിന്ന് ലഭിക്കുന്നവയില്‍പെടുന്നു....

കുറുംബ ക്ഷേത്രത്തില്‍ കൊടിയേറി; ഇനി പൂരോത്സവത്തിന്റെ നാളുകള്‍

on Mar 22, 2010

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ കുറുംബ ഭഗവതിക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് കൊടിയേറി. രാവിലെ വാരിക്കാട് ഇല്ലത്ത് നിന്ന് ശുദ്ധിക്രിയ നടത്തിയശേഷം ക്ഷേത്ര സ്ഥാനികര്‍ മടിയന്‍ കൂലോത്ത് എത്തി. അവിടെ ക്ഷേത്രപാലകനെ വണങ്ങി ദീപവും തിരിയും എഴുന്നള്ളിച്ച്...

ഇന്ത്യയുടെ ആദ്യ ആഡംബര ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങുന്നു

on Mar 21, 2010

ഒരു രാത്രിക്ക് ഒരു ലക്ഷം രൂപയാണ് മഹാരാജാ എക്സ്പ്രസ് എന്ന ആഡംബര ട്രെയിനില്‍ യാത്രാ നിരക്ക്.ഇത് അധികം തുകയാണെന്നു ചിന്തിക്കണ്ട. മഹാരാജാവിനെപ്പോലെ സഞ്ചരിക്കണമെങ്കില്‍ കാശു മുടക്കുക തന്നെവേണം.പറയുന്നത് മറ്റാരുമല്ല,നമ്മുടെ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി...

ഉപ്പള: മതമൈത്രിയുടെ സന്ദേശവുമായി മഖാം ഉറൂസിന് പച്ചരിയും നെയ്യുമായി ക്ഷേത്ര ഭാരവാഹികളെത്തിയത്

on Mar 21, 2010

ഉപ്പള: മതമൈത്രിയുടെ സന്ദേശവുമായി മഖാം ഉറൂസിന് പച്ചരിയും നെയ്യുമായി ക്ഷേത്ര ഭാരവാഹികളെത്തിയത് ചെറുഗോളിക്ക് ആഹ്ളാദം പകര്‍ന്നു. ചെറുഗോളി ബദര്‍ ജുമാ മസ്ജിദ് ഉറൂസിനാണ് തൊട്ടടുത്ത ചീരുംബാ ഭഗവതി ക്ഷേത്രത്തില്‍നിന്ന് നേര്‍ച്ച വിഭവങ്ങളുമായി ഭാരവാഹികളെത്തിയത്....

കാഞ്ഞങ്ങാട്‌ നഗരസഭാ ചെയര്‍മാന്‍ ഔദ്യോഗിക കാറില്‍ വിവാഹത്തില്‍ പങ്കെടുത്തത്‌ വിവാദമായി

on Mar 21, 2010

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍.എ. ഖാലിദ്‌ ഔദ്യോഗിക കാറില്‍ കര്‍ണ്ണാടക ബെല്‍ത്തങ്ങാടിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയത്‌ വിവാദമാകുന്നു. ഞായറാഴ്‌ച്ച രാവിലെ 8 മണിക്കാണ്‌ കാഞ്ഞങ്ങാട്‌ ബാവ നഗറിലെ ഖത്തീബിന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ഔദ്യോഗിക വാഹനത്തില്‍ പുറപ്പെട്ടത്‌. അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും നഗരസഭയുടെ ഔദ്യോഗിക വാഹനത്തില്‍ ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. ബര്‍ത്തങ്ങടിയിലെ ആശിര്‍വാദ്‌ ഓഡിറ്റോറിയത്തിലാണ്‌ ഖത്തീബിന്റെ വിവാഹം നടന്നത്‌. നഗരസഭയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതിനെതിരെ നേരത്തെ തന്നെ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കവെയാണ്‌ ചെയര്‍മാന്‍ ഔദ്യോഗിക എ.സി കാറില്‍ കിലോമീറ്ററോളം അകലെയുള്ള സ്ഥലത്തേക്ക്‌ പോയത്‌. നേരത്തെ ചെയര്‍മാന്റെ മകളെ ഔദ്യോഗിക കാറില്‍...

