
കാഞ്ഞങ്ങാട് : മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൌത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ സമാജരത്ന അവാര്‍ഡിന് സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ മെട്രോ മുഹമ്മദ് ഹാജിയെ തെരഞ്ഞെടുത്തു. പ്രശസ്തിപത്രവും ഫലകവും 25,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.സംഘടനയുടെ നേതൃത്വത്തില്‍ അടുത്തമാസം എട്ടിന് മുംബൈയില്‍ നടക്കുന്ന സൌത്ത് ഇന്ത്യന്‍ സാംസ്കാരിക സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്, ബനാത്ത്വാല സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് ഡവലപ്മെന്റ് ചെയര്‍മാന്‍, മുസ്ലിംലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗം, ബോംബെ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, ബോംബെ മുസ്ലിം വെല്‍ഫെയര്‍ ലീഗ് പ്രസിഡന്റ്, യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ മുഹമ്മദ് ഹാജി പ്രവര്‍ത്തിച്ചുവരുന്നു.
0 comments:
Post a Comment