
തലപ്പാടി: ഉള്ളാള്‍ മഹല്ലില്‍ ആറു പതിറ്റാണ്ടിന്റെ സേവനവുമായി 90ാം വയസിലേക്ക് പ്രവേശിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും സയ്യിദ് മദനി അറബിക് കോളജ് പ്രിന്‍സിപ്പലുമായ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്്മാന്‍ അല്‍ബുഖാരിയെ 11ന് ഉള്ളാള്‍ മഖാം കമ്മിറ്റി ആദരിക്കുന്നു. ഉച്ചയ്ക്ക് രണ്ടിന് മഖാം പരിസരത്ത് നടക്കുന്ന ആദരിക്കല്‍ സമ്മേളനം മക്കയിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ സയ്യിദ് അബ്ബാസ് അലവി മാലികി ഉദ്ഘാടനം ചെയ്യും. കണിച്ചൂര്‍ മോണു ഹാജി അധ്യക്ഷത വഹിക്കും. എം എ അബ്ദുല്‍ ഖാദര്‍ മുസ്്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍ റഹ്്മാന്‍ സഖാഫി, അബ്ബാസ് മുസ്്ലിയാര്‍, മച്ചംപാടി ഹമീദ് മുസ്്ലിയാര്‍, യേനപ്പോയ അബ്ദുല്ലകുഞ്ഞി ഹാജി, മുന്‍കേന്ദ്രമന്ത്രി സി എം ഇബ്രാഹിം, യു ടി ഖാദര്‍ എം.എല്‍.എ സംസാരിക്കും.
0 comments:
Post a Comment