WEDDING -ഇന്നു ഞ്ഞായര്‍ വിവാഹിതരായി

on Mar 21, 2010

ഇന്നു ഞ്ഞായര്‍ വിവാഹിതരായിഹുസൈനാറിന്റെ മകന്‍ ഖാത്തിം ബേക്കല്‍ ബി.എം. അബ്ബസിന്റെ മകള്‍ ഷഹര്‍ബാന യും വിവാഹിതരായിKhathim S/o Hussain weds Shaharban D/o BM AbbasNew Madeena Manzil, Bekel On 21/03/2...

തീര്‍ഥാടകനെ മര്‍ദിച്ച സംഭവം: കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

on Mar 21, 2010

കാഞ്ഞങ്ങാട്:കാസര്‍കോട് റെയില്‍വേസ്റ്റേഷനില്‍ തീര്‍ഥാടകനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ. കെ.ഇ.ഗംഗാധരന്‍ ശനിയാഴ്ച കാഞ്ഞങ്ങാട്ട് റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം. കഴിഞ്ഞ ജനവരി 18ന് പുലര്‍ച്ചെ തിരുവനന്തപുരം ചാല സ്വദേശി അബ്ദുള്‍ റഹീ (71)മിനെ കാസര്‍കോട് റെയില്‍വേസ്റ്റേഷനില്‍ പോലീസുകാര്‍ മര്‍ദിച്ച് പരിക്കേല്പിച്ചിരുന്നു. കാസര്‍കോട് പോലീസ് സ്റ്റേഷനിലെത്തിയ അബ്ദുള്‍ റഹീമിന്റെ പരാതി സ്വീകരിക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ലെന്ന് പറയുന്നു. ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുള്‍ റഹീമിനെ ഫിബ്രവരി എട്ടിന് അഡ്വ. കെ.ഇ.ഗംഗാധരന്‍ ആസ്​പത്രിയില്‍ സന്ദര്‍ശിച്ചാണ് പരാതി കേട്ടത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍...

ഹൊസ്ദുര്‍ഗ് താലൂക്ക് വരള്‍ച്ചയുടെ പിടിയിലമരുന്നു

on Mar 21, 2010

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്ക് പൂര്‍ണമായും കൊടുംവരള്‍ച്ചയുടെ പിടിയിലായി. കാഞ്ഞങ്ങാട് മുനിസിപ്പല്‍ പ്രദേശവും തീരദേശ മേഖലയും കിഴക്കന്‍ മലയോര മേഖലയും കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്. ഇവിടങ്ങളിലെ പ്രധാന തോടുകളും കുളങ്ങളും വറ്റിവരണ്ടുകഴിഞ്ഞു. കള്ളാര്‍, പനത്തടി,കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, ബളാല്‍ തുടങ്ങിയ പഞ്ചായത്തുളില്‍ ഇതുവരെ വറ്റാതിരുന്ന ചാലുകള്‍ മാര്‍ച്ച് തുടങ്ങുമ്പോള്‍ തന്നെ വറ്റിവരണ്ട അവസ്ഥയാണ്. കിണറുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ജനുവരിയില്‍ തന്നെ വരള്‍ച്ചയുടെയും കുടിവെള്ളക്ഷാമത്തിന്റെയും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നുവെങ്കിലും വേനല്‍ മഴയുണ്ടാവുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു. എന്നാല്‍ ഇതുവരെ വേനല്‍മഴയില്ലാത്തതിനാല്‍ ഉപരിതല വരള്‍ച്ച പൂര്‍ണമാണ്. അമിതമായ ഭൂഗര്‍ഭ ലചൂഷണംമൂലം കുഴല്‍ക്കിണറുകളിലും വെള്ളമില്ലാത്ത...

