
ചിത്താരി : ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ഉത്തമ പൗരന്മാരായി വളരാന്‍ മുസ്‌ലിം യുവാക്കള്‍ പരിശ്രമിക്കണമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ആഹ്വാനം ചെയ്‌തു. നശീകരണ പ്രവണതകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒഴുക്കിനെതിരെ നീന്തി സത്യവും നീതിയും നിലനിര്‍ത്തുന്ന ഉത്തമ യുവ സമൂഹമാണ് നാടിനാവശ്യം. നോര്‍ത്ത് ചിത്താരി അസീസിയ്യ മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘത്തിന്റെ ദ്വിദിന മതപ്രഭാഷണം ശിഹാബ് തങ്ങള്‍ നഗറില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുനനു മെട്രോ. ജമാഅത്ത് സെക്രട്ടറി സി.ബി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കീച്ചേരി അബ്‌ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഖത്തീബ് മുഹ്‌യുദ്ദീന്‍ അസ്‌ഹരി, പി. മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍, ബഷീര്‍ വെള്ളിക്കോത്ത്, സി.ബി. മാഹിന്‍ സിദ്ദീഖ്, എം.അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി, പി. ഹമീദ്, നൗഫല്‍ ചിത്താരി, സി.കെ. ഷറഫുദ്ദീന്‍ പ്രസംഗിച്ചു. സലീം ബാരിക്കാട് സ്വാഗതം പറഞ്ഞു.
0 comments:
Post a Comment