ബന്തടുക്ക: കൃഷിസാധ്യത ടൂറിസത്തില്‍ പരീക്ഷിക്കാനുറച്ച് സാലി ബിജോയ്

on Mar 21, 2010

കാഞ്ഞങ്ങാട്: കൃഷിയിലൂടെ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ബന്തടുക്ക കണ്ണാടിത്തോടിലെ കൊച്ചുകുന്നേല്‍ സാലി ബിജോയ്. ടൂറിസം വന്‍കിട ഹോട്ടലുകാരുടെയും സമ്പന്നരുടെയും മാ ത്രം പദ്ധതിയാണെന്ന് കരുതുന്നവര്‍ക്ക് മറുപടി കൂടിയാണ് സാലിയുടെ പദ്ധതി. കോട്ടയം കുത്താട്ടംറൂം സ്വദേശിനിയായ ഇവര്‍ രണ്ടുവര്‍ഷം മുമ്പാണ് ബന്തടുക്കയില്‍ 10 ഏക്കര്‍ സ്ഥലം വാങ്ങിയത്. ജില്ലയുടെ ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഉതകുംവിധം കൃഷിസ്ഥലം സജ്ജീകരിച്ചു. സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന ചെറിയ വീടുകള്‍ നിര്‍മിച്ച് വ്യത്യസ്ഥമായ രീതി തുടങ്ങുകയായിരുന്നു. കോഴിവളര്‍ത്തലില്‍ വര്‍ഷങ്ങളായുള്ള പരിചയംവച്ച് കാസര്‍ക്കോട്ട് ആദ്യമായി നാടന്‍കോഴികളെ വളര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ ഇവരുടെ ഫാമില്‍ 3000 ത്തോളം വ്യത്യസ്ഥ ഇനത്തില്‍പ്പെട്ട...

മതസൗഹാര്‍ദത്തിന് മാതൃകയായി പൈക്കം

on Mar 20, 2010

ചെര്‍ക്കളം: മാനവസൗഹൃദത്തിന് ഉറൂസിലൂടെയും ക്ഷേത്രോത്സവത്തിലൂടെയും പുതുമാനം തീര്‍ക്കുകയാണ് പൈക്കം. പൈക്കം പൂമാണി കിന്നിമാണി ക്ഷേത്ര പുനഃപ്രതിഷ്ഠാ കലശോത്സവത്തിന് കലവറനിറയ്ക്കുന്നതിന് അരിയും തേങ്ങയും പച്ചക്കറികളുമായി തൊട്ടടുത്ത മണവാട്ടിബീവി മഖാം കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഘോഷയാത്രയെത്തിയത് ജാതിയുടെയും മതത്തിന്റെയുംപേരില്‍ അതിര്‍വരമ്പുകള്‍തീര്‍ക്കുന്ന കാലഘട്ടത്തില്‍ മനസ്സ് കുളിര്‍പ്പിക്കുന്ന കാഴ്ചയായി.മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്ര പരിസരത്തുനിന്ന് ബാലടുക്ക, ചൂരിപ്പള്ളം, സാലടുക്ക, നെക്രാജെ എന്നിവിടങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കലവറനിറക്കല്‍ ഘോഷയാത്രയ്ക്ക് പിന്നാലെയാണ് മഖാംകമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ കലവറനിറക്കുന്നതിനുള്ള സാധനങ്ങളുമായി എത്തിയത്.മഖാംകമ്മിറ്റി പ്രസിഡന്റ് പി.എം.ആമു, ജനറല്‍...

എ.കെ.ജി ക്ലബ്ബിനു മുന്നില്‍ മുത്തപ്പന്‍ തെയ്യംകെട്ടിയതിന്‌ സി.പി.എം.പ്രവര്‍ത്തകരോട്‌ പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടു

on Mar 20, 2010

കാഞ്ഞങ്ങാട്‌ : പുല്ലൂര്‍ പെരിയപഞ്ചായത്ത്‌ പരിധിയിലെ അമ്പലത്തറ കുമ്പളയില്‍ എ.കെ.ജി.ക്ലബ്ബിനു മുന്നില്‍ മുത്തപ്പന്‍തെയ്യം കെട്ടിയതിന്‌ പാര്‍ട്ടി നേതൃത്വം സി.പി.എം പ്രവര്‍ത്തകരോട് വിശദീകരണം തേടി. കഴിഞ്ഞദിവസമാണ്‌ ക്ലബ്ബിനു മുന്നില്‍ മുത്തപ്പന്‍ തെയ്യം കെട്ടിയാടിയത്‌. ക്ലബ്ബിന്റെ പല പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുന്നതിനാല്‍ ക്ലബ്ബ്‌ ഭാരവാഹികള്‍ ചേര്‍ന്ന്‌ ജോത്സ്യനെ കണ്ട്‌ പ്രശ്‌നപരിഹാരം തേടിയപ്പോഴാണ്‌ തടസ്സങ്ങള്‍ മാറികിട്ടാന്‍ മുത്തപ്പന്‍ തെയ്യം കെട്ടിയാടിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ എ.കെ.ജി.ക്ലബ്ബിനു മുന്നില്‍ പ്രവര്‍ത്തകര്‍ പന്തലിട്ട് മുത്തപ്പന്‍ തെയ്യം കെട്ടിയത്‌. വിവരം പാര്‍ട്ടി നേതൃത്വം അറിഞ്ഞതോടെയാണ്‌ ക്ലബ്ബ്‌ ഭാരവാഹികളായ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും ഇതു സംബന്ധിച്ച്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്‌....

പരസ്യങ്ങള്‍ നീക്കംചെയ്യണം

on Mar 20, 2010

കാഞ്ഞങ്ങാട്: വൈദ്യുതിത്തൂണുകള്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍, സ്റ്റേ വയറുകള്‍ എന്നിവയില്‍ പരസ്യങ്ങള്‍ പതിക്കുന്നതും ബോര്‍ഡ്, ബാനര്‍ തുടങ്ങിയവ വൈദ്യുതി ബോര്‍ഡിന്റെ സമ്മതമില്ലാതെ കെട്ടുന്നതും ശിക്ഷാര്‍ഹമാണെന്ന് അധികൃതര്‍ അറിയിച്ചു. പരസ്യങ്ങള്‍ 31നകം ബന്ധപ്പെട്ടവര്‍ നീക്കംചെയ്തില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്...

ഡോ. രാഘവന്റെ മാതൃകാ മെഡിക്കല്‍ ക്യാമ്പ്

on Mar 20, 2010

ബദിയടുക്ക: കാസര്‍കോട് താലൂക്കിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളായ പഡ്രെ, വാണിനഗര്‍, ബോവിക്കാനം, ബദിയടുക്ക എന്നീ സ്ഥലങ്ങളില്‍ ഡോ. ആര്‍.രാഘവന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഓരോകേന്ദ്രങ്ങളിലും നൂറോളം രോഗികള്‍ എത്തി. ചിലവീടുകളില്‍ രോഗികളെ നേരിട്ട് സന്ദര്‍ശിച്ച് പരിശോധനനടത്തി മരുന്നുകള്‍നല്‍കി. ബദിയടുക്കയില്‍ നടന്ന ക്യാമ്പിന്റെ സമാപനച്ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് മാഹിന്‍ കേളോട്ട് ഡോ. ആര്‍. രാഘവനെ പൊന്നാടയണിയിച്ച് ആദരിച്ചു.ബദിയടുക്കയിലും ചീമേനിയിലും ഏപ്രില്‍മാസത്തില്‍ സൗജന്യ മെഡിക്കല്‍ക്യാമ്പ് നടത്തുമെന്നും ക്യാമ്പ് ആവശ്യമുള്ളവര്‍ നേരിട്ട് ബന്ധപ്പെടണമെന്നും ഡോ. രാഘവന്‍ അറിയിച്ചു. ബദിയടുക്കയില്‍നടന്ന സമാപന പരിപാടിയില്‍ പ്രൊഫ. എം.എ.റഹ്മാന്‍, കൊ-ഓര്‍ഡിനേറ്റര്‍ നന്ദകുമാര്‍, നാരായണ ബാറടുക്ക, ശങ്കര സ്വാമികൃപ എന്നിവര്‍ സം...

രാവണീശ്വരം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

on Mar 20, 2010

കാഞ്ഞങ്ങാട്: രാവണീശ്വരം ശോഭന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഏപ്രില്‍ അഞ്ച് മുതല്‍ രാവണീശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. താത്പര്യമുള്ള ടീമുകള്‍ 23ന് മുമ്പെ സെക്രട്ടറി, ശോഭന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് രാവണീശ്വരം എന്നവിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9562547757, 97447182...

സഅദിയ്യ സ്റ്റഡി സെന്റര്‍ ഉദ്‌ഘാടനം 23ന്‌

on Mar 20, 2010

കാസര്‍കോട്‌: സഅദിയ്യ സ്റ്റഡി സെന്റര്‍ ഉദ്‌ഘാടനവും മതവിജ്ഞാനസദസും ഈമാസം 23ന്‌ നടക്കും. കോളിയടുക്കത്തുള്ള സഅദിയ്യ സ്റ്റഡി സെന്റര്‍ മുഹമ്മദ്‌ അലി അല്‍ദൗസരി അബൂദാബി ഉദ്‌ഘാടനം ചെയ്യും. പരിപാടിയില്‍ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, കെ എസ്‌ ആറ്റക്കോയ തങ്ങള്‍, നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി പൊസോട്ട്‌, ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍ കുമ്പോല്‍, എ കെ അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, എ പി അബ്‌ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌, ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, കല്ലട്ര മാഹിന്‍ ഹാജി, ഡോ. എന്‍ എ മുഹമ്മദ്‌, പാദൂര്‍ കുഞ്ഞാമു ഹാജി, എന്‍ എ അബൂബക്കര്‍ ഹാജി, മുല്ലച്ചേരി അബ്‌ദുറഹ്‌മാന്‍ ഹാജി, അബൂബക്കര്‍ ഹാജി, ഹാജി ഉമര്‍ അബ്‌ദുല്ല തുടങ്ങിയവര്‍ സംബന്ധിക്കും. 24,25 തിയതികളില്‍ മതപ്രഭാഷണം നടക്കും....

സ്വകാര്യത ചോരുന്നു മൊബൈല്‍ ബില്‍ ഉയരുന്നു : തട്ടിപ്പിന്‌ പുതിയ മുഖം ; സിംകാര്‍ഡ്‌ പകര്‍ത്തല്‍

on Mar 20, 2010

തിരുവനന്തപുരം : മൊബൈല്‍ ഫോണ്‍ ക്യാമറയും ഇന്റര്‍നെറ്റ്‌ വൈറസുകളും വ്യക്തികളുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറ്റം തുടങ്ങിയതിനു പിന്നാലെ ഒരുപടികൂടി കടന്ന്‌, സിംകാര്‍ഡുകള്‍ അനധികൃതമായി പകര്‍ത്തിയെടുത്ത്‌ തട്ടിപ്പുനടത്തുന്ന വിദ്യ(സിംകാര്‍ഡ്‌ ക്ലോണിങ്‌)യും പടരുന്നു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും മറ്റൊരാളുടെ മൊബൈല്‍ഫോണ്‍ അക്കൗണ്ട്‌ ഉപയോഗിച്ച്‌ ഐ.എസ്‌.ഡി.കോള്‍ വിളിക്കാനും സൗകര്യമൊരുക്കുന്ന സിംകാര്‍ഡ്‌ ക്ലോണിങ്‌ സംഘങ്ങള്‍ കേരളത്തിലും സജീവമാകുകയാണ്‌.ദേശീയവും അന്തര്‍ദേശീയവുമായ മൊബൈള്‍ഫോണ്‍ സേവനദാതാക്കള്‍ക്ക്‌ ബദലായി സംസ്ഥാനത്ത്‌ വിവിധ ഭാഗങ്ങളില്‍ അന്‍പതോളം അനധികൃത സമാന്തര മൊബൈല്‍ഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഇതേക്കുറിച്ച്‌ നടത്തിയ അന്വേഷണത്തില്‍ തെളിയുന്നു. വളരെക്കുറഞ്ഞ ചെലവില്‍ വിദേശത്തേക്ക്‌ ഫോണ്‍ വിളിക്കാനുള്ള...

അജാനൂര്‍ കടപ്പുറം പൂര മഹോത്സവം 21 ന്‌ തുടങ്ങും

on Mar 19, 2010

കാഞ്ഞങ്ങാട്‌: അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം 21 മുതല്‍ 28 വരെ വിപുലമായ പരിപാടികളോടെ നടക്കും. ഉത്സവത്തിന്‌ ഒരുക്കംപൂര്‍ത്തിയയതായി ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്‌ എ.ആര്‍. രാമകൃഷ്‌ണന്‍,ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.അനില്‍ബാബു പത്രസമ്മേളനത്തില്‍ അറിയിച്ചു.21 ന്‌ രാവിലെ 9.58 മുതല്‍ തൃക്കൊടിയേറ്റം. അഞ്ച്‌ മണിക്ക്‌ കലവറ നിറക്കല്‍. ഏഴ്‌ മണിക്ക്‌ സാംസ്‌കാരിക സമ്മേളനം എ.ആര്‍. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ഡോ.എ.എം. ശ്രീധരന്‍മുഖ്യപ്രഭാഷണം നടത്തും. 24 ന്‌ രാത്രി ഒമ്പത്‌ മണിക്ക്‌ തിരുമുല്‍ക്കാഴ്‌ച സമര്‍പ്പണം. 25 ന്‌ രാവിലെ പത്ത്‌ മണിക്ക്‌ മഹിളാ സമ്മേളനം സുശീല രാജന്റെ അധ്യക്ഷതയില്‍ മത്സ്യഫെഡ്‌ ജില്ലാ മാനേജര്‍ കെ. വനജ ഉദ്‌ഘാടനം ചെയ്യും. ചന്ദ്രന്‍ മുട്ടത്ത്‌ മുഖ്യപ്രഭാഷണം നടത്തും. മൂന്ന്‌ മണിക്ക്‌ കാഞ്ഞങ്ങാട്‌...

റാണിപുരം മലനിരകള്‍

on Mar 19, 2010

പച്ചപാവാട ചുറ്റി ചുറ്റി വശ്യമനോഹരിയായി റാണിപുരം മലനിരകള്‍. ഉരുകി ഒലിച്ചിറങ്ങുന്ന കോടമഞ്ഞിന്റെ സായാഹ്നങ്ങളില്‍ മനസുതുറക്കാന്‍ സഞ്ചാരപ്രവാഹം. ഊട്ടിയെന്നാണ്‌ റാണിപുരത്തിന്റെ വിളിപ്പേര്‌. മഞ്ഞ്‌മൂടിയ മലകളും പുല്‍മേടും നിറഞ്ഞ റാണിപുരം ആദ്യനോട്ടത്തില്‍...

അന്താരാഷ്ട്ര മീലാദ്‌ സമ്മേളനം ഗുജറാത്തില്‍ പുതിയൊരനുഭവമായി

on Mar 18, 2010

ഗുജറാത്ത് : വിവിത രാജ്യങ്ങളിലെയും ഇന്ത്യ്യിലെ വിവിത സംസ്താനങ്ങളിലെയും പ്രവാചക പ്രകീര്‍ത്തകരെ ഒരേ സ്റ്റേജില്‍ കൊണ്ടു വന്നു പുതിയൊരു ചരിത്രം സൃഷ്ടിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനം ഗുജറാത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് പുതിയൊരു അനുഭവമായി. കോഴിക്കോട്...

യു.എ.ഇ. യില്‍ ഇന്റര്‍നെറ്റ്‌ ഫോണ്‍ : പ്രതീക്ഷകള്‍ അസ്ഥാനത്ത്‌

on Mar 17, 2010

ടെലിഫോണ്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ ഇനി പ്രതീക്ഷകായു.എ.ഇ. യിലെ പ്രവാസികള്‍ക്ക്‌ നാട്ടിലേക്ക്‌ ഇന്റര്‍നെറ്റ്‌ വഴി ഫോണ്‍ ചെയ്യാന്‍ അവസരം ഒരുങ്ങുന്നു എന്ന പ്രതീക്ഷ പൂര്‍ണ്ണമായി നടപ്പിലാവാന്‍ വഴിയില്ല. ഇന്റര്‍നെറ്റ്‌ വഴി നാട്ടിലേക്ക്‌ വിളിക്കാന്‍...

ജിപിഎസ് വഴികാട്ടി കേരളത്തിലും

on Mar 16, 2010

വാഹനങ്ങളിലുപയോഗിക്കാവുന്ന ജി.പി.എസ്. അധിഷ്�´ ിത പേഴ്‌സണല്‍ നാവിഗേറ്റര്‍ ഡിവൈസുകള്‍ കേരളത്തിലും വ്യാപകമാവുകയാണ്...കൊച്ചിയിലെ തിരക്കേറിയ തെരുവിലൂടെ കാറോടിക്കുകയാണ്.. വൈകാതെ, വഴിതെറ്റാതെ മീറ്റിങ് സ്ഥലത്തെത്തണം. ഇടയ്ക്ക് ബാങ്ക് എ.ടി.എമ്മിലൊന്നു പോവുകയും...

തെക്കേപ്പുറം ശാഖാ മുസ്‌ലിംലീഗ് - ജനറല്‍ കൗണ്‍സില്‍ യോഗം

on Mar 15, 2010

കാഞ്ഞങ്ങാട്: അജാനൂര്‍ തെക്കേപ്പുറം ശാഖാ മുസ്‌ലിംലീഗ്, എം.എസ്.എഫ് കൗണ്‍സില്‍ കെ.എം.സി.സി. യു.എ.ഇ. ഓര്‍ഗനൈസിങ് സെക്രട്ടറി എ.പി.ഉമ്മര്‍ ഉദ്ഘാടനംചെയ്തു. നവാസ് പാറക്കാട് അധ്യക്ഷനായി. മുസ്‌ലിംലീഗ് ശാഖാ ഭാരവാഹികള്‍: യു.വി.ഹനീഫ (പ്രസി), എ.പി.റാഷിദ് (ജന.സെക്ര),...

മദ്യപിക്കാന്‍ വിസമ്മതിച്ച കരാറുകാരന്റെ പല്ല്‌ കൊഴിച്ചു

on Mar 15, 2010

കാഞ്ഞങ്ങാട്‌: മദ്യപിക്കാന്‍ വിസമ്മതിച്ച കരാറുകാരന്റെ പല്ലു അടിച്ചു കൊഴിച്ചതായി പരാതി. കര്‍ണാടകയില്‍ കരാര്‍ ജോലികളേറ്റെടുത്തു നടത്തുന്ന ചട്ടഞ്ചാല്‍ ബെണ്‌ടിച്ചാലിലെ മുനീറി(37)ന്റെ പല്ലുകളാണ്‌ അടിച്ചുകൊഴിച്ചത്‌. മുനീറിന്റെ പരാതിയില്‍ ബെണ്‌ടിച്ചാലിലെ അബ്‌ദുള്‍ അസീസിനെതിരെ ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ കേസെടുത്തു. കഴിഞ്ഞ ദിവസം ആറങ്ങാടിയില്‍ വെച്ചാണ്‌ സംഭവം. മദ്യപിക്കണമെന്ന അബ്‌ദുള്‍ അസീസിന്റെ ക്ഷണം സ്വീകരിക്കാത്തതിനെ തുടര്‍ന്ന്‌ മുന്‍നിരയിലെ രണ്‌ടു പല്ലുകള്‍ കൊഴിച്ചുവെന്നാണ്‌ പരാ...

കെഎസ്‌ആര്‍ടിസി കാഞ്ഞങ്ങാട്‌ ഡിപ്പോ, ശിലാസ്ഥാപനം 3ന്‌ ചെമ്മട്ടംവയലില്‍

on Mar 14, 2010

കാഞ്ഞങ്ങാട്‌: കെഎസ്‌ആര്‍ടിസി കാഞ്ഞങ്ങാട്‌ ഡിപ്പോ, ശിലാസ്ഥാപനം 3ന്‌ ചെമ്മട്ടംവയലില്‍ നടക്കും.എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കാഞ്ഞങ്ങാട്ട്‌ അനുവദിച്ച കെഎസ്‌ആര്‍ടസി സബ്‌ഡിപ്പോയുടെ ശിലാസ്ഥാപന ചടങ്ങ്‌ വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു....

മോഷണക്കേസ് പ്രതിയെ 11 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു

on Mar 14, 2010

മോഷണക്കേസ് പ്രതിയെ 11 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചുകാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് പള്ളിക്കരയിലെ അബ്ദുര്‍ ഖാദറി (26) നെ ഹൊസ്ദുര്‍ഗ്ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കെ.സോമന്‍ 11 വര്‍ഷത്തേക്ക് കഠിനതടവിന് ശിക്ഷിച്ചു. രണ്ട് കേസുകളിലായാണ് ശിക്ഷ. നാല് വകുപ്പുകളിലായി 8000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കുന്നില്ലെങ്കില്‍ ഒരുവര്‍ഷത്തെ കഠിന തടവ് കൂടി അനുഭവിക്കണം.2001 ഡിസംബര്‍ 29ന് കോട്ടിക്കുളത്തെ മുഹമ്മദ് ഷാഫിയുടെ വീട് കുത്തിത്തുറന്ന് വി.സി.ആര്‍., മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ച്ച ചെയ്തകേസില്‍ അഞ്ച് വര്‍ഷവും 2004 ഫിബ്രവരി 28ന് രാത്രി കോട്ടിക്കുളത്തെ ആയിഷാബിയുടെ വീട്ടില്‍ കയറി നാല്പവന്‍ സ്വര്‍ണാഭരണങ്ങളും 1000 രൂപയും കവര്‍ച്ച ചെയ്തതിന് ആറ്‌വര്‍ഷവുമാണ് തടവ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.കോട്ടിക്കുളം കൂര്‍മ്പ...

News Highlight: കര്‍ണാടക കേഡറിലെ ഏറ്റവും പ്രായംകുറഞ്ഞ കലക്ടറായി മലയാളി മാണ്ഡ്യയില്‍ ചുമതലയേല്‍ക്കുന്നു.

on Mar 14, 2010

ബംഗളൂരു: കര്‍ണാടക കേഡറിലെ ഏറ്റവും പ്രായംകുറഞ്ഞ മലയാളി ഐ.എ.എസ് ഓഫീസര്‍ പി.സി. ജാഫര്‍ ഇനി മാണ്ഡ്യ ജില്ലയുടെ അധികാരി. കേന്ദ്ര ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന ഡയറക്ടറായ ജാഫറെ മാണ്ഡ്യ ജില്ലാ കലക്ടറായി (ഡെപ്യൂട്ടി കമീഷണര്‍) സര്‍ക്കാര്‍ നിയമിച്ചു....

കേന്ദ്ര ബജറ്റ്‌ സ്വകാര്യവല്‍ക്കരണത്തിന്‌ ആക്കം കൂട്ടും: എംപി

on Mar 14, 2010

കഞ്ഞങ്ങാട്‌: കേന്ദ്ര റെയില്‍വെ-പൊതു ബജറ്റുകള്‍ സ്വകാര്യവല്‍ക്കരണത്തിന്‌ ആക്കം കൂട്ടുമെന്ന്‌ പി കരുണാകരന്‍ എംപി അഭിപ്രായപ്പെട്ടു. ബജറ്റിന്‌ മുന്നോടിയായി പുറത്ത വന്ന സാമ്പത്തിക സര്‍വ്വെയും പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗവും മുന്നോട്ട്‌ വെക്കുന്ന...

വിവരാവകാശ നിയമം എങ്ങനെ പ്രയോജനപ്പെടുത്താം

on Mar 14, 2010

സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസുകളും മറ്റ്‌ പൊതുമേഖല സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും സാമ്പത്തികം കൈപ്പറ്റുന്ന മറ്റ്‌ സര്‍ക്കാരിതര സ്ഥാപനങ്ങളും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതിനാല്‍ ഈ പണം എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാനുള്ള...
